അമേരിക്കൻ വിപ്ലവം

അമേരിക്കൻ സ്വാതന്ത്ര്യ സമരം (American Revolution)

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ യുറോപ്പിൽനിന്ന് വടക്കേ അമേരിക്കയിലേയ്ക്ക് ജനങ്ങൾ കുടിയേറാൻ തുടങ്ങി. വിഭവങ്ങൾ കൈയടക്കുക എന്നതായിരുന്നു കുടിയേറ്റത്തിന്റെ പ്രധാന ലക്ഷ്യം. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ പതിമൂന്ന് കോളനികൾ സ്ഥാപിച്ചു. തങ്ങളുടെ വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമായും ഇംഗ്ലീഷുകാർ അമേരിക്കൻ കോളനികളെ കണക്കാക്കി. വടക്കേ അമേരിക്കയിലെ ബ്രിട്ടന്റെ 13 കോളനികൾ മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ പ്രതികരിക്കാൻ 1774ൽ ജോർജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികൾ ഫിലാഡൽഫിയയിൽ സമ്മേളിച്ചു. ഇത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെട്ടു. തുടർന്ന് വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് കോളനി ജനത ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നൽകി. എന്നാൽ രാജാവ് ജനങ്ങളെ അടിച്ചമർത്താനായി സൈന്യത്തെ അയച്ചു. ഇത് ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന് വഴി തെളിച്ചു. 

1775ൽ ഫിലാഡൽഫിയയിൽ ചേർന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് ജോർജ്ജ് വാഷിങ്ടണെ കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു. ഈ സമയം തോമസ് പെയിൻ തന്റെ കോമൺസെൻസ് എന്ന ലഘുലേഖയിലൂടെ "ഏതെങ്കിലും വിദേശ ശക്തിയ്ക്ക് (ഇംഗ്ലണ്ട്) ഈ വൻകര (വടക്കേ അമേരിക്ക) ദീർഘകാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിയ്ക്ക് നിരക്കുന്നതല്ല" എന്ന് പ്രഖ്യാപിച്ചു. 1776 ജൂലൈ നാലിന് മൂന്നാം കോണ്ടിനെന്റൽ കോൺഗ്രസ് ലോകപ്രശസ്തമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. തോമസ് ജെഫേഴ്‌സണും ബെഞ്ചമിൻ ഫ്രാങ്കലിനുമാണ് സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയ്യാറാക്കിയത്. ഇതോടെ ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിൽ ആരംഭിച്ച യുദ്ധം 1781ൽ അവസാനിച്ചു. 1783ലെ പാരീസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. തുടർന്ന് ജെയിംസ് മാഡിസന്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയ്യാറാക്കപ്പെട്ടു. പുതിയ ഭരണഘടന പ്രകാരം അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായി ജോർജ്ജ് വാഷിങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കൻ സ്വാതന്ത്ര്യ സമരം പിൽക്കാല ലോക ചരിത്രത്തിൽ ചെലുത്തിയ സ്വാധീനങ്ങൾ

◆ പിൽക്കാല സ്വാതന്ത്ര്യസമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി.

◆ റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ചു.

◆ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി.

◆ ലിഖിത ഭരണഘടനയ്ക്ക് തുടക്കമിട്ടു.

PSC ചോദ്യങ്ങൾ

1. ബോസ്റ്റൺ റ്റീ പാർട്ടിയുമായി ബന്ധപ്പെട്ട യുദ്ധം ഏത്? - സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കയുടെ യുദ്ധം

2. എ.ഡി.1774-ൽ അമേരിക്കയുടെ സ്വാതന്ത്ര്യസമരം ആരംഭിച്ച കാലഘട്ടത്തിൽ അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഇംഗ്ലണ്ടിലെ രാജാവ് ജോർജ് മൂന്നാമന് കൊടുത്ത പരാതിയുടെ പേര്? - ദി ഒലിവ് ബ്രാഞ്ച് പെറ്റിഷൻ

3. 1766-ൽ ബ്രിട്ടന് എതിരായി അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഉയർത്തിയ മുദ്രാവാക്യം: - 'നോ ടാക്‌സേഷൻ വിത്തൗട്ട് റെപ്രസെന്റ്റഷൻ' അഥവാ 'പ്രാതിനിധ്യം ഇല്ലാത്തവരിൽ നിന്ന് കരം ചുമത്താൻ പാടില്ല'

4. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി - വൈറ്റ് ഹൗസ്

5. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ യുദ്ധം ഏത് വർഷം ആരംഭിച്ചു? - എ.ഡി.1775-ൽ

6. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുണ്ടായ യുദ്ധത്തിന്റെ സമാധാന ഉടമ്പടി ഒപ്പുവെച്ചത് എന്ന്? - 1783-ൽ

