രാഷ്ട്രപതി

ഇന്ത്യൻ രാഷ്ട്രപതി (Indian President in Malayalam)
■ ഇന്ത്യയിലെ ഭരണഘടന തലവന്‍ - രാഷ്‌ട്രപതി

■ രാജ്യത്തിന്റെ സര്‍വ സൈന്യാധിപന്‍ - രാഷ്ട്രപതി

■ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തലവന്‍ - രാഷ്ട്രപതി

■ ഇന്ത്യയിലെ പ്രതിരോധ വകുപ്പിന്റെ തലവന്‍ - രാഷ്ട്രപതി

■ ഇന്ത്യയില്‍ സായുധസേനയുടെ തലവന്‍ - രാഷ്ട്രപതി

■ ഇന്ത്യയിലെ പ്രഥമ പൗരന്‍ - രാഷ്ട്രപതി

■ കേന്ദ്ര സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ്‌ അധികാരം ആരില്‍ നിക്ഷിപ്തമാണ്‌ - രാഷ്ട്രപതി


■ ഏതു വകുപ്പ്‌ പ്രകാരമാണ്‌ ഇന്ത്യയില്‍ രാഷ്ട്രപതി ഉണ്ടാകേണ്ടത്‌ - 52

■ ഏത്‌ വകുപ്പ്‌ പ്രകാരമാണ്‌ ഭരണനിര്‍വ്വഹണ അധികാരം രാഷ്ട്രപതിക്ക്‌ ലഭ്യമായത്‌ - 520

■ രാഷ്ട്രപതി ആകുന്നതിനുള്ള അടിസ്ഥാന പ്രായം - 35

■ രാഷ്ട്രപതിയുടെ കാലാവധി - 5 വര്‍ഷം

■ രാഷ്ട്രപതിയുടെ വസതി - രാഷ്ട്രപതി ഭവൻ

■ രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന് വസതിയുടെ പേര് - രാഷ്‌ട്രപതി നിലയം

■ രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെ - ഹൈദരാബാദ്

■ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 58

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു എം.പി.യുടെ വോട്ടിന്റെ മൂല്യം - 708

■ രാഷ്ട്രപതി ആരില്‍ നിന്നാണ്‌ അധികാരം ഏറ്റെടുക്കുന്നത്‌ - സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌

■ ചീഫ്‌ ജസ്റ്റീസിന്റെ അഭാവത്തില്‍ രാഷ്ട്രപതിക്ക്‌ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് - സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി

■ രാഷ്ട്രപതി രാജി നല്‍കുന്നത്‌ ആര്‍ക്കാണ്‌ - ഉപരാഷ്ട്രപതി

■ രാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാല്‍ എത്ര മാസത്തിനുള്ളില്‍ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കണം - 6

■ രാഷ്ട്രപതിയെ പുറത്താക്കുന്നതിനുള്ള നടപടി അറിയപ്പെടുന്നത്‌ - ഇംപീച്ച്മെന്റ്‌

■ ഭരണഘടനയുടെ ഏതു വകുപ്പാണ്‌ ഇംപീച്ച്മെന്റിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ - 61

■ ഇംപീച്ച്മെന്റ്‌ ചെയ്യാനുള്ള ഭൂരിപക്ഷം - മൂന്നില്‍ രണ്ട്‌

■ ലോകസഭ പിരിച്ചുവിടാനുള്ള അധികാരം ആരില്‍ നിക്ഷിപ്തമാണ്‌ - രാഷ്‌ട്രപതി

■ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം ആര്‍ക്കാണ്‌ - രാഷ്‌ട്രപതി

■ രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 352

■ ഇന്ത്യയില്‍ കരുതല്‍ നിധി ആരുടെ പേരിലാണ്‌ - രാഷ്‌ട്രപതി

■ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ്‌.- രാഷ്‌ട്രപതി

■ ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 352

■ സംസ്ഥാന അടിയന്തരാവസ്ഥയെപ്പറ്റി പരാമർശിക്കുന്ന ഭരണഘടന വകുപ്പ്‌ - 356

■ സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ്‌ - 360

ഇന്ത്യയില്‍ ആദ്യമായി രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചതെവിടെ - പഞ്ചാബ്‌

■ പഞ്ചാബില്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ച വര്‍ഷം - 1951

■ ഇന്ത്യയില്‍ രണ്ടാമത്തെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്‌ എവിടെ - പെപ്സു (Patiala and East Punjab States Union - PEPSU)

