കേരളത്തിലെ മതങ്ങൾ

കേരളത്തിലെ മതങ്ങൾ

1. ജൈനമത പ്രചരണത്തിനായി കേരളത്തില്‍ ആദ്യമെത്തിയതാര്‌? - വിശാഖമുനിയും അനുയായികളും


2. എറണാകുളം ജില്ലയില്‍ ജൈന ക്ഷേത്രം എവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌? - പെരുമ്പാവൂരിന്‌ വടക്കായി സ്ഥിതിചെയ്യുന്ന കല്ലില്‍ക്ഷേത്രം


3. എടയ്ക്കല്‍ ഗുഹയില്‍ കൊത്തിവച്ചിട്ടുള്ള ചിത്രങ്ങള്‍ ഏത്‌ മതവുമായി ബന്ധമുള്ളതാണ്‌? - ജൈനമതം


4. ഏഴാമത്തെ ജൈനതീര്‍ത്ഥങ്കരനായ സുപാര്‍ശ്വനാഥന്റെ പ്രത്യേക മുദ്ര ഏത്‌? - സ്വസ്തിക


5. കേരളത്തിന്റെ കാര്‍ഷികരംഗത്ത്‌ ഗുണമേന്മയുള്ള വിത്തും കൃഷിക്ക്‌ പറ്റിയ കാലഗണനയും സംഭാവന ചെയ്തത്‌ ആര്‌ - ജൈനസന്യാസിമാര്‍


6. കരുമാടിക്കുട്ടന്‍ എന്നുവിളിച്ചുവരുന്ന ബുദ്ധവിഗ്രഹം എവിടെ നിന്നാണ്‌ കണ്ടുകിട്ടിയിട്ടുള്ളത്‌? - അമ്പലപ്പുഴ തോട്ടപ്പള്ളിക്ക്‌ സമീപം


7. അമ്പലവാസികളില്‍ വച്ച്‌ എണ്ണം കൊണ്ട്‌ പ്രബലരായ വിഭാഗം ഏത്‌? - വാരിയര്‍


8. അഷ്ടാംഗഹൃദയത്തെ ആസ്പദമാക്കിയുള്ള ആയുര്‍വ്വേദ ചികിത്സ കേരളത്തില്‍ പ്രചാരത്തിൽ വരുത്തിയത്‌ ആര്‌? - ബുദ്ധഭിഷഗ്വരന്‍മാര്‍


9. ഹിന്ദുക്ഷേത്രങ്ങളിലെ അരങ്ങ്‌, കെട്ടുകാഴ്ച മുതലായ ആഘോഷങ്ങള്‍ക്ക്‌ കേരളം കടപ്പെട്ടിരിക്കുന്നത്‌ ആരോടാണ്‌? - ബൗദ്ധരോട്‌


10. കേരളത്തില്‍ ക്രിസ്തുമതം സ്ഥാപിച്ചതാര്‌? - തോമാശ്ലീഹ (ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരിൽ ഒരാൾ)


11. ക്രിസ്തുമത പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയെന്ന്‌ പറയപ്പെടുന്നത്‌ - സെന്റ്‌ തോമസ്‌


12. സെന്റ്‌ തോമസിനുശേഷം കേരളത്തില്‍ വന്ന പ്രമുഖ ക്രൈസ്തവ നേതാവ്‌ ആര്‌? - പന്തേനൂസ്‌


13. ക്രിസ്തീയാചാര പ്രകാരം പുതിയ വീട്‌ വച്ച്‌ താമസമാകുന്നതിന്‌ മുന്‍പ്‌ ഇടവകപ്പള്ളിയിലെ പുരോഹിതന്‍ നടത്തുന്ന കര്‍മ്മം ഏത്‌? - വെഞ്ചരിപ്പുകര്‍മ്മം


14. കേരളത്തിലെ ആദിദ്രാവിഡര്‍ ഇന്ന്‌ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - പുലയര്‍


