വ്യോമസേന

വ്യോമസേന (INDIAN AIR FORCE)

 1932 ഒക്ടോബർ 8-ന് സ്ഥാപിതമായ റോയൽ ഇന്ത്യൻ എയർഫോഴ്സാണ് 1950 ജനുവരി 26 മുതൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നറിയപ്പെട്ടുതുടങ്ങിയത്. ചീഫ് ഓഫ് എയർ സ്റ്റാഫാണ് മേധാവി. വ്യോമസേനയ്ക്ക് ഏഴു കമാൻഡുകളുണ്ട്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് സമാനമായിയുള്ള വ്യോമസേനയിലെ പദവിയാണ് മാർഷൽ ഓഫ് ദ എയർഫോഴ്സ്. ഈ ബഹുമതി ലഭിച്ച ഏക വ്യക്തിയാണ് എയർ ചീഫ് മാർഷൽ അർജൻസിംഗ് (2002-ൽ). ന്യൂഡൽഹിയിലെ പാലം എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയർഫോഴ്‌സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടെത്. 1.2 ലക്ഷത്തോളമാണ് ഇപ്പോഴത്തെ അംഗബലം. വ്യോമസേനയുടെ ഭാഗമായ പ്രത്യേക കമാൻഡോ വിഭാഗമാണ് 'ഗരുഡ്'. 2003ലാണ് ഇത് രൂപവത്കരിച്ചത്.

ഇന്ത്യൻ എയർഫോഴ്സ് കമാൻഡുകൾ (ആസ്ഥാനം ബ്രാക്കറ്റിൽ)

■ സെൻട്രൽ എയർകമാൻഡ് (അലഹബാദ്)

■ ഈസ്റ്റേൺ എയർകമാൻഡ് (ഷില്ലോങ്)

■ വെസ്റ്റേൺ എയർകമാൻഡ് (ന്യൂ ഡൽഹി)

■ സതേൺ എയർകമാൻഡ് (ട്രിവാൻഡ്രം)

■ സൗത്ത് വെസ്റ്റേൺ എയർകമാൻഡ് (ഗാന്ധിനഗർ)

■ മെയിൻറൻസ് കമാൻഡ് (നാഗ്പുർ)

■ ട്രെയിനിങ് കമാൻഡ് (ബാംഗ്ലൂർ)

ഇന്ത്യൻ എയർഫോഴ്‌സ് റാങ്കുകൾ

■ എയർ ചീഫ് മാർഷൽ

■ എയർമാർഷൽ

■ എയർ വൈസ് മാർഷൽ

■ എയർ കമ്മഡോർ

■ ഗ്രൂപ്പ് ക്യാപ്റ്റൻ

■ വിങ് കമാൻഡർ

■ സ്ക്വാഡ്രൺ ലീഡർ

■ ഫ്ലൈറ്റ് ലെഫ്റ്റനന്റ്

■ ഫ്ലയിങ് ഓഫീസർ

PSC ചോദ്യങ്ങൾ

1. റോയൽ ഇന്ത്യൻ എയർഫോഴ്‌സ്‌ രൂപവത്കരിക്കപ്പെട്ട വർഷം - 1932 ഒക്ടോബർ 8

2. എയർഫോഴ്‌സ്‌ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 8

3. റോയൽ ഇന്ത്യൻ എയർഫോഴ്‌സ്‌ 'ഇന്ത്യൻ എയർഫോഴ്‌സ്‌' എന്ന് പുനർനാമകരണം ചെയ്തത് - 1950 ജനുവരി 26 

4. ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനം - ന്യൂഡൽഹി 

5. വ്യോമസേനയുടെ തലവൻ അറിയപ്പെടുന്നത് - ചീഫ് ഓഫ് ദി എയർ സ്റ്റാഫ് 

6. നിലവിലെ വ്യോമസേന മേധാവി - വി.ആർ.ചൗധരി 

7. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വിമാനം - Westland Wapiti 

8. ഇന്ത്യൻ എയർഫോഴ്സിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ എയർമാർഷൽ - എയർമാർഷൽ എസ്.മുഖർജി

