വേദ കാലഘട്ടം

വേദ കാലഘട്ടം

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 'ഗോഡ്ഹ്യൂം' എന്നാൽ എന്ത്? - ഗോതമ്പ്


2. 'യവം' എന്നാല്‍ എന്ത്‌? - ബാര്‍ലി


3. പ്രസിദ്ധമായ 'ഗായത്രി മന്ത്രം' ഏത്‌ വേദത്തില്‍ അടങ്ങിയിരിക്കുന്നു? - 'ഋഗ്വേദ'ത്തില്‍


4. വേദത്തിൽ 'അധവര്യു' എന്ന്‌ വിളിക്കുന്നത്‌ ആരെയാണ്‌? - ത്യാഗം അനുഷ്ഠിച്ച ഒരു വിഭാഗം പുരോഹിതന്മാരെ


5. 'വൃഹി' എന്നാല്‍ എന്ത്‌? - നെല്ലരി


6. പ്രസിദ്ധമായ 'ഗായത്രീമന്ത്രം' ആര്‍ക്ക്‌ സമര്‍പ്പിക്കുന്നു? - സൂര്യദേവതയായ സാവിത്രി ദേവിയ്ക്ക്‌


7. ഋഗ്വേദത്തിലെ ഒരു പ്രമുഖ സമൂഹം ഏത്‌? - പാന്‍റിസ്‌


8. വേദസാഹിത്യത്തിൽ “സീത" എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - ഉഴവുചാല്‍


9. സ്മൃതികളില്‍ പ്രതിപാദിച്ചിരിക്കുന്ന 'അപധര്‍മ്മം' എന്നാല്‍ എന്ത്‌? - മനോവ്യഥ അനുഭവപ്പെടുമ്പോള്‍ വ്യത്യസ്ത വര്‍ണ്ണത്തിന്‌ അനുവദിച്ചിട്ടുള്ള കര്‍ത്തവ്യങ്ങള്‍


10. മത്സരം ആരംഭിക്കുന്നത്‌ മനുഷ്യരുടെ മനസ്സിലാണ്‌” എന്ന്‌ ഏത്‌ വേദത്തില്‍ പറയുന്നു? - അഥര്‍വ്വവേദത്തില്‍


11. “അപൂപ" എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - കേക്ക്


12. “കൃഷ്ടി” അല്ലെങ്കില്‍ 'ചര്‍ഷണി' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - കൃഷിക്കാരന്‍


13. വേദത്തില്‍ 'ശ്യാമ' അല്ലെങ്കില്‍ “കൃഷ്ണ ആയാസ്‌" എന്ന്‌ പറയുന്നത്‌ ഏത്‌ ലോഹത്തെയാണ്‌? - ഇരുമ്പിനെ


14. വേദകാലഘട്ടത്തില്‍ “ഭിഷജ്‌” ആരായിരുന്നു? - വൈദ്യന്‍


15. ജലചക്രത്തെപ്പറ്റി പ്രതിപാദിക്കുന്നത്‌ ഏത്‌ വേദത്തില്‍? - ഋഗ്വേദത്തിൽ


16. 'ഉര്‍വരം' അല്ലെങ്കില്‍ 'ക്ഷേത്രം' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - കൃഷിചെയ്ത വയല്‍


17. വേദകാലഘട്ടത്തില്‍ സ്ത്രീധനത്തിനു പകരം ഒരു പശുവിനേയും ഒരു കാളയേയും കൊടുത്തിരുന്ന വിവാഹരീതിയെ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ആര്‍ശം


18. കുട്ടികള്‍ ഇല്ലാത്ത വിധവ ഒരു കുട്ടി ജനിക്കുന്നതുവരെ ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം സഹവസിച്ചിരുന്ന ആചാരത്തെ ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - നിയോഗം


19. വേദകാലഘട്ടത്തില്‍ 'ഗോവളം' എന്നാല്‍ എന്തായിരുന്നു? - എരുമ


20. ഉയര്‍ന്ന വര്‍ണ്ണത്തിലുള്ള പുരുഷനും താഴ്‌ന്ന വര്‍ണ്ണത്തിലുള്ള സ്ത്രീയും തമ്മിലുള്ള വിവാഹം എത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - അനുലോമം


