കേരളത്തിലെ ആഘോഷങ്ങൾ‎

കേരളത്തിലെ ആഘോഷങ്ങളും ആചാരങ്ങളും 

1. നവരാത്രി ആഘോഷിക്കുന്നത്‌ എത്‌ മാസത്തില്‍? - കന്നിമാസത്തില്‍


2. നവരാത്രിയില്‍ കേരളത്തില്‍ ആരെയാണ്‌ പൂജിക്കുന്നത്‌? - സരസ്വതിയെ


3. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്‌ എന്ന്‌? - വിജയദശമി നാളില്‍


4. മഹാശിവരാത്രി ആഘോഷിക്കുന്നത്‌ എന്ന്‌ - കുംഭമാസത്തിലെ തിരുവോണം നാളില്‍


5. ദീപാവലി ആഘോഷിക്കുന്നത്‌ എത്‌ മാസത്തിലാണ്‌? - തുലാം മാസത്തില്‍


6. തൃക്കാര്‍ത്തിക ഏത്‌ മാസത്തിലാണ്‌ ആഘോഷിക്കുന്നത്‌? - വൃശ്ചിക മാസത്തില്‍


7. തൃക്കാര്‍ത്തികയുടെ പ്രത്യേകതയെന്ത്‌? - സുബ്രഹ്മണ്യന്റെ ജന്മനക്ഷത്രം


8. അഷ്ടമിരോഹിണി ആരുടെ ജന്മദിനമാണ്‌? - ശ്രീകൃഷ്ണന്റെ


9. അഷ്ടമിരോഹിണി എത്‌ മാസത്തിലാണ്‌ ആഘോഷിക്കുന്നത്‌? - ചിങ്ങ മാസത്തില്‍


10. തൈപ്പൂയം ആഘോഷിക്കുന്നത്‌ ഏത്‌ മാസത്തിലാണ്‌? - മകര മാസത്തില്‍


11. തൈപ്പൂയനാളില്‍ പ്രത്യേകം പൂജകള്‍ നടത്തുന്നത്‌ ആരുടെ പ്രതിഷ്ഠയുള്ള അമ്പലത്തിലാണ്‌? - സുബ്രഹ്മണ്യന്റെ


12. മണ്ഡലകാലം എത്ര ദിവസമാണ്‌? - വൃശ്ചികം ഒന്നാം തീയതി മുതല്‍ 41 ദിവസം


13. ദക്ഷിണേന്ത്യയിലെ വിളവെടുപ്പ്‌ ഉത്സവം എത്‌? - തൈപ്പൊങ്കല്‍


14. ഉത്തര കേരളത്തിലെ പുലയരുടെ അനുഷ്ഠാനപരമായൊരു പാട്ട്‌ ഏത്‌? - അടിതെളിപ്പാട്ട്‌


15. സ്വര്‍ഗ്ഗവാതില്‍ ഏകാദശിവ്രതം ആരുടെ പ്രീതിക്ക്‌ വേണ്ടിയുള്ളതാണ്‌? - മഹാവിഷ്ണുവിന്റെ


16. ഷഷ്ഠിവ്രതം ആരുടെ പ്രീതിക്ക്‌ വേണ്ടിയാണ്‌? - സുബ്രഹ്മണ്യന്റെ


17. പ്രദോഷവ്രതം ആചരിക്കുന്നത്‌ ആരുടെ പ്രീതിക്ക്‌ വേണ്ടിയാണ്‌? - ശിവന്റെ


18. പിതൃക്കള്‍ക്ക്‌ വേണ്ടി ശ്രാദ്ധം നടത്തുന്നത്‌ ഏത്‌ നാളില്‍? - കര്‍ക്കടകമാസത്തിലെ കറുത്തവാവ്‌


19. സംക്രാന്തി ആചരിക്കുന്നത്‌ എന്നാണ്‌? - കര്‍ക്കടകം ഒന്നിന്റെ തലേദിവസം


20. കൈക്കോട്ടുയാല്‍ ഏത്‌ ആഘോഷത്തോടനുബന്ധിച്ചാണ്‌ നടത്തുന്നത്‌? - വിഷു


21. 'പുത്തരി' നടത്താറുള്ളത്‌ എപ്പോള്‍? - വിരിപ്പുകൃഷി കൊയ്തു വരുന്ന സമയത്ത്‌


22. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിജ്ഞാനശാഖ എത്‌? - ജ്യോതിഷം