15. ക്രിസ്മ എന്ന സ്ഥൈര്യലേപനം നടത്തുന്നതെന്തിന്‌? - ക്രിസ്മാ വഴി ക്രിസ്ത്യാനി ക്രിസ്തുസദൃശനാകുന്നു


16. പ്രൊട്ടസ്റ്റന്റ്‌ സഭകളില്‍ വിശ്വാസികള്‍ സ്വയം പാപം ഏറ്റു പറയുന്നത്‌ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - കുമ്പസാരം


17. ആരുടെ നേതൃത്വത്തിലുള്ള ഇസ്ലാം സംഘമാണ്‌ ആദ്യം അറേബ്യയില്‍ നിന്നും കൊടുങ്ങല്ലൂര്‌ വന്നത്‌? - മാലിക്‌ ദീനാറുടെ


18. കേരളത്തിലുണ്ടായിരുന്ന ഏക മുസ്ലീം രാജകുടുംബം ഏത്‌? - അറയ്ക്കല്‍ സ്വരൂപം


19. ഇസ്ലാംമത പഠനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കു പറയുന്ന പേര്‌? - മദ്രസ്സ


20. മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചത്‌ എന്ന്‌? - 1964


21. മുസ്ലീം ലീഗ്‌ മലബാറില്‍ രൂപം കൊണ്ടതെന്ന്‌? - 1937-ല്‍


22. ഹുസുല്‍ ഇമാല്‍ എന്ന ഇസ്ലാം കാവ്യത്തിന്റെ കര്‍ത്താവ്‌ ആര്‌? - മൊയിന്‍ കുട്ടി വൈദ്യര്‍


23. മതവിഷയങ്ങളും ഇസ്ലാമിക ചരിത്രസംഭവങ്ങളും ഇതിവൃത്തമാക്കി രചിക്കപ്പെടുന്ന പദ്യങ്ങള്‍ അറിയപ്പെടുന്നത്‌: - ബൈത്തുകള്‍


24. ബൈത്തുകള്‍ ചൊല്ലാന്‍ ഉപയോഗിക്കുന്ന ഒരു വാദ്യം? - ദഫ്


25. റംസാന്‍ മാസക്കാലത്ത്‌ അത്താഴത്തിന്‌ വേണ്ടി ആളുകളെ ഉണര്‍ത്തുവാന്‍ ഉപയോഗിക്കുന്ന വാദ്യം എത്‌? - ചീനിയും മുട്ടും


26. അയ്യപ്പൻകാവുകളില്‍ കളം വരച്ച്‌ തീയ്യാട്ടു നടത്താന്‍ അധികാര പെട്ടവര്‍ ആര്‌? - തീയ്യാടി നമ്പ്യാര്‍


27. ഇസ്ലാമിക വാസ്തുശില്പത്തിന്‌ പറയുന്ന പേര്‌? - സാരസന്‍ മാതൃക


28. ശൈശവദശ കഴിഞ്ഞ്‌ ബാല്യദശയില്‍ ആണ്‍കുട്ടികളില്‍ നടത്തുന്ന ഒരു മതചടങ്ങ്‌ ഏത്‌? - ചേലാകര്‍മ്മം (സുന്നത്ത്‌)


29. ഇസ്ലാമിക നിയമമനുസരിച്ച്‌ വിവാഹചടങ്ങിലെ മുഖ്യഘടകം ഏത്‌? - മഹര്‍


30. ഇസ്ലാം സമുദായത്തില്‍ മരണത്തോടനുബന്ധിച്ച്‌ നടത്തുന്ന 'ദുആ' എന്താണ്‌? - മരണം നടന്ന്‌ മൂന്നാം ദിവസം നടത്തുന്ന പ്രാര്‍ത്ഥന


