വിജയനഗര സാമ്രാജ്യം

വിജയനഗര സാമ്രാജ്യം

■ ഹരിഹരൻ, ബുക്കൻ എന്നിവർ വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത് 1336 ലാണ്. വിദ്യാരണ്യനായിരുന്നു ഇവരുടെ ഗുരു.


■ 1509 മുതൽ 1530 വരെ വിജയനഗര സാമ്രാജ്യം വാണ കൃഷ്ണദേവരായാരാണ് ഏറ്റവും അറിയപ്പെടുന്ന വിജയനഗര ഭരണാധികാരി.


■ 'അഷ്ടദിഗ്ഗജങ്ങൾ' എന്നറിയപ്പെട്ട മന്ത്രിപരിഷത്ത് കൃഷ്ണദേവരായരുടേതായിരുന്നു. തെന്നാലി രാമനും ഇദ്ദേഹത്തിന്റെ സദസ്യനായിരുന്നു.


■ കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗരം സന്ദർശിച്ച പോർട്ടുഗീസ് സഞ്ചാരിയാണ് ഡോമിങ്കോസ് പയസ്.


■ തുംഗഭദ്രനദിക്കരയിലാണ് വിജയനഗരം പടുത്തുയർത്തിയത്. കർണാടകയിലെ ഹംപിയിൽ വിജയനഗരസാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.


■ 'അഭിനവഭോജൻ' എന്നു വിളിക്കപെട്ടത്‌ കൃഷ്ണദേവരായർ. 'അമുക്ത മാല്യത' ഇദ്ദേഹത്തിന്റെ കൃതിയാണ്.


■ വിജയനഗരത്തിലെ ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണനാണയമാണ് 'വരാഹം'.


■ 1565-ൽ വിജയനഗരവും സംയുക്ത മുസ്ലിം സൈന്യവും തമ്മിൽ നടന്ന തളിക്കോട്ട യുദ്ധം, വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചു.


■ ഹൈദരാബാദ് നഗരം തുടക്കത്തിൽ 'ഭാഗ്യനഗരം' എന്നാണറിയപ്പെട്ടിരുന്നത്. ഖുത്വബ് ഷാഹി വംശത്തിലെ മുഹമ്മദ് ഖുലി ഖുത്തബ്ഷായാണ് ഹൈദരാബാദിന്റെ സ്ഥാപകൻ. ചാർമിനാർ നിർമിച്ചതും ഇദ്ദേഹമാണ്. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഏത്‌ നദിയുടെ കരയിലായിരുന്നു വിജയനഗരം സ്ഥിതി ചെയ്തിരുന്നത് ‌? - തുംഗഭദ്രയുടെ


2. വിജയനഗര സാമ്രാജ്യ ഭരണത്തിന്റെ കേന്ദ്രബിന്ദു എന്തായിരുന്നു? - രാജകീയമായ ഭരണകാര്യാലയം


3. വിജയനഗര സാമ്രാജ്യ ഭരണം നടത്തിയിരുന്ന ഏറ്റവും വലിയ ഭരണ വിഭാഗം ഏതായിരുന്നു? - മണ്ഡലം


4. വിജയനഗര സാമ്രാജ്യത്തില്‍ നിന്ന്‌ പ്രധാനമായി കയറ്റുമതി ചെയ്തിരുന്നതെന്ത്‌? - കുരുമുളക്‌


5. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ രാജവംശത്തെ സംഗമന്‍ രാജവംശം എന്ന്‌ വിളിച്ചിരുന്നത്‌ എന്തുകൊണ്ട്‌? - ഹരിഹരന്റേയും ബുക്കന്റേയും പിതാവിന്റെ പേര്‌ സംഗമന്‍ എന്നായിരുന്നതുകൊണ്ട്‌


6. കൃഷ്ണദേവരായരുടെ രാജഗുരു ആരായിരുന്നു? - വ്യാസരാജന്‍


7. വിജയനഗര സാമ്രാജ്യത്തില്‍ വരം എന്നറിയപ്പെട്ടിരുന്നത്‌ എന്ത്‌? - ജന്മിയും കുടിയാനും കാര്‍ഷിക വരുമാനം വീതിച്ചെടുത്തിരുന്ന സമ്പ്രദായം


8. പോര്‍ച്ചുഗീസുകാരുമായി ഉടമ്പടികള്‍ അവസാനിപ്പിച്ച വിജയനഗരത്തിലെ ആദ്യത്തെ രാജാവാര്‌? - കൃഷ്ണദേവരായര്‍


9. വിജയനഗര സാമ്രാജ്യത്തില്‍ കുരുവൈ എന്നറിയപ്പെട്ടിരുന്നത്‌ എന്ത്‌? - ഒരിനം നെല്ലരി


