നെൽസൺ മണ്ടേല

നെൽസൺ മണ്ടേല ജീവചരിത്രം (Nelson Mandela)

ജനനം : 1918 ജൂലൈ 18

മരണം : 2013 ഡിസംബർ 5 


ദക്ഷിണാഫ്രിക്കയിലെ ആദ്യ പ്രസിഡന്റായ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ സമുന്നനേതാക്കളിൽ ഒരാളായിരുന്നു. 1918 ജൂലൈ 18-ന് ട്രാൻസ്‌കീയിലാണ് ജനിച്ചത്. ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധാനപരമായ സമരമാർഗ്ഗമാണ് മണ്ടേലയും പിന്തുടർന്നത്. നിസ്സഹരണ പ്രസ്ഥാനവും അഹിംസാ സിദ്ധാന്തവുമായിരുന്നു മണ്ടേലയുടെ സമരമുറകൾ. 1912-ൽ സ്ഥാപിതമായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ മണ്ടേല 1944-ന് അംഗമായി.വെള്ളക്കാർ ദക്ഷിണാഫ്രിക്കയിൽ നടപ്പാക്കിയ വർണ്ണ വിവേചനത്തിനെതിരെ സമരം നയിച്ച് അദ്ദേഹം ആദ്യമായി അറസ്റ്റ് വരിച്ചു. നാല് വർഷം തടവ് അനുഭവിച്ച് തിരിച്ചുവന്ന അദ്ദേഹം ഒരു ഗറില്ലാ സംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 1962-ൽ എത്യോപിയയിൽ നടന്ന "പാൻ ആഫ്രിക്കൻ ഫ്രീഡം കോൺഫറൻസിൽ" പങ്കെടുത്തു തിരിച്ചെത്തിയ അദ്ദേഹത്തെ വെള്ളക്കാർ ഗൂഢാലോചന, അട്ടിമറിക്ക് കൂട്ടുനിൽക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. 1962 മുതൽ 1990 വരെ അദ്ദേഹം ജയിലിലായിരുന്നു. ജയിലിൽ കിടക്കുമ്പോൾ അദ്ദേഹത്തിന് അത്ഭുതാവഹമായ ജനപിന്തുണയാണ് ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹത്തെ മോചിതനാക്കാൻ വേണ്ടി സമരത്തിന്റെ തീവ്രതയും വർദ്ധിച്ചു. അന്താരാഷ്ട്ര സമൂഹം ആ സമരത്തിന് പരിപൂർണ്ണ പിന്തുണയും നൽകി. നിരവധി രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തെ 1990 ഫെബ്രുവരിയിൽ മോചിതനാക്കിയത്. നീണ്ട ഇരുപത്തിയേഴു വർഷത്തെ തടവിന് ശേഷം പുറത്തുവന്ന അദ്ദേഹം കറുത്തവർഗ്ഗക്കാരുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറി. 1993 ജനുവരി 12-ന് പ്രസിഡന്റ് ഡിയാർനും, മണ്ടേലയുമായി ഒപ്പുവെച്ച ഒരു കരാറിനെ തുടർന്ന് 1994-ൽ പൊതുതെരഞ്ഞെടുപ്പ് നടന്നു. തെരെഞ്ഞെടുപ്പിൽ മണ്ടേലയും അദ്ദേഹത്തിന്റെ പാർട്ടിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സും വൻ വിജയമാണ് ദക്ഷിണാഫ്രിക്കയിൽ നേടിയത്. തുടർന്ന് മണ്ടേല സ്വതന്ത്ര ദേശീയ ഗവൺമെന്റ് രൂപവത്കരിച്ചു. 1994 മെയ് രണ്ടിന് മണ്ടേല ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റായി. ഭരണപരിചയം നൂറ്റാണ്ടുകളായി ഇല്ലാതിരുന്ന കറുത്തവർഗ്ഗക്കാരുടെ കയ്യിൽ രാജ്യം താറുമാറാകും എന്നായിരുന്നു ലോകം ഭയപ്പെട്ടിരുന്നത്. എന്നാൽ ലോകരാഷ്ട്രങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെ മണ്ടേലയുടെ നേതൃത്വത്തിൽ ആ രാജ്യം വളർച്ചയിലേക്കുള്ള പടികൾ ഒന്നൊന്നായി കയറി. അഞ്ചു വർഷത്തെ വിജയകരമായ ഭരണത്തിനുശേഷം അദ്ദേഹം സ്വമേധയാ അധികാരം വരും തലമുറകൾക്ക് വിട്ടുകൊടുത്തു. 2013 ഡിസംബർ 5-ന് അദ്ദേഹം അന്തരിച്ചു.


