ലിയനാർഡോ ഡാവിഞ്ചി

ലിയനാർഡോ ഡാവിഞ്ചി (Leonardo Da Vinci)

ജനനം : 1452 ഏപ്രിൽ 15

മരണം : 1519 മെയ് 2

ചിത്രകാരൻ, പ്രകൃതിസ്നേഹി, എഞ്ചിനീയർ, ഉപജ്ഞാതാവ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയാണ് ഡാവിഞ്ചി. പ്രകൃതിയോട് തികഞ്ഞ പ്രതിബദ്ധത ഉണ്ടായിരുന്ന ഡാവിഞ്ചി പക്ഷികൾ, മൃഗങ്ങൾ പ്രകൃതി ദൃശ്യങ്ങൾ എന്നിവയാണ് തന്റെ ചിത്രത്തിൽ പകർത്തിയത്. വാനനിരീക്ഷണത്തിനുള്ള ശാസ്ത്രോപകരണങ്ങൾ ആദ്യം നിർമിച്ചത് ഡാവിഞ്ചിയാണ്. അച്ചടി യന്ത്രവും മില്ലും നിലവിൽ വരുന്നതിനു മുമ്പ് ഡാവിഞ്ചി ഇവയുടെ മാതൃകകളും മറ്റനവധി ശാസ്ത്രീയ ഉപകരണങ്ങളും രൂപകൽപന ചെയ്തു. ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രങ്ങളാണ് "മൊണാലിസ", "മഡോണ", വിർജിൻ ഓഫ് ദി റോക്ക്സ്, "അവസാനത്തെ അത്താഴം (ദി ലാസ്റ്റ് സപ്പർ)", വിട്രൂവിയൻ മാൻ, ദി ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് എന്നിവ. മൊണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്നത് പാരീസിലെ ലൂവ്ര് മ്യൂസിയത്തിലാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. നവോത്ഥാന കാലത്തെ ഏറ്റവും പ്രമുഖനായ ഇറ്റാലിയൻ കലാകാരൻ. ഒരു ശാസ്ത്രജ്ഞനായ ഇദ്ദേഹം ചിത്രകാരൻ, ശില്പി, തത്വചിന്തകൻ, കവി, സംഗീത സംവിധായകൻ എന്നിങ്ങനെ സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു. "ലാസ്റ്റ് സൂപ്പർ", "മൊണാലിസ" എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്. ആരാണിദ്ദേഹം? - ലിയനാർഡോ ഡാവിഞ്ചി (1452 - 1519)

2. ഫ്ലയിങ് മെഷീനിന്റെ മാതൃക ആദ്യമായി രൂപകല്പന ചെയ്തതാര്? - ലിയനാർഡോ ഡാവിഞ്ചി

3. ഒടുവിലത്തെ അത്താഴം എന്ന പെയിന്റിംഗ് വരച്ചത് - ലിയനാർഡോ ഡാവിഞ്ചി

4. ഫ്രാൻസിലെ ഏതു മ്യൂസിയത്തിലാണ് ലിയനാർഡോയുടെ വിഖ്യാത ചിത്രമായ "മൊണാലിസ" സൂക്ഷിച്ചിരിക്കുന്നത്? - ലൂവ്‌റ്

5. ഡാവിഞ്ചി കോഡ് രചിച്ചത് - ഡാൻ ബ്രൗൺ

6. മൊണാലിസ എന്ന വിഖ്യാത ചിത്രം വരച്ചത് - ലിയനാർഡോ ഡാവിഞ്ചി

7. ലിയനാഡോ ഡാവിഞ്ചി എയർപോർട്ട് എവിടെയാണ്? - റോം (ഇറ്റലിയിൽ)

8. ഇന്ത്യൻ നവോത്ഥാനത്തിന്റെ ലിയനാർഡോ ഡാവിഞ്ചി? - രബീന്ദ്രനാഥ ടാഗോർ

9. ചിത്രകലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ - ലിയനാർഡോ ഡാവിഞ്ചി

10. വിമാനം ആദ്യമായി ചിത്രീകരിച്ച വ്യക്തി? - ലിയനാർഡോ ഡാവിഞ്ചി

Post a Comment

Previous Post Next Post