മന്നത്ത് പത്മനാഭൻ

മന്നത്ത് പത്മനാഭൻ (Mannathu Padmanabhan)

ജനനം: 1878 ജനുവരി 2

മരണം: 1970 ഫെബ്രുവരി 25

എൻ.എസ്.എസ് സ്ഥാപകനേതാവ്. സാമൂഹിക വിപ്ലവകാരി. കേരളം കണ്ട മികച്ച പ്രഭാഷകരിലൊരാൾ. 1878 ജനുവരി രണ്ടിന് പെരുന്നയിൽ ജനനം. 1914 ഒക്ടോബർ 31 ന് പതിമൂന്നു പേർക്കൊപ്പം സ്ഥാപിച്ച 'നായർ ഭൃത്യജന സംഘം' 1917 ൽ 'നായർ സർവീസ് സൊസൈറ്റി'യായി മാറി. നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തികൊണ്ടുള്ള ശുദ്ധീകരണ വിപ്ലവമാണു മന്നം നടത്തിയത്. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി സ്കൂളുകൾ സ്ഥാപിച്ചു. 1929 ൽ ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാനിയായി മന്നം നടത്തിയ 'സവർണജാഥ' പ്രസിദ്ധമാണ്. 1947 ൽ തിരുവിതാംകൂർ ദിവാനെതിരെ സമരം നടത്തിയതിന് ജയിലിലായി. 1949 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ അംഗമായി. 1950 ഫെബ്രുവരി 10 ന് 'പിള്ള' എന്ന ജാതിനാമം ഉപേക്ഷിച്ച് മന്നത് പത്മനാഭനായി. 1959 ൽ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്‌ക്കെതിരെ 'വിമോചനസമരം' സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 1959 ൽ 'ഭാരതകേസരി' സ്ഥാനവും 1966 ൽ 'പത്മഭൂഷൺ' ബഹുമതിയും ലഭിച്ചു. 1970 ഫെബ്രുവരി 25 ന് അന്തരിച്ചു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ കോട്ടയം ജില്ലയിലെ പെരുന്നയിൽ ആണ് അദ്ദേഹം ജനിച്ചത്. 

■ 1907ൽ കേരളീയ നായർ സമാജം രൂപീകരിച്ചു. 

■ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ ആദ്യരൂപമായ 'നായർ ഭൃത്യജനസംഘം' ചങ്ങനാശ്ശേരി പെരുന്നയിലുള്ള മന്നത്തുഭവനിൽ രൂപംകൊണ്ടു. ആദ്യ പ്രസിഡണ്ട് കെ. കേളപ്പനും ആദ്യ സെക്രട്ടറി മന്നത്ത് പത്മനാഭനും ആണ് (ഒക്ടോബർ 31). 

■ 1905ൽ ഗോപാലകൃഷ്ണഗോഖലെ രൂപീകരിച്ച 'സർവ്വെൻസ് ഓഫ് ഇന്ത്യ സൊസൈറ്റി' എന്ന സംഘടന മാതൃകയാക്കിയാണ് മന്നത്ത് പത്മനാഭൻ 1914 എൻ.എസ്.എസ് രൂപീകരിച്ചത്. 

■ 1924ൽ അദ്ദേഹം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കം മുതൽ തിരുവനന്തപുരം വരെ  സവർണ്ണ ജാഥ നടത്തി. ഈ സവർണ്ണ ജാഥ മന്നത്ത് പത്മനാഭൻ ഭരണാധികാരിയായിരുന്ന സേതുലക്ഷ്മി ഭായിക്ക് സമർപ്പിച്ചു. (വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നാഗർകോവിൽ മുതൽ തിരുവനന്തപുരം വരെ സവർണ്ണ ജാഥ നടത്തിയത് എം.ഇ.നായിഡുവാണ്). സവർണ്ണ ജാഥ നടത്താൻ മന്നത്തു പത്മനാഭന് നിർദേശം നൽകിയത് ഗാന്ധിജിയായിരുന്നു.

■ 1925ൽ നായർ റെഗുലേഷനിലൂടെ തിരുവിതാംകൂറിൽ മക്കത്തായം നടപ്പാക്കി. ഇതോടെ മാതുലന്മാർക്കും മരുമക്കൾക്കും സ്വത്തിലുണ്ടായിരുന്ന അവകാശം ഇല്ലാതായി.