■ പെപ്സുവില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വര്‍ഷം - 1952

■ മൂന്നാമത്‌ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതെവിടെ - ആന്ധ്രാ

■ നാലാമത്‌ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്‌ എവിടെ - കൊച്ചി

■ തിരു- കൊച്ചിയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വര്‍ഷം - 1956

■ കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വര്‍ഷം - 1959 ജൂലൈ 31

■ അഞ്ചാമത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച്‌ സ്ഥലം - കേരളം

■ ഇന്ത്യയില്‍ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌ - 3

■ ഇന്ത്യയില്‍ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം - 1962

■ ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥക്ക്‌ കാരണം - ചൈന ആക്രമണം

■ ഇന്ത്യയില്‍ രണ്ടാമതായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം - 1971

■ രണ്ടാം അടിയന്തരാവസ്ഥയ്ക്കുള്ള കാരണം - പാക്‌ ആക്രമണം

■ ഇന്ത്യയില്‍ മൂന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം - 1975

■ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം - കേരളം

■ അവസാനമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ ഏതു സംസ്ഥാനത്തില്‍ - ബീഹാര്‍

■ ഇന്ത്യയില്‍ ഇതുവരെ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ - സാമ്പത്തിക അടിയന്തരാവസ്ഥ

■ രാഷ്‌ട്രപതിക്ക്‌ രാജ്യസഭയിലേക്ക്‌ എത്രപേരെ നാമനിര്‍ദ്ദേശം ചെയ്യാം - 12

■ രാഷ്‌ട്രപതിക്ക്‌ ലോകസഭയിലേക്ക്‌ എത്രപേരെ നാമനിര്‍ദ്ദേശം ചെയ്യാം - 2

■ വധശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം ആരിലാണ്‌ നിക്ഷിപ്തം - രാഷ്‌ട്രപതി

■ രാഷ്‌ട്രപതിക്ക്‌ വധശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം നല്‍കുന്ന വകുപ്പ്‌ - 72

■ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വേതനം - 500,000 ലക്ഷം

■ ഇന്ത്യയില്‍ സര്‍ക്കാര്‍ ശമ്പളം കൂടുതല്‍ പറ്റുന്ന വ്യക്തി - രാഷ്ട്രപതി

■ ഇന്ത്യയില്‍ പ്രധാനമന്ത്രിയെ നിയമിക്കുന്നത്‌ - രാഷ്ട്രപതി

■ സുപ്രീംകോടതി ചീഫ് ‌ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്‌ - രാഷ്ട്രപതി

■ Central Vigilance Commission നെ നിയമിക്കുന്നത്‌ - രാഷ്ട്രപതി

■ അറ്റോണി ജനറലിനെ നിയമിക്കുന്നത് - രാഷ്ട്രപതി

■ യു.പി.എസ്‌.സി യിലെ മെമ്പര്‍മാരെ നിയമിക്കുന്നത്‌ - രാഷ്ട്രപതി

■ ഇലക്ഷന്‍ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നത്‌ - രാഷ്ട്രപതി

■ പാര്‍ലമെന്റില്‍ ഒരു ബില്‍ നിയമമാക്കണമെങ്കില്‍ ആര് ഒപ്പിടണം - രാഷ്ട്രപതി

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തവണ മത്സരിച്ചതാര് - ചൗധരി ഹരിറാം

■ എത്ര രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ചൗധരി ഹരിറാം മത്സരിച്ചു - അഞ്ച് (1952, 1957, 1962, 1967, 1969)

■ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ

■ മനോഹര നിര്‍മ്മല ഹോള്‍ക്കര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ച വര്‍ഷം - 1967

■ ഭാരതരത്നം ലഭിച്ച ആദ്യ രാഷ്ട്രപതി - ഡോ. എസ്‌ രാധാകൃഷ്ണന്‍ (1954)

