ശതമാനം PSC ചോദ്യങ്ങൾ

ശതമാനം

ഛേദം 100 ആയ ഭിന്നസംഖ്യ ആണ് ശതമാനം. അതായത് 45⁄100 എന്ന ഭിന്ന സംഖ്യയാണ് 45% എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. താരതമ്യപഠനങ്ങൾക്ക് ഏറെ സഹായകരമായ ഒരു സമ്പ്രദായമാണ് ഇത്. ജീവിതത്തിന്റെ പലമേഖലകളിലും ശതമാനം എന്ന ആശയം നമുക്ക് ഉപയോഗിക്കേണ്ടിവരും. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള അറിവ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. 


ഓർത്തിരിക്കാൻ (ശതമാനം കാണുന്നത് എങ്ങനെ)


■ ഒരു ഭിന്നസംഖ്യയെ ശതമാനമാക്കാൻ 100 കൊണ്ട് ഗുണിച്ച് ശതമാന ചിഹ്നമിട്ടാൽ മതി. 3⁄5 = 3⁄5 x 100 % = 300⁄5 %= 60 %


■ ഒരു സംഖ്യയുടെ a % കാണാൻ സംഖ്യയെ a/100 കൊണ്ട് ഗുണിച്ചാൽ മതി.

60 ന്റെ 5% = 60 x 5⁄100 = 300⁄100 = 3


■ a യുടെ b% ഉം b യുടെ a% ഉം തുല്യമായിരിക്കും.


■ ഒരു സംഖ്യ a% വർദ്ധിച്ചാൽ കിട്ടുന്ന സംഖ്യ ആദ്യസംഖ്യയുടെ (100+a)% ആയിരിക്കും.


■ ഒരു സംഖ്യ a% കുറഞ്ഞാൽ കിട്ടുന്ന സംഖ്യ ആദ്യ സംഖ്യയുടെ (100-a)% ആയിരിക്കും.


മാതൃകാ ചോദ്യങ്ങൾ


1.  2⁄5 നു തുല്യമായത് ഏത്?


Ans: 2⁄5  = 2⁄5 x 100% = 40%


2. 0.45 നു തുല്യമായത് ഏത്?


Ans: 0.45 = 45⁄100 = 45%


3. 33 1⁄3 % നു തുല്യമായത് ഏത്?


Ans: 33 1⁄3 % = (33 x 3 + 1)/3 % = 100⁄3  % = 100/(3 x 100) = 1⁄3


4. 2 3⁄5 = 


Ans: (2 x 5 + 3)/5 = 13⁄5 = 13⁄5 x 100% = 260%


5. 0.1% നു തുല്യമായ ഭിന്ന സംഖ്യ ഏത്?


Ans: 0.1 % = 1⁄10 % = 1/(10x100) = 1/1000 


6. 3% നു തുല്യമായ ദശാംശ ഭിന്നമെത്ര?


Ans: 3% = 3⁄100 = 0.03


7. 84ന്റെ 20% എത്ര?


Ans: 84 x 20⁄100 = 16.8


8. 21ന്റെ 66 2⁄3% എത്ര?


Ans: 66 2⁄3% = 2⁄3

21 ന്റെ 66 2⁄3% = 21 x 2⁄3 = 14


9. 33 1⁄3 ന്റെ 45% എത്ര?


Ans: 45 x 1⁄3 = 15 


10. 3500 ന്റെ 4 2⁄5% എത്ര?


Ans: 4 2⁄5% = (4x5+2)/5 = 22⁄5 % = 22⁄500

3500 ന്റെ 4 2⁄5% = 3500 x 22⁄500 = 154


11. 0.5 ന്റെ 0.5% എത്ര?


Ans: 0.5 x 0.5/100 = 0.0025


12. 1⁄4 ന്റെ 1⁄4 % എത്ര?


Ans: 1⁄4 x 1⁄400 = 1⁄1600 


13. 96 ന്റെ 25%ന്റെ 1⁄3 ഭാഗം എത്ര?


Ans: 96ന്റെ 25% = 96 x 25⁄100 = 24

24ന്റെ 1⁄3 ഭാഗം = 8


14. 360 ന്റെ 20% ന്റെ 25% എത്ര?


Ans: 360ന്റെ 20% = 360 x 20⁄100 = 72

72ന്റെ 25% = 72 x 25⁄100 = 18


15. 10000 ന്റെ 20% ന്റെ 5% ന്റെ 50% എത്ര?


Ans: 10000 x 20⁄100 x 5⁄100 x 50⁄100 = 50


16. 204 ന്റെ 12.5% എത്ര?


