സി രാജഗോപാലാചാരി

സി.രാജഗോപാലാചാരി ജീവചരിത്രം (C Rajagopalachari)

ജനനം: 1878 ഡിസംബർ 10

മരണം: 1972 ഡിസംബർ 25


സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ രാജഗോപാലാചാരി തമിഴ്നാട്ടിലെ സേലം ജില്ലയിൽ ജനിച്ചു. 'സി.ആർ', 'രാജാജി' എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തേയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തേയും ഗവർണ്ണർ ജനറൽ ആയിരുന്നു. ചെന്നൈ ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയശേഷം സേലത്ത് പ്രാക്ടീസ് പൂർത്തിയാക്കി.


ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസ്സഹരണ പ്രസ്ഥാനത്തിൽ പങ്കുവഹിക്കാൻ വേണ്ടി രാജാജി വക്കീൽ ജോലി ഉപേക്ഷിച്ചു. ക്രമേണ ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായിയായി. പലതവണ ജയിൽശിക്ഷ അനുഭവിച്ചു. ഖദർ നിർമ്മാണം, അയിത്തോച്ചാടനം, സമുദായമൈത്രി തുടങ്ങിയവയ്ക്ക് വേണ്ടി പ്രവർത്തിച്ചു. ഗാന്ധിജി ജയിലിലായപ്പോൾ യങ് ഇന്ത്യയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1931ൽ  രാജാജി മദ്രാസിന്റെ മുഖ്യമന്ത്രിയായി. കുറച്ചുകാലം കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 1946ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം 1948 മുതൽ 1950 ജനുവരിയിൽ ഇന്ത്യ റിപ്പബ്ലിക്ക് ആകും വരെ ഇന്ത്യയുടെ ഗവർണ്ണർ ജനറലായി. സർദാർ പട്ടേലിന്റെ മരണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായി. 1952-ൽ നെഹ്രുവിന്റെ നിർദ്ദേശാനുസരണം കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് വീണ്ടും മദ്രാസിന്റെ മുഖ്യമന്ത്രിയായി.


കോൺഗ്രസുകാരുടെ അഴിമതിയും സ്വജനപക്ഷത്തിനെതിരെയും നെഹ്രുവിന്റെ നയങ്ങൾക്കെതിരെയും അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോൾ രാജാജി 1959ൽ സ്വാതന്ത്രപാർട്ടി രൂപവത്കരിച്ചു. ഇന്ത്യയ്ക്ക് സ്വതന്ത്ര വിപണിയാണ് ആവശ്യമെന്ന് ആദ്യം വാദിച്ചത് അദ്ദേഹമാണ്. നെഹ്‌റു ഗവൺമെന്റ് എതിർത്തുവെങ്കിലും പില്കാലത്ത് മൻമോഹൻ സിംഗ് ധനകാര്യമന്ത്രിയായതോടെ രാജാജിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. 1967-ൽ രാജാജിയുടെ സ്വാതന്ത്രപാർട്ടിയുടെ പിൻബലത്തിൽ തമിഴ്‌നാട്ടിൽ ഡി.എം.കെ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നു. 1972 ഡിസംബർ 25-ന് അദ്ദേഹം അന്തരിച്ചു. 


എഴുത്തുകാരനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച രാജാജി തമിഴിലും ഇംഗ്ലീഷിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'മഹാഭാരത'ത്തിന്റെയും, 'രാമായണ'ത്തിന്റെയും തർജ്ജമകൾ പ്രശസ്തമാണ്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ക്വിറ്റിന്ത്യാ സമരത്തെ പ്രതികൂലിച്ച് ബുലാഭായി ദേശായിക്കൊപ്പം കോൺഗ്രസിൽ നിന്ന് രാജിവെച്ചത്  


2. 1949 ഒക്ടോബർ ഒമ്പതിന് ടെറിട്ടോറിയൽ ആർമി ഉദ്ഘാടനം ചെയ്തതാര്  


3. 1967-ൽ എം.എസ്. സുബ്ബലക്ഷ്മി ഐക്യരാഷ്ട്രസഭയിൽ ആലപിച്ച പ്രാർത്ഥനാഗാനം കംപോസ് ചെയ്തത്  


