റെയിൽവേ

റെയിൽവേ

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒറ്റ റെയി‌ലിൽ ഓടുന്ന ട്രെയിനുകളുണ്ട്. ഈ റെയിൽ സമ്പ്രദായത്തിന് പറയുന്ന പേരെന്ത്? - മോണോറെയിൽ

2. ചില രാജ്യങ്ങളിൽ ഭൂമിയ്ക്കടിയിലുള്ള തുരങ്കങ്ങളിലൂടെ സഞ്ചാരം നടത്തുന്ന പ്രശസ്ത ട്രെയിനുകൾ എന്തുപറയുന്നു? - ട്യൂബ ട്രെയിൻ

3. ആദ്യമായി ബുള്ളറ്റ്‌ ട്രെയിൻ സര്‍വ്വീസ്‌ നടത്തിയ രാജ്യം - ജപ്പാൻ

4. ബുള്ളറ്റ്‌ ട്രെയിന്‍ സര്‍വ്വീസ്‌ ആരംഭിച്ച വര്‍ഷമേത്‌? - 1964

8. ലോകത്തിലേറ്റവും അധികം വൈദ്യുത റെയില്‍വേ ഉള്ള രാജ്യം - റഷ്യ

9. വൈദ്യത റെയില്‍വേയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന രാജ്യം: - ഇന്ത്യ

7. ലോകത്തില്‍ വച്ച്‌ ഏറ്റവും നീളം കൂടിയ റെയില്‍പ്പാത ഏത്‌? - സോവിയറ്റ് ട്രാൻസ്‌ - സൈബീരിയ ലൈന്‍

8, ഏറ്റവും നീളമേറിയ റെയില്‍ പാതയുടെ നീളമെന്ത്‌? അത്‌ ഏതെല്ലാം സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു? - 9438 കി.മീ, മോസ്‌ക്കോയെയും നഖോഡ്ക്കയെയും ബന്ധിപ്പിക്കുന്നു

9. ഏഷ്യയില്‍ ഇന്ത്യന്‍ റെയില്‍വേ എത്രാം സ്ഥാനത്ത്‌ നില്‍ക്കുന്നു? - ഒന്നാം സ്ഥാനത്ത്‌

10. ഇന്ത്യന്‍ റെയില്‍വേയ്ക്ക്‌ ലോകത്തുള്ള സ്ഥാനമെന്ത്‌? - നാലാം സ്ഥാനം

11. ഏതായിരുന്നു ഇന്ത്യയിലെ ആദ്യ റെയില്‍പ്പാത? - മുംബൈയേയും താനയേയും ബന്ധിപ്പിക്കുന്ന പാത

12. ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വ്വീസ്‌ ആരംഭിച്ചതെന്ന്‌? - 1853 ഏപ്രിലില്‍

13. എത്ര മേഖലകളായി ഇന്ത്യന്‍ റെയില്‍വേയെ തിരിച്ചിരിക്കുന്നു? - 15

14. ഇന്ത്യയിലെ റെയില്‍വേ മേഖലകളേവ? - 

1. മദ്ധ്യറെയില്‍വേ, 

2. പടിഞ്ഞാറന്‍ റെയില്‍വേ, 

3. തെക്കന്‍ റെയില്‍വേ, 

4. തെക്ക്‌ കിഴക്കന്‍ റെയില്‍വേ, 

5. വടക്ക്‌-കിഴക്കന്‍ അതിര്‍ത്തി, 

6. കിഴക്കന്‍, 

7. വടക്കന്‍, 

8. തെക്കന്‍ മദ്ധ്യമേഖല, 

9. വടക്കുകിഴക്കന്‍, 

10. വടക്കന്‍ മദ്ധ്യമേഖല, 

11. കിഴക്കന്‍ മദ്ധ്യമേഖല, 

12. കിഴക്കന്‍ തീരം, 

13. തെക്ക്‌ പടിഞ്ഞാറന്‍, 

14. പടിഞ്ഞാറന്‍ മദ്ധ്യമേഖല, 

15. വടക്കുപടിഞ്ഞാറന്‍

15. ഇന്ത്യന്‍ റെയില്‍വേയിലെ മദ്ധ്യമേഖലയുടെ പ്രധാന ആസ്ഥാനം - മുംബൈ വി.റ്റി.

