അമർത്യ സെൻ

അമർത്യ സെൻ ജീവചരിത്രം (Amartya Sen in Malayalam)

നൊബേല്‍ സമ്മാനം നേടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ കുമാർ സെൻ ബംഗാളിലെ ശാന്തിനികേതനിൽ ജനിച്ചു. ഡോ അശുതോഷ് സെന്നിന്റെയും അമിതയുടേയും പുത്രനായി ജനിച്ച അദ്ദേഹത്തിന് 'അമർത്യാസെൻ' എന്ന പേരിട്ടത് ടാഗോർ ആണ്. ഇപ്പോഴത്തെ ബംഗ്ലാദേശിലെ വാറിയിലായിരുന്നു സെന്നിന്റെ തറവാട്. പിതാവിന്റെ കറയറ്റ സാമൂഹ്യപ്രവർത്തനം കണ്ടു വളർന്ന അമർത്യാസെൻ ദരിദ്രരോട് സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നു. ഗ്രാമങ്ങളിൽ പോയി സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തുവാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ടായിരുന്നു. ശാന്തിനികേതനിലെ വിദ്യാഭ്യാസം അദ്ദേഹത്തെ ഒരു മികച്ച വാഗ്മിയും അധ്യാപകനുമാക്കിത്തീർത്തു. 

1951-ൽ ഐ.എസ്.സി പരീക്ഷ പാസ്സായശേഷം സാമ്പത്തികശാസ്ത്രത്തിൽ ഗൗരവമേറിയ പഠനം ആരംഭിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സെൻ അവിടത്തെ ട്രിനിറ്റി കോളേജിലെ അധ്യാപകനായിരുന്നു. ഓക്സബ്രിഡ്ജ് കോളേജ് മേധാവിയായ ആദ്യ ഏഷ്യക്കാരനായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഹാർവാർഡ് സർവ്വകലാശാലയിൽ ലമോണ്ട് യൂണിവേഴ്സിറ്റി പ്രൊഫസറാണ് സെൻ. ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ ധാരാളം പുസ്തകങ്ങൾ രചിച്ച ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1998-ൽ വെൽഫെയർ ഇക്കണോമിക്സിലെ സംഭവനയ്ക്ക് സാമ്പത്തികശാസ്ത്രത്തിൽ നൊബേല്‍ സമ്മാനം ലഭിച്ചു. ഭാരത സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പുനരുദ്ധരിക്കപ്പെട്ട നളന്ദ സർവ്വകലാശാലയുടെ പ്രഥമ ചാൻസലർ കൂടിയാണിദ്ദേഹം.

പുരസ്‌കാരങ്ങൾ

■ 1998-ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബേല്‍ സമ്മാനം 

■ 1999-ൽ ഭാരതരത്ന

■ 2000-ത്തിൽ ഐസൻഹോവർ മെഡൽ

■ 2002-ൽ ഇന്റർനാഷണൽ ഹുമനിസ്റ്റ് അവാർഡ്

പുസ്തകങ്ങൾ

■ കളക്റ്റീവ് ചോയ്സ് ആൻറ് സോഷ്യൽ വെൽഫെയർ

■ ഓൺ എക്കണോമിക് ഇൻഇക്വാലിറ്റി

■ ഇന്ത്യാ: ഇക്കണോമിക് ഡെവലപ്മെന്റ് ആൻറ് സോഷ്യൽ ഓപ്പർച്ച്യൂണിറ്റി

■ പൊവർട്ടി ആൻറ് ഫാമിൻസ്: ആൻ എസേ ഓൺ എൻറ്റൈറ്റൽമൻറ്റ് ആൻറ് ഡിപ്രൈവേഷൻ 

■ കൊമ്മോഡിറ്റീസ് ആൻറ് കേപബിലറ്റീസ്

■ ദി സ്റ്റാൻഡാർഡ് ഓഫ് ലീവിങ്

■ ഓൺ എതിക്സ് ആൻറ് ഇക്കണോമിക്സ്

■ ചോയിസ് ഓഫ് ടെക്‌നിക്ക്

■ ഇൻഇക്വാലിറ്റി റീ-എക്സാമിൻഡ് 

■ റിസോഴ്സസ് വാല്യൂസ് ആൻറ് ഡെവലപ്പ്മെന്റ്

■ ദി ആർഗ്യമന്റേറ്റിവ് ഇന്ത്യൻ  

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. "ദി ഐഡിയ ഓഫ് ജസ്റ്റിസ്"   ആരെഴുതിയ പുസ്തകമാണ്‌ - അമർത്യ സെൻ

2. "പൊവർട്ടി ആൻറ് ഫാമിൻസ്: ആൻ എസേ ഓൺ എൻറ്റൈറ്റൽമൻറ്റ് ആൻറ് ഡിപ്രൈവേഷൻ" രചിച്ചതാര്‌ - അമർത്യാസെൻ

3. The Conscience and the Mother Teresa of Economics എന്നറിയപ്പെടുന്നതാര്‌ - അമർത്യാ സെൻ

4. സാമ്പത്തിക നൊബേല്‍ ലഭിച്ച ആദ്യ ഏഷ്യക്കാരന്‍

5. ഏത്‌ നൊബേല്‍ സമ്മാനജേതാവിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംഭവമാണ്‌ ബംഗാള്‍ ക്ഷാമം

6. വെല്‍ഫയര്‍ ഇക്കണോമിക്സിലെ സംഭാവനയ്ക്ക്‌ നോബൽ സമ്മാനം നേടിയതാര്‌

7. 1998 ലെ സാമ്പത്തിക നൊബേലിന്‌ അര്‍ഹനായതാര് 

8. അമേരിക്കയുടെ നാഷണല്‍ ഹ്യുമാനിറ്റീസ്‌ മെഡലിന്‌ അര്‍ഹനായ അമേരിക്കകാരനല്ലാത്ത ആദ്യ വ്യക്തി

9. ഏത്‌ നോബൽ സമ്മാന ജേതാവിനാണ്‌ രബീന്ദ്രനാഥ ടാഗോര്‍ പേരു നല്‍കിയത്‌

10. 1999-ല്‍ ഭാരതരത്നത്തിന്‌ അര്‍ഹനായ നൊബേല്‍ ജേതാവ്‌

11. സാമ്പത്തിക നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍

12. പുനരുദ്ധരിക്കപ്പെട്ട നളന്ദ സര്‍വ്വകലാശാലയുടെ പ്രഥമ ചാന്‍സലര്‍

13. നളന്ദ സര്‍വ്വകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ടതാര്‌

14. വെൽഫെയർ ഇക്കണോമിക്സിലെ സംഭവനയ്ക്ക് നൊബേൽ സമ്മാനം നേടിയതാര്

15. നോബൽ സമ്മാനവും ഭാരതരത്നവും ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ

16. ചോയ്സ് ഓഫ് ടെക്‌നിക്കിന്റെ രചയിതാവ് ആര് 

17. എംപ്ലോയ്‌മെന്റ്, ടെക്നോളജി ആൻഡ് ഡെവലപ്മെന്റ് രചിച്ചതാര്

18. ക്ഷാമം, ദാരിദ്ര്യം, തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് സദാചാരപരമായ കാഴ്ചപ്പാടിലൂടെ പഠനം നടത്തിയതിന് സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതാര് 

19. അമർത്യാസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവം - ബംഗാൾ ക്ഷാമം

Post a Comment

Previous Post Next Post