ഗുപ്ത സാമ്രാജ്യം

ഗുപ്ത സാമ്രാജ്യം (AD 320 - 550)

മൗര്യസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം എ.ഡി.320ൽ ഗുപ്തസാമ്രാജ്യം സ്ഥാപിക്കപ്പെടുന്നതുവരെ ഇന്ത്യയിൽ സുസ്ഥിരമായ ഭരണം ഉണ്ടായിരുന്നില്ല. ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടമെന്നാണ് ഗുപ്തകാലത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ചന്ദ്രഗുപ്തൻ ഒന്നാമൻ, ചന്ദ്രഗുപ്തൻ രണ്ടാമൻ, സമുദ്രഗുപ്തൻ എന്നിവരാണ് ഗുപ്തസാമ്രാജ്യം ഭരിച്ചിരുന്ന പ്രധാന രാജാക്കന്മാർ. 

■ ഗുപ്തസാമ്രാജ്യ സ്ഥാപകൻ - ശ്രീഗുപ്തൻ

■ ശ്രീഗുപ്തനുശേഷം ഘടോത്കചഗുപ്തൻ ഭരണം നടത്തി.

■ ഇരുവരും 'മഹാരാജാ' എന്ന ബിരുദം സ്വീകരിച്ചിരുന്നു.

■ ഗുപ്തസാമ്രാജ്യത്തെ “ബ്രാഹ്മണരുടെ ഭൂമി' എന്ന്‌ വിശേഷിപ്പിച്ചത്‌ ഫാഹിയാന്‍.

■ കുമാരഗുപ്തന്റെ കാലഘട്ടത്തിലാണ്‌ നാളന്ദ സര്‍വകലാശാല രൂപം കൊള്ളുന്നത്‌.

ചന്ദ്രഗുപ്തൻ ഒന്നാമന്‍ (AD 319 - AD 350)

■ മഹാരാജാധിരാജന്‍ എന്ന ബിരുദം സ്വികരിച്ചിരുന്നു.

■ ചന്ദ്രഗുപ്തൻ ഒന്നാമനാണ്‌ ഗുപ്തവര്‍ഷം എ.ഡി. 320-ല്‍ ആരംഭിച്ചത്‌.

■ മെഹറോളി സ്തൂപലിഖിതം ചന്ദ്രഗുപ്തന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നു.

സമുദ്രഗുപ്തൻ (AD 350 - AD 375)

■ 'അലഹാബാദ്‌ സ്തൂപം” സമുദ്രഗുപ്തന്റെ നേട്ടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു.

■ 'അലഹാബാദ്‌ സ്തൂപ'ത്തില്‍ രചന നടത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ സദസ്യനായിരുന്ന പ്രശസ്ത കവി ഹരിസേനനാണ്‌.

■ 'കവിരാജ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌ സമുദ്രഗുപ്തനാണ്‌.

■ സമുദ്രഗുപ്തന്റെ കാലത്ത്‌ പ്രചരിച്ചിരുന്ന നാണയങ്ങളില്‍ അദ്ദേഹം വീണ വായിക്കുന്ന ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്‌.

ചന്ദ്രഗുപ്തൻ  രണ്ടാമന്‍ (AD 375 - AD 415)

■ വിക്രമാദിത്യന്‍ എന്നറിയപ്പെടുന്നു.

■ ഇദ്ദേഹത്തിന്റെ കാലത്ത്‌ ഇറങ്ങിയ നാണയങ്ങളില്‍ ഇദ്ദേഹം സിംഹവുമായി ഏറ്റുമുട്ടുന്ന രംഗം മുദ്രണം ചെയ്തിട്ടുണ്ട്‌.

■ ചന്ദ്രഗുപ്തൻ  രണ്ടാമൻ ദേവരാജൻ എന്നപേരിലും അറിയപ്പെട്ടിരുന്നു.

■ ഗുപ്‌തഭരണകാലഘട്ടം ഇന്ത്യയുടെ 'സുവർണ കാലഘട്ടം' എന്നറിയപ്പെടുന്നു.