23. ജ്യോതിഷത്തെ രണ്ടായിത്തിരിച്ചിരിക്കുന്നതെങ്ങനെ? - പ്രമാണ ഭാഗം, ഫലഭാഗം


24. ജ്യോതിഷത്തില്‍ പ്രമാണഭാഗത്തിന്‌ പറയുന്ന പേര്‌ - ജ്യോതിശാസ്ത്രം


25. ജ്യോതിഷത്തില്‍ ഫലഭാഗത്തിന്‌ പറയുന്ന പേര്‌: - ജ്യോതിഷം


26. പണ്ഡിതന്മാര്‍ 'വേദത്തിന്റെ കണ്ണ്‌" എന്ന്‌ വിശേഷിപ്പിച്ചിരുന്നതെന്തിനെ? - ജ്യോതിഷത്തെ


27. ക്രിസ്തുവര്‍ഷാരംഭ ഘട്ടമായപ്പോഴേയ്ക്കും ജ്യോതിഷത്തില്‍ നിലവില്‍ വന്ന അഞ്ചു ചിന്താസരണികള്‍ എവ? - ബ്രാഹ്മം, വാസിഷ്ഠം, പൗലിശം, രൗമകം, സൗരം


28. അഞ്ച്‌ ചിന്താസരണികള്‍ ഏകീകരിച്ചുകൊണ്ട്‌ ഭാരതിയ ജ്യോതിഷത്തിന്‌ അടിസ്ഥാനമിട്ടത്‌ ആര്‌? - വരാഹമിഹിരന്‍


29. ഭാരതീയ ജ്യോതിഷത്തെ എത്ര സ്‌കന്ധങ്ങളായാണ്‌ വിഭജിച്ചിരിക്കുന്നത്‌? - മൂന്ന്‌


30. ബൃഹത്സംഹിത എന്നപേരില്‍ 106 അദ്ധ്യായങ്ങളുള്ള സുദീര്‍ഘമായ ജ്യോതിഷ ഗ്രന്ഥം രചിച്ചതാര്‌? - വരാഹമിഹിരന്‍


31. ജ്യോതിഷത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും പ്രചാരമുള്ളതുമായ സ്കന്ധം ഏത്‌? - ഹോരാസ്‌കന്ധം


32. ഹോരാസ്‌കന്ധത്തെ എത്രയായിത്തിരിച്ചിരിക്കുന്നു? - 4


33. ഹോരാസ്‌കന്ധത്തെ ഏതെല്ലാം വിഭാഗങ്ങളായാണ്‌ തിരിച്ചിരിക്കുന്നത്‌? - ജാതകം, പ്രശ്‌നം, മുഹൂര്‍ത്തം, നിമിത്തം


34. ജാതക വിഭാഗത്തില്‍ ഇന്ന്‌ ലഭ്യമായിട്ടുള്ള അധികാരിക ഗ്രന്ഥം ഏത്‌? - ബൃഹജ്ജാതകം


35. ബൃഹജ്ജാതകത്തിന്റെ കര്‍ത്താവ്‌ ആര്‌? - വരാഹമിഹിരന്‍


36. എ.ഡി. 4-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര പണ്ഡിതനാര്‌? - വരരുചി


37. മഹാഭാസ്‌ക്കരീയത്തിന്റെ മറ്റൊരു പേര്‌. - കര്‍മ്മത്രബദ്ധം


38. ലഘുഭാസ്‌ക്കരീയത്തിന്‌ “ശങ്കരനാരായണീയം" എന്ന വ്യാഖ്യാനമെഴുതിയതാര്‌? - ശങ്കരനാരായണന്‍


39. പരിചകളി നടത്തിയിരുന്ന സമുദായം - ഉത്തര കേരളത്തിലെ മാപ്പിളമാര്‍


40. മുഹൂര്‍ത്താഭരണം എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌? - ദാമോദരന്‍ നമ്പൂതിരി


41. മുഹൂര്‍ത്ത സംബന്ധിയായ ആചാരദീപിക എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ ആര്‌? - രവിനമ്പൂതിരി


42. ഇടക്കാട്ടു നമ്പൂതിരി എന്ന പേരില്‍ അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനാര്‌? - പനക്കാട്ടുനമ്പൂതിരി


43. സദ് രത്നമാല എന്ന ഗണിത ഗ്രന്ഥം രചിച്ചതാര്‌? - കടത്തനാടു ശങ്കരവര്‍മ്മത്തമ്പുരാന്‍


44. 'ചമല്‍ക്കാര ചിന്താമണി' എന്ന ജ്യോതിഷ ഗ്രന്ഥം രചിച്ചതാര്‌? - മേല്പത്തൂര്‍ നാരായണഭട്ടതിരി