21. സ്ത്രീകള്‍ ഈശ്വരനെ ധ്യാനിച്ചാല്‍ അനുഗ്രഹം കിട്ടുമെന്നും ധ്യാനിക്കാത്ത പക്ഷം മറിച്ച്‌ സംഭവിക്കുമെന്നുമുള്ള ചൊല്ല്‌ ഏതില്‍ പറയുന്നു? - മനുസ്മൃതിയില്‍


22. “അവതാസം' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - കൃത്രിമമായി നിര്‍മ്മിച്ച കിണര്‍


23. താഴ്‌ന്ന വര്‍ണ്ണത്തിലുള്ള പുരുഷനും ഉയര്‍ന്ന വര്‍ണ്ണത്തിലുള്ള സ്ത്രീയും തമ്മിലുള്ള വിവാഹം ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - പ്രതിലോമം


24. “മഹിഷി” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - മുഖ്യ രാജ്ഞി


25. ഋഗ്വേദകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന 'ദമ്പതി' എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്‌? - ഭാര്യയും ഭര്‍ത്താവും


26. ഋഗ്വേദത്തില്‍ ഏറ്റുവും കുടുതല്‍ ആരാധിച്ചിരുന്ന ദേവത ആര്‌? - ഉഷ


27. ഋഗ്വേദത്തിലെ പ്രശസ്തമായ 'ഫ്രോഗ്‌ ഹിം' ഏതിലേയ്ക്കാണ്‌ വെളിച്ചം വീശുന്നത്‌? - വേദകാലത്തെ വിദ്യാഭ്യാസ വ്യവസ്ഥയിലേയ്ക്ക്‌


28. ഋഗ്വേദത്തില്‍ സൂചിപ്പിച്ചിരുന്ന സാധാരണ കുറ്റമെന്ത്‌? - കന്നുകാലികളെ അപഹരിക്കല്‍


29. വേദകാലത്തിലെ ആളുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്‌ ഏതു തരം മണ്‍പാത്രമാണ്‌? - ചുവന്ന മണ്‍പാത്രം


30. പ്രാചീന വിവാഹാചാരങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന “വിവാഹ സങ്കീര്‍ത്തനങ്ങള്‍” ഏതില്‍ കാണാം? - ഋഗ്വേദത്തിലെ പുസ്തകത്തില്‍


31. അഥര്‍വ്വവേദത്തിലെ പ്രസിദ്ധമായ രണ്ട്‌ വേദ കഥാപാത്രങ്ങള്‍ സഭയും സമിതിയും ഏതു പേരില്‍ അറിയപ്പെടുന്നു? - പ്രജാപതിയുടെ ഇരട്ടപെൺമക്കൾ എന്ന പേരിൽ


32. വേദങ്ങളുടെ ദൈവം ആര്‌? - വരുണന്‍


33. സംഗീതം ഉണ്ടായത്‌ എത്‌ വേദത്തിലാണ്‌? - സാമവേദത്തില്‍


34. ഋഗ്വേദത്തില്‍ ദുഹിത്രി എന്ന സംജ്ഞയുടെ അർത്ഥമെന്ത്? - പാൽ കറക്കുന്നയാൾ


35. വരുണന്‌ വേദത്തിലുള്ള സ്ഥാനമെന്ത്‌? - രക്ഷിതാവ്‌


36. ഋഗ്വേദത്തില്‍ എത്ര സങ്കീര്‍ത്തനങ്ങള്‍ ഉണ്ട്‌? - 1017 അല്ലെങ്കില്‍ 1028 സങ്കീര്‍ത്തനങ്ങള്‍ 


37. ആര്യന്മാര്‍ ഇന്ത്യയിലേയ്ക്ക്‌ വന്നത്‌ എങ്ങനെയാണ്‌? - കുടിയേറ്റക്കാരായി


38. ഋഗ്വേദത്തില്‍ എത്ര മണ്ഡലങ്ങള്‍ ഉണ്ട്‌? - 10


39. “കുലല' എന്ന സംജ്ഞയുടെ അര്‍ത്ഥമെന്ത്‌? - മണ്‍പാത്രമുണ്ടാക്കുന്നയാള്‍


40. വേദകാലഘട്ടത്തില്‍ 'അഷ്ടകർണ്ണി' എന്തായിരുന്നു? - പശുക്കളുടെ എണ്ണം തിട്ടപ്പെടുത്തുന്ന രീതി


41. ഇന്ത്യയിലേയ്ക്കുള്ള യാത്രയില്‍ ആര്യന്മാര്‍ ആദ്യം പ്രവേശിച്ചത്‌ എവിടെയാണ്‌? - ഇറാനില്‍