■ 'നവരത്നങ്ങൾ' എന്ന പണ്ഡിതസദസ്സ് വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചു.

■ ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലഘട്ടത്തിലാണ് പ്രസിദ്ധ ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത്.

ഗുപ്‌തകാലത്തെ നവരത്നങ്ങൾ

കാളിദാസൻ, ധന്വന്തരി, ക്ഷപണകൻ, അമരസിംഹൻ, ശങ്കു, വേതാളഭട്ടൻ, ഘടകർപരൻ, വരാഹമിഹിരൻ, വരരുചി

ഗുപ്‌തകാലഘട്ടത്തിലെ പ്രധാന കൃതികൾ

■ കാളിദാസന്‍ - ശാകുന്തളം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, കുമാരസംഭവം, രഘുവംശം, മേഘദൂത്‌, ഋതു സംഹാരം

■ വിശാഖദത്തന്‍ - മുദ്രാരാക്ഷസം, ദേവീചന്ദ്രഗുപ്തം

■ ശുദ്രകൻ - മൃച്ഛകടികം

■ ഭാരവി - കിരാതാർജുനീയം

■ ദണ്ഡി - കാവ്യദർശനം, ദശകുമാരചരിതം

■ ഭാസൻ - ചാരുദത്ത

■ സുബന്ധു - വാസവദത്ത

■ വിഷ്ണുശർമ - പഞ്ചതന്ത്രം

■ അമരസിംഹൻ - അമരകോശം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗുപ്ത നാണയങ്ങളും ശിലാലിഖിതങ്ങളും ധാരാളമായി എവിടെ കാണാം? - ഉത്തര്‍പ്രദേശില്‍

2. ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ തലസ്ഥാനം ആയിരുന്നത്‌ ഏത്‌ നഗരമാണ്‌ - ഉജ്ജയിനി

3. ഗുപ്തകാലഘട്ടത്തില്‍ കൂടതല്‍ നികുതി ഈടാക്കിയിരുന്നത്‌ എന്തിന്‌? - ഭൂമിയ്ക്ക്‌

4. ഗുപ്തകാലഘട്ടത്തില്‍ ഉദ്യോഗസ്ഥന്മാരുടെ നിയമനം എങ്ങനെ ആയിരുന്നു? - പരമ്പരാഗതമായിരുന്നു

5. വിഷയങ്ങള്‍ (ജില്ലകള്‍) വിതിനങ്ങള്‍ ആയി വേര്‍തിരിച്ചത്‌ ഏത്‌ പ്രദേശത്തായിരുന്നു? - ഇന്‍ഡ്യയുടെ കിഴക്കു ഭാഗത്ത്‌

6. ഗുപ്ത കാലഘട്ടത്തില്‍ കുറ്റവാളികളെ എവിടെവച്ച്‌ ശിക്ഷിച്ചിരുന്നു? - അതാത്‌ സ്ഥലത്തുവച്ച്‌

7. ഗുപ്ത കാലഘട്ടത്തില്‍ എണ്ണത്തൊഴിലാളികളുടെ സംഘടന ഉണ്ടായിരുന്നത്‌ എവിടെയാണ്‌? - ബുലന്ദ്ഷഹറില്‍

8. ഗുപ്തന്മാരുടെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക്‌ ശിലാലിഖിതങ്ങളില്‍ കൊടുത്തിരുന്ന പേരെന്ത്‌? - ദിനാറ

9. ഏത്‌ ലോഹത്തില്‍ നിര്‍മ്മിച്ച .നാണയങ്ങളായിരുന്നു ഗുപ്തന്മാര്‍ ഏറ്റവും കുറച്ച്‌ വിതരണം ച്ചെയ്തിരുന്നത്‌? - ചെമ്പില്‍

10. ഗുപ്തകാലഘട്ടത്തില്‍ ശുദ്രര്‍ക്ക്‌ അനുവാദം ഉണ്ടായിരുന്നത്‌ എന്തിനായിരുന്നു? - ഇതിഹാസ കാവ്യങ്ങളും പുരാണവും കേള്‍ക്കുന്നതിന്