■ 1947ൽ പ്രശസ്തമായ മുതുകുളം പ്രസംഗം നടത്തി.

■ 1949ൽ തീരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യത്തെ പ്രസിഡന്റായി നിയമിതനായി. 

■ 1959ൽ ഇ.എം.എസ് സർക്കാരിനെതിരെ വിമോചന സമരം നയിച്ചു. തുടർന്ന് 1956 ജൂലൈ 31ന് ഇ.എം.എസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ, ഇന്ത്യയിൽ ഭരണഘടനയുടെ 356 അനുച്ഛേദം പ്രയോഗിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം.

■ വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ജീവശിഖാ ജാഥ നയിച്ചു.

■ 1959ൽ രാഷ്ട്രപതിയിൽ നിന്ന് ഭാരതകേസരി പട്ടം ലഭിച്ചു.

■ 1966ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. 

■ മന്നത്തു പത്മനാഭനെ കേരളത്തിന്റെ 'മദൻ മോഹൻ മാളവ്യ' എന്ന് വിശേഷിപ്പിച്ചത് സർദാർ കെ.എം. പണിക്കരാണ്. സമുദായാചാര്യൻ എന്നും വിളിക്കപ്പെടുന്നു.

■ അദ്ദേഹത്തിന്റെ ആത്മകഥയാണ് 'എന്റെ ജീവിതസ്മരണകൾ'.

■ 'പഞ്ചകല്യാണി നിരൂപണം', 'ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരൂപണം', 'ഞങ്ങളുടെ എഫ്.എം.എസ് യാത്ര' എന്നിവ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ്.

■ അദ്ദേഹമാണ് തന്റെ കുടുംബക്ഷേത്രം മറ്റുള്ളവർക്കായി തുറന്നു കൊടുത്ത സാമൂഹിക പരിഷ്‌കർത്താവ്.

■ 1970 ഫെബ്രുവരി 25-ന് അന്തരിച്ചു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവർണജാഥ നയിച്ചതാര്? - മന്നത്ത് പത്മനാഭൻ

2. ഭാരത കേസരി എന്നറിയപ്പെടുന്നത് ആരാണ് - മന്നത്ത് പത്മനാഭൻ

3. നായർ ഭൃത്യജന സംഘം സ്ഥാപിക്കപ്പെട്ടത് എന്നാണ്? - 1914

4. നായർ ഭൃത്യജന സംഘത്തിന് എൻ.എസ്.എസ് എന്ന പേര് നിർദേശിച്ചത് ആരാണ്? - കെ.പരമുപിള്ള

5. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ്? - കെ.കേളപ്പൻ

6. എൻ.എസ്.എസിന്റെ പ്രഥമ ജനറൽ സെക്രട്ടറി ആരായിരുന്നു? - മന്നത്ത് പത്മനാഭൻ

7. മന്നത്ത് പത്മനാഭന്റെ ആത്മകഥയുടെ പേര് - എന്റെ ജീവിത സ്മരണകൾ

8. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് - മന്നത്ത് പത്മനാഭൻ

9. വിമോചന സമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാജാഥ ആരംഭിച്ച സ്ഥലം - തലശ്ശേരി

10. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത്ത് പദ്മനാഭൻ

11. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത് - അധ്യാപനം

12. തന്റെ ദേവനും ദേവിയും സംഘടനയാണെന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ് - മന്നത്ത് പദ്മനാഭൻ

13. മന്നത് പദ്മനാഭനും, ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന - ഹിന്ദുമഹാമണ്ഡലം (1951)

14. 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് - മന്നത്ത് പദ്മനാഭൻ

15. ഭാരത കേസരി എന്ന് അറിയപ്പെട്ടത് - മന്നത്ത് പത്മനാഭൻ

16. മന്നത് പദ്മനാഭൻ ജനിച്ച സ്ഥലം - പെരുന്ന

17. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റായത് - മന്നത് പത്മനാഭൻ

18. മന്നത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് - കെ.എം.പണിക്കർ

19. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച കേരളീയനായ സാമൂഹിക പരിഷ്‌കർത്താവ് - മന്നത് പദ്മനാഭൻ

20. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങൾ പടുത്തുയർത്താനായി പിടിയരിയും ഉത്പന്നപ്പിരിവും നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്? - മന്നത് പദ്മനാഭൻ

1 Comments

Previous Post Next Post