മദർ തെരേസ

മദർ തെരേസ (Mother Teresa)

ജനനം : 1910 ഓഗസ്റ്റ് 26

മരണം : 1997 സെപ്റ്റംബർ 5

'അഗതികളുടെ അമ്മ', 'പാവങ്ങളുടെ അമ്മ' എന്നീ വിശേഷണങ്ങൾക്കർഹയായ മദർ തെരേസ യുഗോസ്ലാവിയയിലെ സ്കോപ്ജെയിലാണ് ജനിച്ചത്. ആഗ്നസ് ഗോൻക്സാ ബൊജാക്ഷ്യ എന്നായിരുന്നു അവരുടെ യഥാർത്ഥനാമം. ഇന്ത്യയിലെ പാവങ്ങളെ സഹായിക്കാൻ റോമൻ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീയായിട്ടാണ് 1929-ൽ അവർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പാവങ്ങളുടെ അവസ്ഥ നേരിൽക്കണ്ട മദർ ഇന്ത്യയിൽ സ്ഥിരതാമസമാക്കി.

"സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി" എന്ന പേരിൽ മദർ സ്ഥാപിച്ച സന്യാസിനി സഭയുടെ കീഴിൽ ഇന്ന് ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി ശിശുഭവങ്ങളും രോഗാതുരർക്കായി നിർമ്മൽ ഹൃദയഭവനങ്ങളും പ്രവർത്തിക്കുന്നു. മരണാനന്തരം മദർതെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

മദർ തെരേസ ജീവചരിത്രം

സമൂഹത്തിലെ ദുഖിതർക്കും പീഡിതർക്കുമായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വിശുദ്ധവനിതയാണ് മദർ തെരേസ. 1910 ഓഗസ്റ്റ് 27-ന് യുഗോസ്ലോവ്യയിലെ സ്പോജെയിൽ അൽബേനിയൻ കുടുംബത്തിപ്പെട്ട നിക്കോളയുടേയും ഡാൻഡ്രഫിലെ ബോംക്സുവിന്റേയും പുത്രിയായാണ് മദർ തെരേസ ജനിക്കുന്നത്. ആഗ്നസ് ഗോൻക്സ് ബൊജായ്ഷ്യൂ എന്നായിരുന്നു യഥാർത്ഥ നാമം. ദൈവഭക്തയായിരുന്ന കുടുംബത്തിൽപ്പെട്ട ഇവരുടെ പിതാവ് ഒരു കോൺട്രാക്ടറും മാതാവ് വീട്ടമ്മയുമായിരുന്നു. വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമായപ്പോഴേക്കും ആഗ്നസ് ആതുരസേവനരംഗത്തേയ്ക്ക് കാലെടുത്തു വെച്ചിരിക്കുന്നു. തുടർന്ന് കന്യാസ്ത്രീയാകുവാൻ തീരുമാനിച്ചു. റോമൻ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയതിന് ശേഷം 1929-ൽ ഇന്ത്യയിലെത്തി. 1921-ൽ ഇന്ത്യയിലെത്തിയ ഒരുസംഘം ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെ പട്ടിണിപാവങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് യുഗോസ്ലോവിയയിലേക്ക് കത്തുകൾ അയച്ചു. ആ കത്തുകൾ വായിക്കാനിടയായതുകൊണ്ടാണ് ആഗ്നസ് ഇന്ത്യയിൽ വരാൻ തീരുമാനിച്ചത്. ഡാർജിലിംഗിൽ പോയി പരിശീലനം പൂർത്തിയാക്കിയതിന് ശേഷം 'തെരേസ' എന്ന പേര് സ്വീകരിച്ചു. തുടർന്ന് ഇന്ത്യയിൽ തന്നെ സ്ഥിരതാമസമാക്കിയ അവർ കൽക്കട്ടയിലെ സെന്റ് മേരീസ് വിദ്യാലയത്തിലെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

1931 മെയ് 24-ന് കന്യാസ്ത്രീയായുള്ള തെരേസയുടെ ആദ്യസത്യപ്രതിജ്ഞ കഴിഞ്ഞതോടെ പുറംലോകത്ത് കഷ്ടതകളിൽപ്പെട്ടുഴലുന്ന ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മദർ തെരേസ തയ്യാറായി. മാരകരോഗം പിടിപെട്ട് ജീവിതം തള്ളിനീക്കുന്നവർക്കും മദർ ഒരാശ്വാസമായി. 1948 ൽ കൊൽക്കത്തയിൽ ആദ്യമായി ഒരു ചേരി സ്കൂൾ സ്ഥാപിച്ചു. 1950 ൽ 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന കാത്തോലിക്ക സന്യാസിസഭ സ്ഥാപിച്ചു. കൊൽക്കത്ത ആസ്ഥാനമാക്കിയായിരുന്നു മദറിന്റെ പ്രവർത്തനം. നിസ്വാർത്ഥരായ ആയിരക്കണക്കിന് യുവതികൾ മദറിന്റെ കാലടികൾ പിന്തുടർന്ന് അവരെ സഹായിക്കുന്നതിനായി ജീവിതം സമർപ്പിച്ചു. രോഗാതുരർക്കും മരണാസന്നർക്കുമായി നിർമ്മലഹൃദയഭവനങ്ങളും, മന്ദബുദ്ധികളും അംഗവിഹീനരുമായ കുട്ടികൾക്കുമായി നിർമ്മല ശിശുഭവനങ്ങളും അവർ സ്ഥാപിച്ചു. കുഷ്ഠരോഗ ക്ലിനിക്കുകൾ, ഭവനരഹിതരേയും കുട്ടികളേയും കുറ്റവാളികളേയും പരിരക്ഷിക്കുന്ന പ്രേംനിവാസ് തുടങ്ങിയ അനേകം സ്ഥാപനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു.

