ഡോ പൽപ്പു

ഡോക്ടർ പത്മ‌നാഭൻ പൽപ്പു (Dr Palpu in Malayalam)

ജനനം : 1863 നവംബർ 2

മരണം : 1950 ജനുവരി 25

'ഈഴവരുടെ രാഷ്ട്രീയ നേതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു. തിരുവനന്തപുരത്ത് പേട്ടയിൽ 1863 നവംബർ രണ്ടിനു ജനനം. മൈസൂർ കൊട്ടാരത്തിൽ വച്ച് സ്വാമി വിവേകാനന്ദനിൽ നിന്നു കിട്ടിയ ഉപദേശം 1903 ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിനു നിമിത്തമായി. 1891 ലെ മലയാളി മെമ്മോറിയൽ എന്നിവയിൽ പൽപ്പു സജീവ പങ്കാളിയായിരുന്നു. മലബാറിന്റെ സാമ്പത്തിക വികസനത്തിനായി 'മലബാർ ഇക്കണോമിക് യൂണിയൻ' എന്ന സംഘടന പൽപ്പു രൂപീകരിച്ചു. 1950 ജനുവരി 25 ന് ഡോ.പൽപ്പു അന്തരിച്ചു.

ഓർത്തിരിക്കേണ്ട വസ്തുതകൾ 

■ 1863ൽ തിരുവനന്തപുരത്ത് പേട്ടയിൽ ജനിച്ചു.

■ യഥാർത്ഥ നാമം പത്മനാഭൻ.

■ 1884-ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും അവർണജാതിയിൽപ്പെട്ടതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളേജിൽ ‍ചേർന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.

■ മൈസൂർ രാജ്യത്തിന് കീഴിൽ ഡോക്ടറായി ജോലി ചെയ്തിരുന്നു.

■ തിരുവിതാംകൂർ ഈഴവ മഹാസഭ രൂപീകരിച്ചു. (ഈഴവ സമാജം രൂപീകരിച്ചത് ടി.കെ.മാധവനാണ്)

■ 1891-ലെ മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിൽ തദ്ദേശീയർക്ക് സർക്കാർനിയമങ്ങളിൽ അവസരം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നാനാജാതി മതസ്ഥരായ പതിനായിരത്തിലധികംപേർ ഒപ്പിട്ടു ശ്രീ മൂലം തിരുനാൾ രാജാവിനു ഹർജി സമർപ്പിച്ചപ്പോൾ അതിൽ മൂന്നാംപേരുകാരനായിരുന്നു ഡോ പൽപ്പു.

■ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകി. തിരുവിതാംകൂറിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാരുദ്യോഗങ്ങളിൽ നാമമാത്ര പ്രതിനിധ്യംപോലുമില്ലായിരുന്നു. തങ്ങൾക്ക് വിദ്യാഭ്യാസ-ഉദ്യോഗകാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.പൽപുവിന്റെ നേതൃത്വത്തിൽ 13176 പേര് ഒപ്പിട്ട ഹർജി തയ്യാറാക്കി 1896 സെപ്റ്റംബർ മൂന്നിന് രാജാവിനു സമർപ്പിച്ചു. 

■ 1896-ലെ ഈഴവ മെമ്മോറിയലിനു ലഭിച്ച പ്രതികരണം നിരാശാജനകമായതിനാൽ, തിരുവിതാംകൂർ സന്ദർശനത്തിനെത്തിയ വൈസ്രോയി കഴ്‌സൺപ്രഭുവിന് വീണ്ടും ഡോ പൽപുവിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ഇത് "1900-ലെ ഈഴവ മെമ്മോറിയൽ" എന്നറിയപ്പെട്ടു.

■ മലബാർ ഇക്കണോമിക് യൂണിയൻ രൂപീകരിച്ചു. "വ്യവസായത്തിലൂടെ പുരോഗതി" (Thrive through Industry) എന്നതായിരുന്നു മലബാർ ഇക്കണോമിക് യൂണിയന്റെ ആപ്തവാക്യം.

■ എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായപ്പോൾ യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷനായിരുന്നു.

■ അദ്ദേഹത്തിന്റെ പുത്രനായിരുന്നു നടരാജഗുരു. (ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി തമിഴ്‌നാട്ടിലെ നീലഗിരിയിൽ ശ്രീനാരായണ ഗുരുകുലം സ്ഥാപിച്ചത് നടരാജഗുരുവാണ്).

■ അദ്ദേഹത്തിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്നത് കുമാരനാശാൻ ആണ്.

■ തിരുവിതാംകോട്ടൈ തിയ്യൻ എന്നും അറിയപ്പെടുന്നു.

■ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്നറിയപ്പെടുന്നു.

■ 1950 ജനുവരി 25ന് മരണപ്പെട്ടു.

പ്രധാന കൃതികൾ

■ തിരുവിതാംകോട്ടെ തീയൻ (ലേഖനം)

■ ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ

സംഘടനകൾ/പ്രക്ഷോഭങ്ങൾ

■ മലയാളി മെമ്മോറിയൽ (1891)

■ ഈഴവ മെമ്മോറിയൽ (1896)

■ എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഈഴവ സമുദായത്തെ സംഘടിപ്പിക്കുന്നതിന് പരിശ്രമിച്ച ആദ്യ നേതാവ് -  ഡോ പൽപ്പു

2. ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് -  ഡോ പൽപ്പു

3. ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയതാര് -  ഡോ പൽപ്പു

4. വിഖ്യാത ചിന്തകൻ നടരാജഗുരുവിന്‍റെ പിതാവ് -  ഡോ പൽപ്പു

5. മൈസൂർ ഗവർമെന്‍റ് സർവ്വീസിൽ ഡോക്ടറായി സേവനമനഷ്ഠിക്കുകയും വരുമാനത്തിന്‍റെ സിംഹഭാഗവും സ്വസമുദായത്തിന്‍റെ ഉന്നമനത്തിന് ചെലവഴിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് -  ഡോ പൽപ്പു

6. ഇംഗ്ലണ്ടിൽ പോയി ഉന്നതബിരുദം നേടുന്നതിന് തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽ നിന്ന് അവസരം ലഭിച്ച ആദ്യവ്യക്തി -  ഡോ പൽപ്പു

7. മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ -  ഡോ പൽപ്പു

8. ഈഴവ മെമ്മോറിയൽ സംഘടിപ്പിക്കാൻ മുൻകൈയെടുത്തതാര് - പി.പൽപ്പു

9. ഈഴവ സമുദായത്തിനു വേണ്ടി പ്രവർത്തിക്കാൻ സി. കേശവന് പ്രചോദനമായത് - പി.പൽപ്പു

10. എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വൈദ്യശാസ്ത്ര ബിരുദധാരി - പി.പൽപ്പു

11. തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ -  പി.പൽപ്പു

12. ഇന്ത്യയിലെ മഹന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെയാണ് -  ഡോ പൽപ്പു

13. സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ടത് -  ഡോ പൽപ്പു

14. ഡോ പല്പ്പു ജനിച്ചത് ....... വർഷമാണ് - 1863

15. ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആരാണ്? - ഡോ പല്പ്പു

16. എത്ര പേരാണ് ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചത് - 13176

17. തിരുവിതാംകൂർ ഈഴവമഹാസഭ സ്ഥാപിക്കപ്പെട്ടത് ....... വർഷമാണ്? - 1896

18. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ്? - ഡോ പല്പ്പു

19. ഡോ പല്പ്പുവിന്റെ അമ്മയുടെ പേര്? - മാതപ്പെരുമാൾ

20. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1904-ൽ രൂപവത്കൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷ ആരായിരുന്നു? - മാതപ്പെരുമാൾ

21. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ പത്രത്തിൽ ഡോ പല്പ്പു എഴുതി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പേര് എന്താണ് - തിരുവിതാംകോട്ടെ തീയൻ

22. ഡോ പല്പ്പു ........... വർഷം അന്തരിച്ചു - 1950

23. ഡോ പൽപ്പു ജനിച്ച സ്ഥലം - പേട്ട (തിരുവനന്തപുരം)

24. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത് - മൈസൂർ

25. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച സാമൂഹിക പരിഷ്‌കർത്താവ് - ഡോ.പൽപു

26. ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയത് - ഡോ.പൽപു

27. പൽപ്പുവിന്റെ കുട്ടിക്കാല നാമം - കുട്ടിയപ്പി

28. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ആദ്യ വ്യക്തി - ഡോ പല്പു

29. ഡോ പല്പു വിവേകാനന്ദനെ കണ്ടുമുട്ടിയത് - 1882 (മൈസൂരിൽ)

30. ഡോ പല്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ്' എന്ന് വിശേഷിപ്പിച്ചത് - റിട്ടി ലൂക്കോസ്

31. "ഡോ പല്പു ധർമബോധത്തിൽ ജീവിച്ച കർമയോഗി" എന്ന പുസ്തകത്തിന്റെ കർത്താവ് - എം.കെ.സാനു

Post a Comment

Previous Post Next Post