ലോക സാഹിത്യ വചനങ്ങൾ

ലോക സാഹിത്യ വചനങ്ങൾ

1. "ക്രിറ്റോ, ഞാൻ അസ്‌ക്ലിപിസ്സില്‍ നിന്നും ഒരു പൂവങ്കോഴിയെ കടം വാങ്ങിയിരുന്നു. ആ കടം മടക്കിക്കൊടുക്കുവാന്‍ നീ ഓര്‍ക്കുമോ”? ആരുടെ മരണവാക്കുകളായിരുന്നു ഇത്‌? - സോക്രട്ടീസ്സിന്റെ

2. “ഒരാളെ തകര്‍ക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അയാളെ ഒരു ഭ്രാന്തനായി തീര്‍ക്കുന്നു". ഇങ്ങനെ പറഞ്ഞതാര്? - യൂറിപ്പീഡസ്

3. 'ഒരു മരത്തലയനല്ലാതെ മറ്റാരും പണത്തിന്‌ വേണ്ടിയല്ലാതെ ഒരു കാലത്തും എഴുതിയിട്ടില്ല' ഈ പരാമര്‍ശം ആരുടേതാണ്‌? - ഡോ.ജോണ്‍സന്റേത്‌

4 “ചില പുസ്തകങ്ങള്‍ രുചിച്ച്‌ നോക്കാനുള്ളതാണ്‌. ചിലത്‌ വിഴുങ്ങാനുള്ളതും. മറ്റുചിലത്‌ വീണ്ടും ചവച്ചരച്ച്‌ ദഹിപ്പിക്കാനുമുള്ളതാണ്‌ '. ഇങ്ങനെ എഴുതിയതാര്‌? - ഫ്രാന്‍സിസ്‌ ബക്കണ്‍

5. “വിവാഹത്തിന്‌ പ്രചാരമുള്ളതിന്റെ കാരണം അത്‌ പ്രലോഭനത്തിനെയും അനുകുലാവസരത്തിനെയും അങ്ങേയറ്റം സമന്വയിച്ചിരിക്കുന്നുവെന്നതാണ്‌ ' ഇങ്ങനെ പറഞ്ഞതാര്‌?” - ജോർജ് ബര്‍ണാഡ്‌ ഷാ

6. “ഒരു മനുഷ്യനും നിഷ്പ്രയോജനമായി ജീവിക്കുന്നില്ല. എന്നാല്‍ ലോകചരിത്രമാകുന്നത്‌ മഹാന്മാരുടെ ജീവിതമാണ്‌ ". ഇങ്ങനെ അഭിപ്രായപ്പെട്ടതാര്‌? - തോമസ്‌ കാര്‍ലില്‍

7. “സ്ത്രീയുടെ ഫലിതബോധം പോലെ (അനവസരത്തില്‍ വെളിപ്പെടുന്ന) പ്രണയത്തെ നശിപ്പിക്കുന്ന മറ്റൊരു ഘടകമില്ല". ഈ അത്യുക്തി ആരുടേതാണ്‌? - ഓസ്‌ക്കാര്‍ വൈല്‍ഡിന്റേത്

8. “ഡേയ്റോള്‍സ്‌ (ഒരു സന്ദര്‍ശകന്‍) എനിക്കൊരു കസേര നല്‍കൂ”. ആരുടെ മരണവാക്കുകളാണിവ? - ലോഡ്‌ ചെസ്റ്റര്‍ ഫീല്‍ഡ്‌

9. “മോണാലിസ, അവള്‍ ഇരിക്കുന്ന പാറയെക്കാള്‍ പ്രായമേറിയവളാണ്‌". ഇങ്ങനെ പറഞ്ഞതാര്‌? - വാള്‍ട്ടര്‍ പാറ്റര്‍

10. “ജീവിച്ചപ്പോഴെന്ന പോലെ മരിക്കുമ്പോഴും ഞാന്‍ എന്റെ വരവിനുമപ്പുറം ധാരാളിത്തം പുലര്‍ത്തുന്നു”. ഇതാരുടെ അന്ത്യമൊഴികളാണ്‌? - ഓസ്ക്കാര്‍ വൈല്‍ഡിന്റേത്‌

11. “കണ്ണട ധരിച്ച പെണ്‍കുട്ടികളെ പുരുഷന്‍ അപൂര്‍വ്വമായേ പ്രണയാര്‍ത്ഥിയായി സമീപിക്കാറുള്ളൂ'' ഈ കുത്തുവാക്ക്‌ ആരുടേതാണ്‌" - ഡോറോത്തി പാര്‍ക്കറിന്റെ

12. പുനര്‍ജന്മത്തിനുള്ള ഒന്‍പത്‌ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ ലൈംഗികത. ബാക്കി എട്ടെണ്ണവും അപ്രധാനമാണ്‌ '. ഇങ്ങനെ പറഞ്ഞതാര് - ഹെന്‍റി മില്ലെര്‍