10. മുഹമ്മദ്‌ ഗവാന്‍ തന്നെ കീറിമുറിക്കുകയായിരുന്നു എന്ന്‌ നിലവിളിച്ചുകൊണ്ട് മരിച്ചതാര്‌? - മുഹമ്മദ്‌ ഷാ മൂന്നാമന്‍


11. പ്രശസ്തമായ ഹസറ ക്ഷേത്രം ഏത്‌ ദൈവത്തിന്‌ സമര്‍പ്പിച്ചിട്ടുള്ളതാണ്‌? - ശ്രീരാമന്‌


12. പ്രശസ്തമായ ഹസറ ക്ഷേത്രം ഏത്‌ വിജയനഗര രാജാവിന്റെ ഭരണകാലത്താണ്‌ നിര്‍മ്മിച്ചത്‌? - കൃഷ്ണദേവരായരുടെ


13. വിജയനഗരത്തിലെ ഭരണാധികാരികള്‍ ഏത്‌ ഭാഷയെ പ്രോത്സാഹിപ്പിച്ചു? - തെലുങ്കിനെ


14. വിജയനഗര സാമ്രാജ്യത്തിലെ അംഗീകരിക്കപ്പെട്ട വിനോദം ഏതായിരുന്നു? - ചതുരംഗം


15. വിജയനഗര സാമ്രാജ്യത്തില്‍ ഏത്‌ സംഗീതോപകരണത്തിനാണ്‌ പ്രാതിനിധ്യം ഉണ്ടായിരുന്നത്‌? - വീണയ്ക്ക്‌


16. വിജയനഗര സാമ്രാജ്യത്തിലെ നായകര്‍ ആരായിരുന്നു? പരമ്പരാഗത സെനിക ഗവര്‍ണ്ണര്‍മാര്‍


17. വിജയനഗര സാമ്രാജ്യത്തിൽ ക്ഷേത്രപരിസരത്ത് ജീവിച്ചിരുന്ന നെയ്ത്തുകാരുടെ സമുദായം ഏതു പേരിൽ അറിയപ്പെട്ടിരുന്നു? - കൈക്കോളാൻ


18. വിജയനഗര സാമ്രാജ്യത്തിൽ ക്ഷേത്രങ്ങളുടെ ചുമതല വഹിച്ചിരുന്നവർ ആര്? - സ്ഥാനികർ


19. വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ വേദങ്ങളുടെ പ്രശസ്തമായ നിരൂപണങ്ങൾ ഏത് സാഹിത്യത്തിലുള്ളതായിരുന്നു? - സയന


20. വിജയനഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ആഘോഷം എന്തായിരുന്നു? - മഹാനവമി


21. വിജയനഗര സാമ്രാജ്യത്തിലെ വാർഷിക വരുമാനത്തിന്റെ പ്രമാണം ഏത്? - അഥവന-തന്ത്രം


22. വിജയനഗര സാമ്രാജ്യയത്തിന്റെ പ്രധാന എതിരാളികള്‍ ആരെല്ലാം ആയിരുന്നു? - മധുരയിലെ സുല്‍ത്താന്മാർ


23. ഭാമിനിയിലെ ഭരണാധികാരി ഫിറോസ്‌ ഷാ പരാജയപ്പെടുത്തിയ വിജയനഗരത്തിലെ ഭരണാധികാരി ആര്‌? - ദേവരായര്‍ ഒന്നാമന്‍


24. ശ്രീലങ്ക കീഴടക്കിയ വിജയനഗര രാജാവ്‌ ആര്‌? - ഹരിഹരന്‍ രണ്ടാമന്‍


25. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നുനിസ്‌ എന്ന പോര്‍ച്ചുഗീസിലെ എഴുത്തുകാരന്‍ സൂചിപ്പിച്ചിടുള്ളതനുസരിച്ച്‌ കൊല്ലം, ശ്രീലങ്ക, പുലികാട്ട്‌, പേഗു, ടെനാസെറം (ബര്‍മ്മ, മലയ) എന്നീ സ്ഥലങ്ങളിലെ രാജാക്കന്മാര്‍ വിജയനഗരത്തിലെ ഏത്‌ രാജാവിനാണ്‌ കപ്പം കൊടുത്തിരുന്നത്‌? - ദേവരായര്‍ രണ്ടാമന്‌


26. ഹരിഹരനും ബുക്കനും വിജയനഗര സാമാജ്യം സ്ഥാപിച്ചത്‌ എന്ന്‌? - എ.ഡി 1336-ല്‍


27. തളിക്കോട്ട യുദ്ധം നടക്കുമ്പോള്‍ വിജയനഗരത്തിലെ രാജാവ്‌ ആരായിരുന്നു? - സദാശിവരായര്‍