16. എവിടെയാണ്‌ കിഴക്കന്‍ മേഖലാ റെയില്‍വേയുടെ മുഖ്യ ആസ്ഥാനം? - കൊല്‍ക്കത്തയില്‍

17. വടക്കന്‍ മേഖലയുടെ പ്രധാന ആസ്ഥാനം എവിടെയാണ്‌? - ന്യൂഡല്‍ഹിയില്‍

18. വടക്കുകിഴക്കന്‍ മേഖലയുടെ പ്രധാന ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? - ഗോരഖ്പ്പൂറില്‍

19. എവിടെയാണ്‌ വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖലയുടെ പ്രധാന ആസ്ഥാനം? - മാലിഗോണ്‍ (ഗുവാഹത്തി)

20. തെക്കന്‍ റെയില്‍വേ മേഖലയുടെ പ്രധാന ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു? - ചെന്നൈയില്‍

21. തെക്കന്‍ മദ്ധ്യമേഖലയുടെ പ്രധാന ആസ്ഥാനം എവിടെയാണ്‌? - സെക്കന്തരാബാദിൽ 

22. എവിടെയാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ തെക്കുകിഴക്കന്‍ മേഖലയുടെ പ്രധാന ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌? - ക്കൊല്‍ക്കത്തയില്‍

23. ഇന്ത്യന്‍ റെയില്‍വേയുടെ പടിഞ്ഞാറന്‍ മേഖലയുടെ പ്രധാന ആസ്ഥാനം എവിടെ? - മുംബൈയില്‍

24. വടക്കന്‍ മദ്ധ്യമേഖലയുടെ പ്രധാന ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? - അലഹബാദില്‍

25. കിഴക്കന്‍ മദ്ധ്യമേഖലയുടെ മുഖ്യ ആസ്ഥാനം എവിടെയാണ്‌? - ഹജിപ്പൂരില്‍

26. എവിടെയാണ്‌ കിഴക്കന്‍ തീരമേഖലയുടെ പ്രധാന ആസ്ഥാനം - ഭുവനേശ്വര്‍

27. തെക്ക്‌ പടിഞ്ഞാറന്‍ മേഖലയുടെ പ്രധാന ആസ്ഥാനം: - ബാംഗ്ലൂര്‍

28. ഇന്ത്യന്‍ റെയില്‍വേയുടെ പടിഞ്ഞാറന്‍ മദ്ധ്യമേഖലയുടെ പ്രധാന ആസ്ഥാനമേത്‌? - ജബല്‍പ്പൂര്‍

29. വടക്കുപടിഞ്ഞാറന്‍ റെയില്‍വേ മേഖലയുടെ പ്രധാന ആസ്ഥാനമേത്‌? - ജയ്‌പൂർ

30. കൊങ്കണ്‍ റെയില്‍വേയുടെ ദൂരമെത്രെ? - 760 കി.മീ.

31. ദി ലോക്കോമോട്ടീവ്‌ വര്‍ക്‌സ്‌ ഓഫ്‌ ഇന്ത്യന്‍ റെയില്‍വേയ്‌സ്‌ എവിടെ സ്ഥിതിചെയ്യുന്നു? - ചിത്തരഞ്ജന്‍ - പശ്ചിമബംഗാള്‍

32. എവിടെയാണ്‌ ഇന്ത്യന്‍ റെയില്‍വേസിന്റെ ഡീസല്‍ ലോക്കോമോട്ടീവ്‌? - വാരണാസി - ഉത്തര്‍പ്രദേശ്

33. “ദി ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി ഓഫ്‌ ഇന്ത്യന്‍ റെയില്‍വേയ്‌സ്‌" എവിടെയാണ്‌? - പെരമ്പൂര്‍ - തമിഴ്‌നാട്

34. ഏതെല്ലാം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ഹിമസാഗള്‍ എക്സ്‌പ്രസ്സ്‌ ഓടുന്നത്‌? - ജമ്മുവിനെയും കന്യാകുമാരിയേയും

