ഡോ. വിക്രം സാരാഭായ്

ഡോ. വിക്രം സാരാഭായ് (Dr Vikram Sarabhai)

ജനനം : 1919 ഓഗസ്റ്റ് 12

മരണം : 1971 ഡിസംബർ 30

1919 ഓഗസ്റ്റ് 12-ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ചു. അഹമ്മദാബാദിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേംബിഡ്ജിൽ ഉപരിപഠനം. 1942-ൽ മലയാളിയായ പ്രശസ്ത നർത്തകി, മൃണാളിനി സാരാഭായിയെ വിവാഹം കഴിച്ചു. 1947-ൽ അദ്ദേഹം കോസ്‌മിക് രശ്മിളെക്കുറിച്ചുള്ള ഗവേഷണത്തിന് പി.എച്ച്.ഡി നേടി. പിന്നീട് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ പ്രൊഫസ്സറാവുകയും, തുടർന്ന് 1965-ൽ ഡയറക്ടറാകുകയും ചെയ്തു. 1962-ൽ നിലവിൽ വന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസേർച്ചിന്റെ ചെയർമാൻ സാരാഭായ് ആയിരുന്നു. 1963-ൽ തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് സാരാഭായുടെ കാലത്താണ്. തുമ്പയിലെ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിന്റെ ശിൽ‌പി അദ്ദേഹമാണ്. പിന്നീട് അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി.  ബീഹാറിലെ ജാദുഗുഡയിലുള്ള യുറേനിയം കോർപറേഷൻ, ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ എന്നിവയും വിക്രം സാരാഭായുടെ നേതൃത്വത്തിൽ തുടങ്ങിയവയാണ്. 

1971 ഡിസംബർ 30ന്  തിരുവനന്തപുരത്തെ കോവളത്ത് വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. രാഷ്ട്രം, 1966-ൽ പത്മഭൂഷണും, 1972-ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും നൽകി ആദരിച്ചു. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ബഹിരാകാശഗവേഷണത്തിന്റെ പിതാവ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ സ്ഥാപനത്തിന് പിന്നിൽ പ്രവർത്തിച്ച അറ്റോമിക് എനർജി കമ്മീഷൻ ചെയർമാനായിരുന്ന ഇന്ത്യൻ ആണവ ശാസ്ത്രജ്ഞൻ ആര്? - ഡോ. വിക്രം സാരാഭായ്

2. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് - വിക്രം സാരാഭായ്

3. വിക്രം സാരാഭായിയുടെ ജന്മദേശം - അഹമ്മദാബാദ്

4. റോക്കറ്റുകൾ നിർമ്മിക്കുക എന്ന ഉത്തരവാദിത്വമുള്ള ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി - വി.എസ്.എസ്.സി 

5. ഇന്‍ഡ്യയില്‍ ശൂന്യാകാശ ഗവേഷണം ആരംഭിച്ചതെന്ന്‌? - 1961-ൽ

6. ഇന്‍ഡ്യ ശൂന്യാകാശ ഗവേഷണം ആരംഭിച്ചത്‌ ആരുടെ നേതൃത്തില്‍ - ഡോക്ടര്‍ വിക്രം സാരാഭായുടെ

7. ഐ.എസ്‌.ആര്‍.ഒ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്‍ഡ്യ സ്പെയ്സ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍

8. ഐ.എസ്‌.ആര്‍.ഒ രൂപീകരിച്ചത്‌ എന്ന്‌? - 1969 എപ്രില്‍ 19-ാം തീയതി

9. ഐ.എസ്‌.ആര്‍.ഒ-യുടെ ആസ്ഥാനം എവിടെ? - ബാംഗ്ലൂരിൽ

10. ഐ.എസ്‌.ആര്‍.ഒ-യുടെ ആദ്യത്തെ ചെയർമാൻ - വിക്രം സാരാഭായ്

11. ഇന്‍ഡ്യയുടെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേരെന്ത്‌? - ആര്യഭട്ട

12. വി.എസ്‌.എസ്‌.സി-യുടെ പൂര്‍ണ്ണ രൂപം എന്ത്‌? - വിക്രം സാരാഭായി സ്പെയ്സ്‌ സെന്റര്‍

13. വി.എസ്‌.എസ്‌.സി രൂപീകരിച്ചത്‌ എന്ന്‌? - 1963-ല്‍

14. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെ‌? - തിരുവനന്തപുരത്ത്

15. വിക്രം സാരാഭായ് സ്പേസ് സെന്ററുടെ ആസ്ഥാനം - തുമ്പ (തിരുവനന്തപുരം)

16. ഭൂമധ്യരേഖയോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം - തുമ്പ

17. ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി - വിക്രം സാരാഭായ് സ്പേസ് സെന്റർ, തുമ്പ

18. എസ്‌.എല്‍.വി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍

19. എ.എസ്‌.എല്‍.വി-യുടെ പൂര്‍ണ്ണരൂപമെന്ത്‌? - ഓഗ്‌മെന്റഡ് സാറ്റലൈറ്റ് ലോഞ്ച്‌ വെഹിക്കിള്‍

