ആനി ബസന്റ്

ആനി ബസന്റ് (Annie Besant)

ജനനം: 1847 ഒക്ടോബർ 1

മരണം: 1933 സെപ്റ്റംബർ 20

ബ്രിട്ടീഷ് വനിതയായ ആനിബസന്റ് മുൻജന്മങ്ങളിൽ താനൊരു ഭാരതീയയായിരുന്നെന്നു വിശ്വസിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകുകയും ചെയ്തു. 1885-ൽ ഫോബിയൻ സൊസൈറ്റിയിലും പിന്നീട് മാർക്സിസ്റ്റ് സോഷ്യൽ ഡെമോക്രറ്റിക് ഫെഡറേഷനിലും അംഗമായി. 1894-ൽ 'ഓൽക്കോട്ട് പഞ്ചമസ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1898-ൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചു. ഇത് പിൽക്കാലത്ത് ബനാറസ് ഹിന്ദു സർവ്വകലാശാലയായി വികസിച്ചു. 1916-ൽ 'ഹോംറൂൾ പ്രസ്ഥാനം' ആരംഭിച്ചു.

ആനി ബസന്റ് ജീവചരിത്രം

1847 ഒക്ടോബർ ഒന്നാം തീയതി ലണ്ടനിൽ ആനി ബസന്റ് ജനിച്ചു. പിതാവായ വില്യം പി വുഡ് ആനിക്ക് എട്ടു വയസ്സുള്ളപ്പോൾ മരിച്ചു. കുടുംബനാഥന്റെ മരണത്തിനുശേഷം ആനിയുടെ അമ്മ ഒരു സത്രം നടത്തി അതിൽ നിന്ന് ലഭിച്ച പണം ആനിയുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചു. ഉറച്ച മതവിശ്വാസിയായിരുന്ന തന്റെ അമ്മ, ഫ്രാങ്ക് ബസന്റ് എന്ന വൈദികനെ 1866-ൽ വിവാഹം കഴിച്ചു. പക്ഷേ ആ ദാമ്പത്യം അധികകാലം നിലനിന്നില്ല. 1879-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബോട്ടണിയിൽ ഒന്നാം ക്ലാസോടെ വിജയിച്ചു. ബ്ലവസ്കി എന്നൊരു റഷ്യക്കാരിയുമായുള്ള അടുപ്പം ആനിയെ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമാക്കി. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത് 1875-ൽ ആണ്. അതിന്റെ പ്രവർത്തനങ്ങൾ 1878-ലാണ് ഇന്ത്യയിൽ തുടങ്ങിയത്. 1893 സെപ്റ്റംബർ ചിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിൽ തിയോസഫിക്കൽ സൊസൈറ്റി പ്രതിനിധിയായി ആനി പങ്കെടുത്തു. 1893-ൽ തന്നെ അവർ ഇന്ത്യയിലുമെത്തി. 1896-ൽ വീണ്ടും ഇന്ത്യയിലെത്തി ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂൾ, കോളേജ് എന്നിവയിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.