42. വേദകാലത്തിന്റെ അവസാനകാലത്ത്‌ 'വനിജ' ആരുടെ പരമ്പരാഗതമായ വിഭാഗമായിരുന്നു? - കച്ചവടക്കാരുടെ


43. വേദകാലത്ത്‌ “പര്‍ ചരിഷ്ണു' എന്നാല്‍ എന്തായിരുന്നു? - ചലിക്കുന്ന കോട്ട


44. വേദസാഹിത്യത്തില്‍ 'ഹോത്രി' എന്ന്‌ സുചിപ്പിച്ചിട്ടുള്ളത്‌ ആരെ? - ഋഗ്വേദത്തില്‍ തികഞ്ഞ ജ്ഞാനമുണ്ടായിരുന്ന പുരോഹിതന്മാര്‍


45. “ബലി' നിര്‍ബ്ബന്ധിതമായ നികുതി ആയത്‌ എന്നാണ്‌? - വേദ കാലഘട്ടത്തിന്റെ പില്‍ക്കാലത്ത്‌


46. അഥര്‍വ്വവേദത്തോട്‌ ബന്ധപ്പെട്ട ബ്രാഹ്മണം ഏത്‌? - ഗോപത ബ്രാഹ്മണം


47. വേദസാഹിത്യത്തില്‍ 'ഉദ്ഗാത്രി' എന്ന്‌ സൂചിപ്പിച്ചിട്ടുള്ളത്‌ ആരെയാണ്‌? - സാമവേദത്തിലെ സങ്കീര്‍ത്തനങ്ങള്‍ കാണാതെ ചൊല്ലിയിരുന്ന പുരോഹിതന്മാരെ


48. അധവര്യുവിന്‌ ഏത്‌ വേദത്തിലെ സങ്കീര്‍ത്തനങ്ങളിലാണ്‌ പ്രാവീണ്യം ഉണ്ടായിരുന്നത്‌? - യജുര്‍വേദത്തിലെ


49. ആദ്യം വന്ന ആര്യന്മാര്‍ എവിടെ വരെ എത്തിയിരുന്നു? - യമുന വരെ


50. അരണ്യനി എന്ന വനദേവതയെപ്പറ്റി ആദ്യമായി സൂചിപ്പിച്ചത്‌ ഏതില്‍? - ഋക് സംഹിതയില്‍


51. നാല്‌ ദിക്കുകളും യുദ്ധത്തില്‍ കീഴടക്കിയ പരമാധികാരിയെ അയ്തരേയ ബ്രാഹ്മണര്‍ വിളിച്ചിരുന്നത്‌ എന്ത്‌? - ഏകരത്‌


52. ഹസ്തിനപ്പുരി നഗരം നഷ്ടമായത് ആരുടെ ഭരണകാലത്താണ്‌? - നിചക്ഷുവിന്റെ കാലത്ത്‌


53. ഏത്‌ വേദമാണ്‌ ഭാഗികമായി ഗദ്യരുപത്തിലുള്ളത്‌? - യജുര്‍ വേദം


54. അഗ്നിദേവനെ സ്തുതിക്കുന്ന എത്ര സങ്കീര്‍ത്തനങ്ങള്‍ ഋഗ്വേദത്തിൽ ഉണ്ട്? - 200


55. പുരാതന ഇന്ത്യയില്‍ ആണ്‍കുട്ടിയെ മൃഗത്തെപ്പോലെ കണക്കാക്കിയത് എന്തിന് മുന്നിലാണ്‌ - ഉപനയന‌ സംസ്കാരത്തിന്


56. ആര്യന്മാര്‍ കാട്ടുപ്രദേശങ്ങള്‍ തെളിച്ചത്‌ എന്ത്‌ ഉപയോഗിച്ചാണ്‌? - അഗ്നി ഉപയോഗിച്ച്‌


57. ആര്യവംശം ദക്ഷിണേന്ത്യയില്‍ വ്യാപിപ്പിച്ച ജ്ഞാനി ആര്‌? - അഗസ്ത്യന്‍


58. യജുര്‍വേദത്തോട് ബന്ധപ്പെട്ട ബ്രാഹ്മണം ഏതാണ്‌? - ശതപാത ബ്രാഹ്മണം


59. കുടുംബസംബന്ധമായ ആരാധനയെപ്പറ്റി പ്രതിപാദിക്കുന്നത്‌ ഏതിലാണ്‌? - ഗൃഹൃസൂത്രത്തില്‍