11. ഏഴാം നൂറ്റാണ്ട്‌ മുതല്‍ ശുദ്രരുടെ തൊഴില്‍ എന്തായിരുന്നു? - കൃഷി

12. ഗുപ്തകാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക്‌ അനുവാദം ഉണ്ടായിരുന്നത്‌ എന്തിനായിരുന്നു? - ഇതിഹാസ കാവ്യങ്ങളും പുരാണവും കേള്‍ക്കുന്നതിന്

13. ഗുപ്തകാലഘട്ടത്തില്‍ ഏതെല്ലാം വര്‍ണ്ണങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ ഗണനീയമായ സ്വാതന്ത്യം ഉണ്ടായിരുന്നു? - വൈശ്യ സ്ത്രീകള്‍ക്കും ശൂദ്ര സ്ത്രീകള്‍ക്കും

14. ഗുപ്തകാലഘട്ടത്തിലെ രണ്ട്‌ മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ബുദ്ധന്റെ വെങ്കല പ്രതിമ കണ്ടത്‌ എവിടെ ? - ബുലന്ദഷഹറില്‍

15. അജന്ത പെയിന്റിംഗ്‌ മിക്കതും ഗുപ്തകാലഘട്ടത്തില്‍ പെയിന്റ്‌ ചെയ്തവയാണ്‌. ആ കാലഘട്ടം ഏത്‌? - എ.ഡി 100-700

16. ഗുപ്തകാലഘട്ടത്തില്‍ ഏതെല്ലാം ദൈവങ്ങളുടെ പ്രതിമകളാണ്‌ ആദ്യമായി നിര്‍മ്മിച്ചത്‌? - മഹാവിഷ്ണുവിന്റേയും ശിവന്റേയും

17. സ്മൃതിയുടെ നിരൂപണങ്ങള്‍ എഴുതിത്തുടങ്ങിയത്‌ എന്ന് ? - ഗുപ്തകാലഘട്ടത്തിനു ശേഷം

18. ഫാ-ഹിയാന്‍ പറഞ്ഞതനുസരിച്ച്‌ ഗുപ്തകാലഘട്ടത്തില്‍ കൊടുക്കല്‍ വാങ്ങലിന്‌ ഉപയോഗിച്ചിരുന്നത്‌ എന്ത്‌? - വെള്ളി

19. വിശാഖദത്തന്റെ “ദേവിചന്ദ്രഗുപ്തം” പറയുന്നതനുസരിച്ച്‌ സമുദ്രഗുപ്തന്റെ പിന്‍ഗാമിയായത്‌ ആര്‌? - രാമഗുപ്തന്‍

20. സമുദ്രഗുപ്തന്റെ ആസ്ഥാന കവി ആരായിരുന്നു? - ഹരിശേനന്‍

21. കാളിദാസന്‍ പറഞ്ഞിട്ടുള്ള, പെണ്‍കുട്ടികളെ സൂക്ഷിച്ചിരുന്ന ക്ഷേത്രം ഏത്‌? - മഹാകലാ ക്ഷേത്രം (ഉജ്ജയിനി)

22. എ.ഡി 510-ല്‍ നടന്ന “സതി"യുടെ ആദ്യത്തെ സ്മാരകം എവിടെയാണ്‌ കണ്ടത്‌ - എറാനില്‍

23. ചണ്ഡാല സ്ത്രീയെ വിവാഹം കഴിക്കുന്ന ശൂദ്രന്‌ എന്ത്‌ നഷ്ടപ്പെടുമായിരുന്നു? - ശൂദ്രന്റെ പദവി

24. ഗുപ്തകാലഘട്ടത്തില്‍ ജൈനമതത്തിന്റെ ദിഗംബരന്‍ വിഭാഗത്തിന്‌ സ്വാധീനത ഉണ്ടായിരുന്ന സ്ഥലമേത്‌? - പുണ്ഡ വര്‍ധനം