45. ചന്ദ്രഛായാഗണിതം എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌? - കേളല്ലൂർ നിലകണ്ഠ സോമയാജി


46. വരാഹമിഹിരന്റെ ഹോരയ്ക്ക്‌ “വിവരണം” എന്ന പേരില്‍ വ്യാഖ്യാനം എഴുതിയതാര്‌? - രുദ്രവാരിയര്‍


47. ഗണിത നിര്‍ണ്ണയം എന്ന ഗ്രന്ഥം രചിച്ചതാര്‌? - പുലിയൂര്‍ പൂരുഷോത്തമന്‍ നമ്പൂതിരി


48. ശുദ്ധദൃഗ്ഗണിതം എന്ന ഗ്രന്ഥം രചിച്ചതാര്‌? - വി.പി. കുഞ്ഞിക്കണ്ണപ്പൊതുവാള്‍


49. കരണപദ്ധതി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - പുതുമനച്ചോമാതിരി


50. “വേണ്വോരോഹ പരിഭാഷ” എന്ന ജ്യോതിഷ ഗ്രന്ഥകര്‍ത്താവ്‌ - തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി


51. തിരുവാതിര ആഘോഷത്തോടുബന്ധപ്പെട്ട കഥ - കാമസംഹാരകഥ


52. നവരാത്രി ആഘോഷിക്കുമ്പോള്‍ ആരാധനയ്ക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ദിവസം - മഹാനവമി


53. ശിവരാത്രി ആഘോഷത്തോട്‌ ബന്ധപ്പെട്ട കഥ - ശിവന്‍ കാളകൂട വിഷം പാനം ചെയ്തത്‌


54. കുറത്തിയാട്ടത്തില്‍ അവതരിപ്പിക്കാറുള്ള പുരാണ കഥാപാത്രങ്ങള്‍ - ശിവനും പാര്‍വ്വതിയും


55. വിളക്കുകള്‍ കൊളുത്തി ആഘോഷിക്കാറുള്ള തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ പ്രാധാന്യം - സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനാഘോഷം


56. കേരളത്തില്‍ വളരെ വിപുലമായി കെട്ടുകാഴ്ച നടത്താറുള്ള പരബ്രഹ്മക്ഷേത്രം - ഓച്ചിറക്ഷേത്രം


57. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ പിന്നിലുള്ള കഥ - ഭഗവാന്‍ അയ്യപ്പന്‍ പമ്പാനദി കടന്നതിന്റെ കഥ


58. ഹരിപ്പാട്‌ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുടെ അനുസ്മരണയ്ക്കായി നടത്തുന്ന വള്ളംകളി? - മറത്തുകളി


59. തൈപൊങ്കലിന്റെ പ്രാധാന്യം - കാര്‍ഷിക പശ്ചാത്തലമുള്ള ആഘോഷം


60. തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്ന മാസം - മേടം


61. മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലം - പമ്പാനദിയുടെ തീരം


62. മുസ്ലീം കലാരൂപമായ ബൈത്ത്‌ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു - ഗാനം


63. വിലക്കപ്പെട്ട മാസത്തിന്റെ പത്താം ദിവസം കൊണ്ടാടുന്ന മുസ്ലീങ്ങളുടെ ഉത്സവം - മുഹറം


64. കേരളത്തില്‍ ഉറൂസ്‌ ച്രന്ദനക്കൂടം) ഉത്സവം സവിശേഷമായ ചില ചടങ്ങുകളോടെയും വലിയ ആഘോഷത്തോടുകൂടിയും നടത്തുന്ന പള്ളി? - തിരുവനന്തപുരം ബീമാപള്ളി


65. കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്ന സമുദായം - ചാക്യാര്‍


66. തളിയിൽ ക്ഷേത്രത്തിലെ കൂടിയാട്ടത്തെപ്പറ്റി പരാമർശിച്ചിരിക്കുന്ന സന്ദേശകാവ്യം? - ഉണ്ണുനീലിസന്ദേശം


67. ആയില്യപൂജ ആരുടെ പ്രീതിക്കു വേണ്ടിയുള്ളതാണ്? - നാഗപ്രീതിക്ക്


68. ബ്രാഹ്മണ-ക്ഷത്രിയ കുടുംബങ്ങളിൽ നടത്തുന്ന കാളിസേവാ നൃത്തം: - ഭദ്രകാളിപ്പാട്ട്


69. ദഫുമുട്ടുകളി നടത്തിയിരുന്നത് ഏത് സമുദായക്കാരാണ് - മുസ്ലിം സമുദായം

0 Comments