കൃഷി

കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

1. കാര്‍ഷികമായ ജനസംഖ്യാകണക്കെടുപ്പ്‌ ഇന്‍ഡ്യയില്‍ ആദ്യമായി നടത്തിയതെന്ന്‌? - 1970-71-ല്‍

2. 1951-നുശേഷം പ്രതിവര്‍ഷം ഉണ്ടായിട്ടുള്ള കാര്‍ഷികാഭിവൃദ്ധിയുടെ നിരക്ക്‌ എത്ര ശതമാനമാണ്‌? - 2.7 %

3. നാഷണല്‍ ന്യൂട്രീഷന്‍ വീക്ക്‌ ആയി ആഘോഷിക്കുന്നത്‌ എന്നാണ്‌? - സെപ്റ്റംബര്‍ മാസം ആദ്യവാരത്തില്‍

4. ഇന്‍ഡ്യയിലെ സമ്പദ് വിനിയോഗസ്ഥിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ത്‌? - കൃഷി

5. 1950-51-ല്‍ കൃഷിയുടെ സംഭാവന ആകെ ഉൽപാദനത്തിന്റെ എത്ര ശതമാനമാണ്‌? - 58%

6. ഹരിത വിപ്ലവം പ്രധാനമായി ഏത്‌ ധാന്യവുമായി ബന്ധപ്പെട്ടതാണ്‌ - ഗോതമ്പുമായി

7. ഇന്‍ഡ്യയില്‍ കാര്‍ഷിക ഭൂമിയുടെ ശരാശരി അളവ്‌ എത്ര? - 1.7 ചതുരശ്രമീറ്റര്‍

8. 1990-91-ല്‍ കൃഷിയുടെ സംഭാവന ആകെ ഉൽപാദനത്തിന്റെ എത്ര ശതമാനമാണ്‌? - 32.7%

9. നാഷണല്‍ അക്കാഡമി ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ മാനേജ്മെന്റ്‌ സ്ഥാപിച്ചത്‌ എവിടെ? - ഹൈദരാബാദില്‍

10. ഇന്‍ഡ്യയിലെ കാര്‍ഷികഭൂമി എത്ര ശതമാനമാണ്‌? - 58.1%

11. കാര്‍ഷികഭൂമിയുടെ ശരാശരി വിസ്തീര്‍ണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനമേത്‌? - കേരളം

12. 1991-ലെ ജനസംഖ്യാകണക്ക്‌ പ്രകാരം കാര്‍ഷികമേഖലയില്‍ നേരിട്ട്‌ വ്യാപൃതരായിട്ടുള്ളവര്‍ എത്ര ശതമാനമാണ്‌? - 65.5%

13. നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ്‌ ബോര്‍ഡ്‌, ഓപ്പറേഷന്‍ ഫ്ലഡ്‌ പ്രോജക്റ്റ്‌ ആരംഭിച്ചതെന്ന്‌? - 1970-ല്‍

14. കാര്‍ഷിക ഭൂമിയുടെ ശരാശരി വിസ്തീര്‍ണ്ണം ഏറ്റവും കുടുതലുള്ള സംസ്ഥാനമേത്‌? - നാഗാലാന്‍ഡ്‌

15. ഇന്‍ഡ്യയിലെ ചെറുകിടകൃഷിക്കാരുടെ കൈവശമുള്ള കാര്‍ഷിക ഭൂമിയുടെ ശരാശരി വിസ്തീര്‍ണ്ണം എത്ര ഹെക്ടര്‍? - 1 മുതല്‍ 2 വരെ

16. ഇന്‍ഡ്യയിലെ പ്രധാന ജലസേചനമാര്‍ഗ്ഗം ഏത്‌? - കിണര്‍

17. കുഴല്‍ക്കിണര്‍ ഉപയോഗിച്ച്‌ ഏറ്റവും കൂടുതല്‍ ജലസേചനം നടത്തുന്ന സംസ്ഥാനം ഏത്‌? - ഉത്തര്‍പ്രദേശ്‌

18. 1990-91 -ല്‍ വിദേശവാണിജ്യത്തിലൂടെ കാര്‍ഷിക മേഖല നേടിയത്‌ എത്ര രൂപയാണ്‌? - ഏകദേശം 6346 കോടി രൂപ

19. ഇന്‍ഡ്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ സസ്യഭുക്കുകള്‍ ആണോ മാംസഭുക്കുകള്‍ ആണോ? - സസ്യഭുക്കുകള്‍

