പെരുമ്പടപ്പ് സ്വരൂപം

പെരുമ്പടപ്പ് സ്വരൂപം (കൊച്ചി രാജവംശം)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത് - പെരുമ്പടപ്പ് സ്വരൂപം


2. പെരുമ്പടപ്പിന്റെ ആദ്യ തലസ്ഥാനം - വെന്നേരിയിലെ ചിത്രകൂടം


3. പെരുമ്പടപ്പിന്റെ പിൽക്കാല തലസ്ഥാനം - മഹോദയപുരം


4. കൊച്ചി രാജാവിന്റെ ഔദ്യോഗിക സ്ഥാനത്തിന് പറയുന്ന പേര് - പെരുമ്പടപ്പ് മൂപ്പൻ 


5. ചോകിരം, ഗ്രാമക്കാരെ സഹായിച്ചിരുന്നവർ ആര്? - വള്ളുവക്കോനാതിരിയും പെരുമ്പടപ്പു മൂപ്പിലും


6. പെരുമ്പടപ്പ് സ്വരൂപത്തിലെ രാജാക്കന്മാർ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയത് എന്ന്? - എ.ഡി. 1405-ൽ


7. പ്രാരംഭകാലത്ത് 'ഗോശ്രീ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം - കൊച്ചി


8. മാടരാജ്യം, കുറുസ്വരൂപം എന്നീ പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം - കൊച്ചി


9. കൊച്ചി രാജ്യത്തിലെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്ന പേര് - പാലിയത്തച്ഛൻ


10. മാമാങ്കോത്സവം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത് - 12


11. മാമാങ്കോത്സവത്തിൽ ആദ്യം ആധിപത്യം വഹിച്ചിരുന്നത് ആര്? - ചേര ചക്രവർത്തി


12. മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ നേരിട്ടുള്ള പിന്തുടർച്ചക്കാർ ആര്? - പെരുമ്പടപ്പ് രാജാക്കന്മാർ

 

13. ഹാമില്‍ട്ടണ്‍, എന്നു നടന്ന മാമാങ്കത്തെപ്പറ്റിയാണ്‌ തന്റെ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌? - 1695-ല്‍


14. ചേരചക്രവര്‍ത്തിയുടെ ഭാഗിനേയനില്‍ നിന്നും രൂപീകരിച്ച രാജ്യം - കൊച്ചി


15. മതാധികാരത്തെ സൂപിപ്പിക്കുന്ന 'കോയിലധികാരികള്‍' എന്ന സ്ഥാനം സ്വീകരിച്ചിരുന്ന രാജാക്കന്മാര്‍ ആര്‌? - കൊച്ചി രാജാക്കന്മാർ


16. കൊച്ചി രാജവംശത്തിന്റെ ആദ്യത്തെ ആസ്ഥാനം - പെരുമ്പടപ്പ്‌ ഗ്രാമം


17. കൊച്ചി തലസ്ഥാന നഗരം ആകുന്നത്‌ എപ്പോള്‍? - 1405-ല്‍


18. ശിവവിലാസം എന്ന കൃതിയിലെ വിഷയം ഏത്‌? - പെരുമ്പടപ്പ്‌ യുവരാജാവായ രാമവര്‍മ്മയുടെ വിവാഹം


19. പെരുമ്പടപ്പ്‌ രാജവംശത്തിന്‌ എത്ര ശാഖകളാണുള്ളത്‌? - 5


20. മാമാങ്കത്തിലെ പ്രധാന ചടങ്ങ്‌ നടന്നിരുന്നത്‌ എന്ന്‌? - മകരമാസത്തിലെ മകം നക്ഷത്രത്തില്‍


21. കരം പുതുക്കിനിശ്ചയിച്ചിരുന്നത്‌ എത്ര വര്‍ഷത്തിലൊരിക്കലാണ്‌? - 12


22. പെരുമാക്കന്മാരെ നിശ്ചയിച്ചിരുന്നത്‌ എത്ര വര്‍ഷത്തേയ്ക്കാണ്‌? - 12


23. മാമാങ്കം ആഘോഷിച്ചിരുന്നത്‌ എവിടെ? - തിരുനാവായിലെ മുകുന്ദക്ഷേത്രത്തിനു മുമ്പിലുള്ള മണല്‍പ്പുറത്ത്‌


24. പെരുമാള്‍ മക്കത്തേയ്ക്ക്‌ പോയപ്പോള്‍ മാമാങ്കം ഉത്സവം നടത്താനുള്ള അധികാരം ലഭിച്ചത്‌ ആര്‍ക്ക്‌? - വള്ളുവക്കോനാതിരിയ്ക്ക്‌


25. 'ചാവേര്‍പ്പട'യെ നയിച്ചിരുന്നത്‌ ആര്‌? - പുതുമനപ്പണിക്കര്‍


26. മാമാങ്കത്തില്‍ സാമൂതിരിയുടെ അധീശത്വം അംഗീകരിച്ചുകൊണ്ട്‌ കേരള രാജാക്കന്മാർ അയച്ചിരുന്നത് - അടിമക്കൊടി


27. മാമാങ്കത്തിലേക്കുള്ള ചാവേറുകളെ സൃഷ്ടിക്കുന്നത് - വള്ളുവക്കോനാതിരി


28. മാമാങ്കത്തിൽ ഏറ്റുമുട്ടലിൽ മരണപ്പെടുന്ന ചാവേറുകളുടെ ശവശരീരം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് എവിടെ - മണിക്കിണറിൽ


29. കൊച്ചി രാജാക്കന്മാരെ പറയുന്ന സ്ഥാനപ്പേര് - കോവിലധികാരികൾ


30. കൊച്ചി ഭരിച്ച ഏക വനിതാ ഭരണാധികാരി - റാണി ഗംഗാധര ലക്ഷ്മി


31. കൊച്ചി രാജാവായ കേശവരാമവർമ്മയുടെ കൊട്ടാരസദസിലെ പ്രമുഖ കവികൾ - ബാലകവി, മഴമംഗലത്തു നാരായണൻ

0 Comments