ഗോപാലകൃഷ്ണ ഗോഖലെ

ഗോപാലകൃഷ്ണ ഗോഖലെ (Gopal Krishna Gokhale)

ജനനം: 1866 മെയ് 9

മരണം: 1915 ഫെബ്രുവരി 19


ഇന്ത്യൻ ദേശീയ നേതാവായ ശ്രീ ഗോഖലെയുടെ ബാല്യം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. 1905-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മിതവാദിയായ ശ്രീ ഗോഖലെ 'സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി'യുടെ സ്ഥാപകനാണ്. അവർണ്ണരോടുള്ള ഹിന്ദുക്കളുടെ ക്രൂരമായ പെരുമാറ്റത്തെ അദ്ദേഹം നഖശിഖാന്തം എതിർത്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയത്നിച്ചു. ഇസ്‌ലാങ്ടൺ കമ്മീഷനിൽ ഗോഖലെ അംഗമായിരുന്നു.


ഗോപാലകൃഷ്ണ ഗോഖലെ ജീവചരിത്രം


ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ പഴയ ബോംബെ സ്റ്റേറ്റിലെ രത്നഗിരി ജില്ലയിലുള്ള കോട്ലകിൽ ജനിച്ചു. 13 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായി ജോലി നോക്കി. നിയമപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പൊതുരംഗത്തേക്കു കടന്നുവന്ന ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചു. 1889-ൽ മുംബൈയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 


1905-ൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം റാനെഡെയെപ്പോലെ മിതവാദിവിഭാഗത്തിന്റെ നേതാക്കളിലൊരാളായി. ബോംബെ നിയമസഭയിലും കേന്ദ്ര നിയമസഭയിലും അംഗമായി. 1905-ൽ 'സർവ്വെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സ്ഥാപിച്ചു. ബംഗാൾ വിഭജനം റദ്ദാക്കുന്നതിന് ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നതിനായി 1906-ൽ കോൺഗ്രസ് പ്രതിനിധിയായി ഇംഗ്ലണ്ടിലേക്ക് പോയി. ബംഗാൾ വിഭജനത്തെ തുടർന്ന് രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമായപ്പോൾ, 1907-ലെ സൂററ്റ് സമ്മേളനത്തിൽ വച്ച് മിതവാദികളും തീവ്രവാദികളും എന്ന് രണ്ടു പക്ഷങ്ങളായി കോൺഗ്രസ് വേർപിരിഞ്ഞു. ദാദാഭായ് നവറോജി, ഗോപാല കൃഷ്ണ ഗോഖലെ തുടങ്ങിയവർ മിതവാദി പക്ഷത്ത് തന്നെ നിലയുറപ്പിച്ചു.


ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സ്ഥിതി അന്വേഷിക്കുവാൻ 1912-ൽ അവിടേക്ക് പോയി. അവിടങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയപ്പോൾ ഇന്ത്യ ശക്തമായൊരു ദേശീയപ്രക്ഷോഭത്തിനു തയ്യാറായിരുന്നു. ഇതിനു കാരണക്കാരിലൊരാൾ ഗോഖലെ ആയിരുന്നു. ദാദാഭായ് നവറോജി, ഗോഖലെ തുടങ്ങിയവരെപ്പോലെയുള്ള മിതവാദികൾ ഇല്ലായിരുന്നെങ്കിൽ ഒരു ഗാന്ധിക്കോ ഒരു നെഹ്രുവിനോ തങ്ങളുടെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള വേദി ഉണ്ടാകുമായിരുന്നില്ല. "ഇന്ത്യയിലെ ശരിക്കും സത്യസന്ധനായ ഒരു നായകൻ" എന്നാണ് ഗാന്ധിജി ഗോഖലെയെ വിശേഷിപ്പിച്ചത്. 1915 ഫെബ്രുവരി 19-ന് ഗോഖലെ അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഗാന്ധിജി കോൺഗ്രസിൽ പ്രവർത്തിച്ചുതുടങ്ങുന്നതിനു മുമ്പ് ആ സംഘടനയുടെ ചിട്ടകളും വ്യവസ്ഥകളും രൂപപെടുത്തിയതാര് - ഗോഖലെ


