പെലെ

പെലെ ജീവചരിത്രം (Pele)

കറുത്തമുത്ത് എന്ന് അറിയപ്പെടുന്ന ഫുട്ബോൾ താരം പെലെ ബ്രസീലിന്റെ ഒരു സാധാരണ നീഗ്രോ കുടുംബത്തിലാണ് പിറന്നത്. ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കടലാസ് പന്ത് തട്ടിക്കളിച്ചാണ് വളർന്നത്. സ്വന്തമായി ഒരു പന്ത് പോലും വാങ്ങാൻ കഴിവില്ലായിരുന്നു. വ്ളാഡിമർ ബ്രിട്ടോ എന്ന മുൻ ലോകകപ്പ് താരം കൂടിയായ ഫുട്ബോൾ കോച്ച് ആ കുട്ടിയെ തന്റെ ക്ലബിൽ അംഗമാക്കി. 1957-ൽ സാന്റോസ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടാണ് പെലെ തന്റെ ഫുട്ബോൾ കളിയിലെ അരങ്ങേറ്റം നടത്തിയത്. പതിനാറാമത്തെ വയസ്സിൽ ബ്രസീലിന്റെ ദേശീയ ടീമിൽ അംഗമായി. 1958-ലെ ലോകകപ്പ് ഫുട്ബോളിൽ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ പെലെ ധാരാളം ഗോളുകൾ അടിച്ചു. ഫൈനലിൽ 5-2 ന് സ്വീഡനെ തോല്പിച്ച് ബ്രസീൽ ലോകചാമ്പ്യന്മാരായപ്പോൾ അതിൽ രണ്ടു ഗോളുകൾ പെലെയുടെ സംഭാവനയായിരുന്നു. 1962-ലെ ചിലി ലോകകപ്പിൽ പരിക്ക് മൂലം ഫൈനലിൽ പെലെ കളിച്ചിരുന്നില്ല. ആ ലോകകപ്പ് ബ്രസീൽ നേടി. 1966-ലെ ലോകകപ്പിൽ എതിർ ടീമിൽ കളിച്ചവർ പെലെയെ ശാരീരികമായി ഒതുക്കുന്നതിലാണ് ശ്രദ്ധിച്ചത്. 1970-ൽ നാലാമത്തെയും അവസാനത്തെയും ലോകകപ്പിൽ പെലെയുടെ കരുത്തിൽ ബ്രസീൽ 4-1 ന് ഇറ്റലിയെ തോല്പിച്ച് വീണ്ടും ലോകചാമ്പ്യന്മാരായി. ഇരുപതാം നൂറ്റാണ്ടിൽ മൂന്ന് ലോകകപ്പ് നേടിയ ടീമിൽ അംഗമായ ഏക ഫുട്ബോൾ താരമാണ് പെലെ. ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോൾ അതിൽ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു. പെലെയുടെ നേതൃത്വത്തിൽ ബ്രസീൽ ധാരാളം മത്സരങ്ങൾ വിജയിച്ചു. 1363 മത്സരങ്ങളിലായി 1281 ഗോൾ നേടിയ അദ്ദേഹം ലോകറെക്കോർഡിനു അർഹനായി. മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്ഷണം ഉണ്ടായിട്ടും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 1971 ജൂലൈ 18ന് ഒന്നാംകിട ഫുട്ബോൾ മത്സരത്തോട് വിടപറഞ്ഞ അദ്ദേഹം സാമൂഹിക സേവനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന് നടത്തുന്ന പ്രദർശന മത്സരങ്ങളിലും മറ്റും കളിച്ചുകൊണ്ട് കർമ്മനിരതനാവുകയാണ്. അദ്ദേഹത്തെ ബ്രസീൽ ഭരണകൂടം 'രാജ്യത്തിൻറെ നിധി'യായി പ്രഖ്യാപിച്ചിരുന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പെലെയുടെ യഥാർത്ഥ നാമം - എഡ്ഗർ അരാന്റസ്‌ ഡോ നാസിമെന്റോ

2. പെലെയുടെ ആത്മകഥ - എന്റെ ജീവിതവും സുന്ദരമായ കളിയും (My Life and the Beautiful Game)