■ ഡോ.രാജേന്ദ്ര പ്രസാദിന് ഭാരതരത്നം ലഭിച്ച വര്‍ഷം - 1962

■ ഡോ.സക്കീര്‍ ഹുസൈന് ഭാരതരത്നം ലഭിച്ച വര്‍ഷം - 1963

■ വി.വി.ഗിരിയ്ക്ക്‌ ഭാരതരത്നം ലഭിച്ച വര്‍ഷം - 1973

■ എ.പി.ജെ.അബ്ദുള്‍കലാമിന്‌ ഭാരതരത്നം ലഭിച്ച വര്‍ഷം - 1997

■ പ്രണബ് മുഖർജിക്ക് ഭാരതരത്നം ലഭിച്ച വര്‍ഷം - 2019

■ ഇതുവരെ എത്ര രാഷ്‌ട്രപതിമാർക്ക് ഭാരതരത്നം ലഭിച്ചിട്ടുണ്ട്‌ - 6

■ ഒരു പ്രധാനമന്ത്രിയെപ്പോലും സത്യ പ്രതിജ്ഞ ചെയ്യാന്‍ അവസരം ലഭിക്കാത്ത രാഷ്ട്രപതിമാർ - ഡോ.സക്കീര്‍ ഹുസൈന്‍, ഫക്രുദീന്‍ അലി അഹമ്മദ്‌

ഡോ. രാജേന്ദ്ര പ്രസാദ്‌ (1950 - 1962)

■ രണ്ടുതവണ രാഷ്ട്രപതിയായ വ്യക്തി - ഡോ. രാജേന്ദ്ര പ്രസാദ്‌

■ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി - ഡോ. രാജേന്ദ്ര പ്രസാദ്‌

■ ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായ വ്യക്തി - ഡോ. രാജേന്ദ്ര പ്രസാദ്‌

■ രണ്ടുതവണ രാഷ്ട്രപതിയായ ഏക വ്യക്തി - ഡോ. രാജേന്ദ്ര പ്രസാദ്‌

■ കേന്ദ്രമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വൃക്തി - ഡോ. രാജേന്ദ്ര പ്രസാദ്‌

■ ഡോ. രാജേന്ദ്ര പ്രസാദ്‌ രാഷ്ട്രപതിയായ കാലഘട്ടം - 1950 - 1962

ഡോ. എസ്‌ രാധാകൃഷ്ണന്‍ (1962 - 1967)

■ ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതി - ഡോ. എസ്‌ രാധാകൃഷ്ണന്‍

■ സൗത്ത്‌ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി - ഡോ. എസ്‌ രാധാകൃഷ്ണന്‍

■ ഡോ. എസ്‌ രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ കാലഘട്ടം - 1962-1967

■ ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. എസ്‌ രാധാകൃഷ്ണന്‍

■ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആദ്യ വ്യക്തി - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്‌ - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍ ആരുടെ അപരനാമം - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ സര്‍വകലാശാല വിദ്യാഭ്യാസ കമ്മീഷന്റെ ചെയര്‍മാന്‍ - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ സര്‍വകലാശാല വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍വന്ന വര്‍ഷം - 1948-49

■ സര്‍വകലാശാല വിദ്യാഭ്യാസ കമ്മീഷന്റെ പ്രധാന ലക്ഷ്യം - കോളേജ്‌ വിദ്യാഭ്യാസ നവീകരണം

■ “വിഭജിക്കപ്പെട്ട ഇന്ത്യ" എന്ന കൃതി രചിച്ചത്‌ - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ “മഹാത്മാഗാന്ധിയുടെ പാദങ്ങളില്‍" എന്ന കൃതി രചിച്ചത്‌ - ഡോ. എസ്‌. രാധാകൃഷ്ണന്‍

ഡോ. സക്കീര്‍ ഹുസൈന്‍ (1967 - 1969)

■ ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

■ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം രാഷ്‌ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

■ ഡോ. സക്കീര്‍ ഹുസൈന്‍ രാഷ്ട്രപതിയായ കാലഘട്ടം - 1967-69

■ ഏറ്റവും കുറച്ച്‌ കാലം രാഷ്ട്രപതിയായ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

■ രാജ്യസഭ അംഗമായതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

■ ഗവര്‍ണറായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

■ ഏറ്റവുമധികം പേര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക്‌ മത്സരിച്ചപ്പോള്‍ വിജയിച്ച വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

■ പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

■ "A dynamic University" എന്ന കൃതി രചിച്ചത്‌ - ഡോ.സക്കീര്‍ ഹുസൈന്‍

■ "An Essay on Understanding‌” എന്ന കൃതി രചിച്ചത്‌ - ഡോ.സക്കീര്‍ ഹുസൈന്‍.