28. ഏത്‌ രാജാവിന്റെ ഭരണകാലത്താണ്‌ വിശദമായ ഭൂമി സര്‍വേ ചെയ്യലും നികുതി നിശ്ചയിക്കലും നടന്നത്‌? - കൃഷ്ണദേവരായരുടെ


29. മുസ്ലീങ്ങളെ സൈന്യത്തില്‍ നിയമിക്കുകയും, അവര്‍ക്ക്‌ ഭൂമി അനുവദിച്ച്‌ കൊടുക്കുകയും, ഒരു പള്ളി നിര്‍മ്മിയ്ക്കുകയും, സിംഹാസനത്തിന്‌ മുമ്പില്‍ ഖുറാന്‍ വയ്ക്കുകയും ചെയ്ത വിജയനഗര രാജാവാര്‌? - ദേവരായര്‍ രണ്ടാമന്‍


30. തളിക്കോട്ട യുദ്ധം എന്ന്‌ വിളിക്കപ്പെട്ട യുദ്ധം ഡക്കാണിലെ മുസ്ലീം പ്രദേശങ്ങളും വിജയനഗരവും തമ്മില്‍ ആയിരുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ ആരൊക്കെ തമ്മില്‍ ആയിരുന്നു ആ യുദ്ധം നടന്നത്‌? - രഖ്‌സം, താന്‍ഗഡി എന്നീ ഗ്രാമങ്ങള്‍ തമ്മില്‍


31. സദാശിവരായരുടെ ഭരണകാലത്ത്‌ ഏതു തൊഴില്‍ ചെയ്തിരുന്നവരെ തൊഴില്‍ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു? - ക്ഷുരകന്മാരെ


32. കൃഷ്ണദേവരായര്‍ ഏതു രാജവംശത്തില്‍പ്പെട്ട രാജാവായിരുന്നു - തുളുവം


33. വിജയനഗര സാമ്രാജ്യത്തിന്റെ രണ്ടാമത്തെ തലസ്ഥാനം ഏതായിരുന്നു? - പെനുഗൊണ്ടം


34. ആരുടെ ഭരണകാലത്താണ്‌ ആദ്യമായി വിജയനഗര സാമ്രാജ്യവും ഒറീസ്സയും തമ്മില്‍ സംഘട്ടനം ഉണ്ടായത്‌? - വിരൂപാക്ഷ രണ്ടാമന്റെ 


35. വിജയനഗര സാമ്രാജ്യത്തില്‍ തമിഴ്‌ മേഖലയിലെ പ്രവിശ്യയുടെ ഏത്‌ ഉപവിഭാഗമായിരുന്നു ഏറ്റവും വലിപ്പം കൂടിയത്‌? - കൊട്ടം


36. വിജയനഗര സാമ്രാജ്യ കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ പരമ്പരാഗതമായ ഏതു നൃത്തമാണ്‌ ആദ്യമായി അവതരിപ്പിച്ചത്‌? - യക്ഷഗാനം


37. വിജയനഗര സാമ്രാജ്യത്തില്‍ ഭൂനികുതി കൂടാതെ മറ്റേതെല്ലാം നികുതികൾ ഈടാക്കിയിരുന്നു? - മേച്ചില്‍ കരം, വിവാഹ കരം, ചുങ്കം, വാണിജ്യ നികുതി


38. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഡംബര വസ്തു എന്തായിരുന്നു? - ആഭരണം


39. പോര്‍ച്ചുഗീസുകാര്‍ ഗോവ പിടിച്ചടക്കിയത്‌ എവിടുത്തെ ഭരണാധികാരിയില്‍ നിന്നാണ്‌? - ബീജപ്പൂരിലെ


40. വിജയനഗര സാമ്രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്നത്‌ എന്ത്‌? - കുതിര


41. വിജയനഗര രാജവംശത്തിന്റെ കാലാനുക്രമമായ നിര ഏതെല്ലാം? - സംഗമം, സളുവം, തുളുവം, അരവിദസം


42. വിജയനഗരത്തിന്റെ ശൈലി വ്യക്തമാക്കുന്ന ക്ഷ്രേതം ഏത്‌ - വിതലസ്വാമി ക്ഷേത്രം


43. വിജയനഗര സാമ്രാജ്യ കാലഘട്ടത്തില്‍ 'തളറ” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - സേനാധിപതി


44. 1505-ല്‍ ഭരണാധികാരം പിടിച്ചെടുത്ത്‌ തുളുവം രാജവംശം സ്ഥാപിച്ചത്‌ ആര്‌? - വീര നരസിംഹന്‍


