നേപ്പാൾ

നേപ്പാൾ
1. നേപ്പാളിന്റെ ഓദ്യോഗിക നാമം - ഫെഡറല്‍ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ നേപ്പാള്‍

2. നേപ്പാളിന്റെ തലസ്ഥാനം - കാഠ്മണ്ഡു

3. നേപ്പാളിലെ നാണയം -  റുപ്പി

4. നേപ്പാളിലെ പ്രധാന ഭാഷ - നേപ്പാളി

5. നേപ്പാളിലെ പ്രധാന മതം - ഹിന്ദുമതം

6. നേപ്പാളിലെ പാര്‍ലമെന്റ്‌ - നാഷ്ണല്‍ പഞ്ചായത്ത്‌

7. നേപ്പാളിലെ ദേശീയഗാനം - സയാപുള്‍തുംഗ ഫുല്‍ക്ക

8. നേപ്പാളിലെ ദേശീയ പുഷ്പം - പൂവരശ്‌

9. നേപ്പാളിലെ ദേശീയ പക്ഷി - ഹിമാലയന്‍ മൊണാന്‍

10. നേപ്പാളിലെ ദേശീയ മൃഗം - പശു

11. എവറസ്റ്റിൽ മന്ത്രിസഭാ യോഗം കൂടിയ ആദ്യ രാജ്യം - നേപ്പാൾ

12. നേപ്പാളിന്റെ ആപ്ത വാക്യം - ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസീ (അമ്മയെയും പിറന്ന മണ്ണിനെയും സ്വർഗത്തേക്കാൾ വിലമതിക്കുന്നു)

13. നേപ്പാളിന്റെ ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങൾ - പശ്ചിമ ബംഗാൾ, സിക്കിം, ഉത്തരാഖണ്ഡ്, ബീഹാർ, ഉത്തർ പ്രദേശ്

14. ദേശീയപതാക ചതുരാകൃതിയിലല്ലാത്ത ഏക രാജ്യം - നേപ്പാൾ (രണ്ടു ത്രികോണങ്ങൾ)

15. മഹാഭാരതത്തിൽ "കിരാതന്മാരുടെ നാട്" എന്ന് വിശേഷിക്കപ്പെട്ട രാജ്യം - നേപ്പാൾ 

16. ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവ് - ജ്ഞാനേന്ദ്രൻ (നേപ്പാൾ)

17. അന്നപൂർണ, ധവളഗിരി കൊടുമുടികൾ ഏതു രാജ്യത്താണ് - നേപ്പാൾ

18. സാര്‍ക്കിന്റെ സ്ഥിരം ആസ്ഥാനം - കാഠ്മണ്ഡു

19. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്‌ - നേപ്പാള്‍ (2008)

20. 2008 വരെ ലോകത്തിലെ ഏക ഹിന്ദു രാജ്യം - നേപ്പാള്‍

21. നേപ്പാളിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം -കൃഷി

22. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമുടി - എവറസ്റ്റ്‌

23. എവറസ്റ്റിന്റെ ഉയരം - 8848 മീറ്റര്‍

24. 'സർവോച്ച അദാലത്ത്' ഏതു രാജ്യത്തിന്റെ സുപ്രീംകോടതി - നേപ്പാള്‍

25. എവറസ്റ്റ്‌ സ്ഥിതിചെയ്യുന്ന രാജ്യം - നേപ്പാള്‍

26. എവറസ്റ്റ്‌ നേപ്പാളില്‍ അറിയപ്പെടുന്നത്‌ - സാഗര്‍മാതാ

27. മണിറിംദു ഉത്സവം നടക്കുന്ന രാജ്യം - നേപ്പാള്‍

28. നേപ്പാളിലെ ആദ്യ പ്രസിഡന്റ്‌ - രാംബരണ്‍ യാദവ്‌

29. ഗൂർഖകൾ ഏതുരാജ്യത്തെ ജനവിഭാഗം - നേപ്പാൾ

30. ബുദ്ധൻ ജനിച്ച കപിലവസ്തു ഇപ്പോൾ ഏതു രാജ്യത്താണ് - നേപ്പാൾ

31. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു വിദേശശക്തിയുടെയും മേൽക്കോയ്മയ്ക്കു വിധേയമാകാത്ത ഒരേയൊരു രാജ്യം - നേപ്പാൾ

32. കോസി പദ്ധിതിയുടെ നിർമാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം - നേപ്പാൾ

33. നേപ്പാളിൽ എവറസ്റ്റ് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം - സാഗർ മാതാ നാഷണൽ പാർക്ക്

34. ഏതു രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത് - അശോകൻ

35. നേപ്പാളീ നേതാവ് പ്രചണ്ഡയുടെ യഥാർത്ഥ പേര് - പുഷ്പ കമൽ ദഹൽ

36. ബുദ്ധമതം നേപ്പാളിൽ പ്രചരിപ്പിച്ചത് - പദ്മസംഭവൻ

37. ഏതൊക്കെ നദികളിലെ ജലം പങ്കുവയ്ക്കാനാണ് ഇന്ത്യയും നേപ്പാളും തമ്മിൽ ധാരണയുള്ളത് - കോസി, ഗന്ധക്

Post a Comment

Previous Post Next Post