ജീവശാസ്ത്രം PSC ചോദ്യങ്ങൾ

ജീവശാസ്ത്രം ചോദ്യങ്ങൾ

1. ഗര്‍ഭസ്ഥ ശിശുവിന്‌ “ഷോക്ക്‌ അബ്‌സോര്‍ബര്‍' എന്ന രീതിയില്‍ ബാഹ്യാഘാതങ്ങളില്‍ നിന്നും രക്ഷനേടുന്നതിന്‌ സഹായിക്കുന്ന വസ്തുവേത്‌? - അമ്നിയോട്ടിക്‌ ദ്രവം


2. മൂന്നുതരം RNAകള്‍ ഏവ? - റൈബോസോമല്‍ RNA, മെസഞ്ചര്‍ RNA, ട്രാന്‍സ്ഫര്‍ RNA


3. രണ്ടുതരം ന്യൂക്ലിക്‌ അമ്ലങ്ങളേവ? - റൈബോ ന്യൂക്ലിക്‌ അമ്ലവും (RNA) ഡി ഓക്സി റൈബോ ന്യൂക്ലിക്‌ അമ്ലവും (DNA)


4. മൂന്നുതരം RNAകളും പങ്കെടുക്കുന്ന ഒരു പ്രവര്‍ത്തനമേത്? - കോശത്തിലെ മാംസ്യസംശ്ളേഷണം


5‌. ജീനുകളെവിടെ സ്ഥിതി ചെയ്യുന്നു? - കോശത്തിലെ മര്‍മ്മത്തിലുള്ള ക്രോമസോമുകളില്‍


6. ജനിതക ഗവേഷണങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന പഴയീച്ചകളുടെ യഥാര്‍ത്ഥ നാമമെന്ത്‌? - ഡ്രോസോഫില്ല


7. പാലിനെ തൈരാക്കുന്ന ബാക്ടീരിയ ഏത്‌? - ലാക്ടോബാസില്ലസ്‌


8. ശാസ്ത്രഗവേഷണങ്ങള്‍ക്ക്‌ സാധാരണയായി ഉപയോഗിക്കുന്ന ബാക്ടീരിയ ഏത്‌? - എസ്‌ചെറിച്ചിയ കോളി


9. ഗോള്‍ഗി വസ്തുക്കള്‍ ഇല്ലാത്ത കോശമേത്‌? - സസ്തനികളുടെ ചുവന്ന രക്താണുക്കള്‍


10. ജീവപരിണാമ സിദ്ധാന്തത്തിന്‌ അടിത്തറ പാകിയ ശാസ്ത്രജ്ഞനാര്‌? - ജീന്‍ലാമാര്‍ക്ക്‌


11. ഫിറമോണുകളെന്നാലെന്ത്‌? - ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനും മറ്റും വേണ്ടി ശരീരത്തിന്റെ ബാഹൃഭാഗത്തേയ്ക്ക്‌ പുറപ്പെടുവിക്കുന്ന രാസവസ്തുക്കള്‍


12. “മൗണ്ട്‌ ഓഫ്‌ വീനസ്‌" എന്നറിയപ്പെടുന്ന ശരീര ഭാഗമേത്‌? - തള്ള വിരലിന്റെ അടിഭാഗത്തുള്ള മാംസഭാഗം


13. ലാറിങ്ക്‌സിന്റെ മറ്റൊരു പേര്‌? - സ്വനപേടകം


14. ശരീരത്തില്‍ കൊഴുപ്പ്‌ സംഭരിച്ചിരിക്കുന്നതെവിടെ? - അഡിപോസ്‌ കലയില്‍


15. ചെറുകുടലിന്റെ ആന്തരഭിത്തിയില്‍ വിരലുകള്‍ പോലെ ഉന്തിനില്‍ക്കുന്ന ഭാഗം ഏത്‌? - വില്ലസ്‌ - വില്ലൈ


16. കോശത്തിലെ മൈറ്റോ കോണ്‍ഡ്രിയ കണ്ടുപിടിച്ചതാര്‌? - 1870-കളില്‍ അല്‍റ്റ്മാന്‍


17. വൃക്കയുടെ അടിസ്ഥാന ഘടകങ്ങളേവ? - നെഫ്രോണുകള്‍


18. ശ്വാസോച്ഛ്വാസ സമയത്ത്‌ നടക്കുന്ന വാതക വിനിമയത്തിന്റെ അളവ്‌ അറിയുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം ഏത്‌? - സ്പൈറോമീറ്റര്‍


19. മനുഷ്യന്റെ വിസര്‍ജ്ജന അവയവങ്ങളേവ? - ത്വക്ക്‌, ശ്വാസകോശങ്ങള്‍, വൃക്ക തുടങ്ങിയവ


20. ത്വക്കില്‍ കാണുന്ന ഗ്രന്ഥികളേവ? - സബേഷ്യസ്‌ ഗ്രന്ഥി, സ്വേദ ഗ്രന്ഥി


21. 'നുതാച്ചസ്‌' അവയുടെ ആഹാരം ശേഖരിച്ചു വയ്ക്കുന്നതെവിടെ? - വൃക്ഷങ്ങളിലെ വിള്ളലുകളിലും പൊള്ളയായ ഭാഗങ്ങളിലും


22. മിക്റ്റുറീഷന്‍ എന്നാലെന്ത്‌? - മൂത്രമൊഴിക്കുന്നത്‌


23. ഏകദേശം 40-45 വയസ്സാകുമ്പോള്‍ ഉണ്ടാകുന്ന പൊതുവായ നേത്രവൈകല്യമേത്‌? - പ്രെസ്ബയോപ്പിയ


24. രക്തം കൊണ്ട്‌ നിറഞ്ഞിരിക്കുന്ന ശരീര അറയെ എന്തു പറയുന്നു? - ഹീമോസീല്‍


25, ഗ്ലോസോഫാരിന്‍ജിയല്‍ നാഡിയുടെ ധര്‍മ്മമെന്ത്‌? - നാക്കിലും തൊണ്ടയിലെ ഭിത്തികളിലും നാഡീയ ആവേഗങ്ങളെത്തിക്കുന്നു


