ചാർളി ചാപ്ലിൻ

ചാർളി ചാപ്ലിൻ ജീവചരിത്രം (Charlie Chaplin)

ജനനം : 1889 ഏപ്രിൽ 16

മരണം : 1977 ഡിസംബർ 25


തെക്കൻ ലണ്ടനിലെ ഒരു ദരിദ്രകുടുംബത്തിലാണ് ചാപ്ലിൻ ജനിച്ചത്. മാതാപിതാക്കൾ ഗായകനായിരുന്നു. 1901-ൽ അച്ഛൻ മരിച്ചതോടെ അമ്മയെയും സഹോദരനെയും നോക്കേണ്ട ബാധ്യത ചാർളിക്കായി. സ്കൂൾ പഠനം നിർത്തി വിനോദശാലകളിലെ പാട്ടും കോമാളി വേഷവുമായി മറ്റുള്ളവരെ ചിരിപ്പിച്ചും ജീവിതോപാധി കണ്ടെത്തി. 1910-ൽ അമേരിക്കയിൽ പര്യടനം നടത്തിയ 'ഫ്രെഡ് കർനോ റെപ്പർട്ടൈർ' കമ്പനിയിൽ ചേർന്നതോടെ ചാപ്ലിന്റെ സമയം തെളിഞ്ഞു. ചാപ്ലിന്റെ കോമാളിത്തരങ്ങൾ കണ്ട് അമേരിക്കക്കാർ ചിരിച്ചു മതിമറന്നു. തുടർന്ന് ചാർളിക്ക് സിനിമയൽ അഭിനയിക്കാൻ അവസരം കിട്ടി. 1914-ൽ പുറത്തിറങ്ങിയ 'മേക്കിങ് എ ലിവിങ്' എന്ന ആദ്യ ചിത്രം തന്നെ ചാർളി ചാപ്ലിനെ ജനപ്രിയനാക്കി. സിനിമക്ക് ശബ്ദമില്ലായിരുന്ന ആ കാലത്ത് ഹാസ്യനടനെന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച ശൈലി ലോക ജനതക്ക് മുന്നിൽ ശ്രദ്ധിക്കപ്പെട്ടു. ദ കിഡ്, ദ ഗോൾഡ് റഷ്, ദ ചാമ്പ്യൻ എന്നിവ അദ്ദേഹത്തിന്റെ ജനപ്രിയ നിശബ്ദ ചിത്രങ്ങളാണ്.


ധനികരുടെ ജീവിത പശ്ചാത്തലത്തിൽ ദരിദ്രരുടെ സുഖ ദുഃഖങ്ങൾ ഹാസ്യപ്രധാനമായും ഹൃദയസ്പർശിയുമായി ചിത്രീകരിക്കുന്നവയാണ് ചാപ്ലിൻ ചിത്രങ്ങൾ. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാമേഖലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ചാപ്ലിന്റെ സംഭാവനകളെ മാനിച്ച് വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ് പദവി' നൽകി ആദരിച്ചു. 'എന്റെ ആത്മകഥ' എന്ന പേരിലുള്ള ചാപ്ലിന്റെ ജീവചരിത്രം പ്രസിദ്ധമാണ്. തെരുവ് തെണ്ടികളുടെ കഥ, ദ ഗ്രേറ്റ് ഡിക്ടേറ്റർ (1940), ലൈംലൈറ്റ് (1952), സിറ്റി ലൈറ്റ്സ് (1931), മോഡേൺ ടൈംസ് (1936) എന്നിവ ചാപ്ലിന്റെ ജനപ്രിയ സിനിമകളാണ്. പ്രസ്തുത ചിത്രങ്ങളുടെ രചനയും ചാപ്ലിൻ തന്നെ നിർവഹിച്ചു.  ഒരു വർഷത്തിനുള്ളിൽ 35 ചിത്രങ്ങൾ നിർമ്മിച്ചതിനുള്ള റെക്കോർഡ് ചാപ്ലിൻ നേടിയെടുത്തു. 1972-ൽ അദ്ദേഹത്തിന് സ്പെഷ്യൽ ഓസ്കാർ നൽകുകയുണ്ടായി. തുടർന്ന് സിനിമക്ക് ചാപ്ലിൻ നൽകിയ സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് ഗവൺമെൻറ് 1975-ൽ 'സർ' പദവി നൽകി ആദരിച്ചു. 1977 ഡിസംബർ 25-ന് സ്വിറ്റ്സർലൻഡിൽ വച്ച് അദ്ദേഹം അന്തരിച്ചു. ചാപ്ലിൻ ചിത്രങ്ങൾ ലോകമെങ്ങുമുള്ള തീയേറ്ററുകളിൽ ഇന്നും പ്രദർശിക്കപ്പെടുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ലണ്ടനിൽ ജനിച്ച ഒരു ഹാസ്യ സിനിമാനടൻ 1916-ൽ അമേരിക്കയിൽ താമസമാക്കി. ദ കിഡ്, ദ ഗോൾഡ് റഷ്, സിറ്റി ലൈറ്റ്സ്, ലൈം ലൈറ്റ് എന്നീ പ്രശസ്ത സിനിമകളിൽ താരമായ ഇദ്ദേഹം ഏതാണ്ട് അമ്പത് വർഷക്കാലം സിനിമാരംഗത്ത് നിറഞ്ഞുനിന്നു. അതുല്യനായ ഈ താരം ആരാണ്? - ചാർളി ചാപ്ലിൻ


2. ചാർളി ചാപ്ലിന്റെ ആദ്യത്തെ കഥാചലച്ചിത്രവും ശബ്ദ ചലച്ചിത്രവും ഏതെല്ലാം? - ദ കിഡ് (1921), ദ ഗ്രേറ്റ് ഡിക്ടേറ്റർ (1940)


3. ചാർളി ചാപ്ലിൻ നിർമിച്ച  ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ആരെക്കുറിച്ചുള്ളതാണ്? - ഹിറ്റ്ലറിനെക്കുറിച്ചുള്ളത്


4. ദ ഗോൾഡ് റഷ് എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചത് ആര്? - ചാർളി ചാപ്ലിൻ


5. ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന പ്രശസ്തമായ ചലച്ചിത്രത്തിൽ ചാർളി ചാപ്ലിനോടൊപ്പം അഭിനയിച്ച നടി ആര്? - പൗലെറ്റ് ഗൊഡാർഡ്


6. ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രത്തിൽ ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടെയും വേഷങ്ങൾ അഭിനയിച്ചത് ആരെല്ലാം? - ചാൾസ് ചാപ്ലിനും, ജാക്ക് ഓകിയും


7. കമ്മ്യൂണിസ്റ്റ് ആയതിനാൽ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ഹാസ്യ നടൻ ആര്? - ചാർളി ചാപ്ലിൻ


8. വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ - മോഡേൺ ടൈംസ്


9. ചാർളി ചാപ്ലിൻ കഴിവുതെളിയിച്ച മേഖലയേത് - സിനിമ


10. ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ - ചാർളി ചാപ്ലിൻ

0 Comments