വ്യാവസായിക വിപ്ലവം

വ്യാവസായിക വിപ്ലവം (Industrial Revolution)

1780 കൾക്കും 1850 കൾക്കും ഇടയിൽ ബ്രിട്ടനിലെ സാമ്പത്തിക വ്യാവസായിക രംഗത്തുണ്ടായ പരിവർത്തനം ഒന്നാം വ്യാവസായിക വിപ്ലവം എന്നറിയപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളിലും യു.എസ്.എയിലും ഇത്തരത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ബ്രിട്ടനിലെ വ്യാവസായിക വികസനത്തിന്റെ ഈ ഘട്ടം പുതിയ യന്ത്രങ്ങളോടും സാങ്കേതികവിദ്യകളോടും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യവസായ ശാലകളിൽ ആവിശക്തി ഒരു പ്രധാന പുതിയ ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാൻ തുടങ്ങി. ഫ്രാൻസിലെ ജോർജസ് മിഷ്‌ലെറ്റ്, ജർമനിയിലെ ഫ്രെഡറിക് ഏംഗൽസ് എന്നിവരാണ് വ്യാവസായിക വിപ്ലവം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പ്രശസ്ത തത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആർനോൾഡ് ടോയൻബിയാണ് ഇംഗ്ലീഷിൽ ആദ്യമായി ഈ പദം ഉപയോഗിച്ചത്. 1850നുശേഷം ആരംഭിച്ച രണ്ടാം വ്യാവസായിക വിപ്ലവകാലത്ത് കെമിക്കൽ, ഇലക്ട്രിക്കൽ വ്യവസായരംഗത്ത് വികാസമുണ്ടാക്കി. ഈ കാലഘട്ടത്തിൽ ബ്രിട്ടനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജർമനിയും യു.എസ്.എയും മുൻനിര വ്യാവസായികശക്തികളായി മാറി.

വ്യാവസായിക വിപ്ലവ കാലത്തെ കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞൻമാരും 

◆ സ്പിന്നിംഗ് ജെന്നി - ജെയിംസ് ഹാർഗ്രീവ്സ് (1764)

◆ ഫ്ളയിങ് ഷട്ടിൽ - ജോൺ കെയ് (1767)

◆ ആവിയന്ത്രം - ജെയിംസ് വാട്ട് (1769)

◆ സ്പിന്നിംഗ് ഫ്രെയിം - റിച്ചാർഡ് ആർക്ക്റൈറ്റ് (1769)

◆ മ്യൂൾ - സാമുവൽ ക്രോംപ്ടൺ (1779)

◆ പവർലൂം - കാർട്ടറൈറ്റ് (1785)

◆ ലോക്കോമോട്ടീവ് - ജോർജ് സ്റ്റീവൻസൺ (1813)

◆ സേഫ്റ്റി ലാംപ് - ഹംഫ്രി ഡേവി (1816)

PSC ചോദ്യങ്ങൾ 

1. ഉൽപ്പാദന വിതരണരംഗങ്ങളിലുണ്ടായ മാറ്റങ്ങൾ അറിയപ്പെടുന്നത് - വ്യാവസായിക വിപ്ലവം 

2. കാർഷിക - വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം രാജ്യം - ഇംഗ്ലണ്ട്

3. യന്ത്രങ്ങളുടെ കണ്ടുപിടിത്തം ഉല്പാദന രംഗത്ത് ഉണ്ടാക്കിയ മാറ്റങ്ങൾ അറിയപ്പെടുന്നത് - വ്യാവസായിക വിപ്ലവം 

4. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായ സംഭവം - പീറ്റർലൂ കൂട്ടക്കൊല 

5. വസ്ത്രനിർമ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തം - ഫ്ളയിങ് ഷട്ടിൽ

6. വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പരാമർശിക്കുന്ന ജവഹർലാൽ നെഹ്രുവിന്റെ കൃതി - വിശ്വചരിത്രാവലോകനം (Glimpses of World History)

7. വ്യാവസായിക വിപ്ലവത്തെ വിമർശിച്ചുകൊണ്ട് പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ ചിത്രം - മോഡേൺ ടൈംസ്

Post a Comment

Previous Post Next Post