Ans: 204 x 12.5/100 = 25.5


17. 48 ന്റെ എത്ര ശതമാനമാണ് 3? 


Ans: 48 x X/100 = 3

X = 300/48 = 6.25


18. 72ന്റെ എത്ര ശതമാനമാണ് 90?


Ans: 90 x 100/72 = 125


19. 1⁄2 കിലോമീറ്ററിന്റെ 50% ന്റെ 10% എത്ര?


Ans: 1⁄2 km = 500 m

500 x 50⁄100 x 10⁄100 = 25 m


20. 63ന്റെ 15%, 42ന്റെ എത്ര ശതമാനമാണ്?


Ans: 63ന്റെ 15% = 63 x 15⁄100 = 9.45

9.45/42 x 100 = 945/42 = 22.5


21. ഒരു സംഖ്യയുടെ 35%, 63 ആയാൽ സംഖ്യ ഏത്?


Ans: സംഖ്യ X എന്നിരിക്കട്ടെ 

X x 35⁄100 = 63

X = 180


22. ഒരു സംഖ്യയുടെ 11%, 132 ആയാൽ ആ സംഖ്യയുടെ 1% എത്ര?


Ans: സംഖ്യയുടെ 11% = 132

സംഖ്യയുടെ 1% = 132/11 = 12


23. ഒരു സംഖ്യയുടെ 8%, 56 ആയാൽ ആ സംഖ്യയുടെ 13% എത്ര?


Ans: സംഖ്യയുടെ 8% = 56

സംഖ്യയുടെ 1% = 56/8 = 7

സംഖ്യയുടെ 13% = 7 x 13 = 91


24. ഏതു സംഖ്യയുടെ 32 1⁄4% ആണ് 19 7⁄20?


Ans: സംഖ്യ X എന്നെടുത്താൽ

X x 32 1⁄4 % = 19 7⁄20

X x 129⁄4 % = 19 7⁄20

X x 129⁄400 = 19 7⁄20

X = 19 7⁄20 x 400⁄129 

X = 387⁄20 x 400⁄129 = 60


25. ഒരു പരീക്ഷയെഴുതിയ 260 വിദ്യാർത്ഥികളിൽ 91 പേർ തോറ്റു. എങ്കില്‍ വിജയശതമാനം എത്ര?


Ans: വിജയിച്ചവരുടെ എണ്ണം = 260 - 91 = 169

വിജയശതമാനം = 169⁄260  x 100% = 65%

അല്ലെങ്കിൽ, തോറ്റവരുടെ ശതമാനം = 91⁄260 x 100% = 35%

വിജയശതമാനം = 100 - 35 = 65 %


26. ഒരു പട്ടണത്തിലെ 85% പേര്‍ സാക്ഷരരാണ്‌. അവിടത്തെ ജനസംഖ്യ 18500 ആണെങ്കില്‍ നിരക്ഷരരുടെ എണ്ണമെത്ര?


Ans: നിരക്ഷരരുടെ ശതമാനം, 100 - 85 = 15

നിരക്ഷരരുടെ എണ്ണം = 18500 x 15⁄100 = 2775


27. 75ന്റെ 1%വും, 150ന്റെ 1⁄2% വും തമ്മിലുള്ള വൃത്യാസമെത്ര?


Ans: 75 ന്റെ 1% = 75 x 1⁄100 = 0.75

150 ന്റെ 1⁄2 % = 150 x 1⁄2/100 = 150 x 1/200 = 0.75

വ്യത്യാസം  = 0

അല്ലെങ്കിൽ 75ന്റെ 2 മടങ്ങാണല്ലോ 150

75 ന്റെ X% = 150 ന്റെ 2X% ആയിരിക്കും.


28. 27 സ്ത്രീകൾ അംഗങ്ങളായ ഒരു, സഹകരണസംഘത്തിലെ സ്ത്രീപ്രാതിനിധ്യം 18% ആണ്‌. എങ്കില്‍ ക്ലബിലെ പുരുഷന്മാരുടെ എണ്ണമെത്ര?


