ബാബർ

ബാബർ (Babur in Malayalam)

ജനനം: 1483 ഫെബ്രുവരി 14

മരണം: 1530 ഡിസംബർ 26

ചെറിയ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയെ ഒരൊറ്റ ഭരണത്തിൽ കീഴിൽ കൊണ്ടുവന്ന മഹാനായ ഭരണാധികാരിയായിരുന്നു ബാബർ. ഇബ്രാഹിം ലോദിയെ തോൽപ്പിച്ച് ദില്ലി സിംഹാസനം പിടിച്ചടക്കിയ ബാബർ മുഗൾ സാമ്രാജ്യസ്ഥാപകനായി അറിയപ്പെടുന്നു. ഒരു നല്ല ഭരണാധികാരി എന്നതിലുപരി ഒരു നല്ല കലാസ്വാദകൻ കൂടിയായിരുന്നു ബാബർ. അദ്ദേഹം കലയെ പ്രോത്സാഹിപ്പിക്കുകയും, അനേകം കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിൽ നിന്നും ഒരിക്കലും മായ്ക്കാനാവാത്ത ഇദ്ദേഹം ഒരു നല്ല ഭരണവും നിയമവ്യവസ്ഥയും നമുക്ക് നൽകിക്കൊണ്ടാണ് മൺമറഞ്ഞത്. 

ബാബർ ജീവചരിത്രം

സഹീറുദ്ദീൻ മുഹമ്മദ് എന്നാണ് ബാബറിന്റെ യഥാർത്ഥ നാമം (ബാബർ എന്ന അറബിനാമത്തിന് 'കടുവ' എന്നാണർത്ഥം). ഇന്ത്യയിലെ മുഗൾസാമ്രാജ്യത്തിന്റെ സ്ഥാപകനും ചക്രവർത്തിയുമായ ഇദ്ദേഹം ചെങ്കിസ്ഖാന്റെയും തിമൂറിന്റേയും പിന്തുടർച്ചക്കാരനായിരുന്നു. 1483-ൽ മധ്യേഷ്യയിലെ ഫർഗാനയിൽ ജനിച്ചു. മംഗോൾ വംശത്തിലെ ഒരു ഗോത്രക്കാരനായിരുന്നു ഇദ്ദേഹമെങ്കിലും ഭാഷയിലും ജീവിതവളർച്ചയിലും ടർക്കിഷ് ആയിരുന്നു. പതിനൊന്നാം വയസ്സിൽ പിതാവ് മരിച്ചതോടെ ഫർഘാനയുടെ ഭരണം ബാബർക്ക് ലഭിച്ചു. ചെറുപ്പത്തിൽ തന്നെ വാൾപയറ്റ്, നീന്തൽ, കുതിരസവാരി എന്നിവ അഭ്യസിച്ചു. കൂടാതെ കുട്ടിക്കാലം മുതൽ തന്നെ കവിതയും എഴുതുമായിരുന്നു. പിതാവിന്റെ വിശ്വസ്ത സേവകരിൽ നിന്നും സൈനിക തന്ത്രങ്ങൾ പഠിച്ചു. മിടുക്കന്മാരായ പടയാളികളെകൊണ്ട് ഒരു നല്ല സൈന്യവും ഉണ്ടാക്കി. തികഞ്ഞ സമത്വത്തോടെയാണ് അദ്ദേഹം പടയാളികളോട് പെരുമാറിയിരുന്നത്.

യൗവ്വനകാലത്ത്, തിമൂറിന്റെ പഴയ തലസ്ഥാനമായ സമർഖണ്ഡ് പിടിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ ഇത് സ്വന്തം ഭരണപ്രദേശമായ ഫർഗാന നഷ്ടപെടുത്തിക്കൊണ്ടായിരുന്നു. പക്ഷെ, 1504-ൽ കാബൂൾ ആക്രമിച്ച് കീഴടക്കികൊണ്ട് ആശ്വാസം കണ്ടെത്തി. രാജ്യത്തിന് വളരുവാൻ പണം ആവശ്യമുള്ളതുകൊണ്ട് ബാബർ സമ്പത്തിന്റെ കലവറയായ ഇന്ത്യയിലേക്ക് വന്നു. അന്ന് ഡൽഹി ഭരിച്ചിരുന്നത് ഇബ്രാഹിം ലോധിയായിരുന്നു. 1526 ൽ ലോദിയെ കീഴടക്കി വിജയപൂർവ്വം ഡൽഹി പിടിച്ചെടുത്ത് മുഗൾ ഭരണത്തിന് അടിത്തറയിട്ടു. ഒന്നാം പാനിപ്പട്ട് യുദ്ധത്തിലാണ് ബാബർ ലോദിയെ പരാജയപ്പെടുത്തിയത്. ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ട ബാബർ ഗൃഹാതുരമായ തന്റെ സേനകളെ അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ട് അടുത്ത നാലുവർഷത്തിനുള്ളിൽ ശത്രുക്കളെ പരാജയപ്പെടുത്തി. രജപുത്രരും അഫ്‌ഗാൻ പ്രഭുക്കളും യോജിച്ച് ബാബറോട് ഏറ്റുമുട്ടി. അവരെയും ബാബർ പരാജയപ്പെടുത്തി. 

