മലയാള സാഹിത്യം - 1

മലയാള സാഹിത്യം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?- ഈ വരികൾ എഴുതിയതാര്‌? - ഉള്ളൂര്‍

2. 'മനസാസ്മരാമി' ആരുടെ ആത്മകഥ? - പ്രൊഫ. എസ്‌. ഗുപ്തന്‍നായര്‍

3. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ വൃത്തം? - നതോന്നത

4. “അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത! താഴുന്നൂ താഴുന്നു കഷ്ടം' ഈ വരികൾ അറം പറ്റിയ കവി? - കുമാരനാശാന്‍

5. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്നാരംഭിക്കുന്ന പ്രാര്‍ഥന രച്ചിച്ചതാര്‌? - പന്തളം കേരളവര്‍മ

6. ആധുനിക കവിത്രയം? - ആശാന്‍, ഉള്ളൂര്‍, വള്ളത്തോൾ

7. ചെറുശ്ശേരി ആരുടെ സദസ്യന്‍? - കോലത്തുനാട്‌ ഉദയവര്‍മ രാജാവ്‌

8. ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി - ശ്രീകുമാര്‍

9. കബീര്‍ സമ്മാനം ലഭിച്ച മലയാളകവി - ഡോ. കെ. അയ്യപ്പപ്പണിക്കര്‍

10. “സൂര്യകാന്തിയുടെ കവി” - ജി. ശങ്കരക്കുറുപ്പ്‌

11. ആയിഷ - ആരുടെ ഖണ്ഡകാവ്യം - വയലാര്‍ രാമവര്‍മ്മ

12. പൂന്താനത്തിന്റെ പ്രസിദ്ധമായ കൃതി - ജ്ഞാനപ്പാന

13. തത്ത്വമസി രചിച്ചതാര്‌? - ഡോ. സുകുമാര്‍ അഴീക്കോട്‌

14. 'മലയാളത്തിലെ ഓര്‍ഫ്യൂസ്‌ ' എന്നു വിശേഷിപ്പക്കപ്പെട്ട കവി - ചങ്ങമ്പുഴ കൃഷ്ണപിള്ള

15. കേരളത്തിലെ ഇബ്സൻ? - പ്രൊഫ. എന്‍. കൃഷ്ണപിള്ള

16. രമണനിലെ നായകന്‍ ഒരു കവിയുടെ പ്രതിരൂപമാണെന്നു കരുതപ്പെടുന്നു ആരുടെ? - ഇടപ്പള്ളി രാഘവന്‍പിള്ള

17. “രാജരാജന്റെ മാറ്റൊലി” എഴുതിയത്‌? - പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി

18. മുദ്രിതമായ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? - ഊര്‍ശ്ശേം യാത്രാവിവരണം (പരുമല തിരുമേനി)

19. “പ്രേമസംഗീതം" എഴുതിയ കവി? - ഉള്ളൂര്‍

20. അസുരവിത്തിന്റെ കര്‍ത്താവ്‌ - എം.ടി. വാസുദേവന്‍ നായര്‍

21. 'കേരളകരമുദി' പത്രത്തിന്റെ സ്ഥാപകന്‍ - കെ. സുകുമാരന്‍

22. "സുകുമാര്‍” എന്ന ഹാസസാഹിത്യകാരന്റെ പൂര്‍ണനാമം - സുകുമാരന്‍ പോറ്റി

23. കഥകളിയുടെ ജനയിതാവ്‌ - കൊട്ടാരക്കര തമ്പുരാന്‍

24. “ജീവിതസ്മരണകൾ' എഴുതിയത്‌ - ഇ.വി. കൃഷ്ണപിള്ള

25. ചിരിയും ചിന്തയും എഴുതിയത്‌ - ഇ.വി. കൃഷ്ണപിള്ള

26. മഹാകവി ഉള്ളൂരിന്റെ മഹാകാവ്യം - ഉമാകേരളം

27. ദുഃഖം കാണുന്നു സുഖകാലത്തും മര്‍ത്യന്‍ ദുഃഖകാലത്തും സുഖം കാണുന്നു-ആരുടെ വരികൾ - കുമാരനാശാന്‍

28. പദ്മഭൂഷണ്‍ നേടിയ മലയാളകവി - ജി. ശങ്കരക്കുറുപ്പ്‌

29. പാറപ്പുറത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച കൃതി - അരനാഴികനേരം