20. ടാങ്ക്‌ ജലസേചനം ഏറ്റവും കൂടുതല്‍ പ്രദേശത്ത്‌ ഉപയോഗിക്കുന്ന സംസ്ഥാനമേത്‌? - ആന്ധ്രാപ്രദേശ്‌

21. പ്രധാനപ്പെട്ട ഒരു വിരിപ്പുകൃഷി ധാന്യം ഏത്‌? - നെല്ല്‌

22. പ്രധാനപ്പെട്ട ഒരു റാബി ധാന്യം ഏത്‌? - ഗോതമ്പ്‌

23. ഇൻഡ്യയുടെ നട്ടെല്‌ എന്ന്‌ പറയപ്പെടുന്ന മേഖല ഏത്‌ - കാര്‍ഷികമേഖല

24. കാര്‍ഷികമേഖലയുടെ മറ്റൊരു പേരെന്ത്‌? - പ്രാഥമിക മേഖല

25. കാർഷിക ഉല്പാദനക്ഷമത എന്നാല്‍ എന്ത്‌? - ഒരു ഹെക്ടറിലെ ഉല്പാദനം

26. ജലസേചനം വളരെ കുറച്ച്‌ ആവശ്യമുള്ള ധാന്യമേത്‌? - ജോവർ

27. പരുത്തികൃഷിക്ക് എത്ര ശതമാനം ജലസേചനം ആവശ്യമാണ്‌? - 30%

28. ഇന്‍ഡ്യയില്‍ ഭക്ഷ്യധാന്യങ്ങള്‍ ഒരു ഹെക്ടറില്‍ എത്ര കിലോഗ്രാം ഉല്പാദിപ്പിക്കുന്നു? - 1836 കിലോഗ്രാം 

29. കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും എന്ന് പറഞ്ഞത് - ജവാഹർലാൽ നെഹ്‌റു

30. 1950-51-ൽ എത്ര ടൺ ഭക്ഷണസാധനങ്ങൾ ഉല്പാദിച്ചു? - 508 ലക്ഷം ടൺ

31. ഹരിത വിപ്ലവം എന്നാലെന്ത് ? - പെട്ടന്നുണ്ടായ കാർഷികോല്പാദനത്തിന്റെ വർദ്ധനവ്.

32. ഇന്ത്യയിലെ കർഷകൻ കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ മരിക്കുന്നു എന്ന് പറഞ്ഞതാര്? - പ്രൊഫസ്സർ എം.എൽ.ഡാർലിംഗ്

33. നവധാന്യകൃഷിയ്ക്ക് എത്ര ശതമാനം ജലസേചനം ആവശ്യമാണ്‌? - 9%

34. ഏറ്റവും കൂടുതല്‍ ശതമാനം ജലസേചനം ആവശ്യമുള്ളത്‌ എന്ത്‌ കൃഷി ചെയ്യുന്നതിനാണ്‌? - കരിമ്പ്

35. പോഷകാഹാരക്കുറവുകൊണ്ടുണ്ടാകുന്ന രോഗാവാസ്ഥ  ഇന്‍ഡ്യയിലെ ജനസംഖ്യയുടെ എത്ര ശതമാനം ആളുകള്‍ക്ക്‌ ഉണ്ട്‌? - 40%

36. ഇന്‍ഡ്യയില്‍ ശരാശരി എത്ര കലോറി ഭക്ഷണം ഉപയോഗിക്കുന്നു? - 2000

37. ഇന്‍ഡ്യയിലെ ജനസംഖ്യയുടെ എത്ര ശതമാനം ദാരിദ്രരേഖയ്ക്ക്‌ താഴെ ജീവിക്കുന്നു? - 35%

38. 1970-നുശേഷം ഏത്‌ ധാന്യത്തിന്റെ വിളവില്‍ വളരെയധികം വര്‍ദ്ധനവുണ്ടായി? - ഗോതമ്പിന്റെ

39. ഫിഷറി സര്‍വ്വെ ഓഫ്‌ ഇന്‍ഡ്യയുടെ ആസ്ഥാനം എവിടെയാണ്‌? - മുംബൈയില്‍

40. 1997-ല്‍ ആവശ്യമായിരുന്ന ഭക്ഷ്യധാന്യങ്ങള്‍ എത്ര ടണ്ണാണ്‌? - 2080 ലക്ഷം ടണ്‍

41. ജലസേചനസൗകര്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്‍ഡ്യയിലെ സംസ്ഥാനമേത്‌? - പഞ്ചാബ്

