ഏഴ് ലോകാത്ഭുതങ്ങൾ

ഏഴ് ലോകാത്ഭുതങ്ങൾ

പൗരാണിക ലോകാത്ഭുതങ്ങള്‍

സിഡോണിലെ ആന്റിപറ്റർ ആണ്‌ ഏഴു അത്ഭുതങ്ങളുടെ പട്ടിക ഉണ്ടാക്കിയത്‌. ആന്റിപറ്റർ ഒരു യാത്രാവിവരണം ഏഴുതിയിട്ടുണ്ട്‌. അദ്ദേഹം തയ്യാറാക്കിയ ഏഴു അത്ഭുതങ്ങളുടെ പട്ടിക ഇതാണ്‌.

1. കുഫുവിലെ (ഗിസ) പിരമിഡ്‌ : ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറെ കരയിലാണിത്‌. ഒരുലക്ഷം ജോലിക്കാര്‍ 20 വര്‍ഷം കൊണ്ടാണ്‌ രാജാവിന്റെ ശവകുടീരം ഉണ്ടാക്കിയത്. രാജാവിന്റെ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ചതാണ്‌ ഇത്‌.

2. ബാബിലോണിലെ തൂങ്ങുന്ന തോട്ടം : ബി.സി. ആറാം നൂറ്റാണ്ടിൽ രാജാവായിരുന്ന നെബു കെദ്നെസർ രണ്ടാമന്‍ നിര്‍മ്മിച്ചു.

3. സിയുസ്‌ പ്രതിമ : ബി.സി. 463-നോടടുത്ത ഗ്രീക്ക്‌ ശില്പി ഫിഡിയാസ്‌ ആണ്‌ നിര്‍മ്മിച്ചത്‌.

4. എഫേസസിലെ അര്‍ററമിസ്‌ ദേവാലയം : ഡയാനയുടെ ദേവാലയം എന്നും പറയും. മഹാനായ അലക്‌സാണ്ടറുടെ കാലത്ത്‌ ഏഷ്യാമൈനറിൽ ബി.സി. നാലാം നൂറ്റാണ്ടില്‍ പണിതീര്‍ത്തു.

5. ഹലികര്‍നസസിലെ ശവകുടീരം : ഏഷ്യാമൈനറിൽ അര്‍ററമിസിയ രാജ്ഞി തന്റെ ഭര്‍ത്താവായിരുന്ന കരിയയിലെ മൗസോലസ്‌ രാജാവിന്റെ ഓര്‍മ്മയ്ക്കായി ബി.സി. 352-ല്‍ നിര്‍മ്മിച്ചു.

6. റോഡ്സിലെ കൊളോസസ്‌ പ്രതിമ : സൂര്യദേവാനായ ഹെലിയോസിന്റെ പിച്ചള പ്രതിമ ഏകദേശം 12 വര്‍ഷം കൊണ്ടാണ്‌ പണിതീര്‍ത്തത്‌. ബി.സി. 224-ല്‍ ഒരു ഭൂകമ്പത്തില്‍ നശിച്ചു.

7. അലക്സാൻഡ്രിയയിലെ ദീപസ്തംഭം : ഈജിപ്തില്‍ അലക്‌സാന്‍ഡ്രിയ തുറമുഖത്തിനടുത്തു ഫറോസ്‌ ദ്വീപിലാണിത്‌ സ്ഥിതിചെയ്യുന്നത്‌. ലോകത്തിലെ അറിയപ്പെടുന്ന ആദ്യത്തെ 'ലൈററ്‌ ഹൗസ്‌'.

മധ്യയുഗത്തിലെ ഏഴ് അത്ഭുതങ്ങള്‍

1. റോമൻ കൊളോസിയം : റോമാക്കാരുടെ വിനോദ പരിപാടികള്‍ക്കായി നിര്‍മ്മിച്ചു. ഗുഹകള്‍, അറകള്‍ തുടങ്ങിയവയ്ക്കു പുറമേ കാഴ്ചക്കാര്‍ക്കുള്ള ഇരിപ്പിടങ്ങളുമുണ്ടായിരുന്നു.

2. അലക്സാ൯ഡ്രിയയിലെ ഭൂഗര്‍ഭ ഗുഹ/പാതകള്‍ : ലിബിയന്‍ മരുഭൂമിയുടെ അറ്റത്ത്‌ സ്ഥിതിചെയ്യുന്നു.

3. ചൈനയിലെ വന്‍മതില്‍ : ബി.സി. മൂന്നാം നൂറ്റാണ്ടില്‍ പണിതുടങ്ങി നിര്‍മ്മാണം ഒരു തുടര്‍പ്രക്രിയയായിരുന്നു. എ.ഡി. 14-ാം നൂറ്റാണ്ടു വരെ പണികള്‍ നടന്നിരുന്നു.

