അക്ബർ

അക്ബർ (Akbar in Malayalam)

ജനനം: 1542 ഒക്ടോബർ 15

മരണം: 1605 ഒക്ടോബർ 25


മുഗൾവംശസ്ഥാപകനായ അക്ബർ ലോക ചരിത്രത്തിലെ ഏറ്റവും ആദരണീയനായ ഭരണാധിപന്മാരിൽ ഒരാളാണ്. 1566-ലെ രണ്ടാം പാനിപ്പട്ട് യുദ്ധവിജയശേഷം അക്ബറുടെ കിരീടധാരണം നടന്നു. മതേതരത്വം അടിസ്ഥാനമാക്കി ഭരണം നടത്തിയ അക്ബർ എല്ലാ മതങ്ങളുടേയും നല്ല ആശയങ്ങൾ ഉൾക്കൊള്ളിച്ച് 'ദിൻ ഇലാഹി' എന്ന ഒരു പുതിയ മതത്തിന് തുടക്കം കുറിച്ചു. കല, സാഹിത്യം, വാസ്തു വിദ്യ എന്നിവയുടെ പുരോഗതിയിൽ അതീവ ശ്രദ്ധാലുവായിരുന്നു അക്ബർ. തലസ്ഥാന നഗരമായ ഫത്തേപ്പൂർസിക്രിയിൽ എല്ലാ മതങ്ങളുടേയും ആരാധനാലയമായ ഇബദത്ഖാന സ്ഥാപിച്ചു. വ്യക്തിമാഹാത്മ്യം ഭരണ സാമര്‍ത്ഥ്യവും കൊണ്ട് അനശ്വരനായ അക്ബറുടെ രാജസദസ്സിലെ അംഗമായിരുന്നു സംഗീതജ്ഞനായ 'താൻസൻ'.


അക്ബർ ജീവചരിത്രം


മുഗൾ ചക്രവർത്തിമാരിലെ ഏറ്റവും പ്രമുഖനായ അക്ബർ ഹുമയൂണിന്റെ മകനായി സിൻഡ് അമർക്കോടിൽ ജനിച്ചു. തീമൂറും ചെങ്കിസ്ഖാനുമുൾപ്പടെയുള്ളവർ അക്ബറുടെ പൂർവ്വീകരായിരുന്നു. പിതാവിന്റെ മരണത്തെത്തുടർന്ന് 1556ൽ തന്റെ പതിമൂന്നാം വയസ്സിൽ ദില്ലി ചക്രവർത്തിയായി. രാജാവായ അക്ബറെ പല വിഷമങ്ങളിൽ നിന്നും രക്ഷിച്ചത് അദ്ദേഹത്തിന്റെ രക്ഷാകർത്താവായ ബൈറംഖാനായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അക്ബർ രാജ്യഭരണം ഏറ്റെടുത്തു. തുടക്കത്തിൽ ഇദ്ദേഹത്തിന്റെ ഭരണം പഞ്ചാബിലും ദില്ലിക്കുചുറ്റുമുള്ള പ്രദേശത്തും മാത്രമായിരുന്നു. അംബറിൽ (ജയ്‌പൂർ) രജപുത്രരാജാവ് 1562ൽ ഇദ്ദേഹത്തിന്റെ അധീശത്വം അംഗീകരിച്ചു. തുടർന്ന് മറ്റു രജപുത്രരാജാക്കന്മാരും. രജപുത്ര രാജകുമാരന്മാരെയും മറ്റു ഹിന്ദുക്കളെയും ഏറ്റവും ഉയർന്ന ഉദ്യോഗങ്ങളിൽ നിയമിക്കുകയും അമുസ്ലിങ്ങൾക്കെതിരെയുള്ള വിവേചനത്തിന് കുറവുവരുത്തുകയും ചെയ്തു. പടിഞ്ഞാറ് ഗുജറാത്തും കിഴക്ക് ബംഗാളും പിടിച്ചടക്കി. 


രാജ്യത്തെ പല പ്രവിശ്യകളായും ജില്ലകളായും ഭാഗിച്ച് കഴിവുള്ള ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. 'തോടർമൽ' എന്ന മന്ത്രിയുടെ സഹായത്തോടെ ഭൂപരിഷ്കരണങ്ങൾ നടപ്പിലാക്കി. തപാൽ സമ്പ്രദായം പരിഷ്കരിച്ചു. വാണിജ്യവും വ്യവസായവും പുരോഗമിപ്പിച്ചു.. സ്വർണ്ണം, വെള്ളി നാണയങ്ങൾ പ്രചാരത്തിലാക്കി. സതി, ശിശുബലി, ശൈശവ വിവാഹം എന്നിവ നിരോധിച്ചു. വിധവാ വിവാഹം അനുവദിച്ചു. രാജ്യസംരക്ഷണത്തിന് പട്ടാളക്കാരെ നിയമിച്ചു. മുഗൾ ഭരണസംവിധാനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് അക്ബറാണ്. 'ഫത്തേപ്പൂർ സിക്രി' എന്ന പേരിൽ പുതിയ തലസ്ഥാനം നിർമിച്ചു. അക്ബറുടെ സദസ്സിലെ പണ്ഡിതശ്രേഷ്ഠരായിരുന്നു നവരത്നങ്ങൾ.