60. ഋഗ്വേദസംസ്‌കാരം പ്രധാനമായി വ്യാപിച്ചത്‌ എവിടെ? - പഞ്ചാബിലും, ഡല്‍ഹി മേഖലയിലും


61. ഇന്‍ഡ്യയിലേയ്ക്ക്‌ വരുന്നതിന്‌ തൊട്ടുമുമ്പ്‌ ഇന്‍ഡോ-ആര്യന്‍ വംശജര്‍ ഇന്‍ഡോ-യുറോപ്പ്‌ വംശത്തിന്റെ ഏത്‌ ഘടകം രൂപീകരിച്ചു? - ഇന്‍ഡോ -ഇറാന്‍ വംശം


62. രാജസൂയം, വാജപേയം, അശ്വമേധം എന്നീ രാജകീയമായ ഈശ്വരാര്‍പ്പണം ആര്‌ സൂചിപ്പിച്ചതാണ്‌? - ബ്രാഹ്മണര്‍


63. “അഘ്ന്യ" (കൊല്ലരുത്‌) എന്ന ഋഗ്വേദത്തിലെ സംജ്ഞ എന്തിനെ ഉദ്ദേശിച്ചുള്ളതാണ്‌? - പശുക്കളെ


64. ഋഗ്വേദ കാലഘട്ടത്തില്‍ വാണിജ്യം ആരുടെ കൈകളിലായിരുന്നു? - പാനികളുടെ


65. 'പ്രപഞ്ചം ആണ് ബ്രഹ്മം, എന്നാല്‍ ബ്രഹ്മം ആത്മാവാണ്‌ ' എന്ന്‌ പ്രതിപാദിച്ചത്‌ ഏതില്‍? - ഉപനിഷത്തുകളില്‍


66. 'അനിരാവസിത' (ശുദ്ധമായ). 'നിരാവസിത' (ഒഴിവാക്കിയത്‌) എന്നീ സംജ്ഞകള്‍ ആരെ ഉദ്ദേശിച്ചുള്ളവ ആയിരുന്നു? - ശൂദ്രരെ


67. വേദകാലഘട്ടത്തില്‍ ഏത്‌ രീതിയിലുള്ള ഭരണസംവിധാനമാണ്‌ നിലവില്‍ ഉണ്ടായിരുന്നത്‌? - രാജവാഴ്ച


68. വേദകാലത്തിലെ ആര്യന്മാരുടെ പ്രധാനപ്പെട്ട ഭക്ഷണം എന്തായിരുന്നു? - ബാര്‍ലി, നെല്ലരി


69. 'സൂക്തം' എന്നാലെന്ത്‌? - വേദത്തിലെ സങ്കീര്‍ത്തനങ്ങളുടെ അഥവാ മന്ത്രങ്ങളുടെ സമാഹാരം


70. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്‌ ഏതിലാണ്‌ - ഋഗ്വേദത്തിന്റെ പുരുഷസൂക്തത്തില്‍


71. വേദകാലത്തില്‍ ഗണപതി അഥവാ ജ്യേഷ്ഠം എന്നറിയപ്പെട്ടിരുന്നത്‌ ആരാണ്‌ - ഗോത്രത്തിന്റെ തലവന്‍


72. വേദകാലത്തിലെ ആര്യന്മാര്‍ കൃഷി ചെയ്തിരുന്ന ധാന്യം - യവം


73. വേദകാലത്തിലെ പൊതുവഴി, ഗോകുലപാലന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ രക്ഷിതാവായ ദൈവം ആരായിരുന്നു? - പുഷന്‍


74. അയോദ്ധ്യയിലെ സൂര്യ രാജവംശത്തിന്റെ ഉപജ്ഞാതാവ്‌ ആരായിരുന്നു? - ഇക്ഷ്വാകു


75. ഋഗ്വേദത്തിലെ ആളുകളുടെ രാജ്യഭരണപരവും സാമൂഹികവും ആയ അടിസ്ഥാനം ആരായിരുന്നു? - കുലപതി


76. “ഭാരത” എന്ന സംജ്ഞയും അതിനുശേഷമുണ്ടായ 'ഭാരത് വർഷ' എന്ന രാജ്യത്തിന്റെ പേരും ആദ്യമായി രേഖപ്പെടുത്തിയത്‌ ഏതില്‍? - ഋഗ്വേദത്തില്‍


