കേരളത്തിലെ സാംസ്കാരിക നായകന്മാര്‍

കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകന്മാര്‍ (Socio-Cultural Leaders in Kerala)

1. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത്‌ നടന്ന ദേശീയ സമരങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചിരുന്ന ഒരു ധീരവനിത ആര്‌? - അക്കമ്മ ചെറിയാന്‍

2. അക്കിത്തം എന്ന പേരില്‍ പ്രസിദ്ധനായ ആധുനിക കവി ആര്‌ - അക്കിത്തം അച്യുതൻ നമ്പൂതിരി

3. മേല്പത്തുരിന്റെ ശബ്ദശാസ്ത്രഗുരുവും വൈയാകരണനും പണ്ഡിതനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ഒരു സാംസ്കാരിക നായകനാര്‌? - തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി

4. വിരുതന്‍ ശങ്കു, അമ്മായിപ്പഞ്ചത്രന്ത്രം എന്നീ നര്‍മ്മകൃതികളുടെ കര്‍ത്താവാര്‌? - കാരാട്ട്‌ അച്യുതമേനോന്‍

5. 1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിയും പിന്നിട്‌ വന്ന മന്ത്രിസഭയിലെ മുഖ്യമന്ത്രിയുമായി വന്ന്‌ സാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മഹാനാര്‌? - സി. അച്യുതമേനോന്‍

6. വിനോദചിന്താമണി എന്ന നാടക സംഘത്തിന്റെ സ്ഥാപകനായിട്ടുള്ള സാംസ്കാരിക നായകനാര്‌? - സി.പി.അച്യുതമേനോന്‍

7. പാലക്കാട്ട്‌ ജനിച്ച്‌ ലോകപ്രശസ്തനായി മാറിയ നരവംശ ശാസ്ത്രജ്ഞൻ ആര്‌? - എല്‍.കെ അനന്തകൃഷ്ണയ്യര്‍

8. സഹൃദയ മാസികയുടെ ശില്പി ആര്‌? - പി. അനന്തന്‍പിള്ള

9. നമ്പൂതിരി സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പുറത്തിറക്കിയ ഉണ്ണിനമ്പൂതിരി മാസികയുടെ പത്രാധിപത്യവും യോഗക്ഷേമ സഭയുടെ നേതൃത്വവും വഹിച്ചിരുന്ന ഒരു സാമുദായിക പരിഷ്ക്കര്‍ത്താവ്‌ ആര്‌ - ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്‌

10. തിരുവിതാംകൂര്‍ ജുഡീഷ്യല്‍ സര്‍വ്വീസില്‍ ഭാരതത്തിലെ ആദ്യത്തെ വനിതാ ജഡ്ജിയായും, ആദ്യത്തെ ഹൈക്കോടതി വനിതാ ജഡ്ജിയായും അറിയപ്പെടുന്ന കേരള വനിത ആര്‌ ? - അന്നച്ചാണ്ടി

11. സ്‌നേഹഗായകന്‍, പ്രസാദഗായകന്‍, ദേശീയഗായകന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ ഒരു ആധുനിക കവി ആര്‌? - എം.പി.അപ്പന്‍

12. ചെണ്ടയില്‍ മാന്ത്രികശക്തി ആവാഹിക്കുന്നയാള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഇദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായ ചെണ്ടവാദകനാണ്. ആരാണിദ്ദേഹം? - കലാമണ്ഡലം കൃഷ്ണന്‍ കുട്ടിപ്പൊതുവാൾ

13. ആധുനിക മുസ്ലീം വിദ്യാഭ്യാസത്തിന്‌ അടിത്തറപാകിയ സാമൂഹിക പരിഷ്ക്കര്‍ത്താവ്‌ ആര്‌? - വക്കം അബ്ദുല്‍ഖാദര്‍ മൗലവി

14. 1949-ല്‍ വെള്ളിനക്ഷത്രം എന്ന സിനിമയ്ക്ക്‌ ഗാനങ്ങള്‍ രചിച്ചു കൊണ്ട്‌ സിനിമാലോകത്തേയ്ക്ക്‌ കടന്നുവന്ന ഒരു പ്രസിദ്ധ സിനിമാഗാന രചയിതാവാര്‌? - അഭയദേവ്‌

15. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ച ഒരു സാമുദായിക പരിഷ്ക്കര്‍ത്താവ്‌ ആര്‌? - അയ്യന്‍കാളി

16. വിദ്യാപോഷിണി എന്ന സാഹിത്യസമാജം രൂപീകരിച്ച്‌ പൊതുരംഗത്തെത്തി, സാമുദായിക പരിഷ്‌ക്കരണത്തിന്‌ ശ്രമിച്ചു ഒരു ധീര നേതാവ്‌ ആര്‌? - സഹോദരന്‍ അയ്യപ്പന്‍

