പണ്ഡിറ്റ് കറുപ്പൻ

പണ്ഡിറ്റ് കറുപ്പൻ (Pandit Karuppan)

ജനനം : 1885 മെയ് 24

മരണം : 1938 മാർച്ച് 23

കവി, സാമൂഹികപരിഷ്കർത്താവ്. ധീവര സമുദായ നേതാവ്. 1885 മെയ് 24ന് എറണാകുളത്ത് ജനിച്ചു. പതിനാലാം വയസ്സിൽ കവിത എഴുതിത്തുടങ്ങി. കൊച്ചി രാജാവിന്റെ പ്രോത്സാഹനത്തിൽ കൊടുങ്ങല്ലൂർ കോവിലകത്ത് സംസ്കൃതപഠനം നടത്തി. ജാതീയ അസമത്വങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണു സാഹിത്യരചനയിലും സാമുദായിക പ്രവർത്തനത്തിലും കറുപ്പൻ ഏർപ്പെട്ടത്. ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന് തുടങ്ങിയ കൃതികളിലൂടെ ജാതിവാഴ്ചയുടെ നിഷ്ഠുരത അദ്ദേഹം ചിത്രീകരിച്ചു. 

1912ൽ ആനാപ്പുഴ കേന്ദ്രമാക്കി 'കല്യാണദായിനിസഭ'യും വൈക്കത്ത് 'വാലസേവാസമിതി'യും പറവൂരിൽ 'സമുദായസേവിനി'യും രൂപം കൊണ്ടത് കറുപ്പന്റെ നേതൃത്വത്തിലാണ്. 1907 ൽ രൂപം കൊടുത്ത 'അരയസമാജ'ത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുവാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. 1924 ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും കേരളവർമ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' സ്ഥാനവും നൽകി കറുപ്പനെ ആദരിച്ചിട്ടുണ്ട്. 1913 ഏപ്രിൽ 21 ന് കെ.പി.കറുപ്പന്റെ നേതൃത്വത്തിൽ നടന്ന കായൽ സമ്മേളനത്തിൽ വച്ചാണ് 'കൊച്ചി പുലയ മഹാജനസഭ' രൂപീകരിക്കപ്പെട്ടത്. 1938 മാർച്ച് 23 ന് അന്തരിച്ചു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ അരയകുടുംബത്തിൽ ജനിച്ചു. ശങ്കരൻ എന്നത് ബാല്യകാലനാമമായിരുന്നു. ധീവര സമുദായക്കാരനായിരുന്നു.

■ 1907-ൽ അരയസമാജം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ 'ജാതിക്കുമ്മി', 'ഉദ്യാനവിരുന്ന്' തുടങ്ങിയ കവിതകൾ ജാതീയതയ്ക്കെതിരെ ജനവികാരം വളർത്തി. 

■ ആനാപ്പുഴ കേന്ദ്രമാക്കി 'കല്യാണദായിനിസഭ'യും വൈക്കത്ത് 'വാല സേവാസമിതി'യും പറവൂരിൽ 'സമുദായസേവിനി'യും രൂപവത്കരിക്കാൻ നേതൃത്വം നൽകി.

■ വാല സമുദായ പരിഷ്കാരിണി സഭ, സുധർമ സൂര്യോദയസഭ, എന്നിവ തേവരയിൽ സ്ഥാപിച്ചത് അദ്ദേഹമാണ്.

■ 1913ൽ കൊച്ചിയിൽ വെച്ച് നടന്ന കായൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് അദ്ദേഹമായിരുന്നു.

■ 1925ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

■ മൂന്നുവർഷം തുടർച്ചയായി കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.

■ തൊട്ടുകൂടായ്മയെയും, ജാതി വ്യവസ്ഥയെയും വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പുസ്തകമാണ് ജാതിക്കുമ്മി.

■ അധഃകൃത വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യ സങ്കല്പം എന്നും ജാതിക്കുമ്മി അറിയപ്പെടുന്നു.

■ അദ്ദേഹം എഴുതിയ ആദ്യത്തെ കവിതയാണ് സ്തോത്രമന്ദാരം.

■ ബാലകലേശം എന്ന ഗ്രന്ഥവും, ശാകുന്തളം വഞ്ചിപ്പാട്ടും രചിച്ചത് ഇദ്ദേഹമാണ്.