20. പി.എസ്‌.എല്‍.വി-യുടെ പൂര്‍ണ്ണരൂപമെന്ത്‌? - പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍

21. ജി.എസ്‌.എല്‍.വി-യുടെ പൂര്‍ണ്ണരൂപമെന്ത്‌? - ജിയോസിന്‍ക്രെണെസ്‌ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍

22. സ്പെയ്സ്‌ ആപ്ലിക്കേഷന്‍ സെന്ററിന്റെ ആസ്ഥാനം എവിടെ? - അഹമ്മദാബാദില്‍

23. ശൂന്യാകാശ കമ്മീഷന്റെ ആസ്ഥാനം എവിടെ? - ബാംഗ്ലൂരില്‍

24. ഇന്‍ഡ്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട നിര്‍മ്മിച്ചത്‌ എവിടെ? - ഐ. എസ്‌.ആര്‍.ഒ-യില്‍, ബാംഗ്ലൂര്‍

25. ആര്യഭട്ട വിക്ഷേപിച്ചത്‌ എവിടെ നിന്ന്‌ - സോവിയറ്റ്‌ കോസ്മൊഡ്രോമില്‍ നിന്ന്‌

26. ഇന്‍ഡ്യയുടെ രണ്ടാമത്തെ ഉപഗ്രഹത്തിന്റെ പേരെന്ത്‌ - ഭാസ്ക്കര

27. ഭാസ്‌ക്കര-1 വിക്ഷേപിച്ചത്‌ എന്ന്‌? - 1979-ല്‍

28. ഭാസ്‌ക്കര-1 വിക്ഷേപിച്ചത്‌ എവിടെ നിന്ന്‌ - സോവിയറ്റ്‌ കോസ്മൊഡ്രോമില്‍ നിന്ന്‌

29. ആപ്പിളിന്റെ പൂര്‍ണ്ണരൂപമെന്ത്‌? - അറൈന്‍ പാസ്സഞ്ചര്‍ പേലോഡ്‌ എക്സപെരിമെന്റ്‌

30. ഇന്‍ഡ്യയുടെ ആദൃത്തെ ജിയോസ്‌റ്റേഷനറി ഉപഗ്രഹത്തിന്റെ പേരെന്ത്‌? - ആപ്പിള്‍

31. ആപ്പിള്‍ വിക്ഷേപിച്ചത്‌ എന്ന്‌? - 1981 ജൂണ്‍ 19-ാം തീയതി

32. ആപ്പിള്‍ വിക്ഷേപിച്ചത്‌ എവിടെ നിന്ന്‌? - കൗറയില്‍ നിന്ന്‌, ഫ്രഞ്ച്‌ ഗയാന

33. ഉപഗ്രഹമായ രോഹിണി വിക്ഷേപിച്ചത്‌ എന്ന്‌? - 1980 ജൂലൈ 18-ാം തീയതി

34. ഉപഗ്രഹമായ രോഹിണി നിര്‍മ്മിച്ചത്‌ എവിടെയാണ്‌? - വി.എസ്‌.എസ്‌.സി, തിരുവനന്തപുരത്ത്‌

35. ഉപഗ്രഹമായ രോഹിണി വിക്ഷേപിച്ചത്‌ എവിടെ നിന്ന്‌? - ശ്രീഹരിക്കോട്ടയില്‍ നിന്ന്‌, ആന്ധ്രാപ്രദേശ്‌

36. ഇന്‍ഡ്യയുടെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ പേരെന്ത്‌? - എസ്‌.എല്‍.വി-3

37. ഇൻസാറ്റിന്റെ പൂര്‍ണ്ണരൂപമെന്ത്‌? - ഇന്‍ഡ്യന്‍ നാഷണല്‍ സാറ്റലൈറ്റ്‌

38. ആദ്യമായി ഇന്‍ഡ്യയില്‍ നിര്‍മ്മിച്ചു രണ്ടാം തലമുറയിലെ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പേരെന്ത്‌? - ഇന്‍സാറ്റ്‌ 2 എ

39. മൂന്നാമതായി ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഏത്‌? - ഇന്‍സാറ്റ്‌ -2 സി

40. ഇന്‍സാറ്റ്‌ -2 സി വിക്ഷേപിച്ചത്‌ എന്ന്‌? - 1995-ല്‍

41. ഇന്‍സാറ്റ്‌ -2 സി വിക്ഷേപിച്ചത്‌ എവിടെ നിന്ന്‌? - കൗറയില്‍ നിന്ന്‌, ഫ്രഞ്ച്‌ ഗയാന

42. സ്പെയ്സ്‌ കമ്മീഷന്‍ ഓഫ്‌ ഇന്‍ഡ്യ സ്ഥാപിച്ചത്‌ എന്ന്? - 1972-ൽ

Post a Comment

Previous Post Next Post