1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി. ഇന്ത്യയിലെ പല ഉയർന്ന ബഹുമതികളും അദ്ദേഹത്തിന് നൽകി. 1979-ൽ നെഹ്‌റു അവാർഡ്, 1990-ൽ ഭാരതരത്നം, 2000-ൽ ഗാന്ധി സമാധാന സമ്മാനം തുടങ്ങിയവ നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള ദീഘയാത്ര അദ്ദേഹത്തിന്റെ ആത്മകഥ.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. വർണ്ണ വിവേചനത്തിനെതിരെ പോരാടിയതിന്റെ പേരിൽ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടിവന്ന തെക്കേ ആഫ്രിക്കയിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ്, 1990-ൽ ഭാരതരത്നം ലഭിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വർഗ്ഗവിവേചനമില്ലാത്ത ഡെമോക്രസിയായി തീർന്നു. ആരാണീ മഹാൻ? - നെൽസൺ മണ്ടേല


2. 1993-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടവർ: - ദക്ഷിണാഫ്രിക്കക്കാരനായ നെൽസൺ മണ്ടേല, ഫ്രെഡറിക് ഡബ്ല്യു ഡി ക്ലെർക്ക് എന്നിവർ


3. നെൽസൺ മണ്ടേലയുടെ ജന്മസ്ഥലം - ഉംതാറ്റ


4. ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരുടെ നേതാവ് നെൽസൺ മണ്ടേലയെ ഏത് വർഷം രാജ്യദ്രോഹത്തിന് ശിക്ഷിച്ചു - 1962-ൽ 


5. 27 വർഷത്തെ ജയിൽ വാസത്തിനുശേഷം 1990-ൽ മോചിതനായ ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരുടെ നേതാവ് - നെൽസൺ മണ്ടേല


6. നെൽസൺ മണ്ടേല എന്ന് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപതിയായി? - 10-5-1994-ൽ


7. നെൽസൺ മണ്ടേലയുടെ കാലശേഷം കറുത്ത വർഗ്ഗക്കാരുടെ നേതാവ് ആകുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ്: - ക്രിസ്ഹാനി (1993 ഏപ്രിൽ 10-ന് കൊലചെയ്യപ്പെട്ടു)


8. നെൽസൺ മണ്ടേലയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലെ രാഷ്‌ട്രപതി ആരായിരുന്നു? - ഫ്രെഡറിക്-ഡേ-ക്ലെർക്ക്


9. അവസാനത്തെ ലെനിൻ പീസ് പ്രൈസ് നേടിയത് - നെൽസൺ മണ്ടേല


10. ഐക്യ രാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായത് - നെൽസൺ മണ്ടേല


11. ലോങ് വാക് ടു ഫ്രീഡം എന്ന ആത്മകഥ എഴുതിയത് - മണ്ടേല


12. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പരമോന്നത ബഹുമതി നേടിയ ആഫ്രിക്കക്കാരൻ - മണ്ടേല


13. നെൽസൺ മണ്ടേലക്ക് ഭാരതരത്നം നൽകിയ വർഷം - 1990


14. മണ്ടേല തടവനുഭവിച്ചതെവിടെ - റോബൻ ഐലൻഡ്


15. 1993-ൽ തന്റെ രാഷ്ട്രീയ പ്രതിയോഗിക്കൊപ്പം (എഫ്.ഡബ്ല്യു.ഡി ക്ലർക്ക്) സമാധാന നോബൽ പങ്കിട്ടതാര് - മണ്ടേല


16. നെൽസൺ മണ്ടേല എത്ര വർഷമാണ് തടവനുഭവിച്ചത് - 27


17. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് ഹാർമണിക്ക് അവാർഡ് നേടിയ ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര നേതാവ്‌ - നെൽസൺ മണ്ടേല


18. മണ്ടേല ഏതു രാജ്യക്കാരനാണ് - ദക്ഷിണാഫ്രിക്ക


19. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് - നെൽസൺ മണ്ടേല


20. ഭാരതരത്നം നേടിയവരിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് പൗരത്വമുള്ള ഏക വ്യക്തി - നെൽസൺ മണ്ടേല 


21. ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം അവസാനിപ്പിക്കുന്നതിനും അവിടെ കറുത്തവർഗ്ഗക്കാർക്ക് സർക്കാരിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രവർത്തിച്ചതിന് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചവർ: - നെൽസൺ മണ്ടേല, ഫ്രെഡറിക്