26. “ബോഡി റെഗുലേറ്റേഴ്‌സ്‌" (ശരീര ക്രമീകരണക്കാര്‍) എന്നു വിശേഷിപ്പിക്കുന്നത്‌ എന്തിന്‌? - വിറ്റാമീനുകളെ


27. ഹീമോഫീലിയ എന്നാലെന്ത്‌? - രക്തം കട്ടപിടിക്കാന്‍ താമസമുണ്ടാകുന്ന അവസ്ഥയുള്ള ഒരു രോഗം


28. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷമേത്‌? - 1984


29. ഭോപ്പാല്‍ ദുരന്തത്തിനു കാരണം ഏതു വാതകത്തിന്റെ പൊട്ടിത്തെറിയായിരുന്നു? - മീഥൈല്‍ ഐസോസൈനേറ്റ്‌


30. കാര്‍ബണ്‍ ഡയോക്സൈഡ് വാതകം ജലത്തിൽ ലയിച്ചാൽ കിട്ടുന്ന ലായനിയേത്‌? - കാര്‍ബോണിക്‌ ആസിഡ്‌


31. റോഡോപ്സിന്‍ എന്നാലെന്ത്‌? - കണ്ണിലുള്ള ദൃഷ്ടിപടലത്തിലെ റോഡുകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണവസ്‌തു


32. റോഡോപ്സിന്‍ ഉണ്ടാകുന്നതിനു സഹായിക്കുന്ന ജീവകമേത്‌? - ജീവകം എ


33. അമോണിയോടെലിക്‌ ജന്തുക്കള്‍ അമോണിയ വിസര്‍ജ്ജിക്കുന്നു. യൂറിയോ ടെലിക്‌ ജന്തുക്കള്‍ യൂറിയയും വിസര്‍ജ്ജിക്കുന്നു. എന്നാല്‍ യൂറികോട്ടെലിക്‌ ജന്തുക്കള്‍ വിസര്‍ജ്ജിക്കുന്ന വസ്തുവേത്‌? - യൂറിക്‌ അമ്ലം


34. പീയൂഷ ഗ്രന്ഥിയും അഡ്രിനല്‍ ഗ്രന്ഥിയും മറ്റും അന്തസ്രാവ ഗ്രന്ഥികളാണല്ലോ? എന്നാല്‍ കരളിനേയും ഉമിനീര്‍ ഗ്രന്ഥികളേയും മറ്റും പൊതുവേ പറയുന്ന പേരെന്ത്‌? - ബഹിര്‍സ്രാവഗ്രന്ഥികള്‍


35. ഗാമിറ്റോ കൈനെറ്റിക്‌ ഘടകം എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ഏത്‌? - ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ്‌ ഹോര്‍മോണ്‍


36. ഫോളിക്കിള്‍ സ്‌റ്റിമുലേറ്റിംഗ്‌ ഹോര്‍മോണിനെ ഗാമിറ്റോ കൈനെറ്റിക്‌ ഘടകമെന്നു പറയുന്നതെന്തുകൊണ്ട്‌? - ഇത്‌ ആണ്‍, പെണ്‍ ബീജകോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു


37. മെനിഞ്ചൈറ്റിസ്‌ എന്നാലെന്ത്‌? - രോഗാണു ബാധയുണ്ടാകുന്നതിന്റെ ഫലമായുണ്ടാകുന്ന മസ്തിഷ്ക ചര്‍മ്മ വീക്കം


38. കൊഴുപ്പില്‍ പ്രവര്‍ത്തിക്കുന്ന എന്‍സൈം ഏത്‌? - ലിപ്പോസ്‌


39. ഓക്സിജനേറ്റര്‍ എന്നാലെന്ത്‌? - ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്‍ രകതത്തിന്‌ ഓക്സിജന്‍ നല്‍കുന്ന ഒരു ഉപകരണം


40. കണ്ണുനീര്‍ ഗ്രന്ഥികളുടെ മറ്റൊരു പേര്‌? - ലാക്രിമല്‍ ഗ്രന്ഥികള്‍


41. ഹെപ്പാരിന്‍ നിര്‍മ്മിക്കപ്പെടുന്ന അവയവമേത്‌? - കരള്‍


42. ഹെപ്പാരിന്റെ ധര്‍മ്മമെന്ത്‌? - രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ ദ്രാവക സ്വഭാവം നിലനിര്‍ത്തുന്നു


43. മത്സ്യവലകളും മറ്റും നിര്‍മ്മിക്കാന്‍ ലിനന്‍ ഉപയോഗിക്കുന്നതെന്തുകൊണ്ട്‌? - നനയുമ്പോള്‍ ലിനന്‌ കൂടുതല്‍ ബലം ലഭിക്കുന്നു


44. അമീബയിൽ ജലത്തിന്റെ അളവ്‌ നിയന്ത്രിക്കുന്ന ഭാഗമേത്‌? - സങ്കോചഫേനം


45. ആഹാരത്തിനു വേണ്ടി ധ്രുവക്കരടികളെ ആശ്രയിക്കുന്ന ഒരു പക്ഷിയേത്‌? - ഐവറി ഗള്‍സ്‌


46. ബാഹ്യ ബീജസങ്കലനം നടക്കുന്ന ഒരു ജീവിയേത്‌? - തവള


47. ആണ്‍ കഴുതയും പെണ്‍ കുതിരയും ഇണ ചേര്‍ന്നുണ്ടായ ജീവിയേത്‌? - കോവര്‍ കഴുത


48. ആണ്‍ സിംഹവും പെണ്‍ കടുവയും ഇണ ചേര്‍ന്നുണ്ടായ ജീവിയേത്‌‌? - ലൈഗര്‍


49. ടൈഗണ്‍ എന്നാലെന്ത്‌? - ആണ്‍ കടുവയും പെണ്‍ സിംഹവും ഇണ ചേര്‍ന്നുണ്ടാകുന്ന ജീവി


50. കരയുടെ വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യ ലോകത്തിലെ എത്രാമത്തെ രാഷ്ട്രമായി നിലനില്‍ക്കുന്നു? - ഏഴാമത്തെ


