ഇന്ത്യൻ വ്യവസായം

ഇന്ത്യൻ വ്യവസായം

■ ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജാംഷെഡ് ജി ടാറ്റ.


■ ഇന്ത്യയിലെ ആദ്യത്തെ കോട്ടൺമിൽ 1854ൽ ബോംബെയിൽ സ്ഥാപിച്ചു. കോട്ടൺ ടെക്സ്റ്റൈൽ മേഖലയിൽ ലോകത്ത് മൂന്നാം  സ്ഥാനമാണ് ഇന്ത്യക്ക്. കൊൽക്കത്തയ്ക്ക് സമീപമുള്ള റിഷ്റയിലാണ് ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് സ്ഥാപിതമായത്. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി ചെന്നൈയിൽ സ്ഥാപിച്ചു.


■ തൊഴിൽദാതാവ് എന്ന നിലയിലും കയറ്റുമതിയിലും മുമ്പന്തിയിലുള്ള ഇന്ത്യൻ വ്യവസായം കോട്ടൺ ടെക്സ്റ്റൈൽസ്. തമിഴ്നാട്ടിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ ടെക്സ്റ്റൈൽ മില്ലുകളുള്ളത്.


■ ഒമ്പത് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളെ ഭാരത സർക്കാർ 'നവരത്ന' കമ്പനികളായി പ്രഖ്യാപിച്ചത് 1997-ലാണ്.


■ 1991-ലാണ് ഇന്ത്യയിൽ പുതിയ വ്യവസായനയം പ്രഖ്യാപിച്ചത്.


■ സി. രംഗരാജൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ആരംഭിച്ചത്.


■ ജാർഖണ്ഡിലാണ് ബൊക്കാറോ ഉരുക്കുനിർമ്മാണശാല. ഛത്തീസ്ഗഢിലാണ് ഭിലായ് സ്റ്റീൽ പ്ലാന്റ്. മുൻ സോവിയറ്റ് യൂണിയന്റെ സഹകരണത്തോടെയാണ് ഇവ രണ്ടും നിർമിച്ചത്.


■ റൂർക്കേല സ്റ്റീൽ പ്ലാന്റ് ഒറീസ്സയിൽ. ജർമൻ സഹകരണത്തോടെയാണിത് സ്ഥാപിച്ചത്.


■ ദുർഗാപുർ സ്റ്റീൽ പ്ലാന്റ് പശ്ചിമബംഗാളിൽ. ബ്രിട്ടന്റെ സഹകരണത്തോടെയാണിത് നിർമിച്ചത്.


■ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ലാന്റാണ് ഭിലായിലേത്.


■ ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കു ശാലയാണ് 1907-ൽ, ജാർഖണ്ഡിലെ ജാംഷെഡ്പൂരിൽ സ്ഥാപിതമായ ടാറ്റ സ്റ്റീൽ പ്ലാന്റ്.


■ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാര്‍ഡാണ്‌ ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല. 'സിന്ധ്യ ഷിപ്പ്‌യാര്‍ഡ്' എന്നാണിത് തുടക്കത്തിൽ അറിയപ്പെട്ടത്.


■ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡില്‍ പണി പൂര്‍ത്തിയായ, പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പലാണ്‌ 'ജല്‍ ഉഷ' (1948).


■ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാല കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്‌. 'റാണിപത്മിനി' യാണ്‌ ഇവിടെ നിര്‍മിച്ച ആദ്യത്തെ കപ്പല്‍.


■ വ്യാവസായിക ഗുണമേന്മയ്ക്കുള്ള "ഐ.എസ്‌.ഐ.മുദ്ര” നല്‍കുന്ന സ്ഥാപനമാണ്‌ ബി.ഐ.എസ്‌. (BIS-Bureau of Indian Standards). ആസ്ഥാനം ന്യൂഡല്‍ഹി.