13. “എന്റെ അമ്മ ജീവിച്ചിരുന്നുവെങ്കില്‍ എനിക്ക്‌ നിന്നെ സ്‌നേഹിക്കാനാവുമായിരുന്നില്ല അവര്‍ എന്നെ ഒരിക്കലും പോകുവാന്‍ അനുവദിക്കുമായിരുന്നില്ല". ഡി.എച്ച്‌.ലോറന്‍സ്‌ അദ്ദേഹത്തിന്റെ ഭാര്യ ഫ്രെയിഡയോടാണ്‌ ഇങ്ങനെ പറയുന്നത്‌. ഏത്‌ നോവലിലാണ്‌ ലോറന്‍സ്‌ അമ്മയ്ക്ക്‌ മകനോടുള്ള സ്‌നേഹത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നത്‌? - സണ്‍സ്‌ ആന്റ്‌ ലവേഴ്‌സ്‌

14. "എല്ലാ ആശ്ചര്യചിഹ്നങ്ങളും മാറ്റുക. ആശ്ചര്യചിഹ്നങ്ങള്‍. നിങ്ങളുടെ തന്നെ തമാശകളില്‍ നിങ്ങള്‍ ചിരിക്കുന്നത്‌ പോലെയാണ്‌". ഇങ്ങനെ അഭിപ്രായപ്പെട്ടതാര്‌? - ജെ.പി.ഡോണ്‍ലീവി

15. "പരീക്ഷിക്കപ്പെടാത്ത ജീവിതത്തിന്‌ വിലയില്ല". ഇതാരുടെ അഭിപ്രായമാണ്‌? - സോക്രട്ടീസിന്റെ

16. “വംശം നിലനിര്‍ത്തുന്നതിന്‌ വേണ്ടി മാത്രം കളിക്കുന്ന വൃത്തികെട്ട ഒതു നാടകമാണ്‌ പ്രേമം''. ആരുടെ വാക്കുകളാണിത്‌? - ഡബ്ലിയു.സോമര്‍സെറ്റ്‌ മഗ്ഹാം

17. “പുരുഷന്മാരില്‍ നിന്നും സഹതാപം നേടാനാവാതെ പോകുന്ന സ്‌ത്രീകളാണ്‌ നായ്ക്കളോട്‌ അധികം ദയ കാണിക്കുന്നത്‌". ഇങ്ങനെ കൗശലമുള്ള നിരീക്ഷണം നടത്തിയതാര്‌? - മാക്സ്‌ ബീര്‍ബോം

18. "പത്രവാര്‍ത്തയും സാഹിത്യവും തമ്മിലുള്ള വൃത്യാസം പത്രവാര്‍ത്ത വായിക്കാനാവില്ലയെന്നതും, സാഹിത്യം വായിക്കപ്പെടുന്നില്ലയെന്നതുമാണ്. ആരുടെ അഭിപ്രായമാണിത്‌? - ഓസ്‌ക്കാർ വൈൽഡ്

19. “ഭൂമിശാസ്ത്രം ഭൂപടത്തെ സംബന്ധിച്ചും, ജീവചരിത്രം മനുഷ്യനെ സംബന്ധിച്ചുമാണ്" ഈ നിര്‍വ്വചനം നല്‍കിയതാര്‌? ഇ.സി.ബെന്റ്ലി

20. "ക്യൂരിയോസര്‍ അന്റ്‌ ക്യൂരിയോസര്‍'' എന്നത്‌ പത്രപ്രവര്‍ത്തനത്തിൽ ഉപയോഗിച്ച്‌ വരുന്ന ഒരു പ്രയോഗമാണ്‌. ഈ വാക്ക്‌ എവിടെ നിന്നും വന്നതാണ്? - ആലീസ്‌ ഇന്‍ വണ്ടര്‍ലാന്റ്‌ എന്ന കൃതിയിൽ നിന്നും

21. ഒരാള്‍ ആദ്യ ഭാര്യയുടെ മരണശേഷം വിവാഹം കഴിക്കാന്‍ താല്പര്യമില്ലാതിരുന്നിട്ടും വിവാഹം കഴിച്ചപ്പോള്‍ അതിനെപ്പറ്റി ഒരാളിങ്ങനെ പറഞ്ഞു. 'അനുഭവത്തിനുമേല്‍ പ്രതിക്ഷയുടെ വിജയം' ആരാണിങ്ങനെ പറഞ്ഞത്‌” - ഡോ.ജോണ്‍സണ്‍

22. “നേരത്തെ ഉറങ്ങുന്നതും നേരത്തെ ഉണരുന്നതും ഒരാളെ ആരോഗ്യവാനും ധനവാനുമാക്കി മാറ്റും”. ഇങ്ങനെ പറഞ്ഞത്‌ ആര്‌? - ജമര്‍ തര്‍ബര്‍

23. “ഒരു ചതിയന്റെ അവസാന രക്ഷാമാര്‍ഗ്ഗമാണ്‌ ദേശസ്‌നേഹം” ഇത്‌ പറഞ്ഞതാര്‌?- ഡോ.ജോണ്‍സണ്‍