77. ജനങ്ങള്‍ ഒരു വശത്തും ദൈവം മറുവശത്തും എന്ന നിലപാട്‌ സ്വീകരിച്ചത്‌ ഋഗ്വേദത്തിലെ ഏത്‌ ദൈവാണ്‌” - അഗ്നിദേവന്‍


78. “രാജാ-കാര്‍ത്രി' എന്നറിയപ്പെട്ടിരുന്ന അധികാരി ആര്‌? - ഗ്രാമണി


79. പുരാതന ഇന്‍ഡ്യയുടെ ഭൂമിശാസ്ത്രപരമായ ഭാരത് വർഷ ഏതിന്റെ ഭാഗമായിരുന്നു? - ജംബു ദ്വീപയുടെ


80. വേദകാലത്തിലെ രാജാവിന്റെ ഏറ്റവും പ്രധാനപ്പെട്ട അധികാരി ആരായിരുന്നു? - പുരോഹിതന്‍


81. വേദകാലത്തിലെ നാല്‌ ആശ്രമങ്ങളെപ്പറ്റി ഏതില്‍ സൂചിപ്പിച്ചിട്ടുണ്ട്‌? - ജബലാ ഉപനിഷത്തില്‍


82. “പതി-കൃതന്‍' എന്ന വിശേഷണ പദം ആരെക്കുറിച്ച്‌ ഉള്ളതാണ്‌? - അഗ്നിദേവനെ


83. വേദകാലത്തിലെ “നിഷ്ക' എന്ന സംജ്ഞ പില്‍ക്കാലത്ത്‌ ഏതര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു? - ഒരു നാണയം


84. ഋഗ്വേദത്തിന്റെ ഏറ്റവും കൂടുതല്‍ സങ്കീര്‍ത്തനങ്ങളും ആരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്‌? - ഇന്ദ്രനെ


85. ശ്രൗതം, ഗൃഹ്യം, ധര്‍മ്മസൂത്രം എന്നിവ ഏത്‌ വേദന്‍ഗനയില്‍ അടങ്ങിയിരിക്കുന്നു? - കല്ലയില്‍


86. ആര്യന്മാരുടെ ദൈവങ്ങളില്‍ ധര്‍മ്മനീതിയില്‍ ഉന്നതന്‍ ആരായിരുന്നു? - വരുണന്‍


87. സങ്കീര്‍ത്തനങ്ങളില്‍ പറയുന്ന യുദ്ധങ്ങള്‍ ആര്യവംശത്തിലെ ഭരണാധികാരി സുദാസും ആര്യവംശത്തില്‍പ്പെടാത്ത ഏത്‌ രാജുകുമാരനും തമ്മിലുള്ളതാണ്? - ദിവോദാസൻ


88. പില്‍ക്കാലങ്ങളില്‍ ആര്യന്മാരുടെ പ്രവര്‍ത്തനം ഏത്‌ പ്രദേശത്തായിരുന്നു? - യമുന മുതല്‍ ബംഗാളിന്റെ പടിഞ്ഞാറെ അതിര്‍ത്തി വരെ


89. വേദകാലഘട്ടത്തില്‍ “ജനം" എന്ന സംജ്ഞ ആരെ ഉദ്ദേശിച്ച്‌ ഉപയോഗിച്ചിരുന്നു? - ഗോത്രത്തെ


90. സാമൂഹികമായ ആചാരങ്ങളെപ്പറ്റിയും ദഹിപ്പിക്കല്‍ ചടങ്ങുകളെപ്പറ്റിയും പ്രതിപാദിച്ചിട്ടുള്ളത്‌ ഏതിലാണ്‌? ഗൃഹ്യ-സൂത്രത്തില്‍


91. നിറം ഉപയോഗിക്കാതിരുന്ന കാലഘട്ടം ഏത്‌? - ഋഗ്വേദ കാലഘട്ടം


92. ഋഗ്വേദ കാലഘട്ടത്തില്‍ രാജാവ്‌ പിരിച്ചിരുന്ന നികുതി ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ബലി


93. കാലിമേയ്ക്കലില്‍ നിന്ന്‌ കൃഷിയിലേയ്ക്ക്‌ മാറിയപ്പോള്‍ ഉണ്ടായ വ്യതിയാനം എന്ത്‌? - കൂടുതല്‍ തൊഴില്‍ സാധ്യത