ഓൾക്കട്ടാണ് തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷൻ. അദ്ദേഹത്തിന്റെ മരണശേഷം തന്റെ മരണം വരെ ആനി ബസന്റ് ഈ സംഘടനയുടെ അദ്ധ്യക്ഷ പദവി വഹിച്ചു. 1914 മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവയായ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വാദിച്ചു. ഹൈന്ദവ സംസ്കാരത്തെക്കുറിച്ച് ആഴമായ അറിവ് അവർക്കുണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരം, പാരമ്പര്യം എന്നിവ ആനിയെ വളരെ ആകർഷിച്ചിരുന്നു. "ഹോം റൂൾ ലീഗ്" എന്ന പ്രസ്ഥാനം ലോകമാന്യ തിലകന്റെ സഹായത്തോടെ അവർ ആരംഭിച്ചു. തിയോസഫിക്കൽ സൊസൈറ്റി എന്ന സംഘടനയിലൂടെ വിലമതിക്കാനാവാത്ത സേവനങ്ങൾ വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിൽ അവർ സംഭാവന നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1919-ലെ കൊൽക്കത്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകയായിരുന്ന അവർ "ന്യൂ ഇന്ത്യ" പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം വളരെ വിപുലീകരിച്ചു. 1931 മുതൽ മദ്രാസിലെ അഡയാറിൽ പൂർണ്ണ വിശ്രമത്തിലായിരുന്ന അവർ 86-ാം വയസ്സിൽ 1933 സെപ്റ്റംബർ 20-ന് അന്തരിച്ചു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ 'ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി'യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ആനി ബസന്റ്. റഷ്യക്കാരിയായ മാഡം ബ്ലാവട്സ്‌കിയും, അമേരിക്കക്കാരനായ കേണൽ ഓൾക്കട്ടും ചേർന്നാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്. 1875 ൽ ന്യൂയോർക്ക് ആസ്ഥാനമായാണ് ഈ സംഘടന നിലവിൽ വന്നത്. 1878 ൽ ഇവർ ഇന്ത്യയിൽ വരികയും മദ്രാസിനടുത്ത അഡയറിൽ ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. തിയോസഫിക്കൽ സൊസൈറ്റിയാണ് 'ബ്രഹ്മവിദ്യാസംഘം' എന്ന പേരിലും അറിയപ്പെടുന്നത്. 

■ ഐറിഷ് വനിതയായ ആനിബസന്റ് നേതൃത്വം ഏറ്റെടുത്തതോടെയാണ് അറിയപ്പെടുന്ന ഒരു സംഘടനയായി തിയോസഫിക്കൽ സൊസൈറ്റി മാറിയത്.

■ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തും ആനിബസന്റ് പ്രവർത്തിച്ചിരുന്നു.

■ 1916ൽ ദക്ഷിണേന്ത്യയിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആനി ബസന്റാണ്.

■ ആനി ബസന്റാണ് ബനാറസിൽ ഒരു കേന്ദ്ര ഹിന്ദുവിദ്യാലയം സ്ഥാപിച്ചത്. ഇത് പിന്നീട് മദൻ മോഹൻ മാളവ്യയുടെ പ്രവർത്തനഫലമായി ബനാറസ് ഹിന്ദു സർവ്വകലാശാലയായി വികാസം പ്രാപിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മിസ്സിസ്സ് ആനിബസന്റ് സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ചത് എവിടെ? - ബനാറസ്സിൽ

2. തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം മദ്രാസിൽ അഡയറിൽ സ്ഥാപിച്ചത് എന്ന്? - 1886-ൽ

3. ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത് - ആനി ബസന്റ്

4. ആനിബസന്റ് വാരണാസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ച വർഷം - 1898

5. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത - ആനിബസന്റ്

6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് - ആനിബസന്റ്

7. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലണ്ട് ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ് എന്ന് പ്രസ്താവിച്ചത് - ആനി ബസന്റ്

8. ആനി ബസന്റിന്റെ മാതൃരാജ്യം - അയർലൻഡ്

9. ആനി ബസന്റ് അഡയറിൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം - 1916

10. ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായ വനിത - ആനി ബസന്റ് (70)

11. ആനി ബസന്റ് ആരംഭിച്ച പത്രം - ന്യൂ ഇന്ത്യ, കോമൺ വീൽ

12. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്ന് വിശേഷിപ്പിക്കുന്നത് - ആനി ബസന്റ്

13. ആനി ബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ വർഷം - 1914

14. 1917-ൽ വിമൻസ് ഇന്ത്യ അസോസിയേഷൻ ആരംഭിച്ചത് - ആനി ബസന്റ്

15. ആനി ബസന്റിന്റെ അന്ത്യവിശ്രമസ്ഥലം - ഗാർഡൻ ഓഫ് റിമംബറൻസ്

16. ആനി ബസന്റ് തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായതെന്ന് - 1889

17. ആനി ബസന്റ് തിയോസഫിക്കൽ സൊസൈറ്റിയിൽ അധ്യക്ഷയായത് - 1907

Post a Comment

Previous Post Next Post