42. . കൃഷിയ്ക്ക്‌ ഉപയോഗിക്കാവുന്ന എത്ര ശതമാനം പ്രദേശത്ത്‌ പഞ്ചാബില്‍ ജലസേചന സൗകര്യം എത്തിച്ചിട്ടുണ്ട്‌? - 86%

43. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള വായ്പാപദ്ധതിയുടെ ഏറ്റവും ചുരുങ്ങിയ കാലയളവ എത്ര മാസമാണ്‌? - 15 മാസം

44. കേന്ദ്ര സര്‍ക്കാര്‍, നാഷണല്‍ സീഡ്‌സ്‌ കോര്‍പ്പറേഷന്‍ (എന്‍.എസ്‌.സി) സ്ഥാപിച്ചത്‌ എന്ന്‌? - 1963-ല്‍

45. നാടന്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്ലാദിപ്പിക്കുന്ന സംസ്ഥാനമേത്‌? - മഹാരാഷ്ട്ര

46. പരുത്തി ഏറ്റവും കൂടുതല്‍ ഉല്ലാദിപ്പിക്കുന്ന സംസ്ഥാനമേത്‌? - പഞ്ചാബ്‌

47. ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏത്‌ ഏജന്‍സിക്കുണ്ട്‌? - എഫ്‌.സി.ഐ

48. കര്‍ഷകര്‍ക്ക്‌ ഏറ്റവും കൂടുതല്‍ വായ്പ ലഭിക്കുന്നത്‌ എവിടെ നിന്നാണ്‌? - സഹകരണ സംഘങ്ങളില്‍ നിന്ന്‌

49. അഗ്രികള്‍ച്ചറല്‍ റീഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്‌ എന്ന്‌? - 1963-ല്‍

50. ഇന്‍ഡ്യയുടെ ആകെ വിസ്തീര്‍ണത്തിന്റെ എത്രയില്‍ ഒരു ഭാഗം വെള്ളപ്പൊക്ക ബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌ - 1/8

51. ഇന്‍ഡ്യയുടെ ആകെ കൃഷിയ്ക്ക്‌ കന്നുകാലിമേഖലയുടെ സംഭാവന എത്ര ശതമാനമാണ്‌? - 26%

52. കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ കൊടുക്കുന്ന വായ്പയുടെ പേരെന്ത്? - ജക്കാവി ലോണുകള്‍

53. വിതയ്ക്കുന്ന പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനം ഭക്ഷ്യധാന്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു? - 72%

54. ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത് - ഉത്തർപ്രദേശ്

55. അസാധാരണമായ ഭക്ഷ്യധാന്യങ്ങളുടെ ഉല്ലാദന പരിപാടി ഇന്‍ഡ്യയില്‍ ആരംഭിച്ചതെന്ന്‌? - 1988-89

56. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌, കൃഷി വിജ്ഞാന കേന്ദ്രം ആരംഭിച്ചത്‌ എന്ന്‌? - 1974-ല്‍

57. അപ്ളൈഡ്‌ ന്യൂട്രീഷന്‍ പ്രോഗ്രാം ആരംഭിച്ചതെന്ന്‌? - 1960-ല്‍

58. നവധാന്യം ഏറ്റവും കുടുതല്‍ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമേത്‌? - മദ്ധ്യപ്രദേശ്

59. വിളവെടുക്കുന്ന ആകെ പ്രദേശത്തിന്റെ എത്ര ശതമാനം പച്ചക്കറി കൃഷിയ്ക്ക്‌ ഉപയോഗിക്കുന്നു? - 2%

60. എത്ര ലക്ഷം ടണ്‍ വിവിധതരം സുഗന്ധവ്യജ്ഞനങ്ങള്‍ ഇന്‍ഡ്യയില്‍ ഉല്ലാദിപ്പിക്കുന്നു? - 20 ലക്ഷം ടണ്‍

61. സേവ്‌ ഗ്രെയിന്‍ കാംപെയിന്‍ 1965-66-ല്‍ ആരംഭിച്ചുവെങ്കിലും റെഗുലര്‍ സ്‌കീം ആയത്‌ എന്ന്‌? - 1969-70-ല്‍

62. ഉച്ചഭക്ഷണ പരിപാടി ആരെ ഉദ്ദേശിച്ച്‌ ആരംഭിച്ചതാണ്‌? - ഗര്‍ഭിണികളേയും പ്രായമായ സ്ത്രീകളേയും