■ പരിസ്ഥിതിക്കിണങ്ങുന്ന ഉത്പന്നങ്ങൾക്ക്‌ നല്‍കുന്ന മുദ്രയാണ്‌ “ഇക്കോ മാര്‍ക്ക്‌”. കാര്‍ഷികോത്പന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടതാണ്‌ “അഗ്മാർക്ക്‌ മുദ്ര". ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്കു നല്‍കുന്ന ഗുണമേന്മാ മുദ്രയാണ്‌ “റഗ്മാര്‍ക്ക്‌”.


■ ന്യൂസ്പ്രിന്‍റ്‌ ഉത്പാദനത്തിന്‌ പ്രസിദ്ധമാണ്‌ മധ്യപ്രദേശിലെ നേപ്പാനഗര്‍. ആന്‍റിബയോട്ടിക്സ്‌ നിര്‍മാണത്തിനാണ്‌ പിംപ്രി പ്രശസ്തം.


■ ചെറുകിട, ഇടത്തരം ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച്‌ പഠനം നടത്തിയത്‌ അബിദ്‌ ഹുസൈന്‍ കമ്മിറ്റി.


■ കൊല്‍ക്കത്തയിലാണ്‌ അംബാസഡര്‍ കാറുകൾ നിര്‍മിക്കുന്നത്‌. മാരുതി കാറുകൾ നിര്‍മിക്കുന്നത്‌ ഹരിയാണയിലെ ഗുഡ്ഗാവോണില്‍.


■ ശ്യാമപ്രസാദ്‌ മുഖര്‍ജിയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര വ്യവസായവകുപ്പുമന്ത്രി. കേരളത്തിലെ ആദ്യത്തെ വ്യവസായ മന്ത്രി, കെ.പി. ഗോപാലന്‍.


■ ഐ.എസ്‌.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമാണ്‌ “ആന്‍ട്രിക്സ്‌ കോര്‍പ്പറേഷന്‍".


■ നാനോ കാറുകൾ നിര്‍മിക്കുന്ന കമ്പനി ടാറ്റാ മോട്ടോഴ്‌സ്‌. തുടക്കത്തില്‍ ബംഗാളിലെ സിംഗൂരിലായിരുന്നു ഫാക്ടറി. എന്നാല്‍ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന്‌ 2008ൽ ഗുജറാത്തിലെ സനന്ദിലേക്ക്‌ മാറ്റി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. വ്യവസായമന്ത്രലയം രൂപീകരിച്ചതെന്ന്‌? - 1976-ല്‍


2. 1951-നുശേഷം വ്യവസായം ഏകദേശം എത്ര ശതമാനം അഭിവൃദ്ധിപ്പെട്ടു? - 6%


3. 1985-90 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക സംഘം ഏത്‌? - ക്യാപ്പിറ്റല്‍ ഗുഡ്‌സ്‌ ഇന്‍ഡസ്ട്രീസ്‌


4. സ്വാതന്ത്ര്യത്തിനുശേഷം ഇന്‍ഡസ്ട്രിയല്‍ പോളിസി സ്റ്റേറ്റ്മൻറ്റ് സര്‍ക്കാരുണ്ടാക്കിയത്‌ എന്ന്‌ - 1948-ല്‍


5. ഇന്‍ഡസ്ട്രീസ്‌ ആക്ട്‌ നിയമഗ്രന്ഥത്തില്‍ ഉൾപ്പെടുത്തിയത് എന്ന്? - 1951-ല്‍


6. സ്വാതന്ത്രത്തിന്റെ സമയത്ത് ഇന്‍ഡ്യയിലെ വൃവസായങ്ങള്‍ എത്ര ശതമാനമാണ്‌ ദേശീയ വരുമാനം സംഭാവന ചെയ്തത്? - 10%


7. മോണോപ്പോളീസ്‌ ആന്‍ഡ്‌ റെസ്ട്രിക്റ്റീവ് ട്രേഡ് പ്രാക്ടീസസ് (എം.ആര്‍.റ്റി.പി) ആക്ട്‌ നിയമമാക്കിയത്‌ എന്ന്‌ - 1969-ൽ