25. ചേതോഹരമായ ഗുപ്ത ക്ഷേത്രം ഏതാണ്‌? - ദിയോഗറിലെ മഹാവിഷ്ണു ക്ഷേത്രം

26. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കം ചെന്ന ഗുപ്ത ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? - സാഞ്ചിയില്‍

27. ഗുപ്തകാലഘട്ടത്തിലെ ശിവക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? - നഗോദില്‍

28. ഫാഹിയാന്‍, മഹായാന സന്യാസിമാരെ എവിടെയെല്ലാം വച്ച്‌ കണ്ടുമുട്ടിയിരുന്നു? - പാടലീപുത്രത്തില്‍ വച്ചും ഖോട്ടാനില്‍ വച്ചും

29. എ.ഡി 313-ല്‍ ജൈനമതം സമ്മേളിച്ചത്‌ എവിടെയെല്ലാമാണ്‌? - മധുരയിലും വലഭിയിലും

30. ഗുപ്തകാലഘട്ടത്തില്‍ പുരാണങ്ങള്‍ സമാഹരിച്ചത്‌ ആര്‌? - ബ്രാഹ്മണന്മാർ

31. ദശാനസംഖ്യാ സ്മ്പദായം ആദ്യമായി ഉപയോഗിച്ചത്‌ ആര്‌? - ആരൃഭട്ടന്‍

32. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ ലിച്ചാവി രാജ്ഞി ആരായിരുന്നു? - കുമാരദേവി

33. പുരാണങ്ങളില്‍ പറയുന്നതനുസരിച്ച്‌ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ചന്ദ്രഗുപ്തന്‍ ഒന്നാമന്‍ ഏത്‌ പ്രദേശം ഭരിച്ചിരുന്നു? - അലഹബാദ്‌

34. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ കാലത്ത്‌ ഗംഗാ-യമുനാ നദീതടം ഭരിച്ചിരുന്നത്‌ ഏത്‌ രാജവംശമാണ്‌? - നാഗന്മാര്‍

35. ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ഒരു ശാക സ്വേച്ഛാധിപതിയെ കൊന്നതിനെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളത്‌ ആര്‌? - ബാണന്‍

36. 'ഉജ്ജയിനി നഗരത്തിന്റേയും പാടലീപുത്രത്തിന്റേയും പ്രഭു' എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌ ആരെയാണ്‌ - ചന്ദ്രഗുപ്തന്‍ രണ്ടാമനെ

37. കുമാര ഗുപ്തന്‍ ഒന്നാമന്റെ ഭരണകാലത്ത്‌ ഗുപ്ത സാമ്രാജ്യത്തിന്റെ തെക്കേ അറ്റത്തെ അതിര്‍ത്തി. എവിടെ വരെ ആയിരുന്നു? - നര്‍മ്മദാ നദീതടം വരെ

38. ബാര്‍ബേറിയന്‍ ഹൂണന്മാരെ സ്‌കന്ദ ഗുപ്തന്‍ പരാജയപ്പെടുത്തിയതിനെ എത്‌ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌” - കഥസരിത് സാഗറിൽ

39. രാജകീയ സൗഭാഗ്യങ്ങളുടെ ദേവത, അയാളെ അവരുടെ പ്രഭുവായി അംഗീകരിച്ചിട്ടുണ്ടന്ന്‌ അവകാശപ്പെട്ട ഗുപ്ത രാജാവ്‌ ആര്‌ - സ്കന്ദ ഗുപ്തൻ

40. ശ്രീ പൃഥ്വി ബലാവയുടെ ശൈവി സ്വീകരിച്ച ഗുപ്ത രാജാവ്‌ ആര്‌? - സ്കന്ദ ഗുപ്തൻ

41. ഏത്‌ ഗുപ്ത രാജാവിനെയാണ്‌ അജയ്യന്‍ എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌? - സമുദ്ര ഗുപ്തനെ