51. ഉയര്‍ന്ന മരണ നിരക്കു കാരണം ജനസംഖ്യപ്പൊരുത്തം താഴുന്നതിന് പറയുന്ന പേരെന്ത്‌? - പോപ്പുലേഷന്‍ ക്രാഷ്‌ (ജനസംഖ്യാ പതനം)


52. ലോകജനസംഖ്യയുടെ വര്‍ദ്ധനവ്‌ എത്ര? - 2%


53. കുടുംബാസൂത്രണ പരിപാടി ഗവണ്‍മെന്റ്‌ ആരംഭിച്ചതേതു വര്‍ഷം? - 1951-ല്‍


54. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാഷ്ട്രമേതാണ്‌? - ബംഗ്ലാദേശ്


55. മൈറ്റോ കോണ്‍ഡ്രിയ എന്ന പദം ആദ്യമായി അവതരിപ്പിച്ചതാര്? - ബെന്‍ഡാ (1898-ൽ)


56. കാര്‍ബണിക പദാര്‍ത്ഥങ്ങളുടെ ജീര്‍ണ്ണനത്തിനു കാരണമായ ജീവിയേത്‌? - ബാക്ടീരിയ


57. പാലിനു വെളുത്ത നിറം നല്‍കുന്ന വസ്തുവേത്‌? - ലാക്ടോസ്‌


58. വിനാഗിരിയിലുള്ള അമ്ലമേത്‌? - അസറ്റിക്‌ അമ്ലം


59. ഒരു കോശത്തിലെ 'ഊർജ്ജഗൃഹം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കോശാംഗമേത്‌? - മൈറ്റോ കോണ്‍ഡ്രിയ


60. വയ്‌ക്കോലില്‍ ഉള്ള ബാക്ടീരിയ ഏത്‌? - ക്ളോസ്ട്രീഡിയം


61. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലാണ്‌ കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്നത്‌? - ആസ്സാം


62. ആയുര്‍വേദ ചികിത്സാരീതിയെപ്പറ്റി പ്രതിപാദിച്ചിടുള്ള വേദം ഏത്‌? - അഥര്‍വ്വവേദം


63. വിറ്റാമിൻ K കണ്ടുപിടിച്ചതാര്? - ഹെൻട്രിക് കാൾ പീറ്റർ ഡാം


64. മാതാപിതാക്കളിൽ നിന്നും സ്വഭാവങ്ങൾ കുഞ്ഞുങ്ങളിലേയ്ക്ക് പകരുന്നതിനു കാരണമാകുന്ന കോശങ്ങളിലുള്ള വസ്തുവേത്? - ജീനുകൾ


65. പാരമ്പര്യ സ്വഭാവ വാഹകർ ജീനുകളാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര്? - വാൾട്ടർ എസ്. സട്ടൻ


66. ആഹാരത്തിലെ അന്നജത്തെ ഗ്ലുക്കോസ് ആക്കി മാറ്റുന്നതിനു സഹായിക്കുന്ന ഹോർമോൺ ഏത്? - ഇൻസുലിൻ


67. ശരീരത്തിലെ രാസപരീക്ഷണശാലയായി പ്രവർത്തിക്കുന്ന അവയവമേത്? - കരൾ


68. മൈറ്റോ കോണ്‍ഡ്രിയയെ കോശത്തിന്റെ ഊർജ്ജഗൃഹം എന്നു വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്‌? - ATP യുടെ (അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്‌) രൂപത്തില്‍ രാസോര്‍ജ്ജം നിര്‍മ്മിക്കപ്പെടുന്നത്‌ അവിടെയാണ്‌


69. പഴങ്ങള്‍ മാത്രം നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്ന പക്ഷിയേത്‌? - ഓയില്‍ പക്ഷി


70. ഹോര്‍മോണുകളെ ആദ്യം കണ്ടെത്തിയതാര്‌? - സെക്രെട്ടിന്‍


71. റോബര്‍ട്ട്‌ കോക്ക്‌ 1883-ല്‍ വേര്‍തിരിച്ചെടുത്ത രോഗാണു ഏത്‌? - കോളറ


72. ചലനശേഷി ഇല്ലാത്ത ജീവിയേത്‌? - സ്പോഞ്ചുകള്‍


73. ഇരയുടെ സഹായത്താല്‍ മീന്‍ പിടിക്കുന്ന ഒരു പക്ഷി - പച്ച ഹെറോണ്‍


74. തേനീച്ചക്കൂട്ടിലെ മെഴുക്‌ മാത്രം ആഹാരമാക്കുന്ന പക്ഷിയേത്‌? - ഹണിഗൈഡ്


75. വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജന്തുവേത്‌? - ആന


76. തേള്‍ അതിന്റെ വിഷം സൂക്ഷിച്ചിരിക്കുന്നതെവിടെ? - അതിന്റെ വാലില്‍


77. “അനാട്ടമി"യിലെ ആദ്യത്തെ പുസ്തകമേത്‌? - അനാടടോമിയ


78. ഒരു കോശത്തിലെ ആതമഹത്യാസഞ്ചികള്‍ എന്നു വിശേഷിപ്പിക്കുന്ന ഭാഗമേത്‌? - ലൈസോസോമുകള്‍


79. സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയേത്‌? - ജൈവിക രസതന്ത്രം