ആതുരസേവനത്തിനായി സ്വയം സമർപ്പിച്ച മദർ തെരേസയെ ലോകസമാധാനത്തിനുള്ള നോബൽ പ്രൈസ്, പത്മശ്രീ, അമേരിക്കയിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് ഫ്രീഡം എന്നിവ നൽകി ആദരിച്ചു. 1980 ൽ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നവും മദറിന് ലഭിച്ചു. സമാധാനത്തിന്റെ ഊതാന്റ പുരസ്‌കാരം, രാജീവ്ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, ഐസനോവർ അവാർഡ് തുടങ്ങിയവയും ലഭിച്ചു. സ്വാർത്ഥത വെടിഞ്ഞ് നിരാലംബർക്കായി ജീവിച്ച ആ കാരുണ്യസാഗരം 1997 സെപ്റ്റംബർ 5 ന് ദിവംഗതനായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അനാഥരേയും അശരണരേയും സംരക്ഷിക്കുക എന്ന സാമൂഹ്യ സേവനത്തിലൂടെ അറിയപ്പെട്ട വനിത ആരാണ്? - മദർ തെരേസ

2. മദർ തെരേസ ജനിച്ച സ്ഥലം - സ്കോപ്ജെ (യുഗോസ്ലാവിയ)

3. മദർ തെരേസ ജനിച്ച രാജ്യം - മുൻ യുഗോസ്ലാവിയയിലെ മാസിഡോണിയ

4. എന്നാണ് മദർ തെരേസ ജനിച്ചത് - 1910-ൽ

5. മദർ തെരേസയുടെ യഥാത്ഥനാമം - ആഗ്നസ് ഗോൻക്സാ ബൊജാക്ഷ്യ

6. മദർ തെരേസ ഇന്ത്യയിലെത്തിയത് എന്ന് - 1929

7. മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ചതെന്ന്? - 1948-ൽ

8. ആർജിത ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ് - മദർ തെരേസ

9. ഇന്ത്യയിലെ ദരിദ്രരെ സഹായിച്ചതിന് 1979-ലെ സമാധാത്തിനുള്ള നോബൽ സമ്മാനം നേടിയതാര്? - മദർ തെരേസ

10. "സെയിന്റ് ഓഫ് ദി ഗട്ടേഴ്‌സ്" എന്നറിയപ്പെടുന്നതാര്? - മദർതെരേസ

11. മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചത് - മദർതെരേസ

12. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗമെന്ന് അഭിപ്രായപ്പെട്ടത് - മദർതെരേസ

13. 1980-ൽ 'ഭാരതരത്നം' അവാർഡിന് അർഹയായത് ആര്? - മദർതെരേസ

14. മഗ്സസേ അവാർഡും ഭാരതരത്നവും ലഭിച്ച ആദ്യ വ്യക്തി - മദർതെരേസ (1962, 1980)

15. മഗ്സസേ അവാർഡ് ആദ്യമായി നേടിയ ഇന്ത്യക്കാരിയായ വനിത - മദർതെരേസ (1962)

16. മദർ തെരേസ എന്ന് മരിച്ചു? - 1997 സെപ്റ്റംബർ 5

17. മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ് - കൊൽക്കട്ട

18. മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം - മദർ ഹൗസ്

19. മദർ തെരേസ വനിത യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം - കൊടൈക്കനാൽ

20. ഭാരതരത്ന ജേതാക്കളിൽ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച ആദ്യ വ്യക്തി - മദർ തെരേസ

21. നൊബേൽ സമ്മാനവും ഭാരതരത്നവും ലഭിച്ച ഏക വനിത - മദർ തെരേസ

22. ഭാരതരത്നം ലഭിച്ച രണ്ടാമത്തെ വനിത - മദർ തെരേസ

23. യുഗോസ്ലോവിയയിലെ സ്കോപ്ജെ എന്ന സ്ഥലത്ത് ജനിച്ച മദർ തെരേസയുടെ മാതാപിതാക്കൾ ഏത് രാജ്യത്തെ വംശജരായിരുന്നു - അൽബേനിയ

Post a Comment

Previous Post Next Post