4. കല്ലുകൊണ്ടുള്ള വൃത്തം : ഇംഗ്ലണ്ടിലെ സാലിസ്ബറി സമതലത്തില്‍ സൂര്യദേവനെ പൂജിക്കാന്‍ നിയോലിത്തിക്‌ കാലത്ത്‌ ഉണ്ടാക്കിയതായി കരുതപ്പെടുന്നു.

5. പോര്‍സലയിന്‍ ടവര്‍ : ചൈനയിലെ നാങ്കിംഗില്‍ സ്ഥിതി ചെയ്തിരുന്ന ഈ ടവര്‍ (പ്രഗോഡ എന്നു പറയും) 1853-ല്‍ തെയ്പിംഗ്‌ വിപ്ലവകാരികള്‍ നശിപ്പിച്ചു.

6. പിസയിലെ ഗോപുരം : ഇറ്റലിയിലെ പിസയിലെ ഈ ഗോപുരത്തിന്റെ നിര്‍മ്മാണം എ.ഡി. 1174-ല്‍ തുടങ്ങി. 1350-ല്‍ അവസാനിച്ചു. തൊട്ടരികിലുള്ള പള്ളിയുടെ മണിമാളികയായിട്ടാണ്‌ നിര്‍മ്മിച്ചത്‌. ഇപ്പോള്‍ ഏകദേശം നേര്‍രേഖയില്‍ നിന്ന്‌ 16 അടി ചരിഞ്ഞിട്ടുണ്ട്‌.

7. കോണ്‍സ്ററാന്റിനോപ്പിളിലെ ഹഗിയ സോഫിയ (സാങ്ററാസോഫിയ) : എ.ഡി. 537-54-ല്‍ ജസ്ററിനിയന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി. കോണ്‍സ്ററാന്റിനോപ്പിള്‍ കീഴടക്കിയതോടെ 1453-ല്‍ ടര്‍ക്കി സുല്‍ത്താന്‍ മുഹമ്മദ്‌ രണ്ടാമന്‍ ഇതൊരു മുസ്ലീം പള്ളിയാക്കി. ഇപ്പോള്‍ ഒരു ആർട്ട് മ്യൂസിയമാണ്‌.

ആധുനിക ലോകാത്ഭുതങ്ങള്‍

1. ചൈനയിലെ വൻമതിൽ (Great Wall of China) : ഭൂമിയിലെ ഏറ്റവും നീളമേറിയ മനുഷ്യനിർമിതിയാണ് ചൈനയിലെ വന്‍മതില്‍. വടക്കുഭാഗത്തുനിന്നുള്ള ഹൂണൻമാരുടെ ആക്രമണത്തിനു തടയിടാനായാണ് ഇത് നിർമ്മിച്ചത്.

2. ക്രൈസ്റ്റ് ദി റെഡീമർ (Christ the Redeemer) : ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയാണ് ക്രൈസ്റ്റ് ദി റെഡീമർ. 

3.  മാച്ചു പിച്ചു (Machu Picchu) : അമേരിക്കയിലെ കൊളോണിയൽ കാലഘട്ടത്തിന് മുമ്പ് നിർമിച്ച  ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു ഭൂപ്രദേശമാണ്‌ മാച്ചു പിച്ചു. ഇന്‍കകൾ നിര്‍മിച്ച മാച്ചുപിച്ചു നഗരവും ലോകാദ്ഭുതങ്ങളില്‍ ഉൾപ്പെടുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ പെറുവിലാണുള്ളത്‌.

4. ചീച്ചൻ ഇറ്റ്സ (Chichen Itza) : മായൻ സംസ്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് ചീച്ചൻ ഇറ്റ്സ. ഇത് മെക്സിക്കോ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.

5. റോമൻ കൊളോസിയം (Colosseum)

6. താജ്മഹല്‍ (ഇന്ത്യ) (Taj Mahal): ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ ഭാര്യ മുംതാസിന്റെ ശവകുടീരമായി 1648-നോട്‌ അടുത്ത്‌ പണിതീര്‍ത്തത്‌. (1631-ലാണെന്നും പറയുന്നു.)

7. പെട്ര (Petra) : ചരിത്രപരമായി വളരെ സവിശേഷതകളുള്ള ഒരു പുരാതന ജോർദാനിയൻ നഗരമാണ്‌ പെട്ര. അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ ഒരു ഉത്തമ ഉദാഹരണമാണ് പെട്ര നഗരം. പുരാതനകാലത്ത് നബാത്തിയന്മാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം.

Post a Comment

Previous Post Next Post