8. വ്യാവസായികമായ പുതിയ തന്ത്രം പ്രഖ്യാപിച്ചത് എന്ന്? - 1991-ല്‍


9. പുതിയ വ്യാവസായികതന്ത്രം വ്യാവസായിക പ്രവർത്തനങ്ങളുടെ എണ്ണം പതിനേഴായിരുന്നത് ചുരുക്കി എത്രയാക്കി - 8


10. പുതിയ വ്യാവസായികതന്ത്രം വിദേശനയത്തിന്റെ പരിമിതി 40% ആയിരുന്നത്‌ എത്ര ശതമാനമാക്കി ഉയർത്തി? - 51%


11. ജോയിന്റ്‌ സെക്ടര്‍ സൃഷ്ടിക്കുന്നതിനായി ഏത് കമ്മിറ്റിയാണ് ശുപാർശ ചെയ്തത്? - ദത്ത് കമ്മിറ്റി


12. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിംഗ്‌ പോളിസി എൻക്വയറി രൂപീകരിച്ചതെന്ന്‌? - 1967-ൽ


13. ചെറിയ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപം എത്ര രൂപയായി സ്ഥിരപ്പെടുത്തി? - 10 ലക്ഷം രൂപയായി


14. ചെറുകിടവ്യവസായങ്ങളുടെ മുതല്‍മുടക്ക്‌ എത്ര രൂപയാണ്‌ - 1 കോടി


15. 1990-91-ല്‍ ദേശീയ വരുമാനത്തിന്‌ വൃവസായം എത്ര ശതമാനം സംഭാവന ചെയ്തു? - 29%


16. 1818-ല്‍ ആരംഭിച്ച ഇന്‍ഡ്യയിലെ ആദ്യത്തെ തുണി വ്യവസായശാല എവിടെ ആയിരുന്നു? - കൊല്‍ക്കത്തയിൽ


17. തുണിവ്യവസായം ഇന്‍ഡ്യയില്‍ ഉദ്ദേശം എത്ര ലക്ഷം ആളുകള്‍ക്ക്‌ ജോലി കൊടുക്കുന്നു? - 300 ലക്ഷം


18. വ്യവസായത്തിന്റെ ആകെ വരുമാനത്തില്‍ തുണിവ്യവസായം എത്ര ശതമാനം സംഭാവന ചെയ്യുന്നു? - 20%


19. 1985-ലെ ടെക്സ്റ്റൈല്‍ പോളിസിയുടെ ചെയര്‍മാന്‍ ആരായിരുന്നു? - അബിദ്‌ ഹുസൈന്‍


20. കൊല്‍ക്കത്തയ്ക്ക്‌ സമീപം റിഷ്റയില്‍ ആദ്യത്തെ മോട്ടോര്‍ സംവിധാനത്തോടുകൂടിയ ചണനാര് മിൽ സ്ഥാപിച്ചത് എന്ന്? - 1859-ൽ


21. ടാറ്റ ഇരുമ്പ് ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് എവിടെ? - ജംഷഡ്‌പൂരിൽ


22. നാഷണൽ റിന്യൂവല്‍ ഫണ്ട്‌ (എന്‍.ആര്‍.എഫ്‌) രൂപീകരിച്ചതെന്ന്‌? - 1992-ൽ


23. ഓര്‍ഗാനിക്‌ കെമിക്കല്‍ ഇന്‍ഡസ്ട്രി ഇന്‍ഡ്യയില്‍ ആരംഭിച്ചതെന്ന്‌? - 1950-ല്‍


24. ഫിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌ കെമിക്കല്‍സ്‌ ലിമിറ്റഡ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ? - മഹാരാഷ്ട്രയില്‍


25. ഇന്‍ഡ്യന്‍ പെട്രോകെമിക്കല്‍സ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐ.പി.സി.എല്‍) സ്ഥിതി ചെയ്യുന്നത്‌ എവിടെ? - വഡോദരയില്‍