31. മുസ്ലീങ്ങളുടെ രണ്ട്‌ ആഘോഷങ്ങള്‍ ഏവ? - ഈദുല്‍ഫിത്തര്‍, ഈദുല്‍ അസ്ഹാ


39. “ഈദ്‌" എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്‌? - ഉത്സവം, ആഘോഷം


33. ഇസ്ലാം മതത്തില്‍ വ്രതാനുഷ്ഠാനത്തിന്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാസം ഏത്‌? - റംസാന്‍


34. ചെറിയ പെരുന്നാള്‍ ദിനത്തിലെ അതിപ്രധാനമായ ഒരു കര്‍മ്മം ഏത്‌? - ഫിത്തര്‍ സക്കാത്ത്‌


35. ഭദ്രകാളിയെ പ്രതിഷ്ഠിച്ചിട്ടുള്ള കാവുകളില്‍ കളം വരച്ച്‌ തീയ്യാട്ട്‌ നടത്താന്‍ അധികാരപ്പെട്ടവര്‍ ആര്‌? - തീയ്യാട്ടുണ്ണിമാര്‍


36. ഇബ്രാഹിം നബിയുടെ ത്യാഗസുരഭിലമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട്‌ മുസ്ലീങ്ങള്‍ നടത്തുന്ന ഒരാഘോഷം ഏത്‌? - ബലി പ്പെരുന്നാള്‍


37. ബലിപ്പെരുന്നാളിലെ അതിപ്രധാനമായ ഒരു പുണ്യകര്‍മ്മം ഏത്‌? - ഉസ്ഹിയ്യ (മൃഗബലി)


38. മുസ്ലിങ്ങളുടെ ഹിജ്‌റ വര്‍ഷത്തിന്റെ 12 മാസങ്ങളില്‍ ഒന്നാമത്തേത്‌ ഏത് - മുഹറം


39. ആരുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ടാണ്‌ മുസ്ലീങ്ങള്‍ മുഹറം ആഘോഷിക്കുന്നത്‌? - ഹസ്രത്ത്‌ ഹുസൈന്റെ


40. അഞ്ചു കര്‍മ്മങ്ങളിലധിഷ്ഠിതമായ ഇസ്ലാമിന്റെ ജീവിത കര്‍മ്മ പദ്ധതിയുടെ പേര്‌? - പഞ്ചസ്തംഭങ്ങള്‍


41. മുസ്ലിങ്ങളുടെ പ്രഭാതനമസ്ക്കാരത്തിന്‌ പറയുന്ന പേര്? - സുബ്ഹി


42. മുസ്ലീങ്ങളുടെ മദ്ധ്യാനനമസ്ക്കാരത്തിന്‌ പറയുന്ന പേരെന്ത്‌? - ളുഹർ 


43. മുസ്ലീങ്ങളുടെ സായംകാലനമസ്ക്കാരത്തിന്‌ പറയുന്ന പേരെന്ത്‌? - അസര്‍


44. മുസ്ലീങ്ങളുടെ സന്ധ്യാനമസ്‌ക്കാരത്തിന്‌ പറയുന്ന പേര്‌ - മഗ്രിബ്‌


45. മുസ്ലീങ്ങളുടെ രാത്രി നമസ്‌ക്കാരത്തിന്‌ പറയുന്ന പേര്‌? - ഇഷാ


46. നമസ്ക്കാര സമയമായാല്‍ പള്ളികളില്‍ നിന്നും പ്രാര്‍ത്ഥനയ്ക്ക്‌ ആഹ്വാനം നല്‍കപ്പെടുന്നതിന്‌ പറയുന്ന പേര്‌? - വാങ്ക്‌ വിളി


47. ഒരാവര്‍ത്തി പൂര്‍ത്തീകരിക്കപ്പെടുന്ന ആസനാവസ്ഥകളെ ചേര്‍ത്ത്‌ പറയുന്ന പേര്‌? - റക്ക്‌ അത്ത്


