സുംഗ രാജവംശം

സുംഗ രാജവംശം (Shunga Dynasty)

മൗര്യന്മാരുടെ കീഴിൽ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചിരുന്ന സുംഗന്മാർ ഉജ്ജയിനിയിലെ ഒരു ബ്രാഹ്മണ വിഭാഗമായിരുന്നു. അവസാനത്തെ മൗര്യരാജാവായ ബൃഹദ്രഥന്റെ സേനാനായകനായിരുന്ന പുഷ്യാമിത്ര സുംഗൻ ബി.സി 183-ൽ തന്റെ യജമാനനെ വധിച്ച് അധികാരം പിടിച്ചെടുത്തു. ബ്രാഹ്മണമതത്തിന്റെ ശക്തനായ വക്താവായാണ് അദ്ദേഹത്തെ പലരും ചിത്രീകരിച്ചിട്ടുള്ളത്. പുഷ്യാമിത്ര സുംഗൻ രണ്ടു അശ്വമേധയാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു. ബൗദ്ധ സാഹിത്യം അദ്ദേഹത്തെ ബുദ്ധമതത്തിന്റെ പീഡകനായാണ് ചിത്രീകരിക്കുന്നത്. അനേകം ബുദ്ധവിഹാരങ്ങളും സ്തൂപങ്ങളും പുഷ്യാമിത്രൻ നശിപ്പിച്ചിട്ടുണ്ടെന്ന് ഈ ഗ്രന്ഥങ്ങൾ കുറ്റപ്പെടുത്തുന്നു.

പുഷ്യമിത്രനെത്തുടർന്ന് ഒമ്പതുപേർ സുംഗരാജ്യം ഭരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ അഗ്നിമിത്രൻ കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ നായകനാണ്. സുംഗവംശത്തിലെ ശ്രദ്ധേയനായ മറ്റൊരു ഭരണാധികാരി ഭാഗവതനാണ്. ഗ്രീക്ക് രാജാവിന്റെ അംബാസിഡറായി ഹെലിയോഡോറസിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് അയച്ചിരുന്നു. ഇൻഡോ-ഗ്രീക്കുകാരുമായി സുംഗന്മാർ സൗഹൃദബന്ധം പുലർത്തിയിരുന്നുവെന്ന് ഇത് കാണിക്കുന്നു. ഹെലിയോഡോറസ് പിന്നീട് ഭാഗവത മതം സ്വീകരിക്കുകയുണ്ടായി. അവസാനത്തെ സുംഗ ഭരണാധികാരിയായ ദേവഭൂതി ദുർബ്ബലനായ ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ബ്രാഹ്മണനായ വാസുദേവകണ്വൻ ഒരു ഗൂഢാലോചനയിലൂടെ തന്റെ യജമാനെ വധിച്ച് അധികാരം പിടിച്ചെടുത്തു. ഇതോടെ സുംഗന്മാരുടെ ഭരണം അവസാനിച്ചു.

സുംഗന്മാരുടെ കാലഘട്ടം ബ്രാഹ്മണമതത്തിന്റെ പുനരുദ്ധാരണത്തിന് സാക്ഷ്യം വഹിച്ചു. ഭാഗവത മതത്തിന്റെ പ്രാധാന്യം ഇക്കാലത്ത് വർദ്ധിക്കുകയും ചെയ്തു. വിഖ്യാത വ്യാകരണ പണ്ഡിതനായ പതാഞ്‌ജലി പുഷ്യാമിത്രന്റെ സമകാലികനായിരുന്നു. മൗര്യൻ കലയിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുത്തൻ കലാരൂപത്തിന്റെ വളർച്ചക്കും സുംഗ കാലഘട്ടം സാക്ഷ്യം വഹിച്ചു. ഭർഹട്ടിലെ കൊത്തുവേലകളും സ്തൂപങ്ങളും സമകാലിക ഇന്ത്യൻ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നവയാണ്.

സുംഗന്മാർ (BC 184-75)

■ പുഷ്യാമിത്ര സുംഗൻ (BC 184-151)

■ അഗ്നിമിത്രൻ (BC 151-141)

■ വസുജ്യേഷ്ഠ (BC 141-131)

■ വസുമിത്ര (BC 131-124)

■ ഭദ്രകാ (BC 124-122)

■ പുലിൻഡക (BC 122-119)

■ ഘോഷ (BC 119-108)

■ വജ്രമിത്ര (BC 108-94)

■ ഭാഗവതൻ (BC 94-83)

■ ദേവഭൂതി (BC 83-75)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സുംഗം ആധിപത്യം നിലവിലുണ്ടായിരുന്ന കാലത്ത് അഗ്നിമിത്രൻ ഭരിക്കുമ്പോൾ തെക്കേയറ്റം എവിടെ വരെ ആയിരുന്നു? - വിദർഭ വരെ

2. സുംഗകാലത്തിലുണ്ടായിരുന്ന ബ്രാഹ്മണർ ഏത് ഗോത്രത്തിൽപ്പെട്ടവർ ആയിരുന്നു? - ഭരദ്വജ ഗോത്രത്തിൽ

3. അഗ്നിമിത്രൻ സുംഗം രാജവംശത്തിന്റെ യുവരാജാവ് ആയിരിക്കുമ്പോൾ കോർട്ട് നടത്തിയത് എവിടെ? - വിദിശയിൽ

4. ആരുടെ ഭരണകാലത്താണ് ഭർഹട്ടിന്റെ വലിയ സ്തൂപം നിർമ്മിച്ചത്? - സുംഗരുടെ

5. ഭർഹട്ടിന്റെ അവശിഷ്ടങ്ങളിൽ എന്ത് ഉൾപ്പെട്ടിരുന്നു? - ചുവന്ന കല്ലുകൊണ്ട് നിർമ്മിച്ച മതിലിന്റെ ഭാഗങ്ങൾ

6. സുംഗം ആധിപത്യം എവിടെ വരെ ഉണ്ടായിരുന്നു? - ഗംഗയുടെ താഴ്വര മുഴുവനും, നർമ്മദയുടെ വടക്കൻ പ്രദേശവും

7. സുംഗസാമ്രാജ്യത്തിന്റെ കേന്ദ്രം എവിടെ ആയിരുന്നു - മഹിഷാമതിയിൽ

Post a Comment

Previous Post Next Post