Ans: അംഗങ്ങളുടെ ആകെ എണ്ണം X എന്നെടുത്തൽ X x 18⁄100 = 27

X = 27 x 100/18 = 150

പുരുഷന്മാരുടെ എണ്ണം = 150 - 27 = 123

അല്ലെങ്കിൽ, X ന്റെ 18% = 27

X ന്റെ 1% =  27⁄18

പുരുഷമാരുടെ ശതമാനം = 100 - 18 = 82

X ന്റെ 82% = 27 x 82/18 = 123


29. 120 അംഗങ്ങളുള്ള ഒരു നിയമസഭയില്‍ 33 1⁄3% സ്രീകളായിരിക്കണം എന്ന്‌ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അംഗങ്ങളില്‍ 72 പുരുഷന്മാരാണുള്ളതെങ്കില്‍ സ്ത്രീകളുടെ എണ്ണം ഭരണഘടന വ്യവസ്ഥ ചെയ്യുന്നതിനേക്കാൾ എത്ര കൂടുതലുണ്ട്‌?


120 ന്റെ 33 1⁄3 % = 120 x  1⁄3 = 40

സ്ത്രീകളുടെ എണ്ണം = 120 - 72 = 48

8 പേർ കൂടുതൽ.


30. ഒരാൾ അയാളുടെ മാസവരുമാനത്തിന്റെ 40% ആഹാരത്തിനും, 10% വസ്ത്രത്തിനും 13% വാടകയ്ക്കും, 15% കുട്ടികളുടെ വിദ്യാഭ്യാസത്തിനും, 6 1⁄2% വിനോദത്തിനും 15% പലവകയിലും ചെലവഴിക്കുന്നു. ബാക്കി വരുന്ന തുക ഒരു ക്ഷേമപദ്ധതിയില്‍ നിക്ഷേപിക്കുന്നു. ക്ഷേമപദ്ധതിയില്‍ ഒരു വര്‍ഷംകൊണ്ട്‌ 1500 രൂപ നിക്ഷേപിച്ചുവെങ്കില്‍ അയാളുടെ മാസവരുമാനം എത്ര?


Ans: 40 + 10 + 13 + 15 + 6 1⁄2 + 15 = 99 1⁄2


അയാൾ 99  1⁄2 % ചെലവഴിക്കുന്നു.

 1⁄2 ശതമാനം നിക്ഷേപിക്കുന്നു.

വാർഷിക നിക്ഷേപം = 1500

ഒരു മാസത്തെ നിക്ഷേപം = 1500/12 = 125

വരുമാനത്തിന്റെ  1⁄2 % = 125

വരുമാനം = 125 x 100 / 1⁄2 = 25000


31. ഒരു ക്ലാസിലെ 50 കുട്ടികളില്‍ 20 പേര്‍ ആണ്‍കുട്ടികളാണ്‌. എങ്കില്‍ പെണ്‍കുട്ടികൾ ആണ്‍കുട്ടികളുടെ എത്ര ശതമാനമാണ്‌?


Ans:  30⁄20 x 100% = 150%


32. ഒരു സംഖ്യയുടെ 20%ന്റെ 1⁄4 ഭാഗം 4.5 ആയാല്‍ സംഖ്യ ഏത്‌?


Ans: സംഖ്യ X എന്നെടുത്തൽ

X x 20⁄100 x 1⁄4 = 4.5

അതായത് X x 1⁄5 x 1⁄4 = 4.5

X x 1⁄20 = 4.5

X = 4.5 x 20 = 90

 

33. ഒരു സംഖ്യയുടെ 25 ശതമാനവും 21 ശതമാനവും തമ്മില്‍ 8ന്റെ വ്യത്യാസമുണ്ട്‌. സംഖ്യയേത്‌?


Ans: വ്യത്യാസം 4% ആണ്.

സംഖ്യയുടെ 4% = 8,

സംഖ്യ = 8 x 100/4 = 200


34. ഒരു സ്കൂളില്‍ 24 ശതമാനം കുട്ടികൾ ബസ്സില്‍ വരുന്നവരാണ്‌. 18 ശതമാനം പേര്‍ സൈക്കിളില്‍ വരുന്നവരും. ആ സ്ക്കൂളില്‍ 1100 കുട്ടികളുണ്ടെങ്കില്‍ ബസ്സില്‍ വരുന്നവരുടെ എണ്ണം സൈക്കിളില്‍ വരുന്നവരുടെ എണ്ണത്തെക്കാൾ എത്ര കൂടുതലാണ്‌?


Ans: ബസ്സിൽ വരുന്നവർ സൈക്കിളിൽ വരുന്നവരേക്കാൾ 6% കൂടുതലാണ്. 

1100 ന്റെ 6% = 1100 x 6⁄100 = 66 


35. ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 25 ശതമാനം 12 ആയാല്‍ ആ സംഖ്യയുടെ 40 ശതമാനമെത്ര?