29. ആരംഭകാലത്ത്‌ വ്യവസായശാലകളില്‍ ഉൽപാദിപ്പിച്ചിരുന്നത്‌ എന്ത്‌ മാത്രമായിരുന്നു? - നിത്യോപയോഗ സാധനങ്ങള്‍


27. ബോര്‍ഡ്‌ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്‌ ഫൈനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ (ബി.ഐ.എഫ്‌.ആര്‍) രൂപീകരിച്ചതെന്ന്‌? - 1987-ല്‍


28. ഹാൻഡ്‌ലൂം വ്യവസായത്തില്‍ ഏകദേശം എത്ര ലക്ഷം ജനങ്ങള്‍ക്ക്‌ തൊഴില്‍ സാദ്ധ്യതയുള്ളതായി കണക്കാക്കിയിട്ടുണ്ട് ? - 76 ലക്ഷം


29. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത്‌ ഏത്‌ വ്യവസായത്തിലാണ്‌? - തുണി വ്യവസായത്തില്‍


30. 1955-ല്‍ പ്രവര്‍ത്തനം ആരംഭിച്ച നാഷണല്‍ ന്യൂസ്‌പ്രിന്റ്‌ ആന്‍ഡ്‌ പേപ്പര്‍ മില്‍സ്‌ ലിമിറ്റഡ്‌ സ്ഥിതി ചെയ്യുന്നത്‌ ഏത്‌ സംസ്ഥാനത്തിലാണ്‌? - മദ്ധ്യപ്രദേശിൽ


31. തമിഴ്‌നാട്ടില്‍ സിമന്റ്‌ ഉൽപാദനം ആരംഭിച്ചത്‌ എന്ന്‌? - 1904-ല്‍


32. വ്യാവസായിക മേഖലയുടെ മറ്റൊരു പേരെന്ത്‌? - അപ്രധാനമായ മേഖല


33. കൃഷിയുടെ അടിസ്ഥാനത്തിലുള്ള പഞ്ചസാരയുടെ ഉൽപാദനത്തിന്‌ എത്രാമത്തെ സ്ഥാനമാണുള്ളത്‌? - രണ്ടാമത്തെ


34. പഞ്ചസാര ഉൽപാദനത്തിന്‌ നികുതി ചുമത്തി തുടങ്ങിയത്‌ എന്ന്‌ മുതലാണ്‌? - 1982 മുതല്‍


35. ഇലക്ട്രോണിക്സിന്റെ ഉല്പാദനം എത്ര കോടി രൂപ കഴിഞ്ഞു? - 4 ലക്ഷം കോടി രൂപ (2018)


36. ഇന്‍ഡ്യയ്ക്ക്‌ സ്വാതന്ത്യം കിട്ടിയശേഷം ആദ്യത്തെ വ്യാവസായിക തന്ത്രം രൂപീകരിച്ചത്‌ എന്ന്‌? - 1948-ല്‍


37. ഇന്‍ഡ്യയില്‍ വനസ്പതി വ്യവസായം ആരംഭിച്ചത്‌ എന്ന്‌? - 1930-ല്‍


38. രാജ്യത്തിന്റെ ചണവ്യവസായം എത്ര ലക്ഷം ചണകൃഷിക്കാര്‍ക്ക്‌ ഉപകാരമാകുന്നു? - 40 ലക്ഷം


39. രജിസ്റ്റര്‍ ചെയ്ത ചെറുകിടവ്യവസായശാലകളുടെ രണ്ടാമത്തെ കണക്കെടുപ്പ്‌ നടന്നതെന്ന്‌? - 1987-88 ല്‍


40. രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ ചെറുകിടവ്യവസായ ശാലകൾ ഇന്‍ഡ്യയില്‍ ഏകദേശം എത്രയുണ്ട്‌? - 21 ലക്ഷം


41. രജിസ്റ്റര്‍ ചെയ്ത ഏറ്റുവും കൂടുതല്‍ ചെറുകിട വ്യവസായശാലകള്‍ ഉള്ള സംസ്ഥാനമേത്? - ഉത്തര്‍പ്രദേശ്