42. ഗുപ്ത കാലഘട്ടത്തില്‍ “കുമാര അമാത്യര്‍” ആരായിരുന്നു? - ഒരു വിഭാഗം ഉദ്യോഗസ്ഥര്‍

43. ഇഷ്ടികയില്‍ നിര്‍മ്മിച്ച ഗുപ്ത ക്ഷേത്രം ഏത്‌? - ഭിടര്‍ഗവോണ്‍

44. കവര്‍ച്ച നടത്തുന്ന ഗോത്രക്കാരുടെ എതിര്‍പ്പ്‌ നേരിടുന്നതിന്‌ ചുമത്തിയിരുന്ന നികുതി ഏത്‌? - മല്ലകരം

45. ടിബറ്റിന്റെ അതിര്‍ത്തികളില്‍ ഏർപ്പെടുത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏത്‌ സംജ്ഞ ഉപയോഗിച്ചിരുന്നു? - കോര്‍ണീ

46. ഗുപ്ത ഭരണകൂടത്തിന്റെ ഘടന എന്തായിരുന്നു? - ഗാംഭീര്യമുള്ളതും ജന്മിത്ത സമ്പ്രദായം ഉള്ളതും

47. അടിയന്തിരാവസ്ഥ നേരിടുന്നതിന്‌ ചുമത്തിയിരുന്ന വിശേഷാലുള്ള നികുതിയുടെ പേര്‌ എന്തായിരുന്നു? - തരുസ്ക്ക്‌ ദണ്‍ഡ

48. ഗുപ്ത കാലഘട്ടത്തില്‍ മദ്ധ്യപ്രദേശത്ത്‌ ജീവിച്ചിരുന്നവര്‍ ഉളളി, മാംസം, വെളുത്തുള്ളി, മദ്യം എന്നിവ ഉപയോഗിച്ചിരുന്നില്ല എന്ന്‌ രേഖപ്പെടുത്തിയത്‌ ആര്‌? - ഫാഹിയാന്‍

49. ഫാഹിയാന്‍ രേഖപ്പെടുത്തിയത്‌ അനുസരിച്ച്‌ ഗുപ്തകാലത്ത്‌ ഏറ്റവും കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണമായ പ്രദേശം ഏതായിരുന്നു? - തെക്കന്‍ ബീഹാര്‍

50. ഗോത്ര സമ്പ്രദായത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരായി പ്രവര്‍ത്തിച്ച ഗുപ്ത രാജാവ്‌ ആര്‌? - സമുദ്ര ഗുപ്തന്‍

51. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്‍ഡ്യയുടെ മദ്ധ്യഭാഗവും പടിഞ്ഞാറ്‌ ഭാഗവും ഭരിച്ചിരുന്നത്‌ ആര്‌? - ബസഹന്‍

52. ഹുണന്മാരോട്‌ പൊരുതിയ ആദ്യത്തെ ഗുപ്ത രാജ്ചാവ്‌ ആര്‌? - സ്‌കന്ദ ഗുപ്തന്‍

53. ഹൂണന്മാരുടെ പ്രധാന തലസ്ഥാനം എവിടെ ആയിരുന്നു? - ബമിയനില്‍

54. ഇന്‍ഡ്യയോട്‌ സാദൃശ്യമുള്ള ഏതെല്ലാം ജീവിത വൃത്തികള്‍ ജപ്പാനിലെ ഗെയ്ഷയില്‍ ഉണ്ടായിരുന്നു? - സന്യാസം, തത്വശാസ്ത്രം

55. സതി സമ്പ്രദായം ഏത്‌ വര്‍ണ്ണങ്ങളില്‍ ഉള്ളവര്‍ അനുഷ്ഠിച്ചിരുന്നു? - ഉയര്‍ന്ന വര്‍ണ്ണങ്ങളില്‍ ഉള്ളവര്‍

56. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ക്ക്‌ ശേഷമുള്ള വിഭാഗം ഏതായിരുന്നു? - കൊല്ലന്മാര്‍

