ചാണക്യൻ

ചാണക്യൻ (കൗടില്യൻ)

ജനനം:  BC 375

മരണം: BC 283


രാജ്യതന്ത്രജ്ഞൻ, ചിന്തകൻ, പുരാതന രാഷ്ട്രമീമാംസാ പ്രബന്ധമായ 'അർത്ഥശാസ്ത്ര'ത്തിന്റെ കർത്താവ് എന്നീ നിലകളിൽ പ്രശസ്തൻ. 'അർത്ഥശാസ്ത്രം' ഗ്രന്ഥകർത്താവിന്റെ കാലം വരെ അർത്ഥത്തെ (ധനതത്ത്വശാസ്ത്രം, ഭൗതിക ജീവിത വിജയം) ക്കുറിച്ച് ഇന്ത്യയിൽ എഴുതപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഒരു സമാഹാരമാണ്. വൈദ്യശാസ്ത്രത്തെയും വാനശാസ്ത്രത്തെയും കുറിച്ച് ഇദ്ദേഹത്തിനറിയാമായിരുന്നു. സൊറാസ്ട്രിയൻ മതക്കാർ ഇന്ത്യയിലേക്കുകൊണ്ടുവന്ന ഗ്രീക്ക്, പേർഷ്യൻ വിജ്ഞാനത്തിന്റെ ചില ഘടകങ്ങളെക്കുറിച്ചും ജ്ഞാനമുണ്ടായിരുന്നു. ചാണക്യൻ സൊറാസ്ട്രിയൻ മതാനുയായി ആയിരുന്നു അഥവാ കുറഞ്ഞ പക്ഷം ആ മതം അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചിരുന്നുവെന്ന് ചില പണ്ഡിതന്മാർ കരുതുന്നു. പ്രഥമ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തന്റെ ഉപദേഷ്ടാവും സഹായിയും ആയിരുന്നു. പാടലീപുത്രത്തിലെ ശക്തമായ നന്ദരാജവംശത്തെ നിഷ്കാസനം ചെയ്യുന്നതിന് കാരണക്കാരൻ ചാണക്യനായിരുന്നു. കുടിലതന്ത്രജ്ഞനെങ്കിലും ഭദ്രമായ രാഷ്ട്രീയ വിവേകവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയും ഇദ്ദേഹത്തിനുണ്ടായിരുന്നു.


ചാണക്യൻ ജീവചരിത്രം


മൗര്യസാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്‌തമൗര്യന്റെ ഗുരുവും, പ്രധാനമന്ത്രിയും ഉപദേഷ്ടാവുമായിരുന്നു ചാണക്യൻ. തക്ഷശിലയിലെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിലാണ് ചാണക്യൻ ജനിച്ചത്. വിഷ്ണുഗുപ്തനെന്നാണ് യഥാർത്ഥ നാമം. കുശാഗ്രബുദ്ധിയായതിനാൽ കൗടില്യൻ എന്നും അറിയപ്പെട്ടിരുന്നു. അക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട പഠനകേന്ദ്രമായിരുന്ന തക്ഷശിലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ദണ്ഡനീതിയും, ജ്യോതിശാസ്ത്രവും, വൈദ്യശാസ്ത്രവും പഠിച്ചു. ബുദ്ധിശാലിയും ക്രാന്തദർശിയുമായ ചാണക്യൻ രാഷ്ട്രീയമീമാംസ, നയതന്ത്രജ്ഞത, ധനശാസ്ത്രം എന്നിവയിൽ പാണ്ഡിത്യം നേടിയിരുന്നു. 


