വി.ടി.ഭട്ടതിരിപ്പാട്

വി.ടി.ഭട്ടതിരിപ്പാട് (VT Bhattathiripad)

ജനനം: 1896 മാർച്ച് 26

മരണം: 1982 ഫെബ്രുവരി 12

മുഴുവൻ പേര്: വെള്ളിത്തിരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട്

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ 1896 ൽ പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തില്ലത്ത് (വി.ടി.) രാമൻ ഭട്ടത്തിരിപ്പാട് ജനിച്ചു.

■ 1908 ൽ സ്ഥാപിതമായ നമ്പൂതിരിമാരുടെ സംഘടനയായ 'യോഗക്ഷേമസഭ'യുടെ  ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ചു. യോഗക്ഷേമസഭയുടെ ആപ്തവാക്യം "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു. യോഗക്ഷേമസഭയുടെ മുഖപത്രം 'മംഗളോദയവും', യോഗക്ഷേമസഭയുടെ മാസിക 'ഉണ്ണിനമ്പൂതിരിയും' ആണ്. ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു യോഗക്ഷേമസഭയുടെ പ്രഥമ അധ്യക്ഷൻ.

■ 1919 ൽ വി.ടി.യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി. അതിന്റെ മുഖപത്രമായി 'ഉണ്ണിനമ്പൂതിരി' എന്ന മാസികയും ആരംഭിച്ചു. 

■ കുടുമമുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം, വിധവാവിവാഹം തുടങ്ങിയ സമുദായ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകി.

■ ഗുരുവായൂർ ക്ഷേത്രപ്രവേശനപ്രചാരണ ജാഥയിൽ പങ്കെടുത്ത വി.ടി. 'അയിത്തോച്ചാടനത്തിന് "ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം (Let us torch fire on temple) " എന്ന ലേഖനം 'ഉണ്ണിനമ്പൂതിരി' മാസികയിൽ പ്രസിദ്ധീകരിച്ചു.

■ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്". 1929 ലാണ് ഈ നാടകം പുറത്തിറങ്ങിയത്.

■ വി.ടി.ഭട്ടതിരിപ്പാട് 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു. (പാർവ്വതി നെന്മണിമംഗലം ആയിരുന്നു അന്തർജനസമാജത്തിന് നേതൃത്വം നൽകിയത്).

■ 1931 ൽ വി.ടി.ഭട്ടതിരിപ്പാട് യാചന യാത്ര നടത്തി. തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനാട പ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതായിരുന്നു.

■ 1934 ൽ നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹത്തിന് കാർമികത്വം വഹിച്ചു. വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു.

■ മിശ്രവിവാഹം ബോധവൽകരണവുമായി ബന്ധപ്പെട്ട് 1968 ൽ കാഞ്ഞങ്ങാട് (കാസർഗോഡ്) മുതൽ ചെമ്പഴന്തി (തിരുവനന്തപുരം) വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തിയത് അദ്ദേഹമായിരുന്നു.

■ 'കണ്ണീരും കിനാവും', ദക്ഷിണായനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായുള്ള  ആത്മകഥ രചിച്ചു. രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം.

■ വിദ്യാർത്ഥി എന്ന ദ്വൈവാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം. പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.

■ 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.

കൃതികൾ 

■ കരിഞ്ചന്ത

■ രജനീരംഗം

■ പോംവഴി 

■ ചക്രവാളങ്ങൾ

■ കാലത്തിന്റെ സാക്ഷി

■ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

■ സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു

■ വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും

■ വെടിവട്ടം

■ എന്റെ മണ്ണ് 

■ കണ്ണീരും കിനാവും (ആത്മകഥ)

■ ദക്ഷിണായനം

■ പൊഴിയുന്ന പൂക്കൾ

■ കർമ്മവിപാകം (ആത്മകഥ)

സംഘടനകൾ/പ്രക്ഷോഭങ്ങൾ 

■ നമ്പൂതിരി സമുദായ പരിഷ്‌കർത്താവ്

■ നമ്പൂതിരി യുവജനസംഘം (1919)

■ ഉണ്ണിനമ്പൂതിരി (മുഖപത്രം)

■ യാചനയാത്ര (1931) 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. "എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കലിനെ കല്ലായിതന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും" - ആരുടെ വചനം - വി.ടി.ഭട്ടതിരിപ്പാട് 

2. യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം - 1908 ജനുവരി 31 

3. 1919 -ൽ രൂപവത്കൃതമായ യുവജന സംഘം എന്ന സംഘടനയുടെ മുഖപത്രം - ഉണ്ണിനമ്പൂതിരി 

4. 'അമ്പലങ്ങൾക്ക് തീ കൊളുത്തുക' എന്ന പ്രക്ഷോഭജനകമായ ലേഖനം എഴുതിയത് ആരാണ്? - വി.ടി.ഭട്ടതിരിപ്പാട് 

5. 1931 ലെ യാചനായാത്രക്ക് നേതൃത്വം നൽകിയത് ആരാണ്? - വി.ടി.ഭട്ടതിരിപ്പാട് 

6. നമ്പൂതിരി സമുദായത്തിന്റെ ഉദ്ധാരണത്തിനുവേണ്ടിയുള്ള യോഗക്ഷേമസഭ രൂപംകൊണ്ടതെന്ന് - 1909 ൽ 

7. യോഗക്ഷേമസഭയുടെ വാർഷിക സമ്മേളനത്തിൽ അരങ്ങേറപ്പെട്ട വി.ടി.യുടെ നാടകം ഏത്? - അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് 

8. വി.ടി.ഭട്ടത്തിരിപ്പാട് പങ്കെടുത്ത ഏക ഐ.എൻ.സി സമ്മേളനം - അഹമ്മദാബാദ് സമ്മേളനം (1921)

9. ഒറ്റപ്പാലത്ത് ചേർന്ന കെ.പി.സി.സി സമ്മേളനത്തിൽ വി.ടി പങ്കെടുത്ത വർഷം - 1921 

10. ഇ.എം.എസ് അഭിനയിച്ച വി.ടി നാടകം - അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് (എടക്കുന്നിൽ വടക്കിനിയേടത് മനയിൽ വെച്ച്)

11. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസംനേടാനാരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് - വി.ടി.ഭട്ടതിരിപ്പാട് 

12. മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന സാമൂഹിക പരിഷ്‌കർത്താവ് - വി.ടി.ഭട്ടത്തിരിപ്പാട് 

Post a Comment

Previous Post Next Post