ചരിത്രത്തിലിടം നേടിയ കപ്പലുകൾ

ചരിത്രത്തിലിടം നേടിയ കപ്പലുകൾ

◆ വിക്ടോറിയ : ഭൂമിയെ വലംവെച്ച ആദ്യത്തെ കപ്പൽ. 1519ൽ മഗല്ലന്റെ നേതൃത്വത്തിൽ പുറപ്പെട്ട പര്യവേക്ഷണസംഘത്തിന്റെ കപ്പലുകളിലൊന്ന്. കൺസെപ്‌ഷൻ, സാൻ അന്റോണിയോ, സാന്റിയാഗോ, ട്രിനിഡാഡ് എന്നിവയായിരുന്നു മറ്റു കപ്പലുകൾ.

◆ പിന്റോ : 1492ൽ പുറപ്പെട്ട ക്രിസ്റ്റഫർ കൊളംബസിന്റെ ഒന്നാം പര്യവേക്ഷണയാത്രയിലെ കപ്പലുകളിലൊന്ന്. നിനാ, സാന്റാ മരിയ എന്നിവയായിരുന്നു മറ്റു കപ്പലുകൾ.

◆ സെന്റ് ഗബ്രിയേൽ : ഇന്ത്യയിലേക്കുള്ള യാത്രയിൽ 1498ൽ വാസ്കോ ഡാ ഗാമ കപ്പിത്താനായിരുന്ന കപ്പൽ. ബെറിയോ, സെന്റ് റാഫേൽ എന്നിവയും ഈ യാത്രാസംഘത്തിന്റെ കപ്പലുകളായിരുന്നു.

◆ സ്പാനിഷ് അർമദ : ഇംഗ്ലണ്ടിനെ അക്രമിക്കാനായി 1588ൽ സ്‌പെയിനിൽ നിന്നും പുറപ്പെട്ട വൻകപ്പൽ സമുച്ചയമാണിത്. അക്കാലത്തെ ഏറ്റവും വലിയ കപ്പൽപ്പടയായിരുന്നു സ്പാനിഷ് അർമദ. എന്നാൽ ഇംഗ്ലണ്ട് ഇവരെ പരാജയപ്പെടുത്തി.

◆ മെയ്ഫ്ലവർ : മതസ്വാതന്ത്ര്യം തേടി, 1620ൽ ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്കു തിരിച്ച 102 അംഗസംഘം യാത്രചെയ്ത കപ്പൽ. ഇവരെ 'തീർഥാടക പിതാക്കന്മാർ' എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ മസാചുസെറ്റ്സിനു സമീപമുള്ള പൈമൗത്തിൽ ഇവർ കോളനി സ്ഥാപിച്ചു. 

◆ HMS ബീഗിൾ : 1820, മെയ് 11ന് നീറ്റിലിറക്കിയ ഈ പര്യവേക്ഷണ കപ്പൽ ചാൾസ് ഡാർവിൻ നടത്തിയ പഠനങ്ങൾ കൊണ്ടാണ് ചരിത്രത്തിലിടം നേടിയത്. 1831 - 1835 കാലത്തു നടന്ന ബീഗിളിന്റെ രണ്ടാം പര്യവേക്ഷണ യാത്രയിലാണ് ഡാർവിനും അംഗമായത്.

◆ HMS ചലഞ്ചർ : ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശമായ ശാന്തസമുദ്രത്തിലെ മറിയാന ട്രെഞ്ചിന്റെ ആഴം 1875ൽ കണ്ടെത്തിയ കപ്പലാണിത്. കപ്പലിന്റെ സ്മരണാർഥം ഇവിടുത്തെ ഏറ്റവും ആഴം കൂടിയ ഭാഗത്തിന് ചലഞ്ചർ ഡീപ്പ് എന്നു പേരു നൽകിയിരിക്കുന്നു.

◆ ടൈറ്റാനിക് : 1912ൽ നിർമാണം പൂർത്തിയായ ടൈറ്റാനിക് അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നു. ഒരിക്കലും തകരില്ല എന്നാണ് കപ്പലിനെക്കുറിച്ച് നിർമാതാക്കൾ അവകാശപ്പെട്ടത്. 1912 ഏപ്രിൽ 10ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്നും അമേരിക്കയിലെ ന്യൂയോർക്കിലേക്ക് ടൈറ്റാനിക് കന്നിയാത്ര തിരിച്ചു. ഏതാണ്ട് 2200 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എഡ്വേർഡ് ജെ.എ സ്മിത്തായിരുന്നു ടൈറ്റാനിക്കിന്റെ ക്യാപ്റ്റൻ. ഏപ്രിൽ 14ന് രാത്രി 11.40ന് ഒരു വൻമഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1500 ഓളം പേർ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കപ്പലായ കാർപ്പാത്തിയയാണ് ദുരന്തത്തിൽ ബാക്കിയായവരെ രക്ഷപ്പെടുത്തിയത്.

◆ യു.എസ്.എസ് അരിസോണ : 1941 ഡിസംബർ ഏഴിനുണ്ടായ ജപ്പാന്റെ പേൾ ഹാർബർ ആക്രമണത്തിൽ തകർന്ന അമേരിക്കൻ നാവികക്കപ്പൽ.

◆ കോൺ-ടിക്കി : 1947ൽ നോർവീജിയൻ പര്യവേക്ഷകനായ തോർ ഹെയർദാലും സംഘവും, തെക്കേ അമേരിക്കയിൽ നിന്നും പോളിനേഷ്യൻ ദ്വീപുകളിലേക്ക് സാഹസിക യാത്ര നടത്താൻ ഉപയോഗിച്ച തടിച്ചങ്ങാടം. ഈ യാത്രയെക്കുറിച്ച് ഹെയർ ദാൽ പിന്നീടെഴുതിയ പുസ്തകത്തിന്റെ പേര് കോൺ-ടിക്കി എന്നാണ്.

◆ യു.എസ്.എസ് ന്യൂയോർക്ക് : 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള ഉരുക്കുപയോഗിച്ച് നിർമിച്ച നാവികസേനാക്കപ്പലാണിത്. 2007ൽ നിർമാണം പൂർത്തിയായി.

Post a Comment

Previous Post Next Post