ജസ്റ്റിസ് ‌.എ. ഹിദായത്തുള്ള (1969)

■ ഇന്ത്യയിലെ രണ്ടാമത്തെ ആക്ടിംഗ്‌ രാഷ്ട്രപതി - ജസ്റ്റിസ്.എ.ഹിദായത്തുള്ള

■ ആക്ടിംഗ്‌ രാഷ്ട്രപതിയായ ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി - ജസ്റ്റിസ് ‌.എ. ഹിദായത്തുള്ള

വരാഹഗിരി വെങ്കടഗിരി (1969 - 1974)

■ ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതി - വരാഹഗിരി വെങ്കടഗിരി

■ വി.വി.ഗിരി രാഷ്ട്രപതിയായ വര്‍ഷം - 1969

■ കേരള ഗവര്‍ണറായ ശേഷം രാഷ്ട്രപതിയായ  വ്യക്തി - വി.വി.ഗിരി

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചതാര് - വി. വി. ഗിരി

■ 1971-ല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - വി.വി.ഗിരി

■ ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ്‌ പ്രസിഡന്റ് - 1969

■ വി.വി.ഗിരിയുടെ ആത്മകഥ - My Life and Times

■ Job for Million's എന്ന കൃതി രചിച്ചത്‌ - വി.വി.ഗിരി

ഫക്രുദീന്‍ അലി അഹമ്മദ്‌ (1974 - 1977)

■ ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി - ഫക്രുദീന്‍ അലി അഹമ്മദ്‌

■ ഫക്രുദീന്‍ അലി അഹമ്മദ്‌ രാഷ്ട്രപതിയായ വര്‍ഷം - 1974

■ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഫക്രുദീന്‍ അലി അഹമ്മദ്‌

■ രാഷ്ട്രപതി പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി - ഫക്രുദീന്‍ അലി അഹമ്മദ്‌

ബി.ഡി ജട്ടി (1977)

■ ഇന്ത്യയിലെ മൂന്നാമത്തെ ആക്ടിംഗ്‌ രാഷ്ട്രപതി - ബി.ഡി ജട്ടി

■ ബി.ഡി.ജട്ടിയുടെ ആത്മകഥ - ഐ ആം മൈ ഓണ്‍ മോഡല്‍

നീലം സഞ്ജീവ റെഡ്ഡി (1977 - 1982)

■ ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി

■ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി

■ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി

■ നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായ കാലഘട്ടം - 1977-82

■ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോകസഭ സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഏക വ്യക്തി - നീലം സഞ്ജീവ റെഡ്ഡി

■ ഒരിക്കല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പിന്നിട്‌ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വൃക്തി - നീലം സഞ്ജീവ റെഡ്ഡി

ഗ്യാനി സെയില്‍ സിംഗ്‌ (1982 - 1987)

■ ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതി - ഗ്യാനി സെയില്‍ സിംഗ്‌

■ രാഷ്ട്രപതിയായ ആദ്യ സിഖുക്കാരന്‍ - ഗ്യാനി സെയില്‍ സിംഗ്‌

■ ഇന്ദിരഗാന്ധിയുടെ മരണ സമയത്ത്‌ ഇന്ത്യന്‍ രാഷ്ട്രപതി - ഗ്യാനി സെയില്‍ സിംഗ്‌

■ ഓപ്പറേഷന്‍ ബ്ലൂസ്റ്റാർ നടത്തുന്ന സമയത്തെ രാഷ്ട്രപതി - ഗ്യാനി സെയില്‍ സിംഗ്‌

ആര്‍.വെങ്കിട്ടരാമന്‍ (1987 - 1992)

■ ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതി - ആര്‍.വെങ്കിട്ടരാമന്‍

■ ആര്‍.വെങ്കിട്ടരാമന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 1987-1992

■ പുത്തന്‍ സാമ്പത്തിക നയം (NEP) നടപ്പിലാക്കുന്ന സമയത്തെ ഇന്ത്യന്‍ രാഷ്ട്രപതി - ആര്‍.വെങ്കിട്ടരാമന്‍

■ ബാബ്റി മസ്ജിദ്‌ പ്രശ്നം നടത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രപതി - ആര്‍.വെങ്കിട്ടരാമന്‍

■ “മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്‌” എന്ന കൃതി രചിച്ചത്‌ - ആര്‍. വെങ്കിട്ടരാമന്‍

■ ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതി - ആര്‍.വെങ്കിട്ടരാമന്‍

■ ആര്‍.വെങ്കിട്ടരാമന്‍ ജനിച്ചത്‌ - തമിഴ്നാട്‌

■ ആര്‍. വെങ്കിട്ടരാമന്റെ പൂര്‍ണ്ണരൂപം - രാമസ്വാമി വെങ്കിട്ടരാമന്‍

■ “കാമരാജസ്‌ വിസിറ്റ്‌ റ്റു റഷ്യ' എന്ന ഗ്രന്ഥം രചിച്ചത്‌ - ആര്‍. വെങ്കിട്ടരാമന്‍

ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ (1992 - 1997)

■ ഇന്ത്യയിലെ ഒന്‍പതാമത്‌ രാഷ്ട്രപതി - ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ

■ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 1992-97

■ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ ജനിച്ചത്‌ - ഭോപ്പാല്‍

■ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ അന്തരിച്ച വര്‍ഷം - 1999

കെ. ആര്‍. നാരായണന്‍ (1997 - 2002)

■ ഇന്ത്യയിലെ പത്താമത്തെ രാഷ്ട്രപതി - കോച്ചേരിൽ രാമൻ നാരായണൻ

■ മലയാളിയായ ആദ്യ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ കെ. ആര്‍. നാരായണന്‍ രാഷ്ട്രപതിയായ കാലഘട്ടം - 1997-2002

■ ദളിതനായ ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ കെ. ആര്‍. നാരായണന്റെ ജന്മദേശം - ഉഴവൂര്‍ (കോട്ടയം)

■ കെ. ആര്‍. നാരായണന്‍ ജനിച്ച വര്‍ഷം - 1920 ഒക്ടോബര്‍ 27

■ കാര്‍ഗില്‍ യുദ്ധ സമയത്തെ ഇന്ത്യന്‍ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ പൊഖ്റാനിലെ രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യന്‍ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ കെ. ആര്‍. നാരായണന്‍ ചൈനയിലെ അംബാസിഡറായ വര്‍ഷം - 1976

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചതാര്‍ക്ക് - കെ. ആര്‍. നാരായണന്‍

■ ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ കേരള നിയമസഭയെ അഭിസംബോധന ചെയ്ത്‌ ആദ്യ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ ഇന്ത്യയുടെ റിപ്പബ്ലിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമയത്തെ രാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കെ.ആര്‍.നാരായണന്‍ പരാജയപ്പെടുത്തിയത്‌ - റ്റി. എന്‍. ശേഷന്‍

■ “ഇന്ത്യ ആന്റ്‌ അമേരിക്ക” എന്ന കൃതി രചിച്ചത്‌ - കെ. ആര്‍. നാരായണന്‍

■ “നെഹ്റു ആന്റ്‌ ഹിസ്‌ വിഷന്‍" എന്ന കൃതി രചിച്ചത്‌ - കെ. ആര്‍. നാരായണന്‍

■ കെ. ആര്‍. നാരായണന്‍ അന്തരിച്ച വര്‍ഷം - 2005 നവംബര്‍ 9

എ.പി.ജെ. അബ്ദുള്‍ കലാം (2002 - 2007)

■ ഇന്ത്യയുടെ 11-ാമത്‌ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

■ എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 2002-2007

■ എ.പി.ജെ. അബ്ദുള്‍കലാം ജനിച്ച വര്‍ഷം - 1931 ഒക്ടോബര്‍ 15

■ എ.പി.ജെ. അബ്ദുള്‍ കലാം ജനിച്ചതെവിടെ - രാമേശ്വരം (തമിഴ്നാട്)

■ ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ പിതാവ്‌ - എ.പി.ജെ. അബ്ദുള്‍ കലാം

■ ഇന്ത്യന്‍ പരിസ്ഥിതിയുടെ ഗുഡ് വിൽ അംബാസിഡറായിരുന്ന രാഷ്‌ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

■ മുങ്ങികപ്പലില്‍ യാത്രചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

■ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

■ സുഖോയ്‌ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ആദ്യ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

■ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ വോട്ടിങ്ങിനായി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം

■ എ.പി.ജെ. അബ്ദുള്‍ കലാമിന്‌ പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം - 1981

■ എ.പി.ജെ. അബ്ദുള്‍ കലാമിന്‌ പത്മവിഭൂഷണ്‍ ലഭിച്ച വര്‍ഷം - 1990

■ എ.പി.ജെ. അബ്ദുള്‍ കലാമിന്‌ ഭാരതര്തനം ലഭിച്ച വര്‍ഷം - 1997

■ എ.പി.ജെ. ഇന്ത്യയുടെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1999 മുതല്‍ 2001 വരെ

