സ്വാമി ദയാനന്ദ സരസ്വതി

സ്വാമി ദയാനന്ദ സരസ്വതി (Swami Dayanand Saraswati)

ജനനം : 1824 ഫെബ്രുവരി 12

മരണം : 1883 ഒക്ടോബർ 30

വിദേശാധിപത്യത്തിനെതിരായി പ്രവർത്തിച്ച സ്വാമി ദയാനന്ദസരസ്വതി സമൂഹത്തിൽ അനീതിയും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലത്ത് അവയെ പരസ്യമായി എതിർക്കാൻ മുന്നോട്ടു വന്നു. വേദങ്ങളുടെ മഹത്വവും പുരോഗമന ആശയങ്ങളും അടിസ്ഥാനമാക്കി അവ പ്രചരിപ്പിക്കുന്നതിനായി നവോത്ഥന പ്രസ്ഥാനമായ ആര്യസമാജത്തിന് തുടക്കം കുറിച്ച അദ്ദേഹം വിഗ്രഹാരാധനയെ എതിർക്കുകയും വിധവാ വിവാഹത്തെ പരസ്യമായി അനുകൂലിക്കുകയും ചെയ്തു. ഗാന്ധിജി പിൽക്കാലത്ത് സ്വാമിയുടെ പല ആശയങ്ങളും സ്വീകരിച്ചിട്ടുണ്ട്. സത്യാർത്ഥപ്രകാശം, ഋഗ്വേദഭൂമിക തുടങ്ങിയ ഗ്രന്ഥങ്ങളും വേദങ്ങളെക്കുറിച്ച് ഒരു തത്വസംഹിതയും അദ്ദേഹം രചിച്ചിട്ടുണ്ട്.

വസ്തുതകൾ

■ ഇന്ത്യയുടെ ആധ്യാത്മിക നവോത്ഥാനത്തിൽ പ്രമുഖ സ്ഥാനം വഹിച്ച വേദാന്തപണ്ഡിതൻ. 'ഹിന്ദുമതത്തിലെ കാൽവിൻ' 'ഇന്ത്യയുടെ പിതാമഹൻ' എന്നിവ അപരനാമങ്ങൾ.

■ 1824-ൽ ഗുജറാത്തിലെ തങ്കാറയില്‍ ജനിച്ചു. മൂലാശങ്കർ എന്നാണ്‌ യഥാർത്ഥനാമം.

■ 1860-ല്‍ മഥുരയില്‍വെച്ച്‌ സ്വാമി വിര്‍ജാനന്ദ്‌ സരസ്വതിയെ ഗുരുവായി സ്വീകരിച്ചു. ഇദ്ദേഹമാണ്‌ മൂലാ ശങ്കറിന്‌ "ദയാനന്ദ്‌” എന്ന പേരു നല്‍കിയത്‌.

■ ഭാരതം മുഴുവന്‍ സഞ്ചരിച്ച്‌ ചാതുര്‍വര്‍ണ്യത്തിനും വിഗ്രഹാരാധനയ്ക്കും ശൈശവവിവാഹത്തിനുമെതിരായി പ്രബോധനങ്ങൾ നടത്തി. വേദശാസ്ത്രവും സാങ്കേതിക ശാസ്ത്രവും തമ്മിലുള്ള ഏകോപനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌ അതിനായി ബോധവത്കരണങ്ങൾ നടത്തി.

■ 1875-ല്‍ ആര്യസമാജം സ്ഥാപിച്ചു. കത്തിയവാറിലെ രാജ്ഘട്ടിൽ വച്ചാണ് ആര്യസമാജം രൂപീകരിക്കപ്പെട്ടത്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കിക്കൊണ്ടുള്ള സേവന സംഘടനയായിരുന്നു ആര്യസമാജം. വേദത്തിലധിഷ്ഠിതമായ ഹിന്ദുമത പുനരുദ്ധാരണമായിരുന്നു ആര്യസമാജത്തിന്റെ പ്രധാന ലക്ഷ്യം. “പത്ത്‌ തത്ത്വങ്ങള്‍' ആര്യസമാജവുമായി ബന്ധപ്പെട്ടതാണ്‌. ആര്യസമാജത്തിന്റെ ആസ്ഥാനം ബോംബെയാണ്.

