ആചാര്യ കൃപലാനി

ആചാര്യ കൃപലാനി ജീവചരിത്രം (Acharya Kripalani)

ജനനം: 1888 നവംബർ 11

മരണം: 1982 മാർച്ച് 19 


ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനുമായിരുന്നു  ജെ.ബി. കൃപലാനി. ഇന്ന് പാകിസ്താനിന്റെ ഭാഗമായ സിന്ധിൽ 1888 നവംബർ 11 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം, മെട്രിക്കുലേഷൻ എന്നിവ സിന്ധിൽ  നിന്ന് പൂർത്തിയാക്കി. തുടർപഠനത്തിനായി മുംബൈയിലെ വിൻസൺ കോളേജിൽ ചേർന്നു. 1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ നടന്ന പ്രക്ഷോഭത്തിന്റെ സമയത്ത്, ഇന്ത്യൻ ജനതയെക്കുറിച്ച് അപവാദം പറഞ്ഞ തന്റെ കോളേജ് പ്രിൻസിപ്പാളിനെതിരെ സമരം സംഘടിച്ച കാരണത്താൽ കോളേജിൽനിന്ന് പുറത്താക്കി. പിന്നീട് പൂനെയിലെ ഫർഗൂസൺ കോളേജിൽ നിന്നും ബിരുദം നേടി. ചരിത്രം, ധനശാസ്ത്രം എന്നിവയിൽ മാസ്റ്റർ ബിരുദവും പാസ്സായി.


ബീഹാറിലെ നിസാഫർപൂർ കോളേജിൽ 1912 മുതൽ അഞ്ച് വർഷം പ്രൊഫസറായി ജോലി ചെയ്തു. 1919-ൽ ബനാറസ് സർവകലാശാലയിൽ ജോലി ചെയ്തു. ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ 1920 മുതൽ 1927 വരെ പ്രിൻസിപ്പാളായിരുന്നു. ഇവിടെ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് 'ആചാര്യ' എന്ന പദവി ലഭിച്ചത്. 1917 ലെ ചമ്പാരൻ സത്യാഗ്രഹകാലത്താണ് അദ്ദേഹം ഗാന്ധിജിയെ ആദ്യം കാണുന്നത്. ശേഷം ഗാന്ധിജിയുടെ ഒരു വിശ്വസ്ഥനും ഗാന്ധിയൻ തത്വത്തിന്റെ പ്രചാരകനുമായി. 1927 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രവർത്തകനായി. 1936 ൽ സുചേതാ കൃപാലിനിയെ വിവാഹം ചെയ്തു. 


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. 1938-ൽ ഉണ്ടായ ചേരിതിരിവിൽ ഗാന്ധിജിയോടൊപ്പം നിന്നു. 1942-ൽ ക്വിറ്റ് ഇന്ത്യസമരകാലത്ത് ജയിലിലായി. 1946-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അദ്ദേഹമായിരുന്നു കോൺഗ്രസ് പ്രസിഡന്റ്.


1951-ൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. 1951 ജൂൺ മാസം 'കിസാൻ മസ്‌തൂർ പ്രജാ പാർട്ടി' രൂപീകരിച്ചു. കിസാൻ മസ്‌തൂർ പ്രജാ പാർട്ടിയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും സംയോജിച്ചുണ്ടായതാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി). പി.എസ്.പി യിൽ നിന്നും 1954-ൽ അദ്ദേഹം രാജിവെച്ചു. 1971 വരെ പാർലമെന്റ അംഗമായിരുന്നു. 1977-ൽ ജനത പാർട്ടി രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും ജയപ്രകാശ് നാരായണനോടൊപ്പം സജീവമായി പ്രവർത്തിച്ചു. നോൺ വയലന്റ് റവല്യൂഷൻ, ദ ഗാന്ധിയൻ വേ, ദ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദ ഫെയ്ത്ഫുൾ ഇയേർസ്, ദ ഗാന്ധിയൻ ക്രിട്ടിക് തുടങ്ങിയവ രചിച്ചു. 1982 മാർച്ച്‌ 19-ന് അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1947 ആഗസ്റ്റ് 15 ന് കോൺസറ്റിറ്റ്യുവന്‍റ് അസംബ്ലിയിൽ വന്ദേമാതരം ആലപിച്ച സുചേതാ കൃപലാനിയാണ് ഇന്ത്യൻ സംസ്ഥാനത്ത് (ഉത്തർപ്രദേശ്) മുഖ്യമന്ത്രിയായ ആദ്യ വനിത (1963). ഏത് പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയുടെ ഭാര്യയാണ് അവർ -  ജെ.ബി. കൃപലാനി


2. 1950 ലെ കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സർദാർ പട്ടേൽ പിന്തുണച്ച പുരുഷോത്തം ദാസ് ഠണ്ഡൻ ഏത് നേതാവിനെയാണ് പരാജപ്പെടുത്തിയത് -  ജെ.ബി. കൃപലാനി


3. ആരുടെ ആത്മകഥയാണ് മൈ ടൈംസ്  -  ജെ.ബി. കൃപലാനി


4. നോർത്ത് ബോംബെ മണ്ഡലത്തിൽ വി.കെ കൃഷ്ണമേനോനെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നേതാവ് -  ജെ.ബി. കൃപലാനി


5. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി പരിഗണിക്കപ്പെടാൻ കോൺഗ്രസ് നേതൃത്വത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് സർദാർ പട്ടേലിനായിരുന്നു രണ്ടാം സ്ഥാനം ആർക്കായിരുന്നു -  ജെ.ബി. കൃപലാനി


6. മൗലാനാ അബുൾ കലാം ആസാദ് ജനിച്ച അതേ ദിവസം  (1888 നവംബർ 11) ജനിച്ച നേതാവ് - ആചാര്യ കൃപലാനി


7. നെഹ്റുവിനെതിരെ പാർലമെന്‍റിൽ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ച നേതാവ് - ആചാര്യ കൃപലാനി


8. 1951 ൽ കോൺഗ്രസ് വിട്ട് കർഷക മസ്ദൂർ പ്രജാപാർട്ടി സ്ഥാപിച്ച നേതാവ് - ആചാര്യ കൃപലാനി


9. ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ 1920-27 കാലത്ത് പ്രിൻസിപ്പാളായിരുന്നത് ആര് - ആചാര്യ കൃപലാനി


10. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്‍റ് - ആചാര്യ കൃപലാനി 

0 Comments