വി.ഡി. സവർക്കർ

വി.ഡി. സവർക്കർ ജീവചരിത്രം (VD Savarkar)

ജനനം: 1883 മെയ് 28

മരണം: 1966 ഫെബ്രുവരി 26

1983 മെയ് മാസം 28-ന് മഹാരാഷ്ട്രയിലെ നാസിക്കിലെ ബാംഗൂറിൽ ജനനം. വിനായക ദാമോദർ സവർക്കർ എന്നതാണ് പൂർണനാമം. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് നാസിക്കിൽ ഉപരിപഠനം. ബ്രിട്ടീഷുകാരോട് ചെറുപ്പത്തിലേ വിരോധം തോന്നിയ അദ്ദേഹം വിദ്യാർത്ഥിയായിരിക്കുമ്പോൾ "അഭിനവഭാരത്" എന്ന വിപ്ലവ സംഘടന സ്ഥാപിച്ചു.

പൂനെയിലെ ഫർഗൂസൻ കോളേജിൽ ബിരുദ പഠനം തുടങ്ങി. "ആര്യൻ" എന്നൊരു കൈയെഴുത്ത് മാസിക കോളേജിൽ ആരംഭിച്ചു. അതിലൂടെ വിപ്ലവാശയങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി വിദേശവസ്ത്രം കത്തിക്കൽ 1905-ൽ സവർക്കറുടെ നേതൃത്വത്തിൽ പൂനെ കോളേജിൽ നടന്നു. അദ്ദേഹത്തിന്റെ B.A ബിരുദം ബ്രിട്ടീഷുകാർ റദ്ദാക്കി. തുടർന്ന് ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. അതിനുള്ള സ്കോളർഷിപ്പും അദ്ദേഹത്തിന് ലഭിച്ചു. അവിടെയും വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ സ്മരിക്കാൻ ലണ്ടനിൽ സവർക്കറും സംഘവും യോഗം ചേർന്നു. ഇക്കാരണത്താൽ ഗവൺമെന്റ് അദ്ദേഹത്തിന് ബിരുദം നൽകിയില്ല. 

സ്വാതന്ത്ര്യ സമരപ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹത്തിന് ഗാന്ധിജിയുമായി ഒരുമിക്കാൻ സാധിച്ചില്ല. 1910-ൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് വിചാരണയ്ക്ക് കൊണ്ടുവന്നു. യാത്രമദ്ധ്യേ കപ്പലിൽ നിന്ന് ചാടി ഫ്രാൻസിലേക്ക് രക്ഷപ്പെട്ടെങ്കിലും ഫ്രഞ്ച് ഭടന്മാർ പിടികൂടി ബ്രിട്ടീഷുകാരെ ഏൽപ്പിച്ചു. അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷവിധിച്ചു ആൻഡമാനിലേയ്ക്കയച്ചു. 14 വർഷം ജയിൽവാസം അനുഭവിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം ബ്രിട്ടീഷുകാർ നിരോധിച്ചു. തുടർന്ന് സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം 1937 മുതൽ ഹിന്ദുമഹാ സഭയുടെ അദ്ധ്യക്ഷനായിരുന്നു.

ഫ്രഞ്ച്, ഗുജറാത്തി, ജർമൻ, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീഭാഷകൾ അദ്ദേഹത്തിനറിയാമായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചു. '1857ലെ സ്വാതന്ത്ര്യസമരം' അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമാണ്. ഇതിഹാസകാവ്യമായ 'കമല' രചിച്ചത് ആൻഡമാൻ ജയിൽ വാസത്തിലാണ്. 1938-ൽ നടന്ന 'റോ' എന്ന സാഹിത്യ സമ്മേളനത്തിലെ അദ്ധ്യക്ഷൻ അദ്ദേഹമായിരുന്നു. 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചത് വി.ഡി.സവർക്കറാണ്. 1943-ൽ നാഗ്പുർ സർവകലാശാലയും, 1959-ൽ പൂണെ സർവകലാശാലയും അദ്ദേഹത്തിന് ഡി-ലിറ്റ് നൽകി. 1966 ഫെബ്രുവരി 26-ന് അദ്ദേഹം അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അഭിനവഭാരത സൊസൈറ്റിയുടെ സ്ഥാപകൻ - വി.ഡി. സാവർക്കർ

2. 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം എന്ന് ആദ്യം വിശേഷിപ്പിച്ചതാര് - വി.ഡി. സാവർക്കർ

3. മിത്രമേളയുടെ സ്ഥാപകൻ - വി.ഡി. സാവർക്കർ

4. ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച ഏക രാഷ്ട്രീയ നേതാവ് (1966) - വി.ഡി.സവാർക്കർ

5. ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാൻ സ്കോളർഷിപ്പോടെ 1906-ൽ ഇംഗ്ലണ്ടിലേക്ക് പോകുകയും 'ഫ്രീ ഇന്ത്യ സൊസൈറ്റി' സ്ഥാപിക്കുകയും ചെയ്തതാര് - വി.ഡി.സവാർക്കർ

6. ഇന്ത്യയിലാദ്യത്തെ വിദേശവസ്ത്രം കത്തിക്കലിന് 1905-ൽ പൂണെ കോളേജിൽ നേതൃത്വം നൽകിയതാര് - വി.ഡി.സാവർക്കർ

7. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കരുതെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത ഹിന്ദുമഹാസഭ നേതാവ് - വി.ഡി.സാവർക്കർ

8. ഡോ.അംബേദ്‌കർ, വി.ഡി.സാവർക്കർ, മുഹമ്മദ് അലി ജിന്ന എന്നിവർ നിസ്സഹകരിച്ച സമരമേത് - ക്വിറ്റിന്ത്യാ സമരം

9. മിത്രമേളയുടെ സ്ഥാപകർ - സവാർക്കർ സഹോദരന്മാർ (വിനായക് ദാമോദർ സവാർക്കർ, ഗണേഷ് ദാമോദർ സവാർക്കർ, നാരായൻ ദാമോദർ സവാർക്കർ)

10. സ്വാതന്ത്ര്യസമരത്തിനായി പോരാടിയ കാരണത്താൽ ഇന്ത്യൻ സർവകലാശാല ബിരുദം തിരിച്ചെടുത്ത ആദ്യ ഭാരതീയൻ (1911) - വി.ഡി.സാവർക്കർ

11. ആൻഡമാൻ ജയിൽ ജീവിതത്തെ അടിസ്ഥാനമാക്കി 'കാലാപാനി' എന്ന നോവൽ രചിച്ചതാര് - വി.ഡി.സാവർക്കർ

12. 1948-ൽ ഗാന്ധിവധത്തിൽ പങ്കുണ്ടെന്ന് സംശയത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും വിചാരണയ്‌ക്കൊടുവിൽ കുറ്റകാരനല്ലെന്നുകണ്ട്‌ വെറുതെ വിട്ടതാരെയാണ് - വി.ഡി.സാവർക്കർ

Post a Comment

Previous Post Next Post