ബാബറുടെ പൂർവ്വികർ ഇന്ത്യയിൽ വന്ന് കൊള്ളയടിച്ച് മടങ്ങുകയാണ് പതിവ്. എന്നാൽ ബാബർ ഇന്ത്യയിൽ തന്നെ ഒരു സാമ്രാജ്യം സ്ഥാപിച്ചു. ഹിന്ദുക്കുഷ് മുതൽ ബംഗാൾവരെയുള്ള വടക്കേ ഇന്ത്യയുടെ മുഗൾ ചക്രവർത്തിയായി. ആഗ്രയായിരുന്നു തലസ്ഥാനം. പില്കാലത്ത് ബാബറിന്റെ പൗത്രനായ മഹാനായ അക്ബർ പുതിയൊരു സാമ്രാജ്യം രൂപവത്കരിച്ചു. അനുഗ്രഹീതനായ കവിയും പ്രകൃതിസ്നേഹിയുമായിരുന്നു ബാബർ. പോകുന്നിടത്തെല്ലാം ഇദ്ദേഹം പൂന്തോട്ടങ്ങൾ നിർമ്മിക്കുമായിരുന്നു. 1530-ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ബാബറിന്റെ 'ബാബർനാമ' എന്ന ഗദ്യത്തിലുള്ള സ്മരണിക ലോകക്ലാസിക്കായ ആത്മകഥയാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യന്‍ ഭരണാധികാരികളില്‍ ഏറ്റവും പഴക്കമുള്ള ആത്മകഥ ആരുടേതാണ്‌

2. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന്‌ വിശേഷിപ്പിച്ചതാര് ‌

3. മികച്ച ഗദ്യകാരനായും തുര്‍ക്കിഭാഷയിലെ മികച്ച എഴുത്തുകാരില്‍ ഒരാളായും പരിഗണിക്കപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി

4. മസ്‌നാവി എന്ന കൃതി രചിച്ച മുഗള്‍ ചക്രവര്‍ത്തി

5. മുഗള്‍ പൂന്തോട്ട നിര്‍മ്മാണ പാരമ്പര്യത്തിന്‌ തുടക്കം കുറിച്ചത്‌

6. കാബുള്‍ ആസ്ഥാനമാക്കി ഭരണ നിര്‍വഹണം നടത്തിയ മുഗള്‍ ചക്രവര്‍ത്തി

7. ഇന്ത്യയില്‍ യുദ്ധ ഭൂമിയില്‍ പീരങ്കിപ്പട ആദ്യമായി ഉപയോഗിച്ചത്‌

8. ആദ്യം ആഗ്രയിലെ ആരാംബാഗില്‍ സംസ്കരിക്കപ്പെടുകയും പിന്നീട്‌ കാബൂളിലേക്ക്‌ ഭൗതികാവശിഷ്ടം മാറ്റപ്പെടുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തി

9. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ബാബ്റി മസ്ജിദ്‌ നിര്‍മ്മിക്കപ്പെട്ടത്‌

10. മകന്റെ രോഗം തനിക്ക്‌ തരണമെന്നും പകരം മകന്‍ സുഖം പ്രാപിക്കണമെന്നും പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന്‌ കരുതപ്പെടുന്ന മുഗള്‍ ഭരണാധികാരി

11. പിതൃപക്ഷത്തില്‍ തിമൂറിന്റെയും മാതൃപക്ഷത്തില്‍ ചെങ്കിഷ്ഖാന്റെയും പിന്‍ഗാമിയായ ആക്രമണകാരി

12. ഹുമയൂണിന്റെ പിതാവ്‌

13. പേരിന്‌ കടുവ എന്നര്‍ത്ഥമുള്ള മുഗള്‍ രാജാവ്‌

14. തുസുക്‌ ഇ ബാഹറി എന്ന ആത്മകഥ രചിച്ചതാര്‌

15. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണ്‌ കാബൂളിലുള്ളത്‌

16. ആത്മകഥയില്‍ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗള്‍ രാജാവ്‌

17. ആത്മകഥ രചിച്ച ആദ്യ ഇന്ത്യന്‍ ഭരണാധികാരി

18. ഏറ്റവും കുറച്ചുകാലം ഭരിച്ച (1526-30) മുഗള്‍ രാജാവ്‌

19. ഏറ്റവും കുറച്ചു കാലം ജീവിച്ചിരുന്ന മുഗള്‍ രാജാവ്‌

20. ഒന്നാം പാനിപ്പട്ട്‌ യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയത്‌ ആര്‌

21. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗള്‍ രാജാവ്‌

22. മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍

23. ഖന്വ യുദ്ധത്തില്‍ (1527) ആരാണ്‌ സംഗ്രാമസിംഹനെ പരാജയപ്പെടുത്തിയത്‌

24. ദൗലത്‌ ഖാന്‍ ലോദി ആരെയാണ്‌ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്‌

25. ഘാഗ്ര യുദ്ധത്തില്‍ (1529) മഹമൂദ്‌ ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോൽപ്പിച്ചതാര് 

26. രജപുത്ര രാജ്യമായ ചന്ദേരി 1528-ൽ പിടിച്ചടക്കിയതാര്

27. ഏറ്റവും സാഹസികനായ മുഗൾ ഭരണാധികാരി

28. ആത്മകഥാകാരന്മാരിൽ രാജകുമാരൻ എന്നറിയപ്പെട്ടത്

29. മുഗൾ ചക്രവർത്തിമാരിൽ സാഹിത്യത്തിൽ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത്

Post a Comment

Previous Post Next Post