ചാവറ കുര്യാക്കോസ് ഏലിയാസ്

ചാവറ കുര്യാക്കോസ് ഏലിയാസ് 

ജനനം : 1805 ഫെബ്രുവരി 10

മരണം : 1871 ജനുവരി 3

കുര്യാക്കോസ് ഏലിയാസ് ചാവറ എന്നാണു മുഴുവൻ പേര്. 1805 ഫെബ്രുവരി പത്തിന് ആലപ്പുഴ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ അർത്തുങ്കൽ പള്ളിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. പുരോഹിതവൃത്തിയിലൂടെ അടിസ്ഥാന സമൂഹത്തിനു മാറ്റമുണ്ടാക്കണമെന്ന് അദ്ദേഹം അഭിലഷിച്ചു. എല്ലാ പള്ളികളോടും ചേർന്ന് സ്കൂളുകൾ ആരംഭിക്കണമെന്ന ആശയം വ്യാപകമാക്കിയത് ചാവറയച്ചനാണ്. കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യഭക്തി, 40 മണി ആരാധന തുടങ്ങിയ പ്രാർത്ഥനാരീതികൾക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. സി.എ.സി. എന്ന സന്ന്യാസിനിസഭയുടെ തുടക്കവും ചാവറയച്ചന്റെ തീരുമാനപ്രകാരമായിരുന്നു. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യങ്ങളിലൊന്നായ 'അനസ്താസ്യയുടെ രക്തസാക്ഷ്യം' എഴുതിയത് ചാവറയച്ചനാണ്. 1831 മെയ് 11-ന് അദ്ദേഹം സി.എം.ഐ സഭയ്ക്ക് തുടക്കമിട്ടു. ദളിത് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിനുള്ള പദ്ധിതികളും അദ്ദേഹം ആരംഭിച്ചു. കേരളത്തിലെ മൂന്നാമത്തെ അച്ചുകൂടം (പ്രിന്റിംഗ് പ്രസ്) സ്ഥാപിച്ചത് ചാവറയച്ചൻ സ്ഥാപിച്ച സി.എം.ഐ സഭയാണ്. 'നസ്രാണി ദീപിക' പത്രം തുടങ്ങിയത് ഈ അച്ചുകൂടത്തിലായിരുന്നു. മത-സാമൂഹികരംഗത്ത് അനവധി സംഭാവനകൾ നൽകിയ ചാവറയച്ചൻ 1871 ജനുവരി മൂന്നാം തീയതി അന്തരിച്ചു. 

1984 ഏപ്രിൽ ഏഴിന് പോപ്പ് ജോൺ പോൾ രണ്ടാമൻ ചാവറയച്ചനെ 'ദൈവദാസനാക്കി' ഉയർത്തി. 1986 ൽ വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിച്ചു. 2014 നവംബർ 23 ന് ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സേവനങ്ങൾ മാനിച്ച് 1987 ഡിസംബർ 20-ന് ഭാരതം അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പിറക്കി. ഇന്ന് 400-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം തുടക്കമിട്ട സി.എം.ഐ സഭയുടേതായുണ്ട്. തൃശ്ശൂരിലെ അമല മെഡിക്കൽ കോളേജ്, കളമശ്ശേരി രാജഗിരി എഞ്ചിനീയറിംഗ് കോളേജ് എന്നിവ ഇതിൽ പ്രമുഖമാണ്. 

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ 1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.

■ ചാവറ കുര്യാക്കോസ് ഏലിയാസ് കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ പ്രചാരകനുമായിരുന്നു. താഴ്‍ന്ന സമുദായങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി.

■ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഇദ്ദേഹം ഓരോ പള്ളിയോട് ചേർന്നും സ്ഥാപിച്ച സ്കൂളുകളാണ് പള്ളികൂടങ്ങൾ എന്ന് അറിയപ്പെട്ടത്.

■ കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു. ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം ഇദ്ദേഹത്തിന്റേതായിരുന്നു.

■ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂളിന്റെ സ്ഥാപകൻ.

■ പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്. പിടിയരി സമ്പ്രദായത്തിന്റെ പിതാവ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

■ Carmelite of Mary Immaculate (CMI) എന്ന ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സംഘം 1831ൽ രൂപീകരിച്ചത് ഇദ്ദേഹമാണ്. പാലക്കൽ തോമസ് മാപ്പിള, പൊറുകര തോമസ് കത്തനാർ എന്നിവരാണ് മറ്റ് സ്ഥാപക നേതാക്കൾ.

■ സി.എം.സി എന്ന സ്ഥാപനവും (Congregation of the Mothers of Carmal) സ്ഥാപിച്ചത് ഇദ്ദേഹമാണ്.

■ 1846ൽ ഇന്ത്യയിലെ ആദ്യത്തെ സ്വദേശി പ്രസ്സ് ആയ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ പ്രസ്സാണ് മാന്നാനം പ്രസ്സ്. മാന്നാനം പ്രസ്സിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമാണ് ജ്ഞാന പീയൂഷം. നസ്രാണി ദീപിക പുറത്തിറക്കിയിരുന്നതും മാന്നാനം പ്രസ്സിൽ നിന്നായിരുന്നു (ദീപിക പത്രത്തിന്റെ ആദ്യകാല നാമം).

■ ഇദ്ദേഹത്തെ 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയോടൊപ്പം മാന്നാനത് വച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

■ ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.

■ 2014ൽ ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

■ ആത്മാനുതാപം, അനസ്താസ്യയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങൾ എന്നീ ഗ്രന്ഥങ്ങൾ രചിച്ചത് ഇദ്ദേഹമാണ്.

■ ജീവിതം തന്നെ സന്ദേശം എന്നത് ഇദ്ദേഹത്തിന്റെ ജീവചരിത്രമാണ്. (എം.കെ സാനുവാണ് എഴുതിയത്)

■ മാന്നാനത്താണ് ഇദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കിയിരിക്കുന്നത്. 

പ്രധാന കൃതികൾ

■ ആത്മാനുതാപം

■ അനസ്താസ്യയുടെ രക്തസാക്ഷ്യം

■ ഒരു നല്ല അപ്പന്റെ ചാവരുൾ

■ നാളാഗമങ്ങൾ (ചരിത്രം)

■ മാന്നാനം നാളാഗമം

■ ധ്യാനസല്ലാപങ്ങൾ

■ മരണപർവ്വം

■ സീറോ മലബാർ സഭയുടെ കലണ്ടർ

■ നാൽപതു മണിയുടെ ക്രമം

■ കനോനനമസ്കാരം

സംഘടനകൾ/സ്ഥാപക വർഷം

■ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ (1846)

■ പള്ളികളോടുചേർന്ന് പള്ളികൂടങ്ങൾ

■ കേരളത്തിലെ മൂന്നാമത്തെ അച്ചടിശാല മാന്നാനത്ത് സ്ഥാപിച്ചു (1846)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് - മാന്നാനം

2. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം - 1805

3. ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവെച്ച നവോത്ഥാന  നായകൻ - ചാവറയച്ചൻ

4. വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി - ചാവറയച്ചൻ

5. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ് - ചാവറ കുര്യാക്കോസ് ഏലിയാസ്

6. വിദേശീയരുടെ സഹായമില്ലാതെ കേരളത്തിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് ആരുടെ നേതൃത്വത്തിൽ - കുര്യാക്കോസ് ഏലിയാസ് ചാവറ

7. സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം - ജ്ഞാനപീയുഷം

8. നസ്രാണി ദീപിക ആദ്യമായി അച്ചടിച്ച പ്രസ്സ് - സെന്റ് ജോസഫ് പ്രസ്സ്

9. കേരളത്തിലെ ആദ്യ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ചതെവിടെ - മാന്നാനം (കോട്ടയം), കൂനമ്മാവ് (എറണാകുളം)

10. 'അമലോത്ഭവദാസ സംഘം' സ്ഥാപിച്ചത് - ചാവറയച്ചൻ

11. ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്ന്യാസി സഭ - CMI

12. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ - ചാവറ അച്ഛൻ

Post a Comment

Previous Post Next Post