Ans: സംഖ്യ X എന്നെടുത്താൽ

X x 20⁄100 x 25⁄100 = 12

അതായത് X x 1⁄20 = 12

x = 12 x 20 = 240

240 ന്റെ 40% = 240 x 40⁄100 = 96


36. ഒരാളുടെ ശമ്പളം 8 ശതമാനം വര്‍ധിക്കുന്നു. പുതിയ ശമ്പളം പഴയതിന്റെ എത്ര ശതമാനമായിരിക്കും?


Ans: 108%


37. ഒരു കമ്പ്യൂട്ടറിന്റെ വില 10 ശതമാനം കുറയുന്നു. എങ്കിൽ പുതിയ വില പഴയ വിലയുടെ എത്ര ശതമാനമായിരിക്കും?


Ans: 90%


38. ഒരു ഗ്രാമത്തിലെ ജനസംഖ്യ 7% വര്‍ദ്ധിച്ചു. മുന്‍പ്‌ ആ ഗ്രാമത്തില്‍ 18500 പേരാണ്‌ ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോൾ അവിടെ എത്രപേര്‍ ഉണ്ടായിരിക്കും?


Ans: 18500 ന്റെ 7% = 18500 x 7⁄100 = 1295

ഇപ്പോഴത്തെ ജനസംഖ്യ = 18500 + 1295 = 19795

അല്ലെങ്കിൽ 18500 x 107⁄100 = 19795


39. സംസ്ഥാനത്ത്‌ ഈ വര്‍ഷം പെയ്ത മഴ കഴിഞ്ഞ വര്‍ഷത്തേതിനേക്കാൾ 15% കുറവാണ്‌. കഴിഞ്ഞ വര്‍ഷം 240 സെ. മീ. മഴയാണു പെയ്തതെങ്കില്‍ ഈ വര്‍ഷം പെയ്ത മഴയുടെ അളവെത്ര?


Ans: 240 ന്റെ 15% = 36

ഈ വർഷത്തെ മഴ = 240 - 36 = 204 സെ. മീ.


40. ഒരു കടയിലെ വിറ്റുവരവ്‌ കഴിഞ്ഞ മാസത്തേതിനേക്കാൾ 14% വര്‍ദ്ധിച്ചു. ഈ മാസത്തെ വിറ്റുവരവ്‌ 61560 രൂപയാണെങ്കില്‍ കഴിഞ്ഞ മാസത്തെ വിറ്റുവരവ്‌ എത്ര?


Ans: കഴിഞ്ഞ മാസത്തെ വിറ്റുവരവ് X എന്നെടുത്താൽ

X x 114⁄100 = 61560,

X = 61560 x 100⁄114 = 54000


41. ഒരു ഓഫീസിലെ വൈദ്യുതി ഉപഭോഗം ജൂലായ്  മാസത്തില്‍ ജൂണ്‍ മാസത്തേതിനേക്കാൾ 6 ശതമാനം കുറഞ്ഞു. ജൂലായ്‌ മാസത്തിലെ ഉപഭോഗം 423 യൂണിറ്റാണെങ്കില്‍ ജൂണ്‍ മാസത്തിലേത്‌ എത്ര യൂണിറ്റായിരുന്നു?


Ans: ജൂൺമാസത്തിലെ ഉപഭോഗം X എന്നെടുത്താൽ,

X x 94⁄100 = 423

X = 423 x 100⁄94 = 450


42. ഒരു സംഖ്യ 15% വർധിച്ചപ്പോൾ 207 ആയി. എങ്കില്‍ സംഖ്യ ഏത്‌?


Ans: X x  115⁄100 = 207, 

X = 180


43. ഒരു സംഖ്യ 13% കുറഞ്ഞപ്പോൾ 2784 ആയി. സംഖ്യ ഏത്?


Ans: X x  87⁄100 = 2784

X = 3200


44. സ്വര്‍ണ്ണത്തിന്റെ വില തിങ്കളാഴ്ചയുള്ളതിനേക്കാൾ 8% കൂടുതലായിരുന്നു ചൊവ്വാഴ്ച. എന്നാല്‍ ബുധനാഴ്ച തലേ ദിവസത്തേക്കാൾ 5% കുറഞ്ഞു. ബുധനാഴ്ചത്തെ വില പവന്‌ 3078 രൂപയാണെങ്കില്‍ തിങ്കളാഴ്ചത്തെ വില എത്ര രൂപയായിരുന്നു?