9. ഇന്ത്യൻ എയർഫോഴ്സിന്റെ ബ്രിട്ടീഷുകാരനായ അവസാനത്തെ എയർമാർഷൽ - എയർമാർഷൽ സർ. ജെറാൾഡ് ഗിബ്‌സ്

10. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ - എയർ മാർഷൽ സർ തോമസ് എം ഹിസ്റ്റ്

11. ഇന്ത്യയുടെ ആദ്യത്തെ എയർഫോഴ്സ് മാർഷൽ - അർജൻ സിംഗ്

12. ഇന്ത്യക്കുവേണ്ടി യുദ്ധം നയിച്ച വ്യോമ സേനാധിപൻ - അർജൻ സിംഗ്

13. അർജൻ സിംഗിനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരിൽ പുനർനാമകരണം ചെയ്‌ത ഇന്ത്യൻ എയർബേസ് - Panagarh (പശ്ചിമബംഗാൾ)

14. ഇന്ത്യയിൽ 'മാർഷൽ ഓഫ് ദി എയർഫോഴ്‌സ്' പദവി ലഭിച്ച ഏക വ്യക്തി - അർജൻ സിംഗ്

15. ഇന്ത്യൻ എയർഫോഴ്സിന് എത്ര കമാൻഡുകളുണ്ട് - 7

16. എയര്‍ഫോഴ്‌സിന്റെ ആപ്യവാക്യം - Touch the sky with glory (നഭ സ്പര്‍ശം ദീപ്തം)

17. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ 'നഭ സ്പര്‍ശം ദീപ്തം' എടുത്തിരിക്കുന്നത് എവിടെ നിന്നാണ് - ഭഗവദ് ഗീത

18. ഇന്ത്യൻ വ്യോമസേനയുടെ എയർഫോഴ്‌സ് മ്യൂസിയം - പാലം എയർഫോഴ്‌സ് സ്റ്റേഷൻ (ന്യൂഡൽഹി)

19. വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ കായികതാരം - സച്ചിൻ ടെൻഡുൽക്കർ 

20. ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷൻ പാർക്ക് സ്ഥാപിതമായത് - ഗുജറാത്ത് 

21. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്ക്കരിച്ച വർഷം - 1984 

22. ഏഴു ഭൂഖണ്ഡങ്ങളിലെയും പ്രധാനപ്പെട്ട കൊടുമുടികൾ കീഴടക്കിയ ഇന്ത്യയിലെ ആദ്യ സേനാ വിഭാഗം - ഇന്ത്യൻ വ്യോമസേന (ദൗത്യത്തിന്റെ പേര് : മിഷൻ സെവൻ സമ്മിറ്റ്‌സ്)

23. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു വേണ്ടി റഷ്യയില്‍ നിന്നും വാങ്ങിയ യുദ്ധവിമാനം - സുഖോയ്  30 MKI (SU-30MKI)

24. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക കമാൻഡോ വിഭാഗമാണ്‌ - ഗരുഡ്‌ കമാന്‍ഡോ ഫോഴ്‌സ്‌ (2003-ലാണ്‌ ഈ പ്രത്യേക വിഭാഗം രൂപവത്കരിച്ചത്)

25. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം - തേജസ്‌

26. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുവേണ്ടി ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്‌ നിര്‍മിച്ച ഹെലികോപ്ടര്‍ - അഡ്വാന്‍സ്ഡ്‌ ലൈറ്റ്‌ ഹെലികോപ്ടര്‍ ധ്രുവ്‌

27. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ്‌ ലൈറ്റ്‌ ഹെലികോപ്ടര്‍ - ധ്രുവ്‌

28. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം - സരസ്

29. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ 'വജ്ര' എന്നറിയപ്പെടുന്ന യുദ്ധവിമാനം - മിറാഷ്‌-2000