94. വേദകാലഘട്ട സമൂഹത്തിലെ ഏറ്റവും പ്രധാന ഘടകം ഏതായിരുന്നു? - കുലം


95. ഇന്ത്യയിലെ പുരാതന ഇരുമ്പ്‌ യുഗവുമായി ബന്ധപ്പെട്ടിട്ടുള്ളത്‌ ഏത് - പെയിന്റഡ് ഗ്രേ വെയർ 


96. മനു സ്വയംഭുവ എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ മനു ഏത്‌? ബ്രഹ്മാവിന് നേരിട്ട് ജനിച്ചത്


97. പുക്കുസ അല്ലെങ്കില്‍ പാല്‍കസ ആരായിരുന്നു? - തൂപ്പുകാരന്‍


98. വേദയുഗത്തിൽ കത്തിച്ച ഇഷ്ടിക ആദ്യമായി ഉപയോഗിച്ച നഗരമേത്? - കൗസംബി


99. നിഷാദ ആരായിരുന്നു ? - വേട്ടക്കാരൻ


100. വേദകാലത്തിലെ വിവിധതരം വിവാഹങ്ങള്‍ ഏതൊക്കെ ആയിരുന്നു? - ബ്രഹ്മ, ദൈവ, ആര്‍ശ, പ്രജാപത്യ


101. മുമ്പുണ്ടായിരുന്ന എല്ലാ ആര്യ രാജവംശങ്ങളും ഏത്‌ രാജാവിനോട്‌ ബന്ധപ്പെട്ടവര്‍ ആയിരുന്നു? - മനു വൈവാസ്വതയോട്


102. വേദന്‍ഗന്‍മാരെ ശ്രുതി എന്ന്‌ വിളിക്കാത്തത്‌ എന്തുകൊണ്ട്‌? - അവര്‍ മനുഷ്യകുലത്തില്‍പ്പെട്ടവരാണ്


103. ഉപനിഷത്തുകള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു? - വേദാന്തം


104. വേദകാലത്തിന്റെ അവസാനകാലത്തില്‍ പ്രാധാന്യം നഷ്ടപ്പെട്ട ഋഗ്വേദത്തിലെ രണ്ട്‌ ദൈവങ്ങള്‍ ആരെല്ലാം? - ഇന്ദ്രന്‍, അഗ്നി


105. സൂത്രങ്ങളും ശാസ്ത്രങ്ങളും തമ്മില്‍ ചേര്‍ന്നുണ്ടാകുന്നത്‌ എന്ത്‌? - സ്മൃതി


106. പ്രപഞ്ചം ഉണ്ടാകുന്നതിന്‌ മുമ്പ്‌ നിലനിന്നിരുന്ന ദൈവം ആര്‌? - പ്രജാപതി


107. ഋഗ്വേദത്തിന്റെ പുരുഷ-സൂക്തത്തിലെ ശരിയായ ക്രമം എന്ത്‌? - ബ്രാഹ്മണം, രാജന്യം, വൈശ്യം, ശൂദ്രം


108. “വര്‍ണ്ണം” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌ - നിറം


109. കംസ്യം, പാനം, പദം എന്നീ സംജ്ഞകള്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - നാണയങ്ങള്‍


110. വേദകാലത്തിന്റെ അവസാന ഘട്ടത്തില്‍ സ്ഥാപതി ആരായിരുന്നു? - ഗവര്‍ണ്ണര്‍ അല്ലെങ്കില്‍ മുഖ്യ ജഡ്‌ജ്


111. കൃഷ്ണാ യജുര്‍വേദത്തിന്റെ ഭാഗം ഏത്‌ ബ്രാഹ്മണം ആണ്‌? - തയ്ത്തിരീയാ ബ്രാഹ്മണം


112. ശുക്ല യജുര്‍വേദത്തിന്റെ ഭാഗം ഏത്‌ ബ്രാഹ്മണം ആണ്‌? - ശതപാത ബ്രാഹ്മണം


113. ചരിത്രകാരന്‌ ഉപയോഗമില്ലാത്ത വേദം ഏത്‌? - സാമവേദം


114. വേദകാലത്തിന്റെ അവസാനകാലത്ത്‌ 'സയ്ലുഷം' ആരായിരുന്നു? - അഭിനേതാവ്‌


115. ഏത്‌ ദൈവത്തിന്റെ വിശേഷണപദമാണ്‌ ശിവന്‍? - രുദ്രന്റെ


116. “ഖില്യ' എന്ന സംജ്ഞകൊണ്ട ഉദ്ദേശിക്കുന്നതെന്ത്‌? - പുല്‍മേട്


117. ഋഗ്വേദ കാലഘട്ടത്തില്‍ പശുക്കള്‍ ഉണ്ടായിരുന്നത്‌ പ്രധാനമായും എവിടെയാണ്‌? - യമുനയുടെ താഴ്വരയില്‍


