സിരിമാവോ ബണ്ഡാരനായകെ

സിരിമാവോ ബണ്ഡാരനായകെ ജീവചരിത്രം (Sirimavo Bandaranaike)

ജനനം: 1916 ഏപ്രിൽ 17

മരണം: 2000 ഒക്ടോബർ 10

1916 ഏപ്രിൽ 17-ന് ശ്രീലങ്കയിലെ കാൻഡി എന്ന സ്ഥലത്ത് ഒരു ധനിക കുടുംബത്തിൽ ജനനം. തന്റെ ഇരുപതിനാലാമത്തെ വയസ്സിൽ എസ്.ഡബ്ലിയു.ആർ.ഡി.ബണ്ഡാരനായകെയുമായി വിവാഹം. അദ്ദേഹം ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം ശ്രീലങ്കൻ പ്രധാനമന്ത്രിയായി. 1959 സെപ്റ്റംബർ 25-ന് അദ്ദേഹം വധിക്കപ്പെട്ടു.

സാമൂഹിക പ്രവർത്തകയായിരുന്ന സിരിമാവോ ഭർത്താവിന്റെ വിയോഗത്തോടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. 1960ലെ തെരെഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ രണ്ടാം തവണയും തെരെഞ്ഞെടുപ്പ് നടന്നു. ആ തെരെഞ്ഞെടുപ്പിൽ ശ്രീലങ്കൻ ഫ്രീഡം പാർട്ടി വിജയിച്ചു. തുടർന്ന് സിരിമാവോ ശ്രീലങ്കൻ പ്രധാനമന്ത്രിയാവുകയും ചെയ്തു. ലോകത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയെന്ന പേരും സിരിമാവോ സ്വന്തമാക്കി. പ്രധാനമന്ത്രിയായ ശേഷം അവരുടെ പല സുപ്രധാന തീരുമാനങ്ങളും, ഒരു നല്ല ഭരണാധികാരിയെന്ന നിലയിൽ അന്താരാഷ്ട്രപ്രശംസ പിടിച്ചുപറ്റി. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയായി സിംഹളയെ മാറ്റാനുള്ള അവരുടെ ശ്രമം ഒരു വിഭാഗം തമിഴ് ജനങ്ങളുടെ എതിർപ്പിന് കാരണമായി. തുടർന്ന് ശ്രീലങ്കയിലെ തമിഴ് ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തെ അവർ നിഷ്ഫലമാക്കി.

എന്നാൽ സാമ്പത്തികാവസ്ഥ താറുമാറായതും, തൊഴിലില്ലായ്മ വർദ്ധിച്ചതും, റേഷൻ അരിയുടെ വിഹിതം കുറച്ചതും ജനങ്ങളെ അതൃപ്തരാക്കി. തുടർന്ന് 1964 ഡിസംബർ 3-ന് അവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. 1965 മാർച്ച് 22-ന് നടന്ന തെരെഞ്ഞെടുപ്പിൽ ശ്രീലങ്കൻ ഫ്രീഡം പാർട്ടി പരാജയപ്പെട്ടു. അഞ്ചു വർഷങ്ങൾക്ക് ശേഷം 1970-ൽ നടന്ന തെരെഞ്ഞെടുപ്പിൽ വീണ്ടും പാർട്ടിക്ക് വിജയമുണ്ടായി. തുടർന്ന് അവർ രണ്ടാം തവണയും പ്രധാനമന്ത്രിയായി. 1994 ഡിസംബറിൽ മൂന്നാം തവണയും അവർ പ്രധാനമന്ത്രിയായി. 2000 ഒക്ടോബർ 10-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അവർ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത പ്രധാനമന്ത്രി - സിരിമാവോ ബണ്ഡാരനായകെ (84)

2. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി - സിരിമാവോ ബണ്ഡാരനായകെ

3. സിരിമാവോ - ശാസ്ത്രി ഉടമ്പടി (1964) പ്രകാരം ശ്രീലങ്കയിൽ നിന്ന് മടങ്ങിവന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് സ്ഥാപിതമായ സ്ഥലം - പുനലൂർ

Post a Comment

Previous Post Next Post