80. “പ്രോജക്ട്‌ ടൈഗര്‍” പദ്ധതി വിജയകരമായി നടക്കുന്ന ഇന്ത്യയിലെ വന്യജീവി സങ്കേതമേത്‌? - മേല്‍ഘട്ട്‌


81. “വൃക്തിമന:ശാസ്ത്രം" എന്ന ശാസ്ത്രശാഖ സ്ഥാപിച്ചതാര്‌? - ആല്‍ഫ്രെഡ് ആഡ്‌ലർ


82. രക്തത്തില്‍ ശ്വേതരക്താണുക്കളുടെ (വെള്ളരക്താണുക്കളുടെ) എണ്ണം അമിതമായി വര്‍ദ്ധിക്കുന്നതു നിമിത്തമുണ്ടാകുന്ന രോഗമേത്‌? - ലുക്കീമിയ (രക്താർബുദം)


83. ടൈഫോയ്ഡ്‌ വാക്‌സിന്‍ കണ്ടുപിടിച്ചതാര്‌? - സര്‍ അല്‍മ്രോത്ത്‌ റൈറ്റ്‌


84. ആവാസവ്യവസ്ഥ (ഇക്കോസിസ്റ്റം) എന്ന പദം ആദ്യം ആവിഷ്ക്കരിച്ചതാര്‌? - എ.ജി. റ്റാന്‍സ്‌ലി


85. 'നിശ്ശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന രോഗമേത്‌? - ഉയര്‍ന്ന രക്തസമ്മർദ്ദം


86. ലൈസോസോമുകളെ 'ആത്മഹത്യാസഞ്ചികള്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നതെന്തുകൊണ്ട്‌? - ലൈസോസോമുകളില്‍ നിന്നുള്ള സ്രവങ്ങള്‍ ആ കോശത്തിലെ കോശാംഗങ്ങളെത്തന്നെ നശിപ്പിക്കുന്നതിനാല്‍


82. തയാമിന്‍ എന്നറിയപ്പെടുന്ന ജീവകമേത്‌? - വിറ്റാമിന്‍ B


88. 1999 നവംബറില്‍ ഡോ. എം.എസ്‌. സ്വാമിനാഥന്‍ ഗാന്ധി സ്വര്‍ണ്ണ മെഡല്‍ യുനെസ്‌കോ (UNESCO) സമ്മാനിക്കുകയുണ്ടായി. എന്തിനായിരുന്നു അത്‌? - ദരിദ്ര അവികസിത രാജ്യങ്ങളില്‍ ജൈവ സാങ്കേതിക വിദ്യകളുടെ ഗുണഫലങ്ങള്‍ എത്തിച്ചതിനുള്ള അസാമാന്യ പ്രതിഭ എന്ന നിലയില്‍


89. സൂര്യനിൽ ഊർജ്ജം എവിടെനിന്നും ഉല്‍പ്പാദിപ്പക്കപ്പെടുന്നു? - ഫോട്ടോസ്ഫിയറില്‍ നിന്നും


90. കോശങ്ങളിലും കലകളിലും റേഡിയോ ആക്ടീവ്‌ പദാര്‍ത്ഥങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നതിന്‌ അവലംബിക്കുന്ന മാര്‍ഗ്ഗമേത്‌? - ആട്ടോ റേഡിയോഗ്രാഫി


91. ഭാരതത്തില്‍ ജലസേചനത്തിനുള്ള പ്രധാന മാര്‍ഗ്ഗമെന്ത്‌? - കിണറുകളും കുഴല്‍ക്കിണറുകളും


92. ലൈസോസോമുകള്‍ കണ്ടുപിടിച്ചതാര്‌? - ഡോ. ഡുവേ - 1953-ല്‍


93. DNA കൊണ്ടാണ്‌ ജീനുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ കണ്ടുപിടിച്ചതാര്‌ - ഒ.റ്റി.അവേരി


93. ജനിതക ശാസ്ത്രത്തിന്റെ പിതാവ്‌ ആര്‌? - ഗ്രിഗര്‍ മെൻഡൽ


95. കോലാ കരടികള്‍ കാണപ്പെടുന്ന ഭൂപ്രദേശമേത്‌? - ആസ്‌ട്രേലിയ


96. മരങ്ങളില്‍ കയറുന്ന മത്സ്യങ്ങളേവ? - അനാബസ്‌


97. മനുഷ്യന്റെ നിലനില്പിന്‌ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഏറ്റവും കുറഞ്ഞത്‌ എത്ര ശതമാനം ഉണ്ടായിരിക്കണം? - 6.9%


98. ആന്റിസെപ്റ്റിക്‌ ശസ്ത്രക്രിയ കണ്ടുപിടിച്ചതാര്‌? - ജോസഫ്‌ ലിസ്റ്റര്‍


99. ടൈഫോയ്ഡിന്റെ രോഗാണുക്കള്‍ ശരീരത്തിലെ പേനുകളില്‍ക്കൂടി പകരുന്നവയാണെന്ന്‌ കണ്ടുപിടിച്ചതാര്‌? - ചാള്‍സ്‌ നിക്കോള്‍


100. “മിയോസിസ്‌" (ഊനഭംഗം) എന്നാലെന്ത്‌? - ലൈംഗിക കോശങ്ങളുടെ വിഭജനരീതി


101. “ഓപ്പറേഷന്‍ ഫ്ലഡ്‌' ഏത്‌ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? - ഡയറി വികസനം (ക്ഷീരോത്പാദന മേഖല)


102. ഒബിസിറ്റി (പൊണ്ണത്തടി) എന്നാലെന്ത്‌? - അമിതാഹാരം കഴിക്കുന്നതിന്റെയും അമിത പോഷണത്തിന്റെയും മറ്റും ഫലമായും ശരീരത്തിന്റെ വണ്ണവും പൊക്കവും കൂടുന്ന അവസ്ഥ


