ആഡം സ്മിത്ത്

ആഡം സ്മിത്ത് ജീവചരിത്രം (Adam Smith)

ജനനം: 1723 ജൂൺ 05 

മരണം: 1790 ജൂലൈ 17 


1723 ജൂൺ 05 ന്  സ്കോട്ട്ലൻഡിലെ എഡിൻബർഗിനടുത്തുള്ള കർക്കോൽഡിയിലായിരുന്നു ജനനം. "സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ആഡം സ്മിത്താണ്. തന്റെ പതിനാലാം വയസ്സിൽ ഗ്ലാസ്ഗൗ സർവകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്നു. ധർമമീമാംസ, ഗണിതം, പൊളിറ്റിക്കൽ എക്കണോമിക്സ് എന്നിവയായിരുന്നു വിഷയങ്ങൾ. 1740 -ൽ ഓക്സ്ഫഡ് സർവകലാശാലയിലും പഠിച്ചു.


1751-ൽ ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി. തർക്കശാസ്ത്രത്തിലും പിന്നീട് ധർമമീമാംസ വകുപ്പിലും പഠിപ്പിച്ചു. അതിനിടയിൽ എഴുതിയ പുസ്തകമാണ് 'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ് '. ഈ ഗ്രന്ഥം അദ്ദേഹത്തിന് വളരെ പ്രശസ്തി നേടിക്കൊടുത്തു. 1776-ൽ 'ദ വെൽത്ത് ഓഫ് നേഷൻസ്' എന്ന ഒരു ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു.


വ്യക്തികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള താത്പര്യം അവരെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രേരകമാക്കും എന്നതിനാൽ സാമ്പത്തിക വ്യവസ്ഥയിൽ സർക്കാരിന്റെ അധിക ഇടപെടൽ പാടില്ല എന്നദ്ദേഹം വാദിച്ചു. പിന്നീട് 'ലെയ്സെയ് ഫെയർ' എന്നപേരിൽ പ്രസിദ്ധമായത് ഈ വാദഗതിയാണ്. 


സാമ്പത്തിക ശാസ്ത്രത്തിന് ഒരു പ്രത്യേക പദവി നേടിക്കൊടുത്തത് അദ്ദേഹമാണ്. നീതിശാസ്ത്രം, തർക്കശാസ്ത്രം, ദൈവശാസ്ത്രം, സാഹിത്യം, നിയമം തുടങ്ങിയ മേഖലകളിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. 1790-ൽ അദ്ദേഹം അന്തരിച്ചു. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്


2. തൊഴിലിലെ ഭിന്നിപ്പ് പരിമിതപ്പെടുത്തുന്ന തത്ത്വം ആവിഷ്കരിച്ചത് ആര്? - ആഡം സ്മിത്ത്


3. ധനതത്ത്വ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ആഡംസ്മിത്ത് 


4. ആഡംസ്മിത്ത് ജനിച്ച സ്ഥലം - സ്കോട്ലൻഡ്


5. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ആഡം സ്മിത്ത്


6. 'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ്' ആരുടെ രചനയാണ്‌ - ആഡംസ്മിത്ത്


7. 'ദ വെൽത്ത് ഓഫ് നേഷൻസ്' ഏത് സാമ്പത്തിക ശാസ്ത്രഞ്ജൻന്റെ ഗ്രന്ഥമാണ് - ആഡം സ്മിത്ത് 


8. ആഡം സ്മിത്ത് തന്റെ ഔദ്യാഗിക ജീവിതം ആരംഭിച്ചത് ഏതു തൊഴിലിലാണ് - അധ്യാപനം


9. 'ലെയ്സെയ് ഫെയർ' (Laissez Faire) എന്നപേരിൽ പ്രസിദ്ധമായത് ആരുടെ  വാദഗതിയാണ് - ആഡംസ്മിത്ത് 

0 Comments