30. ഇന്ത്യയില്‍ യുദ്ധവിമാനങ്ങൾ നിര്‍മിക്കുന്നത്‌ - ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്‌ ലിമിറ്റഡ്‌ (HAL)

31. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാന എഞ്ചിന്‍ - കാവേരി

32. കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നത്‌ - ഗ്യാസ്‌ ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റ്‌ (GTRE), ബാംഗ്ലൂർ 

33. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ''ബാസ്"‌ എന്ന പേരില്‍ അറിയപ്പെടുന്ന യുദ്ധവിമാനം - മിഗ്-29

34. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ “ബഹദൂർ" എന്നറിയപ്പെടുന്ന യുദ്ധവിമാനം - മിഗ്‌-27

35. "ഗജരാജ്‌' എന്നപേരില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിൽ അറിയപ്പെടുന്ന വിമാനം - IL-76MD

36. 'ഷാംഷേർ' എന്ന പേരിൽ ഇന്ത്യന്‍ എയര്‍ഫോഴ്‌സിൽ അറിയപ്പെടുന്ന വിമാനം - ജഗ്വാർ

37. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയത് - 1991 മുതൽ

38. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതിചെയ്യുന്നത് - ഹൈദരാബാദിൽ

39. അഭ്യാസപ്രകടനങ്ങൾക്കായിയുള്ള ഇന്ത്യൻ എയർഫോഴ്‌സിലെ പ്രത്യേക വിഭാഗം - സൂര്യകിരൺ ടീം (9 വിമാനങ്ങൾ അടങ്ങുന്നതാണ് സംഘം)

40. സൂര്യകിരൺ ടീമിന്റെ ആസ്ഥാനം - ബിദാർ എയർഫോഴ്‌സ് (കർണാടക)

41. ഇന്ത്യൻ എയർഫോഴ്‌സിൽ 'ബൈസൺ' എന്നപേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം - നവീകരിച്ച മിഗ്-21 യുദ്ധവിമാനം

42. എയർഫോഴ്‌സ്‌ ടെക്‌നിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് എവിടെ - ബാംഗ്ലൂർ

43. എയർഫോഴ്‌സ്‌ അഡ്മിനിസ്‌ട്രേറ്റീവ് കോളേജ് സ്ഥിതിചെയ്യുന്നത് എവിടെ - കോയമ്പത്തൂർ

44. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (തേജസ്) നിർമിച്ചത് - എയ്‌റോ നോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADE)

45. വ്യോമസേനയുടെ നിലവിലെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം - 1951

46. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ നിറം - നീല

47. പരം വീരചക്രം ലഭിച്ച ഒരേഒരു വ്യോമ സൈനികൻ - നിർമൽ ജിത്ത് സിംഗ് സെഖോൺ

48. അശോകചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ - ഫ്ലൈറ്റ് ലെഫ്റ്റനെന്റ് സുഹാസ് ബിശ്വാസ്

49. വ്യോമസേന ചരിത്രത്തിലെ ആദ്യ വനിതാ എയർവൈസ് മാർഷൽ - പത്മ ബന്ദോപാധ്യായ

50. ഏറ്റവും കൂടുതൽ എയർബേസുകളുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്

51. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം - മിറാഷ് 2000

52. 2003-ൽ ഇസ്രായേലിൽ നിന്നും വാങ്ങിയ റഡാർ - ഫാൽക്കൺ

53. ഇന്ത്യയുടെ ഏറ്റവും പ്രധാന റഡാർ വ്യൂഹം - രാജേന്ദ്ര

54. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ - നിഷാന്ത്, ലക്ഷ്യ

55. 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയ എയർക്രാഫ്റ്റ് - Alouette III Helicopter (ഇതോടൊപ്പം F-86 Sabre എന്ന എയർക്രാഫ്റ്റ് ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറി)

Post a Comment

Previous Post Next Post