വാർത്താവിനിമയം

വാർത്താവിനിമയം (പോസ്റ്റ് ആന്റ് ടെലിഗ്രാഫ്/ടെലിഫോൺ)

■ 1851-ല്‍ ഡല്‍ഹൗസിയുടെ കാലത്താണ്‌ ടെലിഗ്രാഫ്‌ ലൈന്‍ ആരംഭിച്ചത്‌.

■ ആദ്യ ടെലിഗ്രാഫ്‌ ലൈന്‍ 1850-ല്‍ കല്‍ക്കത്ത മുതല്‍ ഡയമണ്ട്‌ ഹാര്‍ബര്‍ വരെയായിരുന്നു.

■ ആദ്യ തപാല്‍ സ്റ്റാമ്പ്‌ പെനി ബ്ലാക്ക്‌ എന്നറിയപ്പെടുന്നു. യു.കെ യിലായിരുന്നു ഇത് പുറത്തിറക്കിയത്‌.

■ ആദ്യ തപാല്‍ സര്‍വ്വീസ്‌ ഇന്ത്യയില്‍ ആരംഭിച്ചത്‌ 1837 ലാണ്‌.

■ 1852-ല്‍ സിന്ധിലാണ്‌ ഇന്ത്യയിലെ ആദ്യ തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയത്‌.

■ ഇന്ത്യയില്‍ പിന്‍കോഡ്‌ സമ്പ്രദായം നിലവില്‍വന്നത്‌ 1972 ലാണ്.

■ ഇന്ത്യയില്‍ തപാല്‍ വകുപ്പ്‌ സ്ഥാപിതമായത്‌ 1854-ല്‍.

■ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ശ്രീനാരായണ ഗുരുവാണ്‌.

■ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത സിസ്റ്റർ അൽഫോൻസാമ്മ.

■ ടെലിഗ്രാം സര്‍വ്വീസ്‌ 2013 ജൂലൈ 15ന്‌ ഇന്ത്യ ഗവണ്‍മെന്റ്‌ നിര്‍ത്തലാക്കി.

■ ലോകത്തില്‍ ഏറ്റവും വിപുലമായ പോസ്റ്റല്‍ ശൃംഖലയുള്ള രാജ്യം - ഇന്ത്യ

■ കേരളത്തിലെ ആദ്യത്തെ തപാലാപ്പീസ്‌ സ്ഥാപിക്കപ്പെട്ടത്‌ 1857-ല്‍ ആലപ്പുഴയില്‍.

■ പിന്‍കോഡിലെ 'പിന്‍' സുചിപ്പിക്കുന്നത്‌ - പോസ്റ്റല്‍ ഇന്‍ഡക്സ്‌ നമ്പര്‍

■ പിന്‍കോഡിലെ ആകെ അക്കങ്ങള്‍ - 6

■ ഇന്ത്യയിലെ ആകെ പോസ്റ്റല്‍ സോണുകള്‍ - 8

■ ഇന്ത്യയില്‍ തപാല്‍ സംവിധാനം നിലവില്‍ വന്ന വർഷം, 1766. ലോർഡ് ക്ലൈവ് ആണ് ഇത് നടപ്പിലാക്കിയത്.

■ സ്വതന്ത്ര തപാല്‍ സംവിധാനം നിലവിൽവന്ന ആദ്യ ഇന്ത്യന്‍ നാട്ടുരാജ്യം - തിരുവിതാംകൂര്‍

■ ഇന്ത്യന്‍ പോസ്റ്റ്‌ ഓഫീസ്‌ ആക്ട്‌ നിലവില്‍ വന്ന വര്‍ഷം -1898

■ ഇന്ത്യയ്ക്കു പുറത്ത്‌ സ്ഥാപിതമായ ആദ്യത്തെ ഇന്ത്യന്‍ പോസ്റ്റോഫീസ്‌ - അന്റാര്‍ട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയില്‍ (1983)

■ പ്രാവുകളെ ഉപയോഗിച്ച്‌ വാര്‍ത്താവിനിമയം നടത്തിയിരുന്നത്‌ ഏതു സംസ്ഥാനത്തെ പോലീസ്‌ വകുപ്പ്‌ - ഒറീസ്സ