7. അമേരിക്കയുടെ കോളനികളിൽ 'സ്റ്റാമ്പ് ആക്ട്' എന്ന് പ്രാബല്യത്തിൽ വന്നു? - 1765-ൽ

8. ചരിത്രത്തിൽ ആദ്യമായി എഴുതപ്പെട്ട കർക്കശമായ ഭരണഘടന ഉണ്ടായത് ഏത് രാജ്യത്ത്? - യു.എസ്.എ-യിൽ

9. യു.എസ്.എ-യ്ക്ക് ഒരു പുതിയ ഭരണഘടന രൂപവൽക്കരിക്കുന്നതിനു 1787-ൽ പ്രതിനിധികളുടെ ആദ്യത്തെ സഭ സമ്മേളിച്ചത് എവിടെ? - ഫിലാഡൽഫിയയിൽ

10. പ്രശസ്തമായ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് എവിടെവെച്ച്? - ഫിലാഡൽഫിയയിൽ

11. അമേരിക്കയിലെ കോളനികളിൽ കരം ചുമത്തുന്നതിന് 1766-ൽ ബ്രിട്ടനിലെ പാർലമെന്റ് പാസ്സാക്കിയ ആക്ട് ഏത്? - ദി ഡിക്ലറേറ്ററി ആക്ട്

12. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം എന്ന് തുടങ്ങി? - 1775-ൽ

13. അമേരിക്കൻ സ്വാതന്ത്ര്യസമരം നടന്ന കാലഘട്ടം - 1775 - 1783

14. ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഏത് ഉടമ്പടിപ്രകാരമാണ് - പാരീസ് ഉടമ്പടി (1783)

15. അമേരിക്കയുടെ സ്വാതന്ത്ര്യദിനം എന്നാണ്? - ജൂലൈ 4

16. 1773-ലെ 'ബോസ്റ്റൺ ടീ പാർട്ടി' എന്നറിയപ്പെട്ട സംഭവം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? - അമേരിക്കൻ സ്വാതന്ത്ര്യസമരം

17. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായ വർഷമേത്? - 1776 ജൂലൈ 4

18. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മുഖ്യശില്പി ആരായിരുന്നു? - തോമസ് ജെഫേഴ്‌സൺ

19. അമേരിക്കയിലെ എത്ര കോളനികൾ ചേർന്നാണ് ബ്രിട്ടനെതിരെ സ്വാതന്ത്ര്യസമരം നടത്തിയത്? - പതിമൂന്ന്

20. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' (No Taxation without Representation) എന്ന മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? - അമേരിക്കൻ വിപ്ലവം

21. 1775-ൽ അമേരിക്കൻ കോളനിസേന ബ്രിട്ടീഷ് രാജാവിന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നതെങ്ങനെ? - ഒലിവ് ശാഖാ നിവേദനം

22. അമേരിക്കയിലെ കോളനിസേനയുടെ തലവൻ ആരായിരുന്നു? - ജോർജ് വാഷിങ്ടൺ

23. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത്? - അമേരിക്കൻ ഭരണഘടന

24. 'അമേരിക്കൻ ഭരണഘടനയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്? - ജെയിംസ് മാഡിസൺ

25. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് അമേരിക്കയ്ക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനമായി നൽകിയ രാജ്യമേത്? - ഫ്രാൻസ്

26. സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നതെവിടെ? - ന്യൂയോർക്ക് നഗരത്തിനടുത്തുള്ള ദ്വീപിലാണ്

27. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാർ അറിയപ്പെടുന്നതെങ്ങനെ? - തീർത്ഥാടകർ അഥവാ തീർത്ഥാടക പിതാക്കന്മാർ

28. 'അമേരിക്കയുടെ രാഷ്ട്രപിതാവ്' എന്നു വിളിക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു - ജോർജ് വാഷിങ്ടൺ

29. 1776 ജൂലൈ നാലിന്റെ പ്രാധാന്യം - അമേരിക്കയ്ക്ക് സ്വാതന്ത്ര്യം

30. രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് - ജോൺ ആഡംസ്

31. അമേരിക്കയിൽ ആദ്യമായി സെൻസസ് നടന്ന വർഷം - 1790

32. അമേരിക്കൻ വിപ്ലവം ആസ്പദമാക്കി അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത് - ഹാരിയറ്റ് ബീച്ചർ സ്റ്റോവ്

33. അമേരിക്കൻ വിപ്ലവകാരികളെ സഹായിച്ച ഫ്രഞ്ച് ചക്രവർത്തി - ലൂയി പതിനാറാമൻ

34. ജോർജ് വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റായ വർഷം - 1789

35. അമേരിക്കയുടെ തലസ്ഥാനം ആരുടെ സ്മരണാർഥം നാമകരണം ചെയ്തിരിക്കുന്നു - ജോർജ് വാഷിങ്ടൺ

36. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ജനറലായിരുന്ന ഗവർണർ ജനറൽ - കോൺവാലിസ്‌ പ്രഭു

37. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അമേരിക്കൻ പ്രസിഡന്റ് - ജോർജ് വാഷിങ്ടൺ

38. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന നിലവിൽ വന്ന വർഷം - 1789

Post a Comment

Previous Post Next Post