2. 1905ലെ ബനാറസ് സമ്മേളനത്തിലാണ് കോൺഗ്രസ് ആദ്യമായി സ്വദേശി ആഹ്വാനം നടത്തിയത്.  ആ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ഗോഖലെ


3. സുധാരക് എന്ന പത്രത്തിന്‍റെ സ്ഥാപകൻ - ഗോഖലെ


4. ദുർബല ചിത്തനായ മിതവാദിയെന്ന് തീവ്രദേശീയ വാദികൾ വിശേഷിപ്പിച്ച നേതാവ് - ഗോഖലെ


5. ഉപ്പുനിയമത്തെ ആക്രമിച്ച ആദ്യത്ത ദേശീയ നേതാവ് - ഗോപാലകൃഷ്ണ ഗോഖലേ


6. വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ - ഗോപാലകൃഷ്ണ ഗോഖലേ 


7. ഗാന്ധിജി പ്രവാസം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം (1915) അന്തരിച്ച നേതാവ് - ഗോപാലകൃഷ്ണ ഗോഖലേ


8. മിന്‍റോ മോർലി ഭരണ പരിഷ്ക്കാരം സംബന്ധിച്ച ചർച്ച നടത്താൻ 1912ൽ ഇംഗ്ലണ്ടിൽ പോയ നേതാവ് - ഗോപാലകൃഷ്ണ ഗോഖലേ


9. നാട്ടുകാര്യങ്ങളിൽ അഭിപ്രായം പറയുംമുമ്പ് ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര് - ഗോപാലകൃഷ്ണ ഗോഖലേ


10. ഇന്ത്യയുടെ വജ്രം എന്ന് ബാലഗംഗാധര തിലകൻ വിശേഷിപ്പിച്ചതാരെ - ഗോപാലകൃഷ്ണ ഗോഖലേ


11. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ് - ഗോപാലകൃഷ്ണ ഗോഖലേ


12. സെക്രട്ടറി ഓഫ് സ്റ്റേറ്റിന്‍റെ കൗൺസിൽ സ്ഥാനം വഹിക്കാനുള്ള ക്ഷണം നിരസിച്ച നേതാവ് - ഗോപാലകൃഷ്ണ ഗോഖലെ


13. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്‍റെ നേതാവ് - ഗോപാലകൃഷ്ണ ഗോഖലേ


14. ഗാന്ധിജിയുടെ ക്ഷണപ്രകാരം 1912-ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ് - ഗോപാല കൃഷ്ണ ഗോഖലേ


15. ബംഗാൾ വിഭജന കാലത്തെ കോൺഗ്രസ് പ്രസിഡന്‍റ് - ഗോപാല കൃഷ്ണ ഗോഖലെ


16. സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ (1905) - ഗോപാല കൃഷ്ണ ഗോഖലേ


17. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു - ഗോപാലകൃഷ്ണ ഗോഖലെ


18. 1914-ൽ സർ ബഹുമതി നിരസിച്ച സ്വാതന്ത്യ്ര സമര സേനാനി - ഗോപാലകൃഷ്ണ ഗോഖലെ


19. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടതാര് - ഗോപാലകൃഷ്ണ ഗോഖലെ


20. ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ നേതാവ് - ഗോപാല കൃഷ്ണ ഗോഖലേ


21. നിർബന്ധിത വിദ്യാഭ്യാസം സംബന്ധിച്ച ബിൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അവതരിപ്പിച്ചതാര് - ഗോപാല കൃഷ്ണ ഗോഖലേ


22. മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ബാലഗംഗാധര തിലകൻ വിശേഷിപ്പിച്ച നേതാവ് - ഗോപാലകൃഷ്ണ ഗോഖലെ


23. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു - എം.ജി.റാനഡേ


24. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ് - ഗോപാലകൃഷ്ണ ഗോഖലെ


25. മഹാരാഷ്ട്രയിലെ പൂനെയിൽ ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം - 1916


26. കഴ്‌സൺ പ്രഭുവിനെ ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബെന്ന് വിശേഷിപ്പിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ

0 Comments