■ ചട്ടമ്പിസ്വാമികളുടെ നിര്യാണത്തെത്തുടർന്ന് അനുശോചനം അറിയിച്ചു കൊണ്ട് അദ്ദേഹം എഴുതിയതാണ് സമാധി സങ്കല്പം (സമാധി സപ്താഹം എന്നും അറിയപ്പെടുന്നു).

■ കൊച്ചിൻ പുലയമഹാസഭ സ്ഥാപിച്ചതും പണ്ഡിറ്റ് കറുപ്പനാണ്. 

■ കേരളം ലിങ്കൺ എന്നറിയപ്പെടുന്നു.

■ കൊച്ചിരാജാവ് അദ്ദേഹത്തിന് കവിതിലകൻ പട്ടം നൽകി ആദരിച്ചു.

■ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന് വിദ്വാൻ പദവി നൽകി ആദരിച്ചു.

■ ആനാപ്പുഴയിലെ കല്യാണിദായിനി സഭ, ഇട കൊച്ചിയിലെ ജ്ഞാനോദയം സഭ, വൈക്കത്തെ വാല സേവാ സമിതി, പരവൂരിലെ സമുദായ സേവിനി, കുമ്പളത്തെ സന്മാർഗ പ്രദീപ സഭ, വടക്കൻ പറവൂരിലെ പ്രബോധ ചന്ദ്രോദയം സഭ തുടങ്ങിയവ കറുപ്പന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട പ്രാദേശിക സഭകളാണ്.

കൃതികൾ

■ ആചാരഭൂഷണം

■ അരയ പ്രശസ്തി

■ ബാലോദ്യാനം

■ ചിത്രലേഖ

■ ധീവര തരുണിയുടെ വിലാപം

■ ധ്രുവ ചരിതം

■ കൈരളി കൗതുകം

■ ലളിതോപഹാരം

■ ശാകുന്തളം വഞ്ചിപ്പാട്ട്

■ പഞ്ചവടി

■ ഉദ്യാനവിരുന്ന് 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 1885 മെയ് 24-ന് എറണാകുളം ജില്ലയിലെ .... എന്ന സ്ഥലത്താണ് പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് - ചേരാനല്ലൂർ

2. 'കേരളം ലിങ്കൺ' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ആരാണ്? - പണ്ഡിറ്റ് കറുപ്പൻ

3. ജാതിക്കുമ്മി എന്ന നാടകം രചിച്ചത് ആരാണ് - പണ്ഡിറ്റ് കറുപ്പൻ

4. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച് പണ്ഡിറ്റ് കറുപ്പൻ രചിച്ച നാടകം - ബാലാകലേശം

5. അരയ സമാജം രൂപവത്കരിച്ചത് ആരാണ്? - പണ്ഡിറ്റ് കറുപ്പൻ

6. അരയ സമാജം സ്ഥാപിക്കപ്പെട്ടത് ..... വർഷമാണ് - 1907

7. സാമൂഹിക മാറ്റത്തിനായി പണ്ഡിറ്റ് കറുപ്പൻ രൂപവത്കരിച്ച പ്രാദേശിക കൂട്ടായ്മകളെ ..... എന്ന് പറയുന്നു - സഭ

8. 1910-ൽ തേവരയിലെ വാല സമുദായ പരിഷ്കാരിണി സഭ സ്ഥാപിച്ചത് ആരാണ്? - പണ്ഡിറ്റ് കറുപ്പൻ

9. പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചത് എന്താണ്? - 1938 മാർച്ച് 23 

10. പണ്ഡിറ്റ് കറുപ്പന്റെ വസതി - സാഹിത്യകുടീരം

11. കവിതിലകൻ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നൽകിയത് - കൊച്ചിരാജാവ്

12. കല്യാണിദായിനി സഭയുടെ സ്ഥാപകൻ - പണ്ഡിറ്റ് കറുപ്പൻ

13. പണ്ഡിറ്റ് കറുപ്പൻ വാലസമുദായ പരിഷ്കരിണി സഭയ്ക്ക് രൂപം നൽകിയ വർഷം - 1910

14. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു സമാധി സങ്കൽപം രചിച്ചത് - പണ്ഡിറ്റ് കറുപ്പൻ

15. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Post a Comment

Previous Post Next Post