42. സമൂഹത്തിന്റെ സ്ഥിതിസമത്വവാദപരമായ മാതൃക എന്ന തത്ത്വം പ്രാവര്‍ത്തികമാക്കിയത്‌ എന്ന്‌? - 1954-ല്‍


43. ഇന്‍ഡ്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്പ്മെന്റ്‌ ഏജന്‍സി ലിമിറ്റഡ്‌ (ഐ.ആര്‍.ഇ.ഡി.എ)? രൂപീകരിച്ചതെന്ന്‌? - 1987-ല്‍


44. വ്യാവസായിക പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്‌ - രണ്ടാം പഞ്ചവത്സര പദ്ധതി


45. ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ (എന്‍.എസ്‌.ഐ.സി) രൂപീകരിച്ചതെന്ന്‌? - 1955-ല്‍


46. വിവിധ ഉറവിടങ്ങളില്‍ നിന്ന്‌ ഉൽപാദിപ്പിക്കുന്ന ഊർജ്ജം തമ്മിലുള്ള വ്യത്യാസം എത്ര ശതമാനമാണ്‌? - 10 മുതല്‍ 15 വരെ ശതമാനം


47. കാറ്റില്‍ നിന്ന്‌ ഉൽപാദിപ്പിക്കുന്ന ഊർജ്ജം എത്ര? - 37,000 MW


48. എനര്‍ജി മാനേജ്മെന്റ്‌ സെന്ററിന്റെ (ഇ.എം.സി) ആസ്ഥാനം എവിടെയാണ്‌? - ന്യൂഡല്‍ഹിയില്‍


49. പൊതുമേഖലയുടെ ഉടമസ്ഥതയിലുള്ള വ്യാവസായിക മുതല്‍ക്കൂട്ട്‌ എത്ര ശതമാനമാണ്‌? - 75%


50. ജോയിന്റ്‌ സെക്ടറിന്റെ ആശയം ഏത്‌ വര്‍ഷത്തിലെ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിംഗ് ‌ പോളിസിയിലാണ്‌ കൈക്കൊണ്ടത്‌? - 1970-ലെ


51. വായ്‌പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത്‌? - തുണി വ്യവസായം


52. ചെറുകിടമേഖലയിൽ അഭിവൃദ്ധി പ്രാപിക്കാത്ത വ്യവസായശാലകൾ എത്ര ശതമാനം ഉണ്ട്‌? - 99%


53. സംസ്ഥാനതലത്തിലുള്ള 1100 പൊതുവൃവസായസ്ഥാപനങ്ങളുടെ ആകെ നിക്ഷേപം എത്ര കോടി രൂപയാണ്‌? - 50,000 കോടി രൂപ


54. പുതിയ വ്യാവസായിക തന്ത്രം ആരംഭിച്ചത് എന്ന്? - 1991-ൽ


55. 1990-91 -ൽ ഉണ്ടായിരുന്ന 236 കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ എത്രയെണ്ണം നഷ്ടത്തിൽ പ്രവർത്തിച്ചിരുന്നു? - 111


56. ഇന്ധനമാക്കി മാറ്റുന്നതിന് പ്രതിവർഷം ഉപയോഗിക്കുന്ന ഉണങ്ങാത്ത ചാണകം എത്ര ടണ്ണാണ്? - 9600 ലക്ഷം ടൺ


57. വിളവിന്റെ അവശിഷ്ടങ്ങള്‍ ഇന്ധനമായി ഉപയോഗിച്ചത് പ്രതിവർഷം എത്ര ടണ്ണാണ്? - 500 ലക്ഷം ടണ്‍


58. നഷ്ടം വഹിക്കുന്ന വ്യവസായശാലകളുടെ പേരെന്ത്‌? - സിക്ക് ഇൻഡസ്ട്രീസ്


59. എനര്‍ജി സര്‍വ്വെ ഓഫ്‌ ഇന്‍ഡ്യ കമ്മിറ്റി രൂപീകരിച്ചതെന്ന്‌? - 1965-ൽ


60. 1950-51 മുതല്‍ 1990-91 വരെയുള്ള കാലഘട്ടത്തിലെ ഊർജ്ജത്തിന്റെ അഭിവൃദ്ധി ശരാശരി എത്ര ശതമാനമാണ്‌ - 10%