118. “യജമാനന്‍” എന്നറിയപ്പെട്ടിരുന്നത്‌ ആര്‌? - ഈശ്വരാര്‍പ്പണം നടത്തുന്നയാള്‍


119. ഋഗ്വേദകാലഘട്ടത്തില്‍ “പര്‍' എന്നാല്‍ എന്തായിരുന്നു? - പട്ടണം


120. ഋഗ്വേദ കാലഘട്ടത്തില്‍ കന്നുകാലികളുടെ കൂട്ടത്തെ നിത്യവും മേച്ചില്‍ സ്ഥലത്തേയ്ക്ക്‌ കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്‌ ആര്‌? - 'ഗപ' അഥവാ “ഗോപാലകന്‍'


121. 'ദേശം' എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന 'രാഷ്ട്ര' എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്‌ എന്നാണ്‌? - വേദകാലഘട്ടത്തിന്റെ അവസാനകാലത്ത്


122. മരണത്തിന്റെ ദൈവം ആരായിരുന്നു? - യമന്‍


123. വേദകാലഘട്ടത്തിന്റെ അവസാനത്തില്‍ പ്രാധാന്യം നഷ്ടപ്പെടുകയും തുടര്‍ന്ന്‌ പരിപൂര്‍ണ്ണമായി അപ്രത്യക്ഷമാകുകയും ചെയ്ത ഗോത്രസംബന്ധിയായ സഭ ഏത്‌? - വിദാഥ


124. 1017-ഉം അതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത 11 സങ്കീര്‍ത്തനങ്ങളും അടങ്ങുന്ന ഋഗ്വേദം അറിയപ്പെടുന്നത്‌ ഏത്‌ പേരിലാണ്‌? - വലഖില്യസ്‌


125. കൃഷിയെ സംബന്ധിച്ചത്‌ ആചാരപരമായി പ്രതിപാദിക്കുന്നത്‌ ഏതില്‍? ശതപാത ബ്രാഹ്മണത്തില്‍


126. പണം പലിശയ്ക്ക്‌ കൊടുക്കുന്നതിനെപ്പറ്റി ആദ്യമായി പ്രതിപാദിച്ചത്‌ ഏതില്‍? - ശതപാത ബ്രാഹ്മണത്തില്‍


127. മുജവന്ത്‌ പര്‍വ്വതം ആരുടെ വാസസ്ഥലമായിരുന്നു? - സോമയുടെ


128. വേദകാലഘട്ടത്തില്‍ വാപ്ത ആരായിരുന്നു? - ക്ഷുരകന്‍


129. ഋഗ്വേദത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട്‌ ഗോത്രങ്ങള്‍ ഏതെല്ലാം? - പുരുസും, ട്രിട്‌സുംസും


130. ആര്യന്മാര്‍ അല്ലാത്തവരുടെ വിശ്വാസങ്ങളെപ്പറ്റിയും ആച്ചാരങ്ങളെപറ്റിയും പ്രദിപാതിച്ചിട്ടുള്ളത് ഏത് വേദത്തിലാണ് - അഥർവവേദത്തിൽ


131. വേദ സമുദായത്തില്‍ രാജപദവിയുടെ പരിണാമത്തിനുള്ള പ്രധാന കാരണമെന്ത്? - യുദ്ധം മൂലമുണ്ടായ ബുദ്ധിമുട്ട്


132. ഋഗ്വേദത്തിൽ "രാജ്യം" എന്ന സംജ്ഞ എത്ര തവണ കാണാം - ഒരു പ്രാവശ്യം


133. മഹാഭാരതം ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ജയസംഹിത


134. രാജപദവിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പുരാതന ഐതിഹ്യം ഏതില്‍ കാണാം -  അയ്ത്തരേയ ബ്രാഹ്മണത്തില്‍


135. ഋഗ്വേദത്തില്‍ യമുനാനദിയെ എത്ര തവണ സൂചിപ്പിച്ചിട്ടുണ്ട്‌? - മൂന്ന്‌ പ്രാവശ്യം