30. എന്‍.പി. മന്മഥന്റെ ആത്മകഥ - സ്മൃതി ദര്‍പ്പണം

31. ഒളിവിലെ ഓര്‍മകൾ എഴുതിയത്‌ - തോപ്പില്‍ഭാസി

32. കാളിദാസനെ നായകനാക്കി ഒ.എന്‍.വി. രചിച്ച കാവ്യം - ഉജ്ജയിനി

33. 'ഒരുദേശത്തിന്റെ കഥ' എഴുതിയത്‌ - എസ്‌.കെ. പൊറ്റെക്കാട്‌

34. മലയാളഭാഷയ്ക്ക് ആദ്യം വ്യാകരണം രചിച്ചത്? - ഡോ. ഹെർമൻ ഗുണ്ടർട്ട്

35. 'നീർമാതളം പൂത്തകാലം' ആരുടെ കൃതി - മാധവിക്കുട്ടി

36. താമരത്തോണിയുടെ കവി - പി.കുഞ്ഞിരാമൻ നായർ

37. പ്രൊഫ. എം.കെ സാനുവിന്‌ വയലാര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതി - ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം

38. “കയര്‍” എഴുതിയത്‌ - തകഴി ശിവശങ്കരപ്പിള്ള

39. “വിപ്ലവസ്മരണകൾ' ആരുടെ ആത്മകഥ - പുതുപ്പള്ളി രാഘവന്‍

40. ഗീതാഗോവിന്ദത്തിന്റെ മലയാള പരിഭാഷയുടെ പേര്‌ - ഭാഷാഷ്ടപദി

41. കേരളീയ സംസ്കൃത സാഹിത്യചരിത്രം എഴുതിയതാര്‌ - വടക്കുംകൂര്‍ രാജരാജവര്‍മ

42. ഒ.വി. വിജയന്റെ ഏതു കൃതിക്കാണ്‌ വയലാര്‍ അവാര്‍ഡു ലഭിച്ചത്‌ - ഗുരുസാഗരം

43. മലയാള സാഹിത്യത്തില്‍ ആദ്യം ഡോക്ടറേറ്റു നേടിയ വ്യക്തി - ചേലനാട്ട്‌ അച്യുതമേനോന്‍

44. 'മരുഭൂമികൾ ഉണ്ടാകുന്നത്‌” ആരുടെ കൃതി - ആനന്ദ്‌ 

45. ഉത്തരരാമചരിതം എഴുതിയത്‌ - ഭവഭൂതി

46. യന്ത്രം എഴുതിയതാര്‌ - മലയാറ്റൂര്‍ രാമകൃഷ്ണന്‍

47. സാഹിത്യമഞ്ജരിയുടെ കര്‍ത്താവ്‌ - വള്ളത്തോൾ

48. പാടുന്ന പിശാച്‌ കര്‍ത്താവ്‌ - ചങ്ങമ്പുഴ

49. കേരളവർമ വലിയകോയിത്തമ്പുരാൻ എഴുതിയ സന്ദേശകാവ്യം - മയൂരസന്ദേശം

50. 'ആനന്ദ്' എന്ന തൂലികാനാമത്തിൽ എഴുതുന്ന സാഹിത്യകാരൻ - സച്ചിദാനന്ദൻ

51. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശരിയായ പേര് - രാമവർമ

52. ഭീമനെ നായകനാക്കി എം.ടി.വാസുദേവൻ നായർ രചിച്ച പ്രസിദ്ധമായ നോവൽ - രണ്ടാമൂഴം

53. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത് - കുഞ്ചൻ നമ്പ്യാർ

54. 'വന്ദിപ്പിന്‍ മാതാവിനെ' എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി - വള്ളത്തോൾ 

55. ഓംചേരിയുടെ പൂര്‍ണനാമം - ഓംചേരി എന്‍. നാരായണപിള്ള

56. നാരായണീയത്തിന്റെ കര്‍ത്താവ്‌ - മേല്പത്തൂര്‍ നാരായണ ഭട്ടതിരി

57. “കണ്ണുനീര്‍ത്തുള്ളി" രചിച്ചതാര്‌ - നാലപ്പാട്ടു നാരായണമേനോന്‍

58. കെ.പി.എ.സി., പൂര്‍ണരൂപം - കേരള പീപ്പിൾസ്‌ ആര്‍ട്സ്‌ ക്ലബ്

59. കടവനാട്‌ എന്നു പേരുകേട്ട കവി - കടവനാട്ടു കുട്ടികൃഷ്ണന്‍

60. ഒ.എന്‍.വിയുടെ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി - ഉപ്പ്‌

61. ചെറുകാടിന്റെ ആത്മകഥ - ജീവിതപ്പാത

62. 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' രചയിതാവ്‌ - എം. മുകുന്ദന്‍

63. 'വാഗ്ദേവതയുടെ വീരഭടന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടതാര്‌ - സി.വി.രാമന്‍പിള്ള

64. ശ്രികൃഷ്ണചരിതം വിഷയമാക്കി മലയാളത്തില്‍ ആദ്യമുണ്ടായ കാവ്യം - കൃഷ്ണഗാഥ

65. ഇരയിമ്മന്‍ തമ്പി രചിച്ച ആട്ടക്കഥകൾ - ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം.