61. ഏറ്റവും കൂടുതല്‍ ഊർജ്ജം ഉപയോഗിക്കുന്ന മേഖല ഏത്‌ - വ്യവസായം


62. സാമ്പത്തികാഭിവൃദ്ധിയുടെ അടിസ്ഥാനം എന്ത്? - വ്യവസായവല്‍ക്കരണം


63. ആകെ ഇന്ധനത്തിന്റെ എത്ര ശതമാനം വിറകില്‍ നിന്നും ലഭിക്കുന്നു? - 65%


64. വിതരണം ചെയ്യുന്ന ആകെ ഊർജ്ജം എത്ര ടണ്ണാണ്‌? - 2910 ലക്ഷം ടണ്‍


65. തെര്‍മല്‍ പവ്വര്‍ ജനറേഷന്‌ ഉപയോഗിച്ച കല്‍ക്കരി ആകെ എത്ര ശതമാനമാണ്‌? - 65%


66. കോമേഴ്‌സ്യല്‍ എനര്‍ജിയുടെ ഉപയോഗത്തില്‍ കുറവുണ്ടായത്‌ എന്ന്‌ മുതലാണ്‌? - 1980-81 മുതല്‍


67. ഊർജ്ജ സംരക്ഷണത്തില്‍ ഇന്‍ഡ്യ എന്ന്‌ മുതല്‍ ശ്രദ്ധിച്ചു തുടങ്ങി? - 1973 മുതല്‍


68. ഹൈഡ്രോ ഇലക്ട്രിക്‌ ശക്തി ഏറ്റവും കൂടുതലുള്ളത്‌ ഏത്‌ മേഖലയിലാണ്‌? - വടക്കന്‍ മേഖലയില്‍


69. ഗ്രാമങ്ങളില്‍ ഏറ്റവും കുറച്ച്‌ ശതമാനം മാത്രം വൈദ്യുതീകരിച്ചിട്ടുള്ള സംസ്ഥാനം ഏതാണ്‌ - മേഘാലയ


70. ഇന്‍ഡ്യയിലെ എത്ര ശതമാനം ഗ്രാമങ്ങള്‍ വൈദ്വുതീകരിച്ചിട്ടുണ്ട്‌ - 97%


71. ഹൈഡ്രോ ഇലക്ട്രിക്‌ ശക്തി ഏറ്റവും കുറവുള്ളത്‌ ഏത്‌ മേഖലയിലാണ്‌? - പടിഞ്ഞാറന്‍ മേഖലയില്‍


72. ഏത് പെട്രോളിയം ഉല്പന്നത്തിന്റെ ഉപയോഗമാണ്‌ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതൽ വര്‍ദ്ധിച്ചത്‌? - ഹൈ സ്പീഡ്‌ ഡീസലിന്റെ


73. 1970-71-നേക്കാള്‍ 1990-91-ല്‍ ഹൈ സ്പീഡ്‌ ഡീസലിന്റെ ഉല്പാദനം ഇന്ത്യയിൽ ഏത്ര ഇരട്ടി വര്‍ദ്ധിച്ചു? - നാലിരട്ടി


74. 1990-91-ൽ അസംസ്കൃത എണ്ണയുടെ ആവശ്യം എത്ര ശതമാനം ഉണ്ടായി? - 56%


75. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രോ ഇലക്ട്രിക്ക് ശക്തി എത്ര? - 600 ബി.കെ.ഡബ്ള്യു.എച്ച്


76. വികസിക്കുകയോ വികസിപ്പിക്കപ്പെടുകയോ ചെയ്യുന്ന ഹൈഡ്രോ ഇലക്ട്രിക് ശക്തി എത്ര ശതമാനമാണ്? - 18%

0 Comments