35. കേരളാ എക്സ്‌പ്രസ്സ്‌ ഏതെല്ലാം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ഓടുന്നത്‌? - ന്യൂഡല്‍ഹി - തിരുവനന്തപുരം

36. ന്യൂഡല്‍ഹിക്കും ബാംഗ്ലൂരിനും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ് ട്രെയിന്‍ ഏത്‌? - കര്‍ണ്ണാടകാ എക്സ്‌പ്രസ്സ്‌

37. മുംബൈ വി.റ്റി.യ്ക്കും കന്യാകുമാരിയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ്  ട്രെയിനിന്റെ പേര്: - ജയന്തി ജനതാ എക്സ്പ്രസ്സ്

38. ഏതെല്ലാം പ്രദേശങ്ങള്‍ക്കിടയിലൂടെയാണ്‌ ഗ്രാന്റ്‌ ട്രങ്ക്‌ എക്സ്പ്രസ്സ്  കടന്നുപോകുന്നത്‌? - ന്യൂഡല്‍ഹി - ചെന്നൈ

39. തമിഴ്‌നാട്‌ എക്സ്പ്രസ്സ്‌ കടന്നുപോകുന്ന പ്രദേശങ്ങളേവ? - ന്യൂഡല്‍ഹി - ചെന്നൈ

40. ഏതെല്ലാം സ്ഥലങ്ങള്‍ക്കിടയിലൂടെയാണ്‌ ഗീതാജ്ഞലി എക്സ്‌പ്രസ്സ്‌ കടന്നുപോകുന്നത്‌? - മുംബൈ-ഹൗറ

41. ഏത് എക്സ്പ്രസ്സ്  ട്രെയിനാണ് ഹൗറയ്ക്കും ജമ്മുതാവിനും ഇടയിൽ സഞ്ചരിക്കുന്നത് - ഹിമഗിരി എക്സ്പ്രസ്സ്  

42. ന്യൂഡൽഹിക്കും ഗ്വാളിയറിനും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ്  ട്രെയിനിന്റെ പേര് പറയുക - താജ് എക്സ്പ്രസ്സ് 

43. ന്യൂഡൽഹിക്കും അഹമ്മദാബാദിനും ഇടയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്സ് ട്രെയിൻ ഏത്? - സർവ്വോദയ എക്സ്പ്രസ്സ്

44. ഏത് ട്രെയിനാണ് അമൃത്സറിനും മുംബൈ സെൻട്രലിനും മദ്ധ്യേ സഞ്ചരിക്കുന്നത്? - ഫ്രോണ്ടിനയർ മെയിൽ

45. ഹൗറയ്ക്കും ന്യൂഡൽഹിക്കും ഇടയിലോടുന്ന എക്സ്പ്രസ്സ് ട്രെയിനിന്റെ പേര് പറയുക - രാജധാനി എക്സ്പ്രസ്സ്

46. ഏത്‌ ട്രെയിനാണ്‌ കൽക്കത്തക്കും - ഹൗറയ്ക്കും ഇടയിലൂടെ കടന്നുപോകുന്നത്‌? - കല്‍ക്കത്ത മെയില്‍

47. 1964-ല്‍ ഇലക്ട്രോണിക്‌ വഴി നിയന്ത്രിക്കുന്ന റെയില്‍വേ ജപ്പാനില്‍ ആരംഭിച്ചു. അതിന്റെ പേരെന്ത്‌? - ടോക്കെയ്ഡോ ലൈന്‍

48. ഇന്ത്യന്‍ റെയില്‍വേകളെ എത്ര വ്യത്യസ്ത ഗേജ്‌ ആയി തിരിച്ചിരിക്കുന്നു? - മൂന്ന്

49. ഇന്ത്യന്‍ റെയില്‍വേയുടെ മൂന്ന്‌ ഗേജസ്‌ ഏതെല്ലാമാണ്‌? - ബ്രോഡ്‌ ഗേജ്‌. മീറ്റര്‍ ഗേജ്‌, നാരോ ഗേജ്‌

50. ബ്രോഡ്‌ ഗേജിന്റെ വീതി എത്ര? - 1.676 മീറ്റര്‍

51. എത്രയാണ്‌ മീറ്റര്‍ ഗേജിന്റെ വീതി? - 1 മീ.