103. കണ്ണിന്റെ ദൃഷ്ടിപടലത്തില്‍ പതിക്കുന്ന പ്രതിബിംബം ഏത്‌ തരത്തിലുള്ളതായിരിക്കും? - യഥാര്‍ത്ഥവും ചെറുതും തല കീഴായതും


104. അന്ധര്‍ക്ക്‌ വായിക്കുവാന്‍ തരത്തിലുള്ള ഒരുതരം ലിപി കണ്ടുപിടിച്ചതാര്‌? - ബ്രെയ്‌ലി


105. എട്ടുകാലികള്‍ വല നെയ്യുന്നതിന്‌ അവയുടെ ശരീരത്തില്‍ നിന്നും പുറത്തുവരുന്ന ഒരു ദ്രാവകമാണുപയോഗിക്കുന്നത്‌. ഇത്‌ ശരീരത്തിന്റെ ഏതു ഭാഗത്തുനിന്നും ഉണ്ടാകുന്നു? - പിന്നിലെ ഉദരഗ്രന്ഥികളില്‍ നിന്നും


106. ജീവകം D അമിതമായി കഴിച്ചാലുണ്ടാകുന്ന അസുഖമേത്‌? - ഓസ്‌റ്റിയോമലേസിയാ


107. കേരള വനം ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു? - പീച്ചി


108. സസ്യങ്ങളില്‍ വേര്‌ വലിച്ചെടുക്കുന്ന ജലം ഇലയിലെത്തുന്നതിന്‌ സഹായകമായ കുഴലുകള്‍ എത്‌? - സൈലം കുഴലുകള്‍


109. ലോകത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ട ദേശീയ ഉദ്യാനമേത്‌? - അമേരിക്കയിലെ യെല്ലോ സ്‌റ്റോണ്‍ ദേശീയോദ്യാനം


110. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ഭാരതത്തിലെ ദേശീയ പാർക്ക് ഏത്? - കാസിരംഗ ദേശീയപാർക്ക്


111. ലോക വനശാസ്ത്ര ദിന്മായി ആഘോഷിക്കുന്ന ദിവസമേത്‌? - മാര്‍ച്ച്‌ 21


112. കോര്‍ട്ടിസോണ്‍ എന്നാലെന്ത്‌? - അഡ്രീനല്‍ (അധിവൃക്കാ ഗ്രന്ഥിയിലെ കോര്‍ട്ടക്സ്‌ എന്ന ഭാഗം ഉല്‍പ്പാദിപ്പി ക്കുന്ന ഹോര്‍മോണ്‍


113. അസറ്റൈല്‍ ഹോര്‍മോണ്‍ അമ്ലത്തിന്റെ മറ്റൊരു പേരെന്ത്‌? - ആസ്പിരിന്‍


114. ഏറ്റവും വേഗം മാളങ്ങള്‍ കുഴിക്കുന്ന ജന്തുവേത്‌? - ആര്‍ഡ്വാര്‍ക്ക്


115. ഫോസിലുകളെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേരെന്ത്‌? - പാലിയന്റോളജി

116. ദിനോസറുകള്‍ ഏതു കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു? - ജുറാസ്സിക്


117. മത്സൃശാസ്ത്ര സാങ്കേതിക രംഗത്ത്‌ ഗവേഷണങ്ങള്‍ നടത്തുന്നതിന്‌ ഭാരതത്തില്‍ സ്ഥാപിച്ച കേന്ദ്രമേത്‌? - കൊച്ചിയിലെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിഷറിസ്‌ ടെക്നോളജി


118. ശരീരത്തില്‍ കൃത്രിമ അവയവങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനു പറയുന്ന പേരെന്ത്‌? - പോസ്തസ്സിസ്‌


119. ശരീരത്തിലുണ്ടാകുന്ന എന്‍സൈമുകള്‍ (ജീവാഗ്നികള്‍) ഏത്‌ വസ്തുക്കളാൽ നിര്‍മ്മിതമാണ്‌? - പ്രോട്ടീനുകള്‍ (മാംസ്യങ്ങള്‍)


120. സ്പര്‍ശന സംവേദം പക്ഷികളില്‍ ഉണ്ടാക്കുന്നതിനു സഹായിക്കുന്ന ഭാഗം - ഹെര്‍ബ്സ്റ്റ്‌ കോര്‍പ്പസെല്ലുകള്‍


121. മനുഷ്യവര്‍ഗ്ഗങ്ങളെ ആദ്യമായി തരംതിരിക്കപ്പെട്ട 'സിസ്‌റ്റോം നേച്വറേ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്‌ ആര്‌? - കാള്‍ ലിന്നേയസ്‌


122. കരളില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജീവകമേത്‌? - ജീവകം A


123. “എപ്പികള്‍ച്ചര്‍' എന്നാലെന്ത്‌? - തേനിച്ച വളര്‍ത്തല്‍ വ്യവസായം


124. ബാഡ്ജർ എന്ന മൃഗങ്ങളെ കാണപ്പെടുന്നതെവിടെ? - യൂറോപ്പില്‍


125. “എഫാസ്സിയേ' എന്നാലെന്ത്‌? - സംസാരത്തിനുണ്ടാകുന്ന വൈകല്യം


126. കോശവിഭജന ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു സസ്യഹോര്‍മോണ്‍ ഏത്‌? - സൈറ്റോ കിനിനുകള്‍


127. ഡോ. സലിം ആലി ആരായിരുന്നു? - ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍


128. “ജൈവ വൈദ്യുതി” (ബയോ ഇലക്ട്രിസിറ്റി) എന്നാലെന്ത്‌? - ജീവികളില്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതി


129. വൈദ്യുതി ഉൽപാദിപ്പിക്കുന്ന രണ്ടു ജന്തുക്കള്‍: - വൈദ്യുത ഈല്‍, വൈദ്യുത തിരച്ചി (ഇലക്ട്രിക്‌ റേ)


130. കരയിലും ജലത്തിലും ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിയേത്‌? - തവള