4. രാമായണകഥയുടെ പുനരാവിഷ്കാരമായ ചക്രവർത്തി തിരുമകൻ എന്ന തമിഴ് കൃതിക്ക് 1958-ൽ സാഹിത്യ അക്കാദമി അവാർഡിന് അർഹനായത്  


5. പശ്ചിമ ബംഗാളിന്‍റെ ആദ്യ ഗവർണർ


6. മഹാഭാരതത്തെ വ്യാസർ വിരുന്ത് എന്ന പേരിൽ തമിഴിലേക്ക് തർജ്ജമ ചെയ്തതാര്  


7. മഹാത്മാഗാന്ധിയുടെ മകൻ ദേവദാസ് ഗാന്ധി വിവാഹം കഴിച്ച ലക്ഷ്മി ആരുടെ മകളാണ്  


8. 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത്  


9. എലിസമ്പത്ത് രാജകുമാരിയുടെ വിവാഹത്തിൽ പങ്കെടുത്ത ഗവർണർ ജനറൽ 


10. മൗണ്ട് ബാറ്റൺ ഇംഗ്ലണ്ടിലേക്കു പോയപ്പോൾ 1947 നവംബർ 9 മുതൽ രണ്ടാഴ്ച ആക്ടിങ് ഗവർണർ ജനറലായി നിയമിതനായത്


11. നെഹ്റുവിന്‍റെ താൽക്കാലിക സർക്കാരിൽ (1946) വ്യവസായ മന്ത്രി  


12. Hinduism: Doctrine and Way of life –രചിച്ചത്  


13. 1937 ൽ മദ്രാസ് മുഖ്യമന്ത്രിയായത്  


14. വിമോചനം എന്ന തമിഴ് വാരിക സേലത്ത് ആരംഭിച്ചത്  


15. ഗാന്ധിജിയെ ഏറ്റവും പ്രിയപ്പെട്ട ഗുരു എന്ന് സംബോധന ചെയ്തിരുന്നത്  


16. ഭാരതരത്നക്ക് അർഹനായ ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനി  


17. തെക്കു നിന്നുള്ള യോദ്ധാവ് എന്ന് അറിയപ്പെട്ടത്  


18. സി.ആർ എന്ന് അറിയപ്പെട്ടത്  


19. സേലത്തെ മാമ്പഴം എന്ന അപരനാമത്തിൽ അറിയപ്പെട്ടത്  


20. ഏത് സ്വാതന്ത്ര്യ സമരനായകനെയാണ് ബഹുമാനപുരസ്സരം രാജാജി എന്ന് വിളിച്ചിരുന്നത്


21. വൈസ്രീഗൽ കൊട്ടരത്തിൽ താമസിച്ച ഇന്ത്യക്കാരനായ ആദ്യ ഭരണാധികാരി  


22. സർദാർ പട്ടേൽ അന്തരിച്ചപ്പോൾ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായത്  


23. തിരുച്ചിറപ്പള്ളി മുതൽ വേദാരണ്യം കടപ്പുറം വരെ ഉപ്പു സത്യാഗ്രഹ ജാഥയ്ക്ക് നേതൃത്വം നൽകിയത്  


24. ഉപ്പു സത്യാഗ്രഹത്തിന് തമിഴ് നാട്ടിൽ നേതൃത്വം നൽകിയത്  


25. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ


26. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ.


27. സ്വതന്ത്ര പാർട്ടി 1954-ൽ സ്ഥാപിച്ചത്


28. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത്.


29. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത്.


30. 1937-ൽ മദ്രാസിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകിയത്


31. 1946 സെപ്റ്റംബർ രണ്ടിന് അധികാരത്തിൽവന്ന ഇടക്കാല സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നത്


32. തമിഴ്‌നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി - ജി.രാമചന്ദ്രൻ


33. സി.രാജഗോപാലാചാരിക്ക് ആദ്യ ഭാരതരത്നം ലഭിച്ച വർഷം - 1954

0 Comments