ടിപ്പു സുൽത്താൻ

ടിപ്പു സുൽത്താൻ ജീവ ചരിത്രം (Tipu Sultan history in Malayalam)

ജനനം : 1750 നവംബർ 20

മരണം : 1799 മെയ് 4

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരയോദ്ധാവായിരുന്നു 'മൈസൂർ സിംഹം' എന്നറിയപ്പെടുന്ന ടിപ്പു സുൽത്താൻ. ഹൈദർ അലിയുടെ പുത്രനായിരുന്നു ടിപ്പു. 1750 നവംബർ 20-ന് ദേവനഹള്ളിയിലാണ് ജനിച്ചത്. പഠനത്തോടൊപ്പം യുദ്ധതന്ത്രങ്ങളും ആയുധാഭ്യാസവും പഠിച്ചു. ഖാസിഖാൻ ആയിരുന്നു ഗുരു. പേർഷ്യൻ, അറബി, കന്നട, ഹിന്ദുസ്ഥാനി എന്നീ ഭാഷകളിലും അറിവുനേടി. മതം, തത്വചിന്ത എന്നിവയും പഠിച്ചു.

പതിനഞ്ചാം വയസ്സിൽ പിതാവിനോടൊന്നിച്ച് യുദ്ധത്തിനിറങ്ങി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മികച്ച ഒരു പോരാളിയെന്ന് പേര് നേടി. മഹാരാഷ്ട്രീയരുമായും ഇംഗ്ലീഷുകാരുമായും ഉണ്ടായ യുദ്ധങ്ങളിലും ടിപ്പുവിന്റെ രണപാടവം ഹൈദരാലിയുടെ വിജയത്തിന് സഹായകമായി. 24 വയസ്സായപ്പോൾ റുഖയാബാനുവിനെ വിവാഹം കഴിച്ചു. മലബാറിലെ ഇംഗ്ലീഷ് സൈന്യവുമായുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. അച്ഛൻ മരിച്ചതോടെ ടിപ്പു മൈസൂറിലെ സുൽത്താനായി. അതിനിടെ മൈസൂറിന്റെ അധീനതയിലായിരുന്ന ബദനൂർ കോട്ട ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 18 ദിവസത്തെ പൊരിഞ്ഞ യുദ്ധത്തിന് ശേഷം ടിപ്പു കോട്ട തിരിച്ചുപിടിച്ചു. 1788-ൽ വലിയൊരു സേനയുമായി ടിപ്പു വയനാട്ടിലൂടെ മലബാറിൽ എത്തി. നാട്ടുരാജാക്കന്മാരെല്ലാം ടിപ്പുവിന് കീഴടങ്ങി. പലരും പേടിച്ച് നാടുവിട്ടോടി. 1789 ഡിസംബറിൽ തിരുവിതാംകൂർ പിടിച്ചെടുക്കുവാനായി ആലുവ വരെ വന്നെങ്കിലും ശക്തമായ കാലവർഷം കാരണം കാലാവസ്ഥ താറുമാറായി. ആ സമയത്ത് മൈസൂർ ആക്രമിക്കാൻ ഇംഗ്ലീഷ് സേന വരുന്നെന്നറിഞ്ഞ് അങ്ങോട്ടുപോയി.

1790-ൽ കോൺവാലീസ് പ്രഭു ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അനുരഞ്ജനത്തിന് ടിപ്പു തയ്യാറായെങ്കിലും ബ്രിട്ടീഷ് സേന തയ്യാറായില്ല. ടിപ്പുവിനെ പരാജയപ്പെടുത്തുവാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല. ഹൈദരാബാദ് നൈസാമും മറാഠികളും ബ്രിട്ടീഷുകാരെ സഹായിച്ചു. ഇങ്ങ് തെക്ക് തിരുവിതാംകൂറും മലബാറിലുമുള്ള രാജാക്കന്മാരും ബ്രിട്ടീഷുകാരെ സഹായിച്ചു. ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. ടിപ്പു ബ്രിട്ടീഷുകാരുമായി ഉടമ്പടിയുണ്ടാക്കി. വലിയൊരു തുകയും രാജ്യത്തിൻറെ കുറെ ഭാഗവും നൽകി. അങ്ങനെയാണ് മലബാർ മുഴുവൻ ബ്രിട്ടീഷുകാർക്ക് കിട്ടിയത്.