131. മൈക്രോസ്‌കോപ്പു കൊണ്ടുപോലും നോക്കിക്കാണാനാവാത്ത അതിസൂക്ഷ്മ രോഗാണുക്കളേവ? - വൈറസ്സുകള്‍


132. ശബ്ദത്തിന്റെ സഹായത്താല്‍ ഇരയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുന്ന ഒരു പക്ഷിയേത്‌? - മൂങ്ങ


133. സ്പേം തിമിംഗലത്തിന്റെ മസ്തിഷ്കത്തിന്റെ ഭാരമെത്ര? - 9 കിലോഗ്രാം


134. മലമ്പനിയുടെ രോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്‌? - റൊണാള്‍ഡ്‌ റോസ്‌


135. “ഷാന്‍ ക്രോയ്ഡ്'‌ എന്ന അസുഖം ബാധിക്കുന്ന അവയവമേത്‌? - ലൈംഗിക അവയവങ്ങള്‍


136. ഗൊണേറിയ എന്ന രോഗത്തിനു കാരണമായ ഗോണോ കോക്കസ്‌ ബാക്ടീരിയകളെ കണ്ടുപിടിച്ചതാര്‌? - ആല്‍ബര്‍ട്ട്‌ നൈസര്‍


137. എയ്ഡ്‌സ്‌ വൈറസ്‌ ആയ HTLV III കണ്ടുപിടിച്ചതാര്‌ - റോബ൪ സി.ഗാലോ


138. റൈബോസോമുകളുടെ പ്രധാന ധര്‍മ്മമെന്ത്‌? - മാംസ്യ സംശ്ളേഷണം


139. ഏത്‌ വസ്തുവിന്റെ കുറവു നിമിത്തം “അല്‍ബിനിസം” ഉണ്ടാകുന്നു? - മെലാനിന്‍


140. സമീകൃതാഹാരമെന്നാലെന്ത്‌? - ശരിയായ അളവില്‍ ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളെല്ലാം അടങ്ങിയ ആഹാരം


141. വൃതിവ്യാപനമെന്നാലെന്ത്‌? - സാന്ദ്രത കൂടിയതില്‍ നിന്നും സാന്ദ്രത കുറഞ്ഞതിലേയ്ക്ക്‌ ലേയ വസ്തുക്കള്‍ നിങ്ങുന്ന പ്രവര്‍ത്തനം


142. വായുശ്വസനഫലമായി എത്ര ATP തന്മാത്രകള്‍ ഊർജ്ജമുണ്ടാകുന്നു? - 38 ATP


143. ലോകാരോഗ്യ സംഘടന “മേയ്‌ 31' ഏത്‌ വിശേഷ ദിവസമായി ആചരിക്കുന്നു? - പുകയില വിരുദ്ധദിനം


144. പൂമൊട്ടുകള്‍ ഉണ്ടാകാന്‍ വേണ്ട സസ്യ ഹോര്‍മോണ്‍ ഏത്? - ഫ്ളൊറിജന്‍


145. പേപ്പട്ടി കടിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന രോഗമേത്‌? - ഹൈഡ്രോഫോബിയ


146. ജെറോന്‍ടോളജിസ്റ്റ്‌ ഏതുതരം രോഗങ്ങളെ ചികിത്സിക്കുന്നു? - പ്രായമായവരില്‍ ഉണ്ടാകുന്ന രോഗങ്ങള്‍


147. അന്തസ്രാവി ഗ്രന്ഥിയായും ബഹിര്‍സ്രാവ ഗ്രന്ഥിയായും പ്രവര്‍ത്തിക്കുന്ന ഒരു ഗ്രന്ഥിയേത്‌? - പാന്‍ക്രിയാസ്‌


148. ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിവസമേത്‌? - ഏപ്രില്‍ 7


149. ഉരഗങ്ങളുടെ കാലമായി കണക്കാക്കുന്ന കാലഘട്ടമേത്‌? - ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള മീസോസോയ്ക്‌ കാലഘട്ടം


150. ലാമാര്‍ക്കിന്റെ സിദ്ധാന്തമേത്‌ - സ്വയാര്‍ജ്ജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണ സിദ്ധാന്തം


151. മനുഷ്യര്‍, കുരങ്ങുകള്‍, മനുഷ്യക്കുരങ്ങുകള്‍ എന്നിവ ഏത്‌ പ്രാചീന ജീവികളില്‍ നിന്നും ഉടലെടുത്തവയാണ്‌? - ആന്തറോപ്പോയ്ഡ്‌ സസ്തനങ്ങള്‍


152: ഭാരതത്തില്‍ ഫോസില്‍ സസ്യമേഖലയില്‍ ഉന്നത പഠനം നടത്തുന്ന സ്ഥാപനമേത്‌? - ലഖ്‌നൗവിലെ ബീര്‍ബല്‍ സാഹ്നി പാലിയോ സസൃശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്


153. ജീവപരിണാമത്തിനനുസരണമായി ആധുനിക കുതിരയുടെ പേരെന്ത്‌? - ഇക്വാന്‍സ്‌ 


154. ഓണ്‍ടോജനി എന്നാലെന്ത്‌? - ഒരു ജീവിയുടെ ഭ്രൂണ വളര്‍ച്ച


155. എബയോ ജെനസിസ്‌ എന്നാലെന്ത്‌? - ജീവനില്ലാത്ത പദാര്‍ത്ഥങ്ങളില്‍ നിന്നും ജീവനുള്ളവ ഉണ്ടായ രീതി


156. "സ്പീഷീസ്"‌ എന്ന പദം ആവിഷ്ക്കരിച്ചതാര്‌? - 17-ാം നൂറ്റാണ്ടില്‍ ജോണ്‍റേ


157. ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ ശരാശരി വലിപ്പം എത്ര? - 1600 CC