48. വെള്ളിയാഴ്ച ദിവസങ്ങളില്‍ മദ്ധ്യാനനമസ്‌ക്കാരത്തിന്‌ പകരമായി പ്രത്യേകം നടത്തപ്പെടുന്ന സമൂഹനമസ്ക്കാരത്തിന്‌ പറയുന്ന പേര്‌? - ജുമുഅഃ


49. ജുമുഅഃ നമസ്‌ക്കാരത്തിന്‌ മുമ്പായി പ്രാര്‍ത്ഥനയ്ക്ക്‌ നേതൃത്വം നല്‍കുന്ന ഇമാം സദസ്യരോടായി നടത്തുന്ന പ്രസംഗത്തിന്‌ പറയുന്ന പേര്‌? - ഖത്തുബ


50. മക്കയില്‍ പോയി നിര്‍ദ്ദിഷ്ടമായ അനുഷ്ഠാനകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്‌ പറയുന്ന പേര്‌? - ഹജ്ജ്‌


51. ഹജ്ജ്‌ കര്‍മ്മങ്ങള്‍ നടത്തപ്പെടുന്ന പരിശുദ്ധ കേന്ദ്രം ഏത്‌? - ഹറം


52. ഭാരതീയമായ എല്ലാ ദര്‍ശനശാഖകളുടെയും ആധാരം എന്ത്‌? - വേദങ്ങള്‍


53. ഐതരേയാരണ്യകത്തിന്‌ ഷഡ്ഗുരുശിഷ്യന്‍ തയ്യാറാക്കിയ വ്യാഖ്യാനത്തിന്റെ പേര്‌? - മോക്ഷപ്രദ


54. വേദങ്ങളെ രണ്ടായിത്തിരിച്ചിരിക്കുന്നത്‌ ഏതെല്ലാം? - കര്‍മ്മകാണ്ഡം, ജ്ഞാനകാണ്ഡം


55. കര്‍മ്മകാണ്ഡത്തിന്റെ മുഖ്യപ്രതിപാദ്യമെന്ത്‌? - യാഗാദികര്‍മ്മങ്ങള്‍


56. ജ്ഞാനകാണ്ഡത്തിന്റെ മുഖ്യപ്രതിപാദ്യമെന്ത്‌? - പരമയാഥാര്‍ത്ഥ്യമായ ബ്രഹ്മം


57. “ഹേത്വാഭാസദശകം" എന്ന ന്യായഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - കൊടുങ്ങല്ലൂര്‍ കോവിലകത്തെ വിദ്വാന്‍ ഗോദവര്‍മ്മ


58. മീമാംസാ ദര്‍ശനത്തിന്റെ ആദ്യത്തെ ആധികാരിക ഗ്രന്ഥം ഏത്‌? - മീമാംസാസൂത്രം


59. ഭാട്ടമീമാംസയെക്കുറിച്ച്‌ വാസുദേവന്‍ എഴുതിയിട്ടുള്ള ഗ്രന്ഥം ഏത്‌? - കൗമാരിലയുക്തിമാല


60. ഭാട്ടമീമാംസയെക്കുറിച്ച്‌ മേല്പത്തൂര്‍ നാരായണഭട്ടതിരി രചിച്ച ഗ്രന്ഥം എത്‌? - മാനമേയോദയം


61. മീമാംസ വളരെ പ്രാധാന്യം നല്‍കുന്നതെന്ത്‌? - വൈദിക പ്രാമാണ്യത്തിന്


62. വേദാന്തത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഏവ? - പത്തു ക്ലാസ്സിക്കല്‍ ഉപനിഷത്തുകള്‍, ബാദരായണന്റെ ബ്രഹ്മസൂത്രം, ഭഗവദ്ഗീത