45. പേർഷ്യയിലെ അബ്ദുൽ റസ്സാക്ക്‌ വിജയനഗരം സന്ദര്‍ശിച്ചത്‌ എന്ന്‌? - 1442-1443-ല്‍


46. ഇറ്റലിയിലെ സഞ്ചാരി, നിക്കോളോ കോണ്‍ഡി വിജയനഗരം സന്ദർശിച്ചത് എന്ന്‌? - 1420-ല്‍


47. രാമരായരെ കൊലപ്പെടുത്തിയ ശേഷം, “ഞാന്‍ ഇപ്പോള്‍ പ്രതികാരം ചെയ്തിരിക്കുന്നു! ദൈവം എന്തു വേണമെങ്കിലും എന്നെ ചെയ്തൂകൊള്ളട്ടെ' എന്ന്‌ ഉച്ചത്തില്‍ പറഞ്ഞതാര്‌? - ഹുസൈന്‍ നിസാം ഷാ


48. 'പാണ്ടുരംഗ മാഹാത്മ്യ'ത്തിന്റെ രചയിതാവ്‌ ആര്‌? - തെന്നാലി രാമകൃഷ്ണൻ


49. വിജയനഗരത്തിലെ ക്ഷേത്ര നിര്‍മ്മാണശൈലിയുടെ പ്രതീകം ഏത്‌ ക്ഷേത്രമാണ്‌? - പംപാപതി


50. വിജയനഗര സാമ്രാജ്യം അവസാനിപ്പിച്ചത്‌ ആര്‌? - ശിവജി


51. വിജയനഗര സാമ്രാജ്യത്തിന്റെ സാമ്പത്തിക‌ വ്യവസ്ഥയുടെ പ്രശംസിക്കത്തക്ക പ്രത്യേകത എന്തായിരുന്നു? - നാണയ സമ്പ്രദായം


52. 1565-ല്‍ വിജയനഗരത്തിന്‌ എതിരായി സംഘടിക്കുന്നതിന്‌ നേതൃത്വം കൊടുത്ത ഡക്കാണിലെ ഭരണാധികാരി ആര്‌? - ഗോല്‍ക്കൊണ്ടയിലെ .ഇബ്രാഹിം കുത്തബ്‌ ഷാ


53. വിജയനഗര സാമ്രാജ്യത്തില്‍ ജനപ്രീതി നേടിയ, ഈശ്വരകാരുണ്യം നേടുന്നതിന്‌ അനുഷ്ഠിച്ചിരുന്ന ക്രൂരമായ ആചാരം എന്തായിരുന്നു? - അഗ്നിയില്‍ക്കുടിയുള്ള നടപ്പ്


54. വിവാഹ നികുതി പരിപൂര്‍ണ്ണമായി നിര്‍ത്തലാക്കിയ വിജയനഗരത്തിലെ രാജാവാര്‌? - കൃഷ്ണദേവരായര്‍


55. വിജയനഗരത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചത്‌ ആര്‌? - അബ്ദുൽ റസ്സാക്ക്‌


56. വിജയനഗര സാമ്രാജ്യത്തില്‍ വൃഭിചാരം നിലനിന്നിരുന്നു എന്നതിനുള്ള തെളിവെന്ത്‌? - വേശ്യകളില്‍ നിന്ന്‌ നികുതി ഈടാക്കിയിരുന്നു


57. വിജയനഗര സാമ്രാജ്യത്തിലെ ഏത്‌ രാജാവാണ്‌ വെല്ലൂരില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിന്‌ പോര്‍ച്ചുഗീസുകാര്‍ക്ക്‌ അനുവാദം നല്‍കിയത് - വെങ്കട്ടന്‍ രണ്ടാമന്‍


58. വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഏത്‌ ദൈവത്തെ ആരാധിച്ചിരുന്നു? - മഹാവിഷ്ണുവിനെ


59. തിരുപ്പതി ക്ഷേത്രത്തില്‍ വിരുപാക്ഷന്റെ സ്ഥാനത്ത്‌ വെങ്കടേശ്വര സ്വാമിയെ പ്രതിഷ്ഠിച്ചത്‌ വിജയനഗരത്തിലെ ഏത്‌ രാജാവിന്റെ ഭരണകാലത്താണ്‌? - വെങ്കട്ടന്‍ രണ്ടാമന്റെ


60. വിജയനഗര സാമ്രാജ്യത്തിലെ മുഖ്യകാര്യദര്‍ശിയുടെ ഉദ്യോഗപ്പേര്‌ എന്തായിരുന്നു? - സര്‍വ്വനായകന്‍

0 Comments