■ 'വേദങ്ങളിലേക്കി മടങ്ങുക” എന്ന ആഹ്വാനം നല്‍കിയതും "സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യം ഉയർത്തിയതും ദയാനന്ദ സരസ്വതിയാണ്‌. 

■ അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിക്കുന്നതിനുവേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടനയാണ്‌ ശുദ്ധി പ്രസ്ഥാനം.

■ സ്വാമി ദയാനന്ദ ആരംഭിച്ച പത്രം, ആര്യപ്രകാശം.

■ ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാമി ശ്രദ്ധാനന്ദന്‍ ഹരിദ്വാറില്‍ സ്ഥാപിച്ച "കാംഗ്രി" ഗുരുകുലവും അറിയപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രമാണ്‌.

■ ദയാനന്ദ സരസ്വതി പശു സംരക്ഷണത്തിനായി 1882-ൽ ആരംഭിച്ച സംഘടനയാണ് ഗോരക്ഷിണി സഭ. 

■ വേദകൃതികളും തന്റെ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി ദയാനന്ദ സരസ്വതി പരോപകാരിണി സഭ ആരംഭിച്ച സ്ഥലം - അജ്മീർ.

■ ആര്യന്മാര്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ടിബറ്റില്‍ നിന്നുമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ ദയാനന്ദ സരസ്വതിയാണ്‌.സത്യാർത്ഥ പ്രകാശം എന്ന കൃതിയിലാണ് ഈ പരാമർശം.

■ 'ഇന്ത്യ, ഇന്ത്യക്കാര്‍ക്ക്‌” എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്‌ ദയാനന്ദ സരസ്വതിയാണ്. 

■ 1883-ല്‍ ദീപാവലി ആഘോഷങ്ങൾക്കിടെ ജോധ്‌പൂര്‍ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച്‌ കൊട്ടാരത്തിലെത്തി. രാജാവിനെ സന്മാര്‍ഗിക ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധിപ്പിക്കാൻ ശ്രമിച്ചു. ആ രാത്രി ഭക്ഷണത്തിൽ വിഷം കലർത്തി കൊട്ടാരത്തിലെ ശത്രുക്കൾ സ്വാമി ദയാനന്ദ സരസ്വതിയുടെ ജീവനപഹരിച്ചു.

■ 'സത്യാർത്ഥപ്രകാശ്' സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രമുഖ ഗ്രന്ഥമാണ്. ഈ കൃതി ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നു. ഇത് പ്രസിദ്ധീകരിച്ചത് 1875 ലും, ഭാഷ ഹിന്ദിയുമാണ്.

■ ദയാനന്ദ ആംഗ്ലോ-വേദിക്‌ കോളേജ്‌ സ്ഥാപിച്ചത്‌ ദയാനന്ദ സരസ്വതിയുടെ പ്രധാന ശിഷ്യനായ ലാലാഹന്‍സ്‌ രാജാണ്‌.

■ ലാഹോറിലാണ്‌ ദയാനന്ദ ആംഗ്ലോ വേദിക്‌ കോളേജ്‌ സ്ഥിതിചെയ്യുന്നത്‌. 1886ൽ ഇത് സ്ഥാപിച്ചത് ലാലാ ഹൻസ് രാജ്. 

■ "തെക്കേ ഇന്ത്യയിലെ ദയാനന്ദൻ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് രാമലിംഗ അടികൾ.

■ സ്വാതന്ത്ര്യ സമരസേനാനിയായ ദയാനന്ദ സരസ്വതിയുടെ ശിഷ്യൻ - ലാലാ ലജ്പത് റായ്

■ വേദഭാഷ്യം, വേദഭാഷ്യ ഭൂമിക, സത്യാർത്ഥ പ്രകാശം, ഗോകാരുണ്യനിധി, ഋഗ് വേദാദിഭാഷ്യാ ഭൂമിക എന്നിവ പ്രധാന കൃതികൾ.

2 Comments

  1. This comment has been removed by the author.

    ReplyDelete
    Replies
    1. Swaraj - dadabhai navaroji
      Swadeshi - dayananda Saraswati
      Angana alley

      Delete
Previous Post Next Post