52. നാരോ ഗേജിന്റെ വീതി എത്രയാണ്‌? - 0.672 മീ.

53. ഇന്ത്യയില്‍ റെയില്‍വേ സമ്പ്രദായം ആരംഭിച്ചതാര്‌? - ഡല്‍ഹൗസി പ്രഭു

54. ലോകത്തിലെ ആദ്യയാത്രാ ട്രെയിന്‍ ഏതെല്ലാം സ്ഥലങ്ങളെയാണ്‌ കൂട്ടിയിണക്കിയത്‌? - ലിവര്‍പൂള്‍ - മാഞ്ചെസ്റ്റര്‍

55. ലോകത്തെ ആദ്യ റെയില്‍വേ പാത ആരംഭിച്ചതെന്ന്‌ - 1830-ൽ

56. ഏത്‌ വര്‍ഷമാണ്‌ ലോകത്തെ ആദ്യ “റെയിര്‍വേ ആശുപത്രി" ആരംഭിച്ചത്‌? - 1991-ല്‍

57. ആദ്യ “റെയില്‍വേ ആശുപത്രി"യുടെ പേരെന്ത്‌” - ലൈഫ്‌ ലൈന്‍ എക്സ്പ്രസ്സ്

58. ഏത്‌ രാജ്യമാണ്‌ ആദ്യ 'റെയില്‍വേ ആശുപത്രി' ആരംഭിച്ചത്‌? - ഇന്ത്യ

59. ഇന്ത്യയിലെ ആദ്യ വൈദ്യുത ട്രെയിനിന്റെ പേരെന്ത്‌? - ഡക്കാണ്‍ ക്യൂന്‍

60. ഇന്ത്യയുടെ ആദ്യ വൈദ്യുത ട്രെയിനായ ഡക്കാണ്‍ ക്യൂന്‍ ആരംഭിച്ചതെന്ന്‌? - 1929-ല്‍

61. ഡക്കാണ്‍ ക്യൂന്‍ ഏതെല്ലാം സ്ഥലങ്ങള്‍ക്കിടയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌? - കല്യാണ്‍ - പൂന

62. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ പ്രധാന മാര്‍ഗ്ഗമേത്‌? - ട്രെയിനിലൂടെയുള്ളത്‌

63. ഇന്ത്യന്‍ റെയില്‍വേയുടെ ഭരണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതാ൪്‌? - റെയില്‍വേ ബോര്‍ഡ്‌

64. കേരളത്തില്‍ റെയില്‍വേ പാതയില്ലാത്ത ജില്ലകള്‍ ഏതെല്ലാം? - ഇടുക്കി, വയനാട്

65. കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ സ്‌റ്റേഷനേത്‌? - ഷൊര്‍ണ്ണൂര്‍

66. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെയില്‍വേ പാതയില്ലാത്ത സംസ്ഥാനങ്ങളേതെല്ലാം? - മേഘാലയ, സിക്കിം

67. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോമേത്? - ഖരഗ്‌പൂര്‍ - പശ്ചിമബംഗാള്‍

68. “ഇയര്‍ ഓഫ്‌ റെയില്‍സ്‌ യൂസേര്‍സ്‌' ആയി ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച വര്‍ഷം? - 1995

69. ഇന്ത്യന്‍ റെയില്‍വേ ഭൂഗര്‍ഭ റെയില്‍വേ സമ്പ്രദായം ആരംഭിച്ചതെന്ന്‌? - 1984-85

70. ഏതാണ്‌ ഇന്ത്യയിലെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സമ്പ്രദായം? - കല്‍ക്കത്ത മെട്രോ

71. ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ഇന്ത്യയിലെ ട്രെയിനേത്‌? - വിവേക് എക്സ്പ്രസ്സ്‌

72. തിരുവനന്തപുരം - ഗുവഹാത്തി എക്സ്പ്രസ്സ്‌ സഞ്ചരിക്കുന്ന ദൂരമെത്ര? - 3574 കി.മീ

73. ഹിമസാഗര്‍ എക്സ്പ്രസ്സ്‌ സഞ്ചരിക്കുന്ന ദൂരമമെത്ര? - 3726 കി.മീ

Post a Comment

Previous Post Next Post