66. ലങ്കാലക്ഷ്മി എഴുതിയതാര്‌ - സി.എന്‍. ശ്രീകണ്ഠന്‍ നായര്‍

67. ബോട്ടപകടത്തില്‍ മരിച്ച മലയാള കവി - കുമാരനാശാന്‍

68. 'കേരളം' എന്ന കാവ്യം രചിച്ചതാര്‌ - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

69. 'ഉഷ്ണുമേഖല' ആരുടെ കൃതി - കാക്കനാടൻ

70. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ - വക്കം അബ്ദുൽ ഖാദർ മൗലവി

71. ഉള്ളൂർ സ്മാരകം എവിടെ - തിരുവനന്തപുരം

72. 'നാറാണത്തുഭ്രാന്തന്‍' രചിച്ച കവി - വി. മധുസൂദനന്‍ നായര്‍

73. അപ്പന്‍ തമ്പുരാന്‍ സ്മാരകം എവിടെ? - അയ്യന്തോൾ, തൃശ്ശൂര്‍

74. സൃഷ്ടിയും സ്രഷ്ടാവും രചിച്ചത്‌ - എസ്‌. ഗുപ്തന്‍നായര്‍

75. ചങ്ങമ്പുഴ സ്മാരകം എവിടെ - ഇടപ്പള്ളി

76. “വ്യാഴവട്ട സ്മരണകൾ' ആരുടെ കൃതി - ബി. കല്യാണിയമ്മ

77. പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരകം എവിടെ? - തിരുവനന്തപുരം

78. “കേരളസിംഹം" ആര്‌ രചിച്ച നോവല്‍ - സര്‍ദാര്‍ കെ.എം. പണിക്കര്‍

79. ഉണ്ണായിവാര്യര്‍ സ്മാരകം എവിടെ? - ഇരിങ്ങാലക്കുട

80. ചെറുതുരുത്തിയുടെ പ്രാധാന്യമെന്ത്‌ - കലാമണ്ഡലത്തിന്റെ ആസ്ഥാനം

81. 'ചിത്രയോഗം' കര്‍ത്താവ്‌ - വള്ളത്തോൾ

82. ഗര്‍ഭശ്രീമാന്‍ ആര് - സ്വാതിതിരുനാൾ മഹാരാജാവ്‌

83. വിഷകന്യക കര്‍ത്താവ്‌ - എസ്‌.കെ. പൊറ്റെക്കാട്

84. എന്‍.ബി.ടി. പൂര്‍ണരൂപം - നാഷണല്‍ ബുക്ക് ട്രസ്റ്റ്‌

85. റെഡീമര്‍ ബോഴ്ചപകടം നടന്നത്‌ എവിടെ - പല്ലനയാറ്റില്‍

86. “കേരളപ്പഴമ" കര്‍ത്താവ്‌ - ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

87. “ഓമനത്തിങ്കൾ കിടാവോ' എന്നാരംഭിക്കുന്ന താരാട്ടുപാട്ടിന്റെ രചയിതാവ്‌ - ഇരയിമ്മന്‍ തമ്പി

88. കവിതയിലെ ദ്വിതീയാക്ഷരത്തെച്ചപൊല്ലിയുണ്ടായ വാദത്തിന്റെ പേര്‌ - പ്രാസവാദം

89. 'എന്റെ ലണ്ടന്‍ ജീവിതം' ആരുടെ കൃതി - ഡോ.കെ. രാഘവൻപിള്ള

90. മലയാളത്തിലെ ആദ്യത്തെ സാഹിത്യവിജ്ഞാനകോശം - സാഹിത്യരത്നം നിഘണ്ടു. ശ്രീകണ്ഠേശ്വരം (1933)

91. 'കള്ളപ്പറയും ചെറുനാഴിയും

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല' - ഇത്‌ ഏതു പാട്ടിലുള്ളതാണ്‌ - മഹാബലിചരിതം (മാവേലിപ്പാട്ട്) 

