ശ്രീരാമകൃഷ്ണ പരമഹംസൻ

ശ്രീരാമകൃഷ്ണൻ (Sree Ramakrishna Paramahamsa)

ജനനം: 1836 ഫെബ്രുവരി 18

മരണം: 1886 ഓഗസ്റ്റ് 16

മുഴുവൻ പേര്: ശ്രീരാമകൃഷ്ണ പരമഹംസൻ


ക്ഷുമീ രാമന്റെയും ചന്ദ്രമണീ ദേവിയുടേയും മകനായ ശ്രീരാമകൃഷ്ണന്റെ പേര് ഗദാധരൻ എന്നായിരുന്നു. ഓർമശക്തിയിലും ബുദ്ധിശക്തിയിലും അസാധാരണത്വം പ്രകടിപ്പിച്ചിരുന്ന ഗദാധരന്‌ അഭിനയത്തിലും സംഗീതത്തിലും നല്ല വാസനയുണ്ടായിരുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പുരാണങ്ങളും വേദപുസ്തകങ്ങളും വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുമായിരുന്നു. പതിനേഴാം വയസ്സിൽ ജ്യേഷ്ഠനോടൊപ്പം കൽക്കട്ടയിലെത്തിയ ഗദാധരൻ പിന്നീട് ശ്രീരാമകൃഷ്ണൻ എന്നറിയപ്പെട്ടു. ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള മാർഗ്ഗമായി മതങ്ങളെ കണ്ട ശ്രീരാമകൃഷ്ണൻ തന്റെ ഇഷ്ടദേവതയായ കാളീദേവിയെ പൂജിച്ച് ദർശനം നേടി. ക്രിസ്തുമതവും ഇസ്ലാം മതവും അദ്ദേഹം പരിശീലിച്ചു. ശ്രീരാമകൃഷ്ണനിൽ ആകൃഷ്ടരായി ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും ജനങ്ങൾ ദക്ഷിണേശ്വരത്തിലേയ്ക്ക് വന്നിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ അസാമാന്യമായ പാണ്ഡിത്യവും ബുദ്ധിശക്തിയും പ്രകടിപ്പിച്ചിരുന്ന സ്വാമി വിവേകാനന്ദൻ തന്റെ ഗുരുവിന്റെ സന്ദേശങ്ങൾ ലോകം മുഴുവൻ എത്തിച്ചതോടൊപ്പം ശ്രീരാമകൃഷ്ണ പരമഹംസന്റെ അരുമശിഷ്യനുമായിമാറി.


ശ്രീരാമകൃഷ്ണ പരമഹംസൻ ജീവചരിത്രം


ബംഗാളിലെ ഹുഗ്ലിയുടെ വടക്ക് പടിഞ്ഞാറുള്ള കാമാർപൂക്കൂർ ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 18 ന് പരമഹംസൻ ജനിച്ചു. ആദ്യകാല നാമം ഗദാധരൻ എന്നായിരുന്നു. അസാധാരണ ഓർമ്മശക്തിയുണ്ടായിരുന്ന ഗദാധരൻ രാമായണം, മഹാഭാരതം മറ്റ് സ്തോത്രങ്ങൾ എന്നിവ മനഃപാഠമാക്കി. സ്കൂൾ പഠനകാലത്ത് ഗണിതം ഒഴികെ മറ്റു വിഷയങ്ങൾ നന്നായി പഠിക്കുമായിരുന്നു. തന്റെ ഏഴാം വയസ്സിൽ അച്ഛൻ മരിച്ചു. ചെറുപ്പം മുതൽ വീട്ടിലിരുന്ന് ധ്യാനിക്കുമായിരുന്ന അദ്ദേഹത്തിന്റെ ഉപനയനം ഒൻപതാം വയസ്സിൽ കഴിഞ്ഞു. തന്റെ ജ്യേഷ്ഠനായ രാമകുമാർ ഒരു സ്കൂൾ നടത്തുവാൻ കൊൽക്കത്തയിൽ പോയപ്പോൾ കൂടെ പോവുകയും വീടുകളിൽ പൂജയ്ക്ക് പോകുമ്പോൾ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമായിരുന്നു.