3. സ്വന്തം രാജ്യത്തെ സ്പോർട്സ് മന്ത്രിയായ ഫുട്ബോൾ താരം - പെലെ

4. ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത് - പെലെ

5. പെലെ ഏതു കായികവിനോദത്തിലെ പ്രശസ്തനാണ് - ഫുട്ബോൾ

6. 1958 മുതൽ 1970 വരെയുള്ള നാല് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത് മൂന്ന് തവണ ലോക ചാമ്പ്യൻഷിപ് ടീമിൽ അംഗമായി പതിനേഴാം വയസ്സിൽ ലോകതാരമായ ബ്രസീലിയൻ ഫുട്ബോൾ താരമാണ് ഇദ്ദേഹം. 1977-ൽ ടീമിൽ നിന്നും വിരമിച്ചു. ഇദ്ദേഹം കായിക മന്ത്രിയായി പ്രവർത്തിച്ചിട്ടുമുണ്ട്. ആരാണിദ്ദേഹം? - പെലെ

7. ഹോട്ട് ഷോട്ട് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച പ്രശസ്തനായ ഫുട്ബോൾ താരം ആര്? - പെലെ

8. ലോകകപ്പ് നേടിയ രാജ്യത്തിൻറെ ടീമിൽ മൂന്ന് പ്രാവശ്യം കളിച്ചിട്ടുള്ള ഏക കളിക്കാരൻ ആര്? - പെലെ, ബ്രസീൽ

9. പെലെ അവസാനമായി കളിച്ച അമേരിക്കയിലെ ക്ലബ് ഏത്? - കോസ്മോസ്

10. പെലെ അംഗമായിരുന്ന ബ്രസീലിലെ ക്ലബ് ഏത്? - സാന്റോസ് 

11. കോസ്മോസ് ക്ലബിൽ ചേരുന്നതിന് മുമ്പ് പെലെയുടെ റെക്കോർഡ് എന്തായിരുന്നു? - 1254 കളികളിലായി 1216 ഗോൾ

12. 'പെലെ വനിത' എന്ന് വിളിച്ചത് ആരെ? - ബിവെർലി റാൻജർ, യു.കെ

13. അന്തർദ്ദേശീയ മത്സരങ്ങളിൽ ബ്രസീലിനുവേണ്ടി പെലെ എത്ര ഗോൾ നേടിയിട്ടുണ്ട്? - 68 ഗോളുകൾ

14. അന്തർദ്ദേശീയ സോക്കറിൽ നിന്ന് പെലെ വിടവാങ്ങിയതെന്നാണ്? - 1971 ജൂലൈ 19

15. 'ഒരു പുതിയ പെലെ വരുന്നതിനുമുമ്പ് ലോകം ഒരായിരം വർഷങ്ങൾ ജീവിക്കും. ഇങ്ങനെ പറഞ്ഞതാര്? - കോക്സിസ് (ഹംഗേറിയൻ പരിശീലകൻ)

16. ബ്രസീലല്ലാതെ മറ്റൊരു രാജ്യത്തിൽ പെലെയുടെ നാമത്തിൽ ഒരു തെരുവീഥിയുണ്ട്. ഏതാണാരാജ്യം? - മെക്സിക്കോ

17. ഐക്യരാഷ്ട്ര സംഘടന പെലെയ്ക്ക് നൽകിയ രണ്ട് ബഹുമതികൾ ഏവ: - 'ലോകത്തിന്റെ പൗരൻ', സമാധാനത്തിനുള്ള പുരസ്‌കാരം

18. പോർച്ചുഗീസിൽ 'പെലെ'യുടെ അർത്ഥമെന്താണ്? - പാദം

19. 'യൂറോപ്പിന്റെ പെലെ' എന്ന് വിളിക്കുന്നതാരെ - ജാൻ ക്രൂയ്‌ഫ്‌റ്റ് (ഹോളണ്ട്)

20. പെലെ 'കറുത്തമുത്ത്' എന്ന് അറിയപ്പെടുന്നു. എന്നാൽ 'വെളുത്തമുത്ത്' എന്നറിയപ്പെടുന്നത് ആര്? - സീകോ

Post a Comment

Previous Post Next Post