1797-ൽ വെല്ലസ്ലി പ്രഭു ഗവർണർ ജനറലായി. ടിപ്പു ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ ഫ്രഞ്ചുകാരുമായും മറ്റു വിദേശരാജ്യങ്ങളുമായും സഹായം അഭ്യർത്ഥിച്ചത് ബ്രിട്ടീഷുകാർ മനസ്സിലാക്കി. 1799-ൽ വീണ്ടും ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ 1799 മേയ് മാസത്തിൽ ടിപ്പു പൊരുതി മരിച്ചു. ടിപ്പുവിന്റെ മക്കളെ തടവിലാക്കി. മൈസൂർ രാജ്യം ബ്രിട്ടീഷുകാരും ഹൈദരാബാദ് നൈസാമും മഹാരാഷ്ട്രക്കാരും ചേർന്ന് വിഭജിച്ചെടുത്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. പെരിയാറിലെ വെള്ളപ്പൊക്കം കാരണം തിരുവിതാംകൂറിനെതിരായ സൈനിക നീക്കം ഉപേക്ഷിച്ചതാര് - ടിപ്പു സുൽത്താൻ 

2. സുൽത്താൻ ബത്തേരിക്ക് ആരുടെ പേരിൽനിന്നാണ് ആ പേരു കിട്ടിയത് - ടിപ്പു സുൽത്താന്റെ

3. 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര് - ടിപ്പു സുൽത്താൻ  

4. നെടുങ്കോട്ട ആക്രമിച്ച മൈസൂർ ഭരണാധികാരി - ടിപ്പു സുൽത്താൻ

5. 1784-ൽ ഈസ്റ്റിന്ത്യാക്കമ്പനിയുമായി മംഗലാപുരം ഉടമ്പടിയിൽ ഒപ്പുവെച്ചതാര് - ടിപ്പു സുൽത്താൻ

6. വെല്ലൂർ കലാപസമയത്ത് ആരുടെ മക്കളെയാണ് മോചിപ്പിച്ചത് - ടിപ്പു സുൽത്താന്റെ

7. ആരുടെ യഥാർത്ഥ പേരാണ് ഫത്തേഹ് അലി - ടിപ്പു സുൽത്താന്റെ

8. ആയിരം വർഷം ആടായി ജീവിക്കുന്നതിനെക്കാൾ നല്ലത് ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ് എന്നു പറഞ്ഞത് - ടിപ്പുസുൽത്താൻ

9. നാലാം മൈസൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട (1799) മൈസൂർ ഭരണാധികാരി - ടിപ്പുസുൽത്താൻ

10. ഹൈദരാലിയുടെ പിൻഗാമി - ടിപ്പു സുൽത്താൻ

11. മൈസൂർ കടുവ എന്നറിയപ്പെട്ടത് - ടിപ്പുസുൽത്താൻ

12. ഇന്ത്യയിലാദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ യുദ്ധത്തിന്  ഉപയോഗിച്ചതാര് - ടിപ്പുസുൽത്താൻ

13. ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്‍റെ മരം നട്ടതാര് - ടിപ്പുസുൽത്താൻ

14. ഹൈദരാലിയുടെ മകൻ ഫറോക്കിനെ മലബാറിലെ തന്‍റെ അധീന പ്രദേശങ്ങളുടെ ആസ്ഥാനമാക്കിയത് - ടിപ്പുസുൽത്താൻ

15. ഏത് മൈസൂർ ഭരണാധികാരിയുടെ തലസ്ഥാനമായിരുന്നു ശ്രീരംഗപട്ടണം - ടിപ്പു സുൽത്താന്റെ