അക്കാലത്ത് പുതുതായി സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിൽ രാമകുമാർ പൂജാരിയായി. അവിടെയും ഗദാധരൻ പൂജാകാര്യങ്ങളിൽ രാമകുമാറിനെ സഹായിച്ചു. ജ്യേഷ്ഠന്റെ മരണശേഷം ഗദാധരൻ അവിടുത്തെ പ്രധാന പൂജാരിയായി. തുടർന്ന് തന്റെ പേര് രാമകൃഷ്ണൻ എന്നാക്കി. സദാസമയം അദ്ദേഹം ധ്യാനത്തിൽ മുഴികിയിരിക്കും. വേണ്ടത്ര ശ്രദ്ധ ക്ഷേത്രകാര്യങ്ങളിൽ രാമകൃഷ്ണൻ കാണിക്കുന്നില്ല എന്ന പരാതി തന്റെ അമ്മ കേട്ടപ്പോൾ, മകനെ തിരികെവരുത്തി വിവാഹം കഴിപ്പിച്ചു. ശൈശവ വിവാഹമായതിനാൽ അഞ്ചുവയസ്സുകാരി ശാരദാമണി വധുഗൃഹത്തിൽ തന്നെ തുടർന്നു. തന്റെ സ്വന്തം ഗ്രാമമായ കമാർപൂക്കൂറിൽ ഒന്നരവർഷം താമസിച്ചതിനു ശേഷം ദക്ഷിണേശ്വരത്തേക്ക് മടങ്ങി. വീണ്ടും ക്ഷേത്ര ചുമതലകൾ ഏറ്റെടുത്തു ഭക്തി പരവശനായി. അക്കാലത്ത് ദക്ഷിണേശ്വരത്തേക്ക് വന്ന ഒരു സന്ന്യാസിയിൽ നിന്ന് പല താന്ത്രിക വിദ്യകളും പഠിച്ചു. അമ്മയുടെ വിയോഗത്തെ തുടർന്ന് തോട്ടാപുരി രാമകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്വൈതം പഠിച്ചു. ശ്രീരാമനെക്കുറിച്ച് ധാരാളം വായിച്ചു. ഇസ്ലാം, ഹിന്ദു, ക്രിസ്തു മതങ്ങളെല്ലാം അദ്വൈതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം മനസിലാക്കി. 


അക്കാലത്ത് ഭൈരണി ബ്രാഹ്മണി എന്ന ഒരു സന്ന്യാസി ദക്ഷിണേശ്വരത്തിലെത്തി. തുടർന്ന് രാമകൃഷ്ണനെ കണ്ടുമുട്ടിയ അദ്ദേഹം ആദ്ധ്യാത്മിക ചർച്ചകളിലേർപ്പെട്ടു. ചർച്ചയിലൂടെ രാമകൃഷ്ണന്റെ അഗാധമായ പാണ്ഡിത്വം ഭൈരണിയെ അത്ഭുതപ്പെടുത്തുകയും, രാമകൃഷ്ണൻ ഈശ്വര അവതാരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണൻ ദൈവാവതാരമെന്ന് കേട്ടറിഞ്ഞ ധാരാളം പേർ അദ്ദേഹത്തെ ദർശിക്കാനായെത്തി. ദീർഘനാൾ ഭൈരവി അവിടെ താമസിക്കുകയും ശ്രീരാമകൃഷ്ണനെ വിവിധ യോഗാമാർഗങ്ങൾ അഭ്യസിപ്പിക്കുകയും, ഭാരതീയ മതങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രസിദ്ധനായ സാമൂഹ്യപരിഷ്കർത്താവായ അദ്ദേഹം 1886 ഓഗസ്റ്റ് 16-ന് അന്തരിച്ചു. 'മാനവ സേവയാണ് ഈശ്വര സേവ' എന്ന അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ ശിഷ്യന്മാർ 'ശ്രീരാമകൃഷ്ണമിഷൻ' എന്നൊരു സംഘടന രൂപീകരിച്ചു. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 'ദക്ഷിണേശ്വറിലെ വിശുദ്ധൻ' എന്നറിയപ്പെട്ടത് - ശ്രീരാമകൃഷ്ണൻ


2. ആരുടെ ദർശനമാണ് 'മാനവ സേവയാണ് ഈശ്വര സേവ' - ശ്രീരാമകൃഷ്ണൻ


3. സ്വാമി വിവേകാനന്ദന്റെ ഗുരു - ശ്രീരാമകൃഷ്ണ പരമഹംസൻ


4. ഗദാധർ ചതോപാധ്യായ ഏതു പേരിലാണ് ഇന്ത്യാചരിത്രത്തിൽ പ്രസിദ്ധൻ - ശ്രീരാമകൃഷ്ണ പരമഹംസൻ


5. ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ


6. സ്വാമിവിവേകാനന്ദൻ രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897


7. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ ഏത് സംസ്ഥാനത്താണ് - പശ്ചിമ ബംഗാൾ


8. രാമകൃഷ്ണമിഷന്റെ ആസ്ഥാനം എവിടെയാണ് - ബേലൂർ (പശ്ചിമ ബംഗാൾ)


9. ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്നിയുടെ പേര് - ശാരദാ മണി


10. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാര് - പ്രതാപ് ചന്ദ്ര മജുംദാർ


11. സ്വാമി വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണനെ സന്ദർശിച്ച വർഷം - 1881


12. രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം


13. ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായ വർഷം - 1886 ഓഗസ്റ്റ് 16

0 Comments