158. 'ലോകത്തിന്റെ മ്യൂസിയം' എന്നറിയപ്പെടുന്ന ജീവി ഭൂതലഭാഗമേത്‌? - ആസ്‌ട്രേലിയന്‍ ഭൂവിഭാഗം


159. പ്രധാനപ്പെട്ട ആറ്‌ ജീവി ഭൂതല ഭാഗങ്ങളേവ? - 1. നിയാര്‍ക്ടിക്‌, 2. നിയോട്രോപ്പിക്കല്‍, 3. എത്യോപ്പിയന്‍, 4. പാലിയാര്‍കടിക്‌, 5. ഓറിയന്റല്‍, 6. ആസ്‌ട്രേലിയന്‍


160. “സസ്തനങ്ങളുടെ കാലഘട്ടം" എന്നു വിളിക്കുന്ന ഭൗമകാലഘട്ടമേത്‌? - സീനോസോയ്ക്‌ കാലഘട്ടം


161. ഫോസില്‍ പാര്‍ക്കുകളായി കരുതപ്പെടുന്ന ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളേവ? - മദ്ധ്യപ്രദേശ്‌, ബീഹാര്‍, ഒറീസ്സ


162. മനുഷ്യരിലെ ഡെക്‌സരിറ്റി (കൈമിടുക്ക്‌) എന്നാലെന്ത്‌? - മനുഷ്യക്കുരങ്ങിനേക്കാളും മനുഷ്യന്‌ അവന്റെ കൈ ഉപയോഗിക്കാനുള്ള കഴിവ്


163. വെസ്റ്റീജിയല്‍ അവയവങ്ങളെന്നാലെന്ത്‌? - പൂര്‍വിക ജീവികളില്‍ ഉപയോഗപ്രദവും വികാസം പ്രാപിച്ചതും എന്നാല്‍ ഇന്നുള്ള ജീവികളില്‍ യാതൊരു പ്രയോജനവുമില്ലാതെ ചെറുതായി കാണുന്നതുമായ ചില അവയവങ്ങള്‍


164. മനുഷ്യനില്‍ കാണുന്ന ഒരു വെസ്റ്റീജിയല്‍ അവയവമേത്‌ - വെർമിഫോം അപ്പന്‍ഡിക്സ്


165. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുപയോഗിക്കുന്ന ഒരു റേഡിയോ ആക്ടിവ്‌ മൂലകമേത്‌? - യുറേനിയം


166. ഫോസിലൈസേഷന്‍ എന്നാലെന്ത്‌? - ഫോസിലുകളുടെ രൂപീകരണം


167. ദിനോസറുകളെന്നാലെന്ത്‌? - വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്ന ഉരഗങ്ങള്‍


168. പ്രോകോണ്‍സല്‍ എന്നാലെന്ത്‌? - തെക്കേ ആഫ്രിക്കയില്‍ നിന്നും കണ്ടെടുക്കപ്പെട്ട ഏറ്റവും പ്രാചീന മനുഷ്യകുരങ്ങിന്റെ ഫോസിൽ


169. കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ വച്ച് കുതിരയുടെ ഏറ്റവും പ്രാചീന ഫോസിൽ ഏത്? - ഇയോഹിപ്പസ്


170. 'മത്സ്യകാലഘട്ടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടമേത്? - ഡെവോനിയൻ


171. ഒരേ കൃഷി തന്നെ തുടർച്ചയായി വർഷം തോറും ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന രീതിയെ എന്തു പറയുന്നു? - മോമോകൾച്ചർ


172. തെക്കേ ഭൂവിഭാഗത്തിൽ കാണപ്പെടുന്ന പറക്കാൻ കഴിയാത്ത പക്ഷിയേത്? - പെൻഗ്വിൻ


173. ജലത്തിനടിയിൽ ചുണ്ട് സമാന്തരമായി പിടിച്ച് ആഹാരം തിന്നുന്ന പക്ഷിയേത്? - ഫ്ലമിംഗോ


174. ഒരു വർഗ്ഗം മിസ്സിസിപ്പിയിലും മറ്റേ വർഗം ചൈനയിലുമായി കാണപ്പെടുന്ന, രണ്ടു വർഗം മാത്രമുള്ള ഉരഗ വർഗത്തിൽപ്പെട്ട ജീവിയേത്? - അലിഗേറ്റർ


175. 180 ഡിഗ്രി തലതിരിക്കാവുന്നതും ദ്വിനേത്ര ദർശനവും നല്ല ശ്രവണ ശക്തിയുള്ളതുമായ ഒരു പക്ഷിയേത്? - മൂങ്ങ


176. മൂങ്ങയ്ക്ക് പകൽ കാഴ്ച ശക്തിയില്ലാത്തതെന്തുകൊണ്ട്? - അതിന്റെ കണ്ണിൽ തീവ്രപ്രകാശ ഗ്രാഹികളായ കോൺ കോശങ്ങളില്ലാത്തതിനാൽ


177. ഫിഡ്‌ലർ , സ്പൈഡര്‍, ഹെർമിറ്റ്‌ എന്നീ വിഭാഗങ്ങളുള്ള ഒരു ജീവി വർഗ്ഗമേത്? - ഞണ്ട് 


178. സമുദ്ര-ശുദ്ധജല ആഹാര ശൃംഖലകളുടെ അടിസ്ഥാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ ജീവികളേവ? - പ്ലാങ്ടണുകൾ


179. ന്യൂറോളജിസ്റ്റ്‌ നാഡീസംബന്ധമായ രോഗങ്ങളെ ചികിത്സിക്കുന്ന ഒരാളാണല്ലോ? ത്വക്ക്‌ രോഗങ്ങളെ ചികിത്സിക്കുന്ന ആളിനു പറയുന്ന പേരെന്ത്‌? - ഡെര്‍മറ്റോളജിസ്റ്റ്‌