63. ആത്മവിദ്യ എന്ന ഗ്രന്ഥം രചിച്ചതാര്‌? - വാഗ്ഭടാനന്ദന്‍


64. ശങ്കരാചാര്യര്‍ സന്ന്യാസം സ്വീകരിച്ചത്‌ ആരില്‍ നിന്നാണ്‌? - ഗോവിന്ദാചാര്യരില്‍ നിന്ന്


65. ശങ്കരാചാര്യരുടെ ശിഷ്യപ്രമുഖനായ പത്മപാദരുടെ ആദ്യ പേര്‌ - സനന്ദന്‍


66. ഷഡ്മതസ്ഥാപകൻ ആര്‌? - ശങ്കരാചാര്യര്‍


67. ശൃംഗേരിയില്‍ ഒരു ക്ഷേത്രം പണിത്‌ അവിടെ ശാരദാദേവിയെ പ്രതിഷ്ഠിച്ചതാര്‌? - ശങ്കരാചാര്യര്‍


68. ശങ്കരാചാര്യരുടെ നാല്‌ ശിഷ്യപ്രമുഖര്‍ ആരെല്ലാം? - പത്മപാദന്‍, സുരേശ്വരന്‍, ഹസ്താമലകന്‍, തോടകന്‍


69. തോടകനെ ശിഷ്യനായി ലഭിച്ചത്‌ എവിടെ വച്ച്‌ - ശൃംഗേരിയില്‍


70. ശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠം കയറിയത്‌ എവിടെ വച്ച്‌ - കാശ്മീരില്‍


71. ശങ്കരാചാര്യര്‍ സമാധിയടഞ്ഞത്‌ എവിടെ വച്ച്‌ - ഹിമാലയത്തിലെ കേദാര്‍നാഥില്‍ വച്ച്‌


72. ശ്രീനാരായണഗുരു സമാധിയടഞ്ഞതെവിടെ വച്ച്‌ - ശിവഗിരിയില്‍


73, ശ്രീചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞതെവിടെ വച്ച്‌? - പന്മനയില്‍


74. ശിവക്ഷേത്രങ്ങളിലെ തൃക്കോവില്‍ പ്രവൃത്തിയ്ക്ക്‌ അധികാരപ്പെട്ട അമ്പലവാസി വിഭാഗക്കാര്‍ ആര്‌? - മൂത്തതുമാര്‍


75. കേരളത്തില്‍ ചാതുര്‍വര്‍ണ്യം കൊണ്ട്‌ വന്നതാര്‌? - ആര്യന്മാര്‍


76. സോമയാഗം ചെയ്ത നമ്പൂതിരിമാര്‍ അറിയപ്പെടിരുന്നതെങ്ങനെ? - ചോമാതിരി (സോമയാജി)


77. അഗ്നിഹോത്ര യാഗം ചെയ്തവര്‍ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌ - അക്കിത്തിരി (അഗ്നിഹോത്രി)


78. യാഗത്തില്‍ പങ്കെടുത്ത അക്കിത്തിരിയുടെ പത്നിയെ വിളിച്ചിരുന്ന പേര്‌ - പത്തനാടി


79. സംഘക്കളി അഥവാ ചാത്തിരക്കളി  നടത്തിയിരുന്ന നമ്പൂതിരിമാര്‍ ആര്‌ - ഓത്തില്ലാത്ത നമ്പൂതിരിമാര്‍


80. ഓത്തില്ലാത്ത ആഢ്യനമ്പൂതിരിമാര്‍ അറിയപ്പെട്ടിരുന്നത് - ഗ്രാമണി ആഢ്യന്മാർ


81. നമ്പൂതിരിമാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ആര്‌? - ആഴ്വാഞ്ചേരി തമ്പ്രാക്കള്‍


82. പരമ്പരയായി വൈദ്യവൃത്തി സ്വീകരിച്ച എട്ട്‌ നമ്പുതിരി ഇല്ലക്കാരെ ചേര്‍ത്ത്‌ പറയുന്ന പേര്‌? - അഷ്ടവൈദ്യന്മാര്‍

0 Comments