17. പി. അയ്യനേത്തിന്റെ യഥാര്‍ത്ഥ നാമം: - പത്രോസ്‌

18. മലയാള സിനിമയെ വിശ്വസിനിമയുടെ ഔന്നത്യത്തിലേയ്ക്ക്‌ എത്തിച്ച ഒരു സംവിധായകന്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകൂടിയാണ്‌. ചെറിയ ലോകവും വലിയ മനുഷ്യരും എന്ന കാര്‍ട്ടൂണ്‍ പരമ്പര ഇദ്ദേഹത്തിന്റേതാണ്‌. ആരാണ്‌ ഇദ്ദേഹം? - ജി. അരവിന്ദന്‍

19. ആട്ടക്കഥാസാഹിതൃത്തില്‍ മികച്ച സംഭാവനകള്‍ ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തിലെ ഒരു ഇളയ രാജാവ് ആര്‌. 'വഞ്ചി മഹാരാജസ്തവം' എന്ന കൃതി ഇദ്ദേഹത്തിന്റേതാണ്‌ - അശ്വതി തിരുനാള്‍

20. 'ചീത' എന്ന കാവ്യനാടകത്തിലൂടെ ശ്രദ്ധേയനായിത്തീര്‍ന്ന ഒരു സാഹിത്യനായകനാര്‌? - വി. ആനന്ദക്കുട്ടന്‍

21. 'നിര്‍മ്മാല്യം' എന്ന സിനിമയിലെ അഭിനയത്തിന്‌ ഭരത്‌ അവാര്‍ഡ്‌ ലഭിച്ച മലയാളി ആര്‌? - പി.ജെ. ആന്റണി

22. കേരളപാണിനീയ ഭാഷ്യം എന്ന വ്യാകരണഗ്രന്ഥം രചിച്ച ഒരു പ്രമുഖ ഭാഷാശാസ്ത്രജ്ഞന്‍ ആര്‌? - സി.എല്‍. ആന്റണി

23. താലൂക്കുകള്‍തോറും മലയാളം സ്‌കൂളുകള്‍ ഏര്‍പ്പെടുത്തുകയും പുസ്തക കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്ത തിരുവിതാകൂര്‍ രാജാവ്‌ ആര്‌? - ആയില്യം തിരുനാള്‍

24. എറണാകുളത്ത്‌ തോട്ടയ്ക്കാട്ട്‌ വീട്ടില്‍ ജനിച്ച ഒരു പ്രമുഖ കവയിത്രി ആര്‌? - തോട്ടയ്ക്കാട്ട്‌ ഇക്കാവമ്മ

25. കൊച്ചി ഇക്കു അമ്മത്തമ്പുരാന്‍ എന്ന കവയിത്രിയുടെ യഥാര്‍ത്ഥ പേര്‌? - സുഭദ്ര

26. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ആര്. തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു? - ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

27. 1847-61 കാലഘട്ടത്തില്‍ സ്വാതിതിരുനാളിന്റെ പിന്‍ഗാമിയായി തിരൂവിതാകൂര്‍ വാണിരുന്ന രാജാവ്‌ ആര്‌? - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

28. പഴയഗാനങ്ങളുടെ പരിപോഷണത്തിനുവേണ്ടി രൂപീകരിച്ച 'ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡി'ന്റെ ജീവാത്മാവും പരമാത്മാവുമായിട്ടുള്ള സിനിമാ പിന്നണി ഗായകന്‍ ആര്‌? - കെ.പി. ഉദയഭാനു

29. പ്രതിഭാശാലിയായ ഒരു കഥകളി നടനായ ഇദ്ദേഹത്തെ പൂതനാ കൃഷ്ണന്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഒരു അന്താരാഷ്ട്ര കഥകളി ആസ്വാദക സംഘം തന്നെ ഇദ്ദേഹത്തിനുണ്ട്‌. ആരാണിദ്ദേഹം? - കലാമണ്ഡലം കൃഷ്ണന്‍ നായര്‍

30. 1957-69-ലെ ഇ.എം.എസ്‌. മന്ത്രിസഭയുടെ കാലത്ത്‌ പാസാക്കിയ ഭൂനിയമ ബില്ലിന്‌ രൂപം കൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ആര്‌. ഇദ്ദേഹം കര്‍ഷക പ്രസ്ഥാന നേതാവുകൂടിയായിരുന്നു? - സി.എച്ച്‌. കണാരന്‍

31. വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിയനും എന്‍.എസ്‌.എസ്‌. സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഇദ്ദേഹം നായര്‍ സമുദായത്തെ ഉദ്ധരിക്കുന്നതിന്‌ വേണ്ടി 'സ്നേഹലത' എന്ന നോവല്‍ രചിച്ചിട്ടുണ്ട്‌. ആരാണിദ്ദേഹം? - കപ്പന കണ്ണന്‍മേനോന്‍

32. കന്യാകുമാരി ജില്ലയില്‍പ്പെട്ട തിരുവട്ടാറില്‍ ജനിച്ച ഒരു പ്രമുഖ സംഗീതജ്ഞന്‍ 'പൊന്‍ കതിര്‍' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. മൂവായിരത്തിലധികം ലളിതഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്‌. ആരാണിദ്ദേഹം? - കമുകറ പുരുഷോത്തമന്‍

33. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ അതിനിപുണനായിരുന്ന, 1916-ല്‍ കുടമാളൂരില്‍ ജനിച്ച ഒരു കഥകളി നടൻ ആര്? - കുടമാളൂര്‍ കരുണാകരന്‍ നായര്‍

34. ലാസ്യ നൃത്തമായ മോഹിനിയാട്ടത്തിന്റെ ആചാര്യ, എന്നറിയപ്പെടുന്ന ഇവര്‍ “മോഹിനിയാട്ടസംഗ്രഹം' എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ആരാണിവര്‍? - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

35. മലയാളത്തിലെ അത്യന്താധുനിക സാഹിതൃപ്രസ്ഥാനം തുടങ്ങിവച്ച ജോൺ വർഗീസ് ഏത്‌ പേരിലാണ്‌ സാഹിത്യലോകത്തറിയപ്പെടുന്നത്‌? - കാക്കനാടന്‍

36. കൊച്ചീരാജ്യത്ത്‌ ആദ്യമായി ബി.എ.ബിരുദമെടുത്ത വനിതയായ ഇവര്‍ സാഹിത്യകാരിയും, സാമൂഹ്യപ്രവര്‍ത്തകയും, ബാലസാഹിതൃകാരിയുമാണ്‌. ആരാണ്‌ ഇവര്‍? - അമ്പാടി കാര്‍ത്ത്യായനി അമ്മ

37. മികച്ച ചരിത്രഗവേഷകനും മലയാളം, സംസ്കൃതം, തമിഴ്‌ എന്നീ ഭാഷകളില്‍ മികച്ച പാണ്ഡിത്യവുമുള്ള ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചരിത്രകൃതിയാണ്‌ കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍. ആരാണിദ്ദേഹം? - ഇളംകുളം കുഞ്ഞന്‍പിള്ള

38. “പ്രതിപാത്രം ഭാഷണഭേദം” എന്ന കൃതിയും “കൈരളിയുടെ കഥ" എന്ന മലയാള സാഹിത്യ ചരിത്രഗ്രന്ഥവും രചിച്ചിട്ടുള്ള ഒരു പ്രമുഖ സാഹിത്യകാരനാര്‌? - എന്‍. കൃഷ്ണപിള്ള

39. കോഴിക്കോട്ട്‌ സാമൂതിരിയുടെ നാവികപ്പടത്തലവന്മാര്‍ക്ക്‌ കുഞ്ഞാലി എന്ന സ്ഥാനപ്പേര്‌ നല്‍കിയതാര്‌? - സാമൂതിരി

40. 1963-ല്‍ കൊച്ചിയിലെ മഹാരാജാവ്‌ സാഹിത്യനിപൂണ പദവി നല്‍കി ആദരിച്ച ഇദ്ദേഹത്തിന്‌ സാഹിത്യപരിഷത്ത്‌ സമ്മേളനത്തില്‍ വച്ച്‌ വീരശൃംഖലയും ഭക്തകവി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്‌. ആരാണിദ്ദേഹം? - പി. കുഞ്ഞിരാമന്‍ നായര്‍

41. മലയാളത്തില്‍ നോവല്‍ സാഹിത്യത്തെപ്പറ്റിയുള്ള ആദ്യ ലേഖനം എഴുതിയ ഇദ്ദേഹം 1914 നവംബര്‍ 14-ന്‌ നിയമസഭയില്‍ പ്രസംഗിച്ചുകഴിഞ്ഞയുടനെ ഹൃദയസ്തംഭനംമൂലം അന്തരിച്ചു. ആരാണിദ്ദേഹം? - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

42. കുട്ടിക്കവിതകളും കഥകളും എഴുതി പ്രശസ്തി നേടിയ ഒരു ബാല സാഹിത്യകാരന്‍ ആര്‌? - കുഞ്ഞുണ്ണി

43. “കാലം മാറുന്നു" എന്ന ചിത്രത്തിലെ ഗാനവുമായി ചലച്ചിത്രരംഗത്ത്‌ പ്രവേശിച്ച ഇദ്ദേഹം ഒരു പ്രമുഖ മലയാള കവിയും ഗാനരചയിതാവുമാണ്‌. 12 തവണ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. ആരാണിദ്ദേഹം? - ഒ.എന്‍.വി. കുറുപ്പ്‌

44. രാഷ്ട്രപതിയുടെ അവാര്‍ഡുനേടിയ ആദ്യത്തെ മലയാള സിനിമയായ നീലക്കുയിലിന്റെ തിരക്കഥ ഒരു പ്രമുഖ മലയാള സാഹിത്യകാരന്റേതാണ്‌. ആരാണദ്ദേഹം? - പി.സി. കുട്ടികൃഷ്ണന്‍

45. വെയില്‍സ്‌ രാജകുമാരന്‍ 1922-ല്‍ കേരളീയ മഹാകവി എന്ന നിലയില്‍ മദിരാശിയില്‍ വച്ച്‌ പട്ടും വളയും സമ്മാനിച്ച്‌ ആദരിച്ചത്‌ ആരെ? - കുമാരനാശാനെ

Post a Comment

Previous Post Next Post