63. ഏറ്റവും കൂടുതല്‍ കരിമ്പ്‌ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമേത്‌? - തമിഴ്‌നാട്

64. 2540 ലക്ഷം ടണ്‍ കരിമ്പ്‌ ഉല്പാദിപ്പിച്ചത്‌ ഏത്‌ വര്‍ഷമാണ്‌? - 1991-92-ല്‍

65. ഏറ്റവും കൂടുതല്‍ പ്രദേശത്ത്‌ കൃഷി ചെയ്യുന്നതെന്ത്‌? - നെല്ല്‌

66. ഗ്രാമപ്രദേശങ്ങളിൽ പാവപ്പെട്ടവർ എത്ര ശതമാനമുണ്ട്‌? - 80%

67. ഹൈ യീൽഡിങ്‌ വെറൈറ്റി (എച്ച്‌. വൈ.വി) പ്രോഗ്രാം ആരംഭിച്ചതെന്ന്‌? 1966-67-ൽ

68. എച്ച്‌. വൈ.വി പ്രദേശത്ത്‌ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതെന്ത്? - ഗോതമ്പ്

69. രാസവളം ഉപയോഗിച്ചത്‌ കാരണം എത്ര ശതമാനം കാര്‍ഷികാഭിവൃദ്ധി ഉണ്ടായി? - 70%

70. 1950-51-നുശേഷം എന്തിന്റെ ഉൽപാദനം വളരെ വേഗം വര്‍ദ്ധിച്ചു? - മത്സ്യത്തിന്റെ ഉത്പാദനം.

71. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാസവള നിര്‍മ്മാണശാല ആദ്യമായി ആരംഭിച്ചത്‌ എവിടെ? - സിന്‍ദ്രിയില്‍

72. പാട്ടഭൂമിയുടെ ഏകീകരണം സംബന്ധിച്ച നിയമങ്ങള്‍ എത്ര സംസ്ഥാനങ്ങളില്‍ പാസ്സാക്കി? - പതിനഞ്ച്‌ സംസ്ഥാനങ്ങളില്‍

73. അഗ്രികള്‍ച്ചറല്‍ ലേബര്‍ എന്‍ക്വയറി ആദ്യമായി നടത്തിയതെന്ന്‌? - 1950-51-ല്‍

74. അമ്പതുകളുടെ ആദ്യകാലഘട്ടത്തില്‍ ഭൂമിയുടെ എത്ര ശതമാനം സമീന്ദാരിസമ്പ്രദായത്തിന്‌ കീഴിലായിരുന്നു? - 40%

75. പഞ്ചസാരയുടെ ഉല്പാദനത്തില്‍ ഇന്‍ഡ്യയ്ക്ക്‌ ലോകത്തിലെ എത്രാമത്തെ സ്ഥാനമുണ്ട്‌? - രണ്ടാമത്തെ

76. പഞ്ചായത്തി രാജ്‌ ഇൻസ്റ്റിറ്റ്യൂഷന്‍സിന്റെ ത്രീ-ടയര്‍ സമ്പ്രദായം എത്ര സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌? - പതിനാല് 

77. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്‌ പ്രോഗ്രാം നടപ്പിലാക്കിയതെന്ന്‌? - 1952-ല്‍

78. പഴവര്‍ഗ്ഗങ്ങളുടെ ഉൽപാദനത്തില്‍ ഇന്‍ഡ്യയ്ക്ക്‌ ലോകത്തില്‍വച്ച്‌ എത്രാമത്തെ സ്ഥാനമാണുള്ളത്‌? - മൂന്നാമത്തെ

79. ഇന്‍ഡ്യന്‍ ഗ്രെയിന്‍ സ്‌റ്റോറേജ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ? - ഹാപ്പൂരില്‍

80. ലോക ബാങ്കിന്റെ സഹായത്തോടെ ഉത്തര്‍പ്രദേശില്‍ ഹിമാലയന്‍ വാട്ടര്‍ഷെഡ്‌ മാനേജ്മെന്റ്‌ പ്രോജക്റ്റ്‌ ആരംഭിച്ചതെന്ന്‌? - 1983-ല്‍

81. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ രൂപീകരിച്ചത്‌ എന്ന്‌? - 1929-ല്‍

82. കയറ്റുമതി ചെയ്യുന്ന എത്ര കാര്‍ഷിക ഇനങ്ങള്‍ക്ക്‌ കര്‍ശനമായ ഗുണനിലവാര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌? - നാല്‍പ്പത്തി ഒന്ന്‌

Post a Comment

Previous Post Next Post