Ans: ബുധനാഴ്ചത്തെ വില = 3078

ചൊവ്വാഴ്ചത്തെ വില = 3078 x  100⁄95 = 3240

തിങ്കളാഴ്ചത്തെ വില = 3240 x  100⁄108 = 3000


45. ഒരു സാധനത്തിന്റെ വില 25% കുറഞ്ഞു. പിന്നീട്‌ 10% വര്‍ദ്ധിച്ചു. ഇപ്പോൾ അതിന്റെ വില 99 രൂപയാണെങ്കില്‍ ആദ്യം അതിന്റെ വില എത്രയായിരുന്നു?


Ans: ഇപ്പോഴത്തെ വില = 99

തൊട്ടുമുമ്പത്തെ വില = 99 x  100⁄110 = 90

ആദ്യത്തെ വില = 90 x  100⁄75 = 120


46. ഒരു സാധനത്തിന്റെ വില 10% വര്‍ദ്ധിച്ചു. പിന്നീട്‌ 10% കുറഞ്ഞു. ഇപ്പോഴത്തെ അതിന്റെ വില ആദ്യത്തെ വിലയുടെ എത്രശതമാനം?


Ans: സാധനത്തിന്റെ വില 100 രൂപ എന്ന് കരുതുക.

10% വർദ്ധിച്ചാൽ വില = 100 x  110⁄100 = 110

പിന്നീട് 10% കുറഞ്ഞാൽ വില = 110 x  90⁄100 = 99

ഇത് ആദ്യത്തെ വിലയുടെ 

99⁄100 x 100 = 99% ആയിരിക്കും 


47. ഒരു മരത്തിന്റെ ഉയരം 1 1⁄2 മടങ്ങായി വര്‍ധിക്കുന്നു. എങ്കില്‍ വര്‍ധന എത്ര ശതമാനം?


Ans: മരത്തിന്റെ ഉയരം 100 മീറ്റർ എന്നു കരുതുക

 1 1⁄2 മടങ്ങ് ഉയരം = 150 മീറ്റർ

വർദ്ധന 50 മീ

വർദ്ധന ശതമാനം =  50⁄100 x 100% = 50%


48. കഴിഞ്ഞ വര്‍ഷം 5000 കമ്പ്യൂട്ടറുകൾ വിറ്റ ഒരു കമ്പനി ഈ വര്‍ഷം 6589 കമ്പ്യൂട്ടറുകൾ വിറ്റു. വളര്‍ച്ച എത്ര ശതമാനം?


Ans: അധികം വിറ്റ കമ്പ്യൂട്ടർ = 6589 - 5000 = 1589

വളർച്ചാ ശതമാനം = 1589/5000 x 100 = 31.78


49. ഒരു വര്‍ഷം 16000 സോപ്പുകൾ വില്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. എന്നാൽ ആ വർഷം 9872 സോപ്പുകൾ വില്കാനേ കഴിഞ്ഞുള്ളു. അവർ എത്ര ശതമാനം ലക്ഷ്യം കൈവരിച്ചു?


Ans: 9872/10000 x 100 = 61.5


50. ഒരു പരീക്ഷയിലെ വിജയശതമാനം 78.2 ആണ്. 9 കുട്ടികൾ കൂടി ജയിച്ചിരുന്നുവെങ്കിൽ വിജയശതമാനം 80 ആകുമായിരുന്നു. എങ്കിൽ എത്രകുട്ടികൾ പരീക്ഷയെഴുതി?


Ans:80% ആവാൻ 1.8% കൂടി വേണം.

1.8% 9 നു തുല്യമാണ്.

പരീക്ഷ എഴുതിയവരുടെ എണ്ണം = 9 x 100/1.8 = 500


51. ഒരു ലിറ്റര്‍ ലായനിയില്‍ 60% ജലവും 40% ആസിഡുമാണ്‌. അതില്‍ എത്ര മില്ലീലിറ്റര്‍ ആസിഡുകൂടിച്ചേര്‍ത്താല്‍ 40% ജലവും 60% ആസിഡും ആകും?


Ans: ഇപ്പോൾ 600 മി.ലി. ജലവും 400 മി.ലി. ആസിഡും ഉണ്ട്. ജലം 40% ആവണമെങ്കിൽ മൊത്തം ലായനിയുടെ അളവ് 600 x 100/40 = 1500 മി.ലി. ആവണം.

500 മി ലി ആസിഡുകൂടി ചേർക്കണം.


52. ഒരു സംഖ്യയുടെ 23% കാണുന്നതിനുപകരം ഒരു കുട്ടി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 കിട്ടി. എങ്കില്‍ ശരിയുത്തരമെത്ര?


സംഖ്യ = 448 x 100/32 = 1400

1400 ന്റെ 23% = 1400 x 23⁄100 = 322

0 Comments