16. ജമാബന്തി പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന ഭരണാധികാരി - ടിപ്പുസുൽത്താൻ

17. നെപ്പോളിയനുമായി സൗഹൃദം പുലർത്തിയിരുന്ന മൈസൂർ ഭരണാധികാരി - ടിപ്പുസുൽത്താൻ

18. ടിപ്പു സുൽത്താൻ തന്റെ അധീനതയിലുള്ള മലബാർ പ്രദേശങ്ങളുടെ ഭരണകേന്ദ്രമായിരുന്നത് - ഫറോക്ക്

19. ടിപ്പു സുൽത്താൻ നാലാം മൈസൂർ യുദ്ധത്തിൽ കൊല്ലപ്പെടുന്നത് (1799) ആരുടെ ഭരണകാലത്താണ് - മോർണിംഗ്ടൺ പ്രഭു

20. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത് ഏത് യുദ്ധത്തിൽ - 1799 മേയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)

21. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധിയേത്? - ശ്രീരംഗപട്ടണം സന്ധി (1792)

22. ഇംഗ്ലീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധം - മൈസൂർ യുദ്ധങ്ങൾ

23. മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ - ഹൈദരാലി, ടിപ്പുസുൽത്താൻ

24. 'മൈസൂർ കടുവ' എന്നറിയപ്പെടുന്ന ഭരണാധികാരി - ടിപ്പുസുൽത്താൻ

25. ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം -  1767-1769

26. ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു - ഹൈദരാലിയും ഇംഗ്ലീഷുകാരും

27. രണ്ടാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം - 1780-1784

28. ശ്രീരംഗപട്ടണത്തിൽ 'സ്വാതന്ത്ര്യത്തിന്റെ വൃക്ഷം' നട്ടുവളർത്തിയതാര് - ടിപ്പു സുൽത്താൻ

29. മതഭ്രാന്തൻ എന്ന് ചിലർ മുദ്രകുത്തിയ മൈസൂരിലെ ഭരണാധികാരി ആര്? - ടിപ്പു സുൽത്താൻ

30. 1721-ൽ ജനിച്ച ഹൈദരാലി ആദ്യം ആരായിരുന്നു - മൈസൂർ ആർമിയിലെ ഒരു ഉദ്യോഗസ്ഥൻ

31. 1769-ൽ ആദ്യത്തെ മൈസൂർ യുദ്ധം അവസാനിപ്പിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് - മദ്രാസ് ഉടമ്പടി

32. ഹൈദരാലി രൂപീകരിച്ച നാൽവർ സഖ്യത്തിനെ രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലേക്ക് നയിക്കാൻ പ്രകോപിച്ചതെന്താണ് - ഹൈദരാലിയുടെ സൈനിക താവളമായ മാഹി ബ്രിട്ടീഷുകാർ പിടിച്ചടക്കിയപ്പോൾ

33. 1792 മാർച്ചിൽ ശ്രീരംഗപട്ടണ ഉടമ്പടി അവസാനിപ്പിച്ചത് ആരെല്ലാം തമ്മിലാണ്? - ടിപ്പുവും കോൺവാലിസ്‌ പ്രഭുവും തമ്മിൽ

34. 1755-ൽ ഫ്രഞ്ചുകാരുടെ സഹായത്തോടെ ഡിൻഡിഗലിൽ അത്യാധുനിക യുദ്ധോപകരണശാല സ്ഥാപിച്ചത് മൈസൂറിലെ ഏത് ഭരണാധികാരിയാണ് - ഹൈദരാലി

35. ഫ്രഞ്ച് വിപ്ലവത്തിൽ താല്പര്യം കാണിച്ച മൈസൂറിലെ ഭരണാധികാരി ആര്? - ടിപ്പു സുൽത്താൻ 

Post a Comment

Previous Post Next Post