136. വേദകാലഘട്ടത്തിന്റെ അവസാന കാലത്ത്‌ ആരാധനയുടെ പ്രധാനപ്പെട്ട രീതി എന്തായിരുന്നു? - ഈശ്വരാര്‍പ്പണം


137. വേദകാലഘട്ടത്തില്‍ മീന്‍ കുട്ട നിര്‍മ്മിക്കുന്ന ആളുകളുടെ ജാതി ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - വേണന്‍


138. ഋഗ്വേദകാലഘട്ടത്തിലെ ചിത്രരചന അടുത്തിടെ ഹരിയാനയിലെ ഏത്‌ സ്ഥലത്താണ്‌ കണ്ടെത്തിയത്‌? - ഭഗ്​വാൻപുര


139. ആര്യന്മാരുടെ യഥാര്‍ത്ഥ സ്ഥലം ദക്ഷിണറഷ്യ/മദ്ധ്യഎഷ്യ ആണെന്ന്‌ എങ്ങനെ തെളിവ്‌ കിട്ടി” - ഭാഷാശാസ്ത്രത്തില്‍ നിന്ന്‌


140. രാജസ്ഥാന്‍ മരുഭൂമിയില്‍ ഇപ്പോള്‍ ഇല്ലാത്ത നദി ഏത്‌? - സരസ്വതി


141. പെയിന്റ്‌ ചെയ്ത മണ്‍പാത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്‌ ആര്‌? - മേല്‍ത്തട്ടിലുള്ളവര്‍


142. ശപഥങ്ങളുമായും ഉടമ്പടികളുമായും ബന്ധപ്പെട്ടതും സൂര്യന്റെ സവിശേഷതകള്‍ ഉള്ളതുമായ ദൈവം ആര്‌? - മിത്ര


143. ഇന്‍ഡ്യയിലെ ജാതിവ്യവസ്ഥയുടെ സവിശേഷത എന്ന്‌ തുടങ്ങിയതാണ്‌? - ഋഗ്വേദകാലഘട്ടത്തില്‍


144. 'കര്‍പസ' ആദ്യമായി പ്രസ്താവിച്ചത്‌ പാണിനിയാണ്‌. 'കര്‍പസ' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? - പരുത്തി


145. വേദ കാലഘട്ടത്തില്‍ ഗോത്ര ഭിഷഗ്വരന്‍ ആരായിരുന്നു? - പുരോഹിതന്‍


146. മാനവ ധര്‍മ്മശാസ്ത്രത്തിന്റെ മറ്റൊരു പേരെന്ത്‌? - മനുസ്മൃതി


147. “ഉര്‍ദര' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌” - തടികൊണ്ട്‌ നിര്‍മ്മിച്ച പാത്രം


148. ചെളിയില്‍ നിര്‍മ്മിച്ച മൂന്ന്‌ മുറികളുള്ള വീട്‌ കണ്ടുപിടിച്ചത്‌ എവിടെ? - ഭഗ്​വാൻപുരയില്‍


149. അസുരന്റെ പേരില്‍ അറിയപ്പെട്ട ദൈവം ആര്‌? - വരുണന്‍


150. അയ്ത്തരേയ ബ്രാഹ്മണന്‍ സുചിപ്പിക്കുന്നതെന്തെന്നാല്‍ പുരാതനകാലത്ത്‌ രാജപദവിയുടെ അടിസ്ഥാനപരമായ ആവശ്യം എന്തായിരുന്നു? - മനുഷ്യന്റെ ആവശ്യങ്ങളും പട്ടാളത്തിന്റെ അനിവാരൃതയും


151. പോലീസിനെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുള്ളത്‌ ഏത്‌ ഉപനിഷത്തില്‍ ആണ്‌? - ബൃഹദരണ്യക ഉപനിഷത്തില്‍


152. ദൈവങ്ങളുടെ ദൈവം എന്ന്‌ കണക്കാക്കപ്പെടുന്ന ദൈവം ആര്‌? - വരുണന്‍


153, സോമ പാനീയത്തെ ആരാധിക്കുന്നത്‌ ഋഗ്വേദത്തിന്റെ ഏത്‌ മണ്ഡലമാണ്‌? - ഒന്‍പതാമത്തെ മണ്ഡലം


154. 'ലോകം ദൈവമാണ്‌. ദൈവം എന്റെ ആത്മാവാണ്'‌ എന്ന്‌ പ്രതിപാദിച്ചത്‌ ഏതില്‍? - ഉപനിഷത്തുക്കളില്‍

0 Comments