ഭരണത്തിന്റെ അന്ത്യനാളുകളിൽ കാശ്മീർ കീഴടക്കിയ (1586) ശേഷം തെക്ക് ഡെക്കാനിലേയ്ക്ക് മുന്നേറ്റം നടത്തി. പണ്ഡിതർ, കവികൾ, ചിത്രകാരന്മാർ, സംഗീതജ്ഞർ എന്നിവർക്ക് പ്രോത്സാഹനം നൽകി, തന്റെ സദസ്സിനെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കി. സംസ്കൃതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യിച്ചു. 1582 ൽ ഇദ്ദേഹം 'ദീൻ ഇലാഹി' എന്ന ഒരു പുതിയ മതം സ്ഥാപിച്ചു. 49 വർഷത്തെ ഭരണത്തിന് ശേഷം 1605-ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അക്ബറിന്റെ ഭരണക്കാലത്തെപ്പറ്റി രചിച്ചിട്ടുള്ള പ്രശസ്തഗ്രന്ഥമാണ് അബുൾഫസലിന്റെ 'അക്ബർനാമാ'. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. അമൃതസർ നഗരം സ്ഥാപിക്കുന്നതിന് സിഖുകാർക്ക് സ്ഥലം വിട്ടു കൊടുത്ത മുഗൾ ചക്രവർത്തി


2. ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്ര ആവിഷ്കരിച്ച മുഗൾ ചക്രവർത്തി


3. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പിതാവാര്‌


4. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്തെ സംഭവങ്ങളാണ്‌ സര്‍ദാര്‍ കെ.എം പണിക്കരുടെ കല്യാണമല്‍ എന്ന നോവലിലെ പ്രമേയം


5. പുരാതന ഇന്ത്യയിലെ അശോകനുമായി ചരിത്രകാരന്‍മാര്‍ താരതമ്യം ചെയ്യുന്ന മുഗള്‍ ചക്രവര്‍ത്തി


6. ഇലാഹി കലണ്ടര്‍ നടപ്പാക്കിയ മുഗള്‍ ചക്രവര്‍ത്തി


7. ആരുടെ വിശ്വസ്ത സുഹൃത്തും സദസ്യനുമായിരുന്നു ബീര്‍ബല്‍


8. ഏറ്റവും ദൈര്‍ഘ്യമുള്ള ഭരണകാലം ഏത്‌ മുഗള്‍ ചക്രവര്‍ത്തിയ്ക്കാണുള്ളത്‌


9. 1579-ല്‍ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ മുഗള്‍ ചക്രവര്‍ത്തി


10. 1583-ല്‍ ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ ചക്രവര്‍ത്തി


11. വിധവ സ്വമേധയാ ആഗ്രഹിക്കാത്ത പക്ഷം സതി അനുഷ്ഠാനം നടത്തുന്നത്‌ വിലക്കിയ മുഗള്‍ ചക്രവര്‍ത്തി


12. വിധവാ പുനര്‍വിവാഹത്തെ നിയമം കൊണ്ട്‌ അംഗീകരിച്ച മുഗള്‍ ചക്രവര്‍ത്തി


13. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ജീവചരിത്രകാരനാണ്‌ അബുല്‍ ഫാസല്‍


14. ദിവാന്‌ റവന്യൂ അധികാരങ്ങള്‍ നല്‍കിയ മുഗള്‍ ചക്രവര്‍ത്തി


15. 1580-ല്‍ ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌ സാമ്രാജ്യത്തെ 12 സൂബകളായി തിരിച്ചത്‌


16. മാള്‍വയിലെ രാജാവായ ബാസ്ബഹാദൂറിനെ കീഴടക്കിയ മുഗള്‍ ചക്രവര്‍ത്തി


17. കനൗജിൽ കിരീടധാരണം നടത്തിയ മുഗള്‍ ഭരണാധികാരി


18. വസീറിന്റെ സാമ്പത്തികാധികാരങ്ങള്‍ എടുത്തു മാറ്റിയ മുഗള്‍ ചക്രവര്‍ത്തി


19. ഷേക്സ്പിയര്‍ ജനിക്കുമ്പോള്‍ മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു


20. ബ്രിട്ടണിലെ ഒന്നാം എലിസമ്പത്ത്‌ രാജ്ഞിയുടെ സമകാലികനായ മുഗള്‍ ചക്രവര്‍ത്തി


21. ഔറംഗസീബിന്റെതിനു സമാനമായ ഭരണദൈര്‍ഘ്യമുള്ള മുഗള്‍ ചക്രവര്‍ത്തി


22. ഒരേ സമയം പോപ്പും രാജാവുമായ മുഗള്‍ ചക്രവര്‍ത്തി എന്ന്‌ വിശേഷിപ്പിക്കപ്പെട്ടത്‌


23. അലഹബാദ്‌ നഗരത്തിന്‌ ആ പേരു നല്‍കിയത്‌


24. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ഹിന്ദുസ്ഥാനി സാഹിത്യത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം എന്നറിയപ്പെട്ടത്‌


25. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനില്‍ (എ.ഡി 1600) സ്ഥാപിതമായത്‌


26. ഇബദത്ഖാന പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി


27. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ആദ്യമായി വന്‍തോതില്‍ മന്ദിരനിര്‍മ്മാണം നടത്തിയത്‌


28. മന്‍സബ്ദാരി സമ്പ്രദായം ആവിഷ്കരിച്ച മുഗള്‍ ചക്രവര്‍ത്തി


29. സിക്കന്ദ്രയില്‍ അന്ത്യനിദ്ര കൊള്ളുന്ന മുഗള്‍ ചക്രവര്‍ത്തി


30. തീര്‍ത്ഥാടന നികുതി നിര്‍ത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി


31. 1964-ല്‍ ജസിയ നിര്‍ത്തലാക്കിയതാര്‌


32. ആരുടെ റീജന്റായിരുന്നു ബൈറാംഖാന്‍


33. ദിന്‍ ഇലാഹി (തൌഹിത്‌-ഇ-ലാഹി) എന്ന മതം സ്ഥാപിച്ചതാര്‌


34. രണ്ടാം പാനിപ്പട്ടു യുദ്ധസമയത്തെ (1556) മുഗള്‍ ഭരണാധികാരി


35. 1576-ലെ ഹാല്‍ഡിഷട്ട്‌ യുദ്ധത്തില്‍ റാണാ പ്രതാപിനെ തോല്‍പിച്ചത്‌


36. മുഗള്‍ ഭരണസംവിധാനത്തിന്റെ ശില്‍പി എന്നറിയപ്പെടുന്നത്‌


37. മുഗള്‍ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ എന്നു വിശേഷിപ്പിക്കുന്നത്‌


38. ഏതു മുഗള്‍ ചക്രവര്‍ത്തിയാണ്‌ ചാക്‌ വംശജരില്‍ നിന്ന്‌ 1586 -ല്‍ കശ്മീര്‍ മുഗള്‍ സാമ്രാജ്യത്തോട്‌ ചേര്‍ത്തത്‌


39. ഏതു മുഗള്‍ ചക്രവര്‍ത്തിയാണ്‌ ഡക്കാണ്‍ കീഴടക്കുന്നതില്‍ ആദ്യം ശ്രദ്ധ ചെലുത്തിയത്‌


40. ആരുടെ ധനമന്ത്രിയായിരുന്നു രാജാ തോഡര്‍മല്‍


41. സ്വന്തം ശവകുടീരം രൂപകല്‍പന ചെയ്ത മുഗള്‍ ചക്രവര്‍ത്തി


42. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക്‌ പുകയില കൊണ്ടു വന്നത്‌


43. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ പണ്ഡിതശ്രഷ്ഠരായിരുന്നു നവരത്നങ്ങള്‍


44. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ സദസ്സിലാണ്‌ താന്‍സെന്‍ ജീവിച്ചിരുന്നത്‌


45. നിരക്ഷരനെന്ന്‌ കരുതപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി ആര്‌


46. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ആത്മീയ ഗുരുവായിരുന്നു സലിം ചിഷ്ടി


47. നീതിന്യായ പരിഷ്ക്കാരം നടപ്പിലാക്കിയ ആദ്യ മുഗള്‍ ചക്രവര്‍ത്തി


48. ഏറ്റവും മഹാനായ മുഗള്‍ ചക്രവര്‍ത്തി


49. സബ്ദി എന്ന ഭൂനികുതി സമ്പ്രദായം നടപ്പാക്കിയ മുഗള്‍ ചക്രവര്‍ത്തി


50. ഫത്തേപൂര്‍ സിക്രിയില്‍ ബുലന്ദ്‌ ദർവാസ, ജോധാഭായിയുടെ കൊട്ടാരം, പഞ്ച്‌ മഹല്‍ എന്നിവ നിര്‍മിച്ചത്‌

0 Comments