■ എ.പി.ജെ. അബ്ദുള്‍ കലാം ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1992 മുതല്‍ 1999 വരെ

■ ഇന്ത്യയുടെ രണ്ടാം അണു പരീക്ഷണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ - എ.പി.ജെ. അബ്ദുള്‍ കലാം

■ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥ - അഗ്നിച്ചിറകുകള്‍

■ അബ്ദുൽ കലാമിന്റെ മറ്റൊരു പേര് - മേജർ ജനറൽ പൃഥ്വിരാജ്

■ അബ്ദുൾ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യു.എൻ ആചരിച്ച്‌ തുടങ്ങിയത് എന്ന് മുതൽ - 2010

■ അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ - ബില്യൺ ബീറ്റ്‌സ്

■ അബ്ദുൾ കലാം അന്തരിച്ചതെന്ന് - 2015 ജൂലൈ 27

പ്രതിഭാ പട്ടേല്‍ (2007 - 2012)

■ ഇന്ത്യയുടെ 12-ാമത്‌ രാഷ്ട്രപതി - പ്രതിഭാ പട്ടേല്‍

■ രാഷ്ട്രപതിയായ ഏക ഇന്ത്യന്‍ വനിത - പ്രതിഭാ പട്ടേല്‍

■ പ്രതിഭാ പട്ടേല്‍ ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 2007-12

■ പ്രതിഭാ പട്ടേല്‍ ജനിച്ചതെവിടെ - മഹാരാഷ്ട്ര

■ മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക രാഷ്ട്രപതി - പ്രതിഭ പട്ടേല്‍

■ സുഖോയ്‌ യുദ്ധ വിമാനത്തില്‍ യാത ചെയ്ത ഏക ഇന്ത്യന്‍ വനിത രാഷ്ട്രപതി - പ്രതിഭ പട്ടേല്‍

പ്രണബ്‌ മുഖര്‍ജി (2012 - 2017)

■ ഇന്ത്യയുടെ 13-ാമത്‌ രാഷ്ട്രപതി - പ്രണബ്‌ മുഖര്‍ജി

■ പ്രണബ്‌ മുഖര്‍ജി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തോല്പിച്ചതാരെ - പി എ സാങ്മ

■ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏക രാഷ്ട്രപതി - പ്രണബ്‌ മുഖര്‍ജി

■ പ്രണബ് മുഖർജിക്ക് ഭാരതരത്നം ലഭിച്ച വര്‍ഷം - 2019

■ പ്രണബ് മുഖർജിയുടെ പുസ്തകങ്ങൾ - ദി ഡ്രാമാറ്റിക് ഡിക്കേഡ്, ദി ടാർബുലൻറ് ഇയേഴ്സ് 

റാം നാഥ് കോവിന്ദ് (2017 മുതൽ)

■ ഇന്ത്യയുടെ 14-ാമത്‌ രാഷ്ട്രപതി - റാം നാഥ് കോവിന്ദ്

■ ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതി - റാം നാഥ് കോവിന്ദ്

■ റാം നാഥ് കോവിന്ദിന്റെ ജന്മദേശം - ഉത്തർ പ്രദേശ്

■ റാം നാഥ് കോവിന്ദ് ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു - ബീഹാർ  

മലയാളികളും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും

■ ഇതുവരെ എത്ര മലയാളികളാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌ - 4

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ - വി.ആര്‍. കൃഷ്ണയ്യര്‍, കെ.ആര്‍. നാരായണന്‍, റ്റി.എന്‍. ശേഷന്‍, ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാലു

■ വി. ആര്‍. കൃഷ്ണയ്യര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ച വര്‍ഷം - 1987

■ ആര്‍ക്ക്‌ എതിരെയാണ്‌ വി.ആര്‍. കൃഷ്ണയ്യര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌ - ആര്‍. വെങ്കിട്ടരാമന്‍

■ റ്റി. എന്‍. ശേഷന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ച വര്‍ഷം - 1997

■ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ആര്‍ക്ക്‌ എതിരെയാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌ - എ.പി.ജെ. അബ്ദുള്‍ കലാം

■ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ച വര്‍ഷം - 2002

Post a Comment

Previous Post Next Post