ടെലിവിഷൻ / റേഡിയോ

ടെലിവിഷൻ / റേഡിയോ

■ ജോണ്‍ ബയേര്‍ഡ് 1926 ൽ ടെലിവിഷൻ കണ്ടുപിടിച്ചു. കളർ ടെലിവിഷൻ ആദ്യമായി അവതരിപ്പിച്ചത് 1928ലാണ്.

■ ടെലിവിഷനിലെ ആദ്യത്തെ തത്സമയ ടെലികാസ്റ്റ് പ്രോഗ്രാം തുടങ്ങിയത് യു.എസ്.എയിൽ. 1931 ൽ എപ്സം ഡെർബി (Epson Derby) എന്ന ഒരു കുതിര ഓട്ടമത്സരാമായിരുന്നു അത്.

■ ടെലിവിഷനിലെ ആദ്യ പരസ്യം അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രമായ വാച്ചുകളെ അടിസ്ഥാനമാക്കി യുള്ളതായിരുന്നു.
■ ലോകത്തിലെ ഏറ്റവും വലിയ ടിവി ടെലികാസ്റ്റ് സ്ഥാപനമാണ് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ).

■ ബിബിസി 1922 ലാണ് സ്ഥാപിക്കപ്പെട്ടത്. ബിബിസിയുടെ മുദ്രവാക്യം 'രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം' എന്നതാണ്.

■ ബിബിസിയുടെ ഔദ്യോഗിക ആസ്ഥാനം ലണ്ടനിലെ പോർട്ട്‌ലാന്റ് പ്ലേസിലാണ്.

■ ഷേക്സ്പിയറിന്റെ ശ്രദ്ധേയമായ "ദി ടെംപാസ്ററ്" എന്ന കൃതിയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളായിരുന്നു പ്രോസ്പെറോയും ഏരിയലും. ഈ രണ്ടു പ്രതിമകളും, ബിബിസി ആസ്ഥാനത്തിനു മുന്നിലുണ്ട്.

■ 1959 സെപ്റ്റംബറിൽ ദൂരദർശൻ സംപ്രേഷണം ആരംഭിച്ചു. 1965 ൽ, ദിവസേനയുള്ള സംപ്രേഷണം ആരംഭിച്ചു.

■ 'സത്യം ശിവം സുന്ദരം' ദൂരദർശന്റെ പ്രധാന മുദ്രാവാക്യമാണ്. 1976 ലാണ് ദൂരദർശൻ ഓൾ ഇന്ത്യ റേഡിയോയിൽ നിന്നും വേർപിരിഞ്ഞത്.

■ 1982 ൽ കളർ ടെലിവിഷൻ നിലവിൽ വന്നു.

■ 1982 ലാണ് ദില്ലി ഏഷ്യാഡ് (ഏഷ്യൻ ഗെയിംസ്) എന്ന തത്സമയ പരിപാടിയിലൂടെ ദേശീയ ടെലികാസ്റ്റ് ആരംഭിച്ചത്.

■ 'സോപ്പ് ഓപ്പറ', എന്നുവിളിക്കുന്നത് ടിവി  സീരിയലുകളെയാണ്.

■ ലോകത്തിലെ ആദ്യത്തെ ടിവി സീരിയൽ 1946 ൽ യുഎസ്എയിൽ നിന്ന് സംപ്രേഷണം ചെയ്ത 'ഫാർ എവേ ഹിൽസ്' ആണ്.

■ ഇന്ത്യയിലെ ആദ്യത്തെ ടിവി സീരിയൽ 1984 ൽ പ്രക്ഷേപണം ചെയ്ത "ഹം ലോഗ്" ആണ്.

■ പ്രസാർ ഭാരതി, ഇന്ത്യയുടെ ദേശിയ സംപ്രേക്ഷണ സ്ഥാപനമാണ്, 1997 നവംബർ 23 നാണ് ഇത് ആരംഭിച്ചത്.

■ ഡി‌ടി‌എച്ചിന്റെ പൂർണ്ണരൂപം 'ഡയറക്ട്  ടു ഹോം'. ഇന്ത്യയിലെ ആദ്യത്തെ ഡി‌ടി‌എച്ച് സേവന ദാതാവാണ് എ‌.എസ്.‌സി എന്റർപ്രൈസസ്.

■ ലോകത്തിലെ ആദ്യത്തെ സൗജന്യ ഡിടിഎച്ച് ആണ് ഡിഡി ഡയറക്ട് പ്ലസ്, ഇത് 2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു.

■ ഡി‌ടി‌എച്ച് സംപ്രേക്ഷണം മികച്ചതാക്കുന്നതിനായി, ഇന്ത്യ 2006, ഡിസംബർ 22 ൽ ഇൻ‌സാറ്റ് - 4 എ എന്ന കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചു.

■ 1986 ൽ ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിലുള്ള സംപ്രേക്ഷണം തുടങ്ങി.

■ കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് നിന്ന് ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് 1982 ഓഗസ്റ്റ് 15 നാണ്.

■ 1985 ൽ ജനുവരി 1 നാണ് മലയാളം സംപ്രേഷണം ആരംഭിച്ചത്.

■ കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ ഏഷ്യാനെറ്റാണ്. ആദ്യത്തെ സ്വകാര്യ ചാനൽ കൂടിയാണിത്.

■ സാംസ്കാരിക, പൈതൃക പരിപാടികളുമായി ബന്ധപ്പെട്ട ഒരു ദൂരദർശൻ ചാനലാണ് ഡി ഡി ഭാരതി.

■ ശ്രീലങ്കയുടെ ദേശീയ ചാനലാണ് രൂപവാഹിനി കോർപ്പറേഷൻ.

■ ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവി ടെലികാസ്റ്റ് ചാനലാണ് അൽ ജസീറ.

■ 'നവംബർ 21' ലോക ടെലിവിഷൻ ദിനമായി ആചരിക്കുന്നു.

ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം

■ ആദ്യത്തെ ഇന്ത്യൻ റേഡിയോ പ്രക്ഷേപണം 1923 ൽ മുംബൈയിൽ നടന്നു.

■ ഓൾ ഇന്ത്യ റേഡിയോ നിലവിൽ വന്നത് 1936 ലാണ്. ഇതിന്റെ പേര് 1967 ൽ ആകാശവാണി എന്നാക്കി.

■ ആകാശവാണിയുടെ മുദ്രാവാക്യം 'ബഹുജന ഹിതായ ബഹുജന സുഖായ' എന്നാണ്.

■ 2004 ഫെബ്രുവരിയിൽ കാർഷിക പരിപാടികളുടെ ഉന്നമനത്തിനായി ആരംഭിച്ച അഖിലേന്ത്യാ റേഡിയോ ചാനലാണ് 'കിസാൻ വാണി'.

Post a Comment

Previous Post Next Post