■ ഇന്ത്യയില്‍ ആദ്യത്തെ ടെലിഗ്രാഫ്‌ ലൈന്‍ ബന്ധിപ്പിച്ച സ്ഥലങ്ങള്‍ - 1851-ല്‍ കൊല്‍ക്കത്തയെയും ഡയമണ്ട്‌ ഹാര്‍ബറിനെയും

■ ഇന്ത്യയില്‍നിന്ന്‌ ആദ്യമായി ഐ.എസ്‌.ഡി. സംവിധാനം ലഭ്യമായത് ‌- ലണ്ടനിലേക്ക്‌

■ ഭാരത സര്‍ക്കാര്‍ നിഗം ലിമിറ്റഡ്‌ (BSNL) നിലവില്‍ വന്ന വര്‍ഷം - 2000 ഒക്ടോബര്‍ 1

■ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (TRAI) നിലവില്‍ വന്നത്‌ - 1997

■ BSNL ന്റെ സേവനം ലഭ്യമല്ലാത്ത നഗരങ്ങള്‍ - മുംബൈ, ഡല്‍ഹി

■ “സിം” കാര്‍ഡ്‌ എന്ന പദം മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു.

■ സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ്‌ സിം-ന്റെ പുര്‍ണരുപം.

■ മൊബൈല്‍ ഫോണിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ മാര്‍ട്ടിന്‍ കൂപ്പര്‍.

■ മോട്ടറോളയാണ്‌ ലോകത്തില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയ കമ്പനി.

■ സബ്സ്ക്രൈബർ ട്രങ്ക് ഡയലിംഗ് എന്നതാണ്‌ എസ്‌.ടി.ഡി.യുടെ മുഴുവന്‍ രൂപം. ഇന്റർനാഷണൽ സബ്സ്ക്രൈബർ ഡയലിംഗ് ആണ്‌ ഐ.എസ്‌.ഡി. പബ്ലിക് കാൾ ഓഫീസാണ് പി.സി.ഒ. നാഷണൽ സബ്സ്ക്രൈബർ ഡയലിംഗ് ആണ്‌ എന്‍.എസ്‌.ഡി.

■ തപാല്‍ വകുപ്പ്‌ “ബിസിനസ്‌ പോസ്റ്റ്‌" തുടങ്ങിയത്‌ 1997 ജനവരി 1 മുതലാണ്‌. ഇന്റര്‍നെറ്റ്‌ സഹായത്തോടെയുള്ള അതിവേഗ സര്‍വീസായ സ്പീഡ്‌ നെറ്റ്‌ തുടങ്ങിയത്‌ 2002 ജനവരി 3-ന്‌.

■ രാവിലെ 9 മണിക്കകം തപാലുരുപ്പടികള്‍ മേല്‍വിലാസക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കാനുള്ള കേരള പോസ്റ്റൽ സര്‍ക്കിളിന്റെ പദ്ധിതിയാണ് സുപ്രഭാതം. 2006 ജനുവരിയിൽ തിരുവനന്തപുരത്താണ് തുടങ്ങിയത്.   

■ സുരക്ഷ, സുമംഗള്‍, യുഗാല്‍, സുവിധ, സന്തോഷ്‌ എന്നിവയാണ്‌ പോസ്റ്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനു കീഴിലെ പദ്ധതികള്‍. 

■ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എം.ടി.എൻ.എൽ-ന്റെ മൊബൈൽ ഫോൺ സർവീസാണ് 'ഡോൾഫിൻ'. ബി.എസ്.എൻ.എൽ-ന്റെ മൊബൈൽ സർവീസ് 'സെൽവൺ'.

■ ഇന്ത്യയിലാദ്യമായി എസ്.ടി.ഡി എന്ന സാങ്കേതിക സംവിധാനത്തിലൂടെ ബന്ധപ്പെട്ട നഗരങ്ങൾ - കാൺപൂർ - ലക്നൗ (1960)

Post a Comment

Previous Post Next Post