180. കേക്കുകള്‍ അലങ്കരിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നതും ക്യാരറ്റിന്റെ വര്‍ഗ്ഗത്തില്‍പ്പെടുന്നതുമായ സസ്യമേത്‌? - ആന്‍ജെലിക്ക


181. മലക്കറികളും ഇറച്ചിയും മറ്റും ടിന്നിലടച്ച്‌ സൂക്ഷിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലവണ ലായനിയേത്‌? - ബ്രൈന്‍


182. ആഹാരവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന്‌ 1980-കളില്‍ ആവിഷ്ക്കരിച്ച പദ്ധതിയെന്തായിരുന്നു? - റേഡിയേഷന്‍


183. “ശേഖരിക്കുക” എന്നര്‍ത്ഥമുള്ളതും “ഇളം വീഞ്ഞി'ന്‌ നാം നല്‍കിയിരിക്കുന്നതുമായ ജര്‍മ്മന്‍ പദമേത്‌? - ലേജര്‍


184. U.H.T എന്നതിന്റെ പൂര്‍ണ്ണ രൂപമേത്‌? - അള്‍ട്രാ ഹാര്‍ട്ട്‌ ട്രീറ്റഡ്


185. ഫ്രാന്‍സിലെ ഒരു ഗ്രാമത്തിന്റെ പേരുള്ളതും ഗുഹകളില്‍ സൂക്ഷിക്കുന്നതും പാല്‍ നിര്‍മ്മിതവുമായ ഒരുതരം ചീസ്‌ (പാല്‍ക്കട്ടി) ഏത്‌? - റെക്യൂഫോര്‍ട്ട്


186. മര്‍ദ്ദം ചെലുത്തിയാല്‍ അപൂരിത എണ്ണ ഉല്പാദിപ്പിക്കുന്ന കറുത്ത ഫലങ്ങളേവ? - ഒലീവ്‌


187. ആഹാര വസ്തുക്കളില്‍ നിന്നും പ്രത്യേകിച്ച്‌ പാലില്‍ നിന്നും ബാക്ടീരിയകളെ വിമുക്തമാക്കുന്ന പ്രവര്‍ത്തനമേത്‌? - പാസ്ച്വറൈസേഷന്‍


188. 'ജിന്‍'ന്‌ അതിന്റെ സുഗന്ധം നല്‍കുന്നതിന്‌ ഉപയോഗിക്കുന്ന ഫലമേത്‌? - ജൂനിപെര്‍


180. വേലക്കാര്‍, മടിയന്മാര്‍ തുടങ്ങി വിവിധയിനത്തില്‍പ്പെട്ട ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഷഡ്പദമേത്‌? - തേനീച്ച


190. രക്തത്തില്‍ കാത്സ്യത്തിന്റെ അംശം കുറഞ്ഞാലുണ്ടാകുന്ന രോഗമേത്‌? - ടെറ്റനി


191. ആസ്‌ട്രേലിയ, ടാസ്മാനിയ, ന്യൂഗിനിയ എന്നീ പ്രദേശങ്ങളിലുളളതും രാത്രിയില്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നതുമായ ജീവികളേവ - കാംഗാരു


192. 'ഡ്രേ' എന്നറിയപ്പെടുന്ന കൂടില്‍ കുഞ്ഞുങ്ങളെ വളർത്തുന്ന, ആഹാരം കരണ്ടുതിന്നുന്ന വിഭാഗം ജീവികളേവ? - അണ്ണാൻ


193. സസ്തനികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്തതും അവയുടെ ശരീരത്തില്‍ ദഹിക്കാത്തതും എന്നാല്‍ സസ്യങ്ങള്‍ വളരെക്കൂടുതല്‍ ഉല്പാദിപ്പിക്കുന്നതുമായ രാസവസ്തു - സെല്ലുലോസ്‌


194. ഏകദേശം 216-ലേറെ യൂക്കാലിപ്റ്റസ്‌ തണ്ടുകള്‍ ദിനംപ്രതി ഭക്ഷിക്കുന്ന ഒരു ജന്തുവേത്‌? - കോല


195. പരാദങ്ങളായും ശവോപജീവികളായും കഴിയുന്നതും ഹരിതകം ഇല്ലാത്തതും രേണുക്കളിലൂടെ പ്രത്യുല്പാദനം നടത്തുന്നതുമായവ എത്‌? - ഫംഗസ്സ്‌ (പൂപ്പുകള്‍)


196. ഏകദേശം 320 അടിയിലേറെ നീളത്തില്‍ വളരുന്നതും ലവണ രസത്തിനു വേണ്ടി വളര്‍ത്തുന്നതുമായ കടല്‍പ്പായലേത്‌? - കെൽപ്പ്‌


197. ജന്തുക്കളുടെ അസ്ഥികള്‍ കൊണ്ട്‌ നമുക്കുള്ള പ്രയോജനമെന്ത്‌? - കാത്സ്യവും ഫോസ്ഫറസും ധാരാളമടങ്ങിയ വളമായ “ബോണ്‍മില്‍" നിര്‍മ്മിക്കാന്‍


198. രോഗത്തില്‍ നിന്നും മുറിവ്‌ ഉണ്ടാകുന്ന ഭൗതിക മാറ്റത്തിനു പറയുന്ന പദമേത്‌? - ലീഷന്‍


199. പടിഞ്ഞാറേ ആഫ്രിക്കയിലെ ഗ്രാമത്തിന്റെ പേരിലറിയപ്പെടുന്നതും രോഗശമന മാര്‍ഗ്ഗങ്ങളില്ലാത്തതുമായ വൈറസ്‌ രോഗമേത്‌? - ലാസ്സാ പനി


200. 'റൂബിയോള' എന്ന മെഡിക്കല്‍ നാമമുള്ള പകര്‍ച്ചാരോഗത്തിന്‌ നാം സാധാരണ പറയാറുള്ള പേരെന്ത്‌? - മീസില്‍സ്‌ (മണ്ണന്‍, അഞ്ചാം പനി)

0 Comments