ഇലക്ട്രോണിക്സ്

ഇലക്ട്രോണിക്സ് 

■ ഇലക്ട്രോണുകളുടെ സ്വഭാവത്തെയും അവയുടെ നിയന്ത്രണത്തെയും ഉപയോഗത്തെയും പറ്റിയുള്ള പഠനമാണ്‌ ഇലക്ട്രോണിക്സ്‌.

■ DC യെ (നേര്‍ധാരാ വൈദ്യുതി) ആവശ്യാനുസരണമായ ആവൃത്തിയിലുള്ള സിഗ്നല്‍ ആയി മാറ്റുന്ന പ്രവര്‍ത്തനമാണ്‌ ഓസിലേഷന്‍.

■ വൈദ്യുത പ്രവാഹത്തെ ഒരേ ദിശയില്‍ മാത്രം ആക്കുന്ന പ്രവര്‍ത്തനമാണ്‌ റെക്ടിഫിക്കേഷന്‍.

■ ട്രാന്‍സിസ്റ്ററുകള്‍, ഡയോഡുകള്‍, പ്രതിരോധകങ്ങള്‍, കണ്ടന്‍സറുകള്‍ തുടങ്ങിയവയുടെയെല്ലാം ധര്‍മ്മങ്ങള്‍ ഒരുമിച്ച്‌ നിര്‍വഹിക്കുന്ന ഒരു സര്‍ക്യൂട്ട്‌ ആണ്‌ ഐ.സി.പിപ്പ്‌.

■ ലോകത്തിലെ ഏറ്റവും വലിയ ഐ.സി.ചിപ്പ്‌ നിര്‍മ്മാണ കമ്പനിയാണ്‌ ഇന്റല്‍.

■ ഒരു NPN ട്രാന്‍സിസ്റ്ററിലെ കറന്റ്‌ വാഹകര്‍ ഇലക്ട്രോണുകളാണ്‌. PNP ട്രാന്‍സിസ്റ്ററിലെ കറന്റ്‌ വാഹകര്‍ സുഷിരങ്ങളാണ്‌.

■ ജര്‍മേനിയം, സിലിക്കണ്‍ എന്നീ മൂലകങ്ങള്‍ വൈദ്യുതിയെ വളരെക്കുറച്ച്‌ മാത്രം കടത്തിവിടുന്ന അര്‍ദ്ധചാലകങ്ങള്‍ (സെമി കണ്ടക്ടറുകള്‍) ആയി ഉപയോഗിക്കുന്നു.

■ ഒരു അര്‍ദ്ധ ചാലകത്തില്‍ ചാലകത വര്‍ദ്ധിപ്പിക്കാന്‍ അതിന്റെ ക്രിസ്റ്റല്‍ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലര്‍ത്തുന്ന പ്രവര്‍ത്തനമാണ്‌ ഡോപ്പിംഗ്‌.

■ ട്രാന്‍സിസ്റ്ററിലെ പൊതുവായ ഘടകം ജര്‍മേനിയം ആണ്.

വൈദ്യുത ഉപകരണങ്ങളും ഉപയോഗവും

■ ആംപ്ലിഫയർ - വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം.

■ അമ്മീറ്റർ - വൈദ്യുതി അളക്കുന്ന ഉപകരണം

■ കമ്യൂട്ടേറ്റർ - വൈദ്യുതിയുടെ ദിശാമാറ്റുന്ന ഉപകരണം.

■ ഇലക്ട്രോസ്കോപ്പ് - വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം

■ ഇലക്ട്രിക് മോട്ടോർ - വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം

■ ഗാൽവനോമീറ്റർ - വൈദ്യുതിയുടെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയുന്ന ഉപകരണം.

■ ലൗഡ്‌ സ്‌പീക്കർ - ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്നു.

■ റിയോസ്റ്റാറ്റ് - ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം.

■ ടേപ് റെക്കോർഡർ - ശബ്ദത്തെ കാന്തികോർജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർ നിർമ്മിക്കാനും കഴിവുള്ള ഉപകരണം.

■ ട്യൂണർ - റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം

■ ട്രാൻസ്ഫോമർ - വൈദ്യുതിയുടെ വോൾട്ടത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഉപകരണം.

■ വോൾട്ട് മീറ്റർ - വൈദ്യുതിയുടെ വോൾട്ടത അളക്കുന്ന ഉപകരണം.

■ അക്യുമുലേറ്റർ - വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ

■ റക്ടിഫയർ - എ.സി. യെ ഡി.സി. ആക്കി മാറ്റാൻ

■ ഇൻവെർട്ടർ - ഡി.സി. യെ എ.സി. ആക്കി മാറ്റാൻ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഒരു ട്രയോഡ്‌ വാല്‍വിനെക്കാര്‍ സൗകര്യപ്രദം ട്രാന്‍സിസ്റ്റര്‍ ആണ്‌. കാരണം? - ട്രാന്‍സിസ്റ്റില്‍ ഒരു ഹീറ്ററിന്റെ ആവശ്യമില്ല

2. ഒരു ഡയോഡിന്റെ ധർമം എന്താണ്‌? - AC യെ DC യാക്കി മാറ്റുന്നു

3. ദുര്‍ബലമായ വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തിന്‌ പറയുന്ന പേര്‌ എന്ത്‌? - ആംപ്ലിഫിക്കേഷന്‍

4. ഇലക്ട്രോണിക്‌സിലെ അത്ഭുതശിശു എന്നറിയപ്പെടുന്നത്‌ എന്താണ്‌? - ട്രാന്‍സിസ്റ്റര്‍

5. ട്രാന്‍സിസ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജതഞന്‍ ആര്‌? - ജോണ്‍ബാര്‍ഡീന്‍, WH ബ്രാറ്റെയിന്‍, വില്യംഷോക്ലി