22. നൊബേൽ സമ്മാനം ലഭിക്കുന്നതിന് മുമ്പ് ഭാരതരത്നം ലഭിച്ച ഏക വ്യക്തി - നെൽസൺ മണ്ടേല


23. നെൽസൺ മണ്ടേലയ്ക്ക് ജയിലിൽ നൽകിയിരുന്ന നമ്പർ - 46664


24. 'മാഡിബ' എന്ന് വിളിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരസേനാനിയാര് - മണ്ടേല


25. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് - നെൽസൺ മണ്ടേല


26. ഭാരതരത്ന (1990), നിഷാൻ ഇ പാക്കിസ്ഥാൻ (1992) എന്നിവ ലഭിച്ച നൊബേൽ സമ്മാന ജേതാവ് - മണ്ടേല


27. No Easy walk to Freedom രചിച്ചതാര് - മണ്ടേല


28. ഭാരതരത്ന ബഹുമതിയിലൂടെ ആദരിക്കപ്പെട്ട രണ്ടാമത്തെ അഭാരതീയൻ - മണ്ടേല


29. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്‍റർനാഷണൽ ജസ്റ്റിസ് ആന്‍റ് ഹാർമണിക് അർഹനായ ദക്ഷിണാഫ്രിക്കൻ നേതാവ് - മണ്ടേല


30. രണ്ടു രാജ്യങ്ങളുടെ പ്രഥമ വനിതയായ ഏക വ്യക്തിയാണ് ഗ്രേക്ക മാഷേൽ, മൊസാംബിക് പ്രസിഡന്‍റ്  സമോറ മാഷേലിന്‍റെ മരണശേഷം അവർ 1998-ൽ വിവാഹം കഴിച്ച രാഷ്ട്രതലവൻ - മണ്ടേല


31. ആൽബർട്ട് ലുതുലി (1960), ഡെസ്മണ്ട് ടുട്ടു (1984) എന്നിവർക്ക് ശേഷം സമാധാന നൊബേ ലിനർഹനായ ദക്ഷിണാഫ്രിക്കക്കാരൻ - മണ്ടേല


32. ആരുടെ ഭാര്യയായിരുന്നു വിന്നി - മണ്ടേല


33. ലോങ് വാക് ടു ഫ്രീഡം എന്ന ആത്മകഥ എഴുതിയത് - മണ്ടേല


34. 27 വർഷം തടവനുവദിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നേതാവ് - മണ്ടേല


35. 1993-ൽ തന്‍റെ രാഷ്ട്രീയ പ്രതിയോഗിക്കൊപ്പം (എഫ് ഡബ്ല്യൂഡി ക്ലാർക്ക്) സമാധാന നൊബേൽ പങ്കിട്ടതാര് - മണ്ടേല


36. ഐക്യരാഷ്ട്രസഭയുടെ ഹ്യുമൻറൈറ്റ്സ്  മെഡലിന് ആദ്യമായി അർഹനായത് - മണ്ടേല


37. അവസാനത്തെ ലെനിൻ പീസ് പ്രൈസ് നേടിയത് - മണ്ടേല


38. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ് (1994-1999)) - മണ്ടേല


39. നൊബേൽ സമ്മാനം ലഭിക്കുന്നതിനുമുമ്പ് (1993) ഭാരതരത്നം ലഭിച്ച (1990) ഏക വ്യക്തി - മണ്ടേല


40. നൊബേൽ സമ്മാനവും ഭാരതരത്നവും ലഭിച്ച നാലു പേരുണ്ട് സി.വി രാമൻ, മദർ തെരേസ, അമർത്യസെൻ, എന്നിവർ ഉൾപ്പെടുന്ന ഈ പട്ടികയിലെ നാലാമൻ - മണ്ടേല


41. ഇരുന്നൂറ്റിയമ്പതിലധികം പുരസ്കാകാരങ്ങൾക്കർഹനായ നേതാവ് - മണ്ടേല


42. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് - മണ്ടേല


43. ഡോ. കെന്നത്ത് കൌണ്ടയാണ് ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെട്ടത് ആരാണ് - മണ്ടേല


44. മാഡിബ ആരുടെ അപരനാമമാണ് - മണ്ടേല


45. ഭാരതരത്നം കിട്ടിയവരിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു വെളിയിൽ പൗരത്വമുള്ള ഏക വ്യക്തി - മണ്ടേല

0 Comments