24. “അല്ല, ഞാന്‍ ഹാംലെറ്റ്‌ രാജുകുമാരനല്ല. എന്നെ അങ്ങനെ കണക്കാക്കേണ്ട. ഞാന്‍ പ്രഭുവിന്റെ പരിചാരകന്‍ മാത്രമാണ്‌”. ഇങ്ങനെ പറഞ്ഞതാര്‌? - പ്രുഫ്രോക് (ലവ്‌ സോംഗില്‍)

25. "മൃദുവായി വേകിച്ച മുട്ട അനാരോഗ്യകരമായ ഭക്ഷണമല്ല" ഇങ്ങനെ പറഞ്ഞതാര്‌? - ജെയിന്‍ ആസ്റ്റന്‍

26. “ഇവിടേയ്ക്ക്‌ കടന്നുവരുന്ന നിങ്ങള്‍ എല്ലാ ആശയും കൈവിട്ടേയ്ക്ക്‌' ഏത്‌ പുസ്‌തകത്തിലെ വരിയാണിത്‌? - ഡാന്റെയുടെ “ഡിവൈന്‍ കോമഡിയിലെ"

27. “ദോഷൈകദൃക്കായ ഒരാള്‍ക്ക്‌ എല്ലാത്തിന്റേയും വിലയറിയാനാവും എന്നാല്‍ ഒന്നിന്റെയും മൂല്യം അറിയണമെന്നില്ല". ആരുടെ അഭിപ്രായമാണിത്? - ഓസ്കാർ വൈൽഡിന്റെ

28. "വാട്ടർ, വാട്ടർ എവരിവേർ, നോട്ട് എ ഡ്രോപ്പ് റ്റു ഡ്രിങ്ക്" (വെള്ളം, വെള്ളം, എങ്ങും വെള്ളം, കുടിക്കാന്‍ ഒരു തുള്ളിയില്ല, ഇത്‌ “കോളറിഡ്ജിന്റെ ഒരു കവിതയിലെ വരികളാണ്‌. ഏത്‌ കവിതയിലെ? - ദി റൈം ഓഫ്‌ ദി ഏന്‍ഷ്യന്റ്‌ മറൈനര്‍

29. “ദി പൈഡ്‌ പ്പൈപ്പര്‍ ഓഫ്‌ ഹമിലിന്‍'' പ്രശസ്തമായ ബാല്യകാവ്യമാണ്‌. ആരാണിതെഴുത്തിയത്‌? - റോബര്‍ട്ട്‌ ബ്രൗണിംഗ്‌

30. “എ തിങ്‌ ഓഫ്‌ ബ്യൂട്ടി ഈസ്‌ എ ജോയ്‌ ഫോര്‍ എവര്‍" (സൗന്ദര്യമുള്ള വസ്തുക്കള്‍ എക്കാലവും ആഹ്ലാദം നല്‍കുന്നു). ഇങ്ങനെഴുതിയ കവിയാര്‌? - ജോണ്‍ കീറ്റ്സ്

31. “ചപലതയേ, നിന്നെ അംഗനയെന്ന്‌ വിളിക്കുന്നു” ഇങ്ങനെ പറഞ്ഞതാര്‌? - ഷേക്സ്‌പിയർ (ഹാംലെറ്റില്‍)

32. “ഒരു വിഡ്ഡി പറഞ്ഞ കഥയാണ്‌ ജീവിതം. അതില്‍ ശബ്ദ കോലാഹലമല്ലാതെ മറ്റൊന്നും കാണില്ല”. ഷേക്‌സ്പിയറുടെ ഏത്‌ കഥാപാത്രമാണ്‌ ഇങ്ങനെ പറഞ്ഞത്‌? - മാക്ബത്ത്‌

33. “ഒരു സ്ത്രീ സ്ത്രി മാത്രമാണ്‌. പക്ഷേ ഒരു നല്ല സിഗരറ്റ്‌ ഒരു പുകയ്ക്കുള്ളതാണ്‌. ഇങ്ങനെ പറഞ്ഞതാര്‌? - റുഡ്യാർഡ് കിപ്ലിംഗ്

34. “ഐ ലിസ്പ്ഡ്‌ ഇന്‍ നമ്പേഴ്‌സ്‌ ആന്റ്‌ ദി നമ്പേഴ്‌സ്‌ കേം"' - (ഞാന്‍ അക്കങ്ങളില്‍ കൊഞ്ചിക്കുഴഞ്ഞു. ഒടുവിലവ മുന്നിലെത്തി). ഈ വരികള്‍ 18-ാം നൂറ്റാണ്ടിലെ പ്രശസ്തനായൊരു ആക്ഷേപ ഹാസ്യകവിയുടെതാണ്‌. കവി ആര്‌? - അലക്സാണ്ടര്‍ പോപ്പ്

35. “ഭീരുക്കള്‍ പലവട്ടം മരിക്കുന്നു. ധീരന്മാര്‍ ഒരിക്കലെ മരിക്കുന്നുള്ളു". ഇങ്ങനെ പറഞ്ഞതാര്‌? - ജൂലിയസ്‌ സീസര്‍

Post a Comment

Previous Post Next Post