6. ഡി.സി.യെ അനുയോജ്യമായ ആവൃത്തിയുള്ള സിഗ്നലുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം ഏതാണ്‌? - ഓസിലേഷന്‍

7. എ.സി.യെ ഡി.സി.യാക്കി മാറ്റുന്ന സംവിധാനത്തെ എന്തുപറയുന്നു? - റെക്റ്റിഫയർ

8. LED എന്നതിന്റെ പൂര്‍ണരൂപം എന്ത്‌? - ലൈറ്റ്‌ എമിറ്റിങ്ഡയോഡ്‌

9. പ്രകാശോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഉപകരണം? - ഫോട്ടോ ഇലക്ട്രിക്സെല്‍

10. ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ രംഗത്ത്‌ വന്‍പിച്ച മുന്നേറ്റത്തിന്‌ സഹായിച്ച കണ്ടുപിടിത്തം - ട്രാന്‍സിസ്റ്റര്‍

11. എല്ലാ രംഗത്തെയും വാക്വം ട്യൂബുകള്‍ക്കുപകരം ട്രാന്‍സിസ്റ്റര്‍ ഉപയോഗിക്കാറില്ല. കാരണം? - ട്രാന്‍സിസ്റ്ററിനെക്കാള്‍ കൂടുതല്‍ പവര്‍ കൈകാര്യം ചെയ്യാന്‍ വാക്വം ട്യൂബിന് കഴിയും

12. കമ്പ്യൂട്ടറില്‍ മൗസ്മുവ്മെന്റിന്റെ ഒരു യൂണിറ്റിന്‌ ഒരു ഇഞ്ചിന്റെ പത്തിലൊന്നിന്‌ പറയുന്ന പേര്‍ എന്താണ്‌? - മിക്കി

13. ഇന്‍ഡ്യയില്‍ ആദ്യമായി ഒരു കമ്പൂട്ടര്‍ സ്ഥാപിച്ചത്‌ എവിടെയാണ്‌? - കല്‍ക്കട്ടയില്‍ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ 

14. CPU എന്നതിന്റെ പൂർണരൂപം എന്താണ്‌? - സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റ്‌

15. n ടൈപ്പ് സെമികണ്ടക്റ്ററുകളില്‍ വൈദ്യുത വാഹികളായി പ്രവര്‍ത്തിക്കുന്നതാരാണ്‌? - ഫ്രീഇലക്ട്രോണുകൾ

16. P ടൈപ്പ് സെമികണ്ടക്റ്ററുകളില്‍ വൈദ്യുതവാഹിയായി പ്രവര്‍ത്തിക്കുന്നത്‌ - ഹോള്‍സ്‌

17. TV സിഗ്നലുകളുടെ  റിലേയ്ക്ക് നമുക്ക്‌ അവര്യം വേണ്ടത് ‌ ___ ന്റെ സഹായമാണ്‌. - ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ

18. ദൈനംദിനജീവിതത്തില്‍ നമുക്ക്‌ പരിചയ്മുള്ള ഒരു ലിക്വിഡ്‌ ക്രിസ്റ്റൽ - സോപ്പ്‌ കുമിള

19. NPN ട്രാൻസിസ്റ്ററുകളിലെ വൈദ്യുത വാഹികള്‍ - ഇലക്ട്രോണുകള്‍

20. ഒരു റേഡിയോ സിഗ്നലിന്‌ ഭൂമിയെ ചുറ്റാന്‍ വേണ്ട സമയം -  സെക്കന്റ്

21. പ്രോടോണിന്റെ മാസ്‌ ഇലക്ട്രോണിന്റേതുമായി താരതമ്യം ചെയ്താല്‍ - ഇലക്ട്രോണിന്റെ 1840 മടങ്ങാണ്‌ പ്രോട്ടോണിന്റെ മാസ്‌

22. കപ്പാസിറ്റിന്റെ മുല്യം പ്രതിപാദിക്കുന്നത്‌ ഏത്‌ യൂണിറ്റിലാണ്‌ - ഫാരഡ്‌

23. AC യെ DC യാക്കുന്ന ഇലക്ട്രോണിക്‌ ഉപകരണം - റെക്ടിഫയർ

24. DC യെ AC യാക്കുന്ന ഇലക്ട്രോണിക്‌ ഉപകരണം - ഓസിലേറ്റര്‍

25. Elint എന്നാല്‍ എന്ത്‌ - ഇലക്ട്രോണിക്‌ ബുദ്ധി (Electronic Intelligence)

26. സെമികണ്ടക്റ്ററുകളായി ഉപയോക്കുന്ന മൂലകങ്ങള്‍ - ജർമേനിയം, സിലിക്കൺ, കാർബൺ

27. വിദ്യുത്ചാലകങ്ങള്‍ക്കും ഇൻസുലേറ്ററുകൾക്കും ഇടയിൽ ചാലകതയുള്ള പദാര്‍ത്ഥങ്ങള്‍ - സെമികണ്ടക്റ്ററുകള്‍

28. ടെലിവിഷന്‍ കണ്ടുപിടിച്ചതാര്‌ - ജോണ്‍ബേഡ്‌

29. ടി.വി. സംപ്രേഷണത്തിനുപയോഗികുന്ന അടിസ്ഥാനനിറങ്ങള്‍ ഏവ? - പച്ച, നീല, ചുവപ്പ്

30. ആദ്യമായി ടി.വി. സംപ്രേഷണം നടത്തിയ രാജ്യം - അമേരിക്ക

31. ഇന്‍ഡ്യയിലാദ്യം റേഡിയോ സംപ്രേഷണം നടത്തിയത്‌ എവിടെ - ബോംബേ, 1923ല്‍

Post a Comment

Previous Post Next Post