57. ഗുപ്തന്മാരുടെ ആദ്യത്തെ സ്വര്‍ണ്ണ നാണയങ്ങള്‍ ഏതുതരം ആയിരുന്നു? - കുമാരദേവി

58. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വലിയ പാത്രങ്ങളുടെ പേരുകള്‍ ഏതൊക്കെ ആയിരുന്നു? - ദീര്‍ഘുല, വപി, തഡഗ

59. വരാഹമിഹിരന്റെ ഏത്‌ ഗ്രന്ഥത്തിലാണ്‌ കാലാവസ്ഥ നിരീക്ഷണത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌? - ബൃഹത്‌ സംഹിതയില്‍

60. ഏതെല്ലാം ശിലാലിഖിതങ്ങളില്‍ ഗുപ്തന്മാരുടെ ഭൂമി സര്‍വേ ചെയ്യലിനെ സംബന്ധിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌? - പഹര്‍പ്പൂര്‍ ചെമ്പ്‌ പ്ളെയ്റ്റിലും പ്രഭാബതിയിലെ പൂന പ്ളെയ്റ്റുകളിലും

61. ഗുപ്ത ഭരണത്തില്‍ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥന്മാര്‍ ആരെല്ലാം ആയിരുന്നു? - ഭഗി, ഭോഗപതികൻ 

62. ഗുപ്ത കാലഘട്ടത്തില്‍ ധാരാളം ഭൂമി അധീനതയില്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നത്‌ ഏതില്‍? - ഗുനൈഗാര്‍ പ്ളെയ്റ്റില്‍

63. സ്കന്ദ ഗുപ്തന്റെ വിശദാംശങ്ങൾ അടങ്ങിയ ശിലാലേഖ ഏത്‌? - ഇൻഡോർ കൽസ്‌തൂപം

64. ഭൂമിയുടെ ഉടമസ്ഥത രേഖപ്പെടുത്തിയിട്ടുള്ള ശിലാലിഖിതം ഏത്? - പഹർപ്പൂർ ചെമ്പ് പ്ളെയ്റ്റ്

65. നളന്ദയിലെ ചൈനീസ് ബുദ്ധമതകർക്ക് ഭൂമി സംഭാവന ചെയ്ത ഗുപ്തൻ ആര് - ശ്രീ ഗുപ്തൻ

66. മങ്ക്വര്‍ ബുദ്ധമത ശിലാലിഖിതത്തില്‍ മഹാരാജന്‍ എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളത് ഏത് ഗുപ്‌തരാജാവിനെക്കുറിച്ചാണ്‌? - കുമാര ഗുപ്‌തൻ ഒന്നാമനെക്കുറിച്ച്

67. രാമഗുപ്തൻ പരാജയപ്പെടുത്തിയ ശാക ഭരണാധികാരി ആര്‌? - ബാസനൻ

68. ചന്ദ്രഗുപ്തൻ ഒന്നാമന്റെ പിന്തുടർച്ചയെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്? - കൗമുദിമഹോത്സവം 

69. ദിഗ്‍നഗ ആരുടെ ശിഷ്യനായിരുന്നു - വാസുവന്ധുവിന്റെ

70. മൗഖറിസ്സിന്റെ തലസ്ഥാനം ആകുന്നതിനു മുമ്പ് കനൗജ് എന്തായിരുന്നു - സൈനികതാവളം

71. ഉയര്‍ന്ന വര്‍ണ്ണങ്ങളില്‍ പദവിയുടെ അടിസ്ഥാനത്തില്‍ വേർതിരിക്കല്‍ ഉണ്ടായത്‌ ഏത്‌ കാലഘട്ടത്തിലാണ്‌? - ഗുപ്ത കാലഘട്ടത്തിനു ശേഷം

72. ഗുപ്തകാലഘട്ടത്തിനു ശേഷം ലളിത ജീവിതം നയിച്ചത് - ബ്രാഹ്മണന്മാരും ക്ഷത്രിയന്മാരും

Post a Comment

Previous Post Next Post