ചന്ദ്രഗുപ്ത മൗര്യന്റെ സുഹൃത്തും, ആത്മീയാചാര്യനും ആയിരുന്നു അദ്ദേഹം. ചാണക്യനെ മഗധയിലെ നന്ദ ഭരണാധികാരി കൊട്ടാരത്തിൽ വിളിച്ചുവരുത്തി അപമാനിച്ചതായി ഒരു ഐതിഹ്യമുണ്ട്. നന്ദരാജവംശത്തെ നാമാവശേഷമാക്കുമെന്ന് ശപഥം ചെയ്തുകൊണ്ടാണ് അദ്ദേഹം തിരിച്ചു പോയത്. ചന്ദ്രഗുപ്‌തനോട് ചേർന്ന് അദ്ദേഹം തന്റെ ശപഥം നിറവേറ്റി. അങ്ങനെയാണ് ചന്ദ്രഗുപ്‌തൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചത്. അക്കാലത്തെ ഭരണ സംവിധാനങ്ങളെക്കുറിച്ചും ചരിത്രവസ്തുതകളെക്കുറിച്ചും അറിവ് നൽകുന്ന 'അർത്ഥശാസ്ത്ര'ത്തിന്റെ കർത്താവാണ് കൗടില്യൻ. അതിൽ ഒരിടത്തും മതത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചന്ദ്രഗുപ്തന്റെ പ്രധാനമന്ത്രിയായിരുന്നപ്പോഴും സുഖഭോഗങ്ങളിൽ ഏർപ്പെടാതെ രാജകൊട്ടാരത്തോടു ചേർന്നുള്ള ഒരു കുടിലിൽ താമസിച്ചുകൊണ്ട് ലളിതജീവിതമായായിരുന്നു ചാണക്യൻ നയിച്ചത്. മൗര്യസാമ്രാജ്യം ഉറപ്പിച്ചശേഷം അദ്ദേഹം കൊട്ടാരം വിട്ട് സ്വന്തം തപോവനത്തിലേക്ക് വിടവാങ്ങി എന്നാണ് വിശ്വാസം.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ബി.സി നാലാം ശതകത്തിൽ ആരെഴുതിയ പുസ്തകത്തിലാണ് ചൂർണ്ണി എന്ന പേരിൽ പെരിയാറിനെക്കുറിച്ച് പരാമർശിക്കുന്നത് - ചാണക്യൻ


2. ഏത് ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനോടാണ് ഇറ്റലിക്കാരനായ മാക്കിയവെല്ലിയെ താരതമ്യപ്പെടുത്തുന്നത് - ചാണക്യൻ


3. ചന്ദ്രഗുപ്ത മൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നതാര് - കൗടില്യൻ 


4. ആരെഴുതിയ പ്രശസ്ത ഗ്രന്ഥമാണ് ശ്യാമശാസ്ത്രി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - കൗടില്യൻ  


5. ചന്ദ്രഗുപ്ത മൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നത് ആര് - കൗടില്യൻ 


6. വിശാഖദത്തന്‍റെ മുദ്രരാക്ഷസത്തിലെ പ്രധാന കഥാപാത്രം - കൗടില്യൻ 


7. ഡൽഹിയിലെ നയതന്ത്രകാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന തെരുവിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് - കൗടില്യൻ 


8. ചന്ദ്രഗുപ്ത മൗര്യന്‍റെ ഗർഭിണിയായ ഭാര്യ അബദ്ധത്തിൽ വിഷം കഴിച്ചപ്പോൾ ഗർഭസ്ഥ ശിശുവിനെ (ബിന്ദുസാരൻ) ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തതാര് - കൗടില്യൻ 


9. ചന്ദ്രഗുപ്ത മൗര്യന്‍റെയും മകൻ ബിന്ദസാരന്‍റെയും മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നത് - കൗടില്യൻ 


10. ചന്ദ്രഗുപ്ത മൗര്യന്‍റെ ഗുരു  രാജ്യതന്ത്രം സംബന്ധിച്ച് സപ്താംഗസിദ്ധാന്തം ആവിഷ്ക്കരിച്ചതാര് - കൗടില്യൻ 


11. ഇന്ത്യൻ മാക്കിയവെല്ലി എന്നറിയപ്പെടുന്നതാര് - ചാണക്യൻ


12. മൗര്യ സാമ്രാജ്യത്തിന്‍റെ മാന്വൽ എന്നറിയപ്പെടുന്ന അർത്ഥശാസ്ത്രം രചിച്ചതാര് - ചാണക്യൻ


13. ആരുടെ യഥാർത്ഥ പേരാണ് വിഷ്ണു ഗുപ്തൻ - ചാണക്യൻ


14. ചാണക്യന്റെ സിദ്ധാന്തപ്രകാരം രാജ്യത്തിൻറെ അടിസ്ഥാന ഘടകങ്ങൾ (അംഗങ്ങൾ) എത്രയെണ്ണമാണ് - 7


15. വിശാഖദത്തന്റെ മുദ്രാരാക്ഷസത്തിലെ പ്രധാന കഥാപാത്രം - ചാണക്യൻ


16. ചാണക്യന്റെ അർത്ഥശാസ്ത്രത്തെ എത്ര ഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - 15


17. ചാണക്യന്റെ അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് - ശ്യാമശാസ്ത്രി


18. ഇറ്റാലിയൻ ചാണക്യൻ എന്നറിയപ്പെടുന്നത് - മാക്യവെല്ലി (1469-1527)


19. ചന്ദ്രഗുപ്‌ത മൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നത് ആര് - ചാണക്യൻ


20. കൗടില്യന്‍ എവിടെയുള്ള ബ്രാഹ്മണന്‍ ആയിരുന്നു? - തക്ഷശിലയിലെ


21. ചാണക്യന്റെ യഥാർത്ഥ നാമം - വിഷ്ണു ഗുപ്‌തൻ

0 Comments