92. എന്‍. കൃഷ്ണപിള്ള രചിച്ച സാഹിത്യ ചരിത്രഗ്രന്ഥം - കൈരളിയുടെ കഥ

93. 'വിശ്വദര്‍ശനം' എഴുതിയത്‌ - ജി. ശങ്കരക്കുറുപ്പ്‌

94. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ - കുഞ്ചന്‍ നമ്പ്യാര്‍

95. കൃഷ്ണ്നാട്ടത്തിന്റെ ഉപജ്ഞാതാവ്‌ - കോഴിക്കോട്‌ മാനവേദന്‍ രാജാ

96. 'പവനന്‍' എന്ന എഴുത്തുകാരന്റെ ശരിയായ പേര്‌ - പി.വി. നാരായണന്‍ നായര്‍

97. കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ്‌ - എഴുത്തച്ഛന്‍

98. ആദികവി ആര്‌ - വാല്മീകി

99. ഭാരതത്തിലെ ആദ്യത്തെ കലാവിഷയമായ ഗ്രന്ഥം - ഭരതമുനിയുടെ നാട്യശാസ്ത്രം

100. കേരളത്തിലെ ഭരണഭാഷ സംബന്ധിച്ച ആദ്യത്തെ കമ്മിറ്റിയുടെ അധ്യക്ഷന്‍ - കോമാട്ടില്‍ അച്യുതമേനോന്‍

101. കേരളസര്‍ക്കാര്‍ ഓദ്യോഗിക ഭാഷാ ആക്ട്‌ പാസാക്കിയ വര്‍ഷം - 1969

102. എ.ആര്‍.സ്മാരകം എവിടെയാണ്‌ - മാവേലിക്കരയില്‍

103. കഥകളിയുടെ സാഹിത്യരൂപം - ആട്ടക്കഥ

104. 'ബേപ്പൂര്‍ സുല്‍ത്താന്‍' എന്ന്‌ അറിയപ്പെട്ട എഴുത്തുകാരന്‍ - വൈക്കം മുഹമ്മദ്‌ ബഷീര്‍

105. പുതിയപദങ്ങൾ സ്വീകരിക്കുകയോ പഴയപദങ്ങൾക്കു പുതിയ അര്‍ഥങ്ങൾ നല്‍കുകയോ ചെയ്യുന്ന ഭാഷാശാസ്ത്രശാഖ - നിയോളജി

106. കേരളവ്യാസന്‍ ആര്‌ - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

107. കേരളസംഗീതം രചിച്ചതാര്‌ - മാലി മാധവന്‍ നായര്‍

108. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ഏതു കലാവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു - കഥകളി

109. അപ്പന്‍ തച്ചേത്ത്‌ - ഈ എഴുത്തുകാരന്റെ ശരിയായ പേര്‌ - നീലകണ്ഠമേനോന്‍

110. ചെറിയ മനുഷ്യനും വലിയ ലോകവും - കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്‌ - അരവിന്ദന്‍

111. പി.കെ.പാറക്കടവ്‌ എന്ന തൂലികാനാമത്തില്‍ എഴുതുന്നത്‌ - അഹമ്മദ്‌ പി.കെ

112. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്‌' എന്ന നാടകം രചിച്ചതാര്‌ - പി.എം. ആന്‍റണി

113. കേരളസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച “ബലിക്കല്ല്‌' എന്ന നോവല്‍ രചിച്ചത് - ഉണ്ണികൃഷ്ണന്‍ പുതൂര്‍

114. അമിനാബീബി, ചാണക്യന്‍ എന്നീ തൂലികാനാമങ്ങളില്‍ എഴുതിയ പത്രപ്രവര്‍ത്തകനായ സാഹിത്യകാരന്‍ - വി.ടി. ഇന്ദുചൂഡന്‍

115. ഇരയിമ്മന്‍ തമ്പിയുടെ ശരിയായ പേര്‌ - രവിവര്‍മ്മന്‍ തമ്പി

116. കാമ്പിശ്ശേരി കരുണാകരന്റെ തൂലികാനാമം - കല്‍ക്കി

117. എ.പി. കളയ്ക്കാട്ടിന്റെ ശരിയായ പേര്‌ - കെ. അയ്യപ്പന്‍പിള്ള

118. 'സോണറ്റ്‌' എന്നതിനു സമാനമായ മലയാള പദം - ഗീതകം

119. ആധുനിക മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം - മയൂരസന്ദേശം

120. “ശബ്ദശോധിനി' എന്ന കൃതി രചിച്ചതാര്‌ - എ.ആര്‍. രാജരാജവര്‍മ്മ

121. 'ഉമാകേരളം' ഏതു വിഭാഗത്തില്‍പ്പെടുന്നു - മഹാകാവ്യം (ഉള്ളൂര്‍)

122. മലയാളം ഏതു ഭാഷാഗോത്രത്തില്‍പ്പെടുന്നു - ദ്രാവിഡഭാഷാഗോത്രം

123. ചങ്ങമ്പുഴയുടെ “രമണന്‍” പുറത്തുവന്നത്‌ ഏതു വര്‍ഷം - 1936

124. “നാഗവള്ളി” എന്ന പേരില്‍ അറിയപ്പെട്ട എഴുത്തുകാരന്റെ പൂര്‍ണനാമം - നാഗവള്ളി ആര്‍.എസ്‌. കുറുപ്പ്‌

125. കേരളഭാഷാ സാഹിത്യചരിത്രം എഴുതിയതാര്‌ - ആര്‍. നാരായണ പണിക്കര്‍

126. ആദ്യമായി ചലച്ചിത്രമാക്കിയ മലയാള നോവല്‍ - മാര്‍ത്താണ്ഡവര്‍മ്മ

127. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ലിപി - ദേവനാഗരി

128. 'മലയാളശൈലി' രചിച്ചതാര്‌ - കുട്ടികൃഷ്ണമാരാര്‍

129. എസ്‌.പി.സി.എസ്‌ പൂര്‍ണരൂപം - സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

130. കേരളകാളിദാസന്‍ - കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

131. 'മലയാളം മലയാളിയോളം' ഗ്രന്ഥകര്‍ത്താവ്‌ - ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍

132. പൂര്‍ണമായി കവിത പ്രസിദ്ധീകരിച്ചിരുന്ന ആദ്യത്തെ മലയാള മാസിക - കവനകൗമുദി

133. “കൊടുപ്പുന്ന” എന്ന്‌ അറിയപ്പെട്ട എഴുത്തുകാരന്റെ പൂര്‍ണനാമം - ഗോവിന്ദഗണകന്‍

134. “കഥകളി വിജ്ഞാനകോശം” രചിച്ചത്‌ - പ്രൊഫ. അയ്മനം കൃഷ്ണുകൈമൾ

135. “അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ..'” എന്നാരംഭിക്കുന്ന ഗാനം രചിച്ചത്‌? - പൂന്താനം

136. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ആദ്യ മലയാളകൃതി - കേരള ഭാഷാസാഹിത്യ ചരിത്രം. (ആര്‍.നാരായണപ്പണിക്കര്‍)

137. “കേരളപാണിനി” ആര്‌ - എ.ആര്‍. രാജരാജവര്‍മ

138. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക - തളിര്‌

139. “ചെറുകഥ ഇന്നലെ ഇന്ന്" എഴുതിയതാര്‌ - പ്രൊഫ. എം. അച്യുതന്‍

140. “മലയാളശൈലീ നിഘണ്ടു' രചയിതാവ്‌ - ടി.രാമലിംഗം പിള്ള

141. 'കുന്ദലത'യുടെ കർത്താവ് - അപ്പു നെടുങ്ങാടി

142. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1,25000 ശ്ലോകങ്ങളുള്ള മഹാഭാരതം പരിഭാഷപ്പെടുത്തിയത് എത്ര ദിവസംകൊണ്ട് - 874 ദിവസം

143. ഉറൂബിന്റെ ശരിയായ പേര് - പി.സി.കുട്ടികൃഷ്ണൻ

144. “ഭഗ്നഭവനം" നാടകത്തിന്റെ കര്‍ത്താവ്‌ - എന്‍. കൃഷ്ണപിള്ള

145. 'പുതപ്പാട്ട്‌' എഴുതിയ കവി - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

146. “ക്രിസ്തുഭാഗവതം" -എഴുതിയതാര്‌ - പ്രൊഫ. പി.സി. ദേവസ്യ

147. “സുന്ദരികളും സുന്ദരന്മാരും” എഴുതിയതാര്‌ - പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്‌)

148. തകഴിയുടെ “ചെമ്മീന്‍' എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം - പുറക്കാട്‌

149. “ദൈവത്തിന്റെ വികൃതികൾ" രചിച്ചതാര്‌ - എം. മുകുന്ദന്‍

150. ഏതു സ്ഥാപനത്തില്‍നിന്നാണ്‌ 'മലയാള ഗ്രന്ഥസൂചി" പ്രസിദ്ധീകരിക്കുന്നത്‌ - കേരള